കാരണം മറ്റേ ചേട്ടന്മാരെ പോലെ ഒന്നും നല്ല സ്വഭാവം അല്ല ഇവന്. ചുമ്മാ ചീത്ത പറയും. അതും ഒരു ക്യാച് ഒക്കെ വിട്ടാൽ പിള്ളേർ ആണെന്ന് പോലും നോക്കാതെ ചീത്ത പറയും. കണ്ണൻ ചേട്ടൻ ഉണ്ടേൽ ഇവൻ ഒതുക്കമുണ്ട്. ഇന്നിപ്പോ ഇല്ലാത്തത് കൊണ്ട് അതിന്റെ അഹങ്കാരം കാണാനുണ്ട്. ഒരു കളി കഴിഞ്ഞു പോയേക്കാം എന്ന് കരുതി ഞാൻ മടുത്തു ഇരുന്നപ്പോൾ ആണ് ഞങ്ങളുടെ ഗ്രൗണ്ടിൽ കളിക്കാൻ വേറെ ചിലർ വരുന്നത്
കട്ടമ്മല കോളനിയിൽ നിന്നുള്ള ചേട്ടന്മാർ ആണ്. പൊന്മലയിൽ നിന്ന് അമരിക്കാട് പോകുന്ന വഴിയിൽ കുറച്ചു അകത്തേക്ക് കയറിയുള്ള ഏരിയ ആണ് കട്ടമ്മല. സ്കൂളിൽ അവിടെ നിന്ന് കുറേ പേര് പഠിക്കുന്നുണ്ട്. അങ്ങനെ എനിക്ക് അറിയാം അവിടെ..
പുറത്ത് നിന്ന് ആരേലും വന്നാൽ കളിക്ക് വാശി കൂടും. ചിലപ്പോ ബെറ്റിന് ആകും കളി. ഇന്നും അതേ പോലെ തന്നെ. ലെമൺ സോഡ ആണ് ബെറ്റ്. ചേട്ടന്മാർ ഇല്ലാത്തത് കൊണ്ട് ആദ്യമായ് ഒരു ബെറ്റ് കളിയിൽ എനിക്ക് സ്‌ഥാനം കിട്ടി. പക്ഷെ സ്‌ഥിരം പോലേ തന്നെ ഫീൽഡ് ചെയ്യാൻ ഒരാൾ എന്ന നിലയിൽ ആണ്. ബാറ്റിംഗ് അവസാനം എങ്ങാനും രണ്ട് ബോൾ കിട്ടും. എറിയാൻ ഒരോവർ പോലും കിട്ടില്ല. എന്നാലും ടീമിനെ കുറിച്ച് ഓർത്ത് ഞാൻ കളിച്ചു
ആദ്യത്തെ കളി ഞങ്ങൾ തോറ്റു. രണ്ടാമത്തെ കളിയും അതേ പോലെ തോറ്റു. കണ്ണൻ ചേട്ടൻ ഒന്നും ഇല്ലാതെ ഇവന്മാരോട് കളിക്കാൻ പോകേണ്ട ആവശ്യം ഇല്ലായിരുന്നു. അഖിൽ ആണേൽ ഷോ മാത്രെ ഉള്ളു കളി ഒന്നുമില്ല.
ക്രിക്കറ്റ് കളി പിന്നെയും വാശിയിൽ മുന്നോട്ടു പോയി. അടുത്ത രണ്ട് കളി ഞങ്ങൾ ജയിച്ചു. അതിനടുത്ത കളി അവർ. അതിനും അടുത്തത് ഞങ്ങൾ. അങ്ങനെ വാശിയിൽ കളി മുന്നേറി. ലെമൺ സോഡായുടെ എണ്ണം ഓരോ കളി കഴിയുന്തോറും കൂടി വന്നു. എങ്ങനെ എങ്കിലും ജയിച്ചേ പറ്റൂ. ഇത്രേം ലെമൺ സോഡാ ഇവന്മാർക്ക് വാങ്ങി കൊടുക്കാൻ ആണേൽ കയ്യിൽ നിന്ന് പൈസ നല്ലപോലെ ഇറങ്ങും.. ഞാൻ ഓർത്തു..
അങ്ങനെ പറഞ്ഞു ഉറപ്പിച്ചു അവസാന കളിയിലേക്ക് എത്തി.. ഞങ്ങൾ ആണ് ഇപ്പൊ കൂടുതൽ ജയിച്ചു നിൽക്കുന്നത് കട്ടമ്മലക്കാർക്ക് ഈ കളി ജയിച്ചേ പറ്റൂ. ഇല്ലേൽ ഭീകര നഷ്ടമാണ്. ഞങ്ങളുടെ മെയിൻ കളിക്കാർ ഒന്നും ഇല്ലാഞ്ഞിട്ട് കൂടി ഞങ്ങളോട് തോറ്റാൽ അവന്മാർക്ക് വലിയ നാണക്കേട് ആണ്. അത് കൊണ്ട് രണ്ട് ഭാഗത്ത് നിന്നും നല്ല വാശി ഉണ്ടായിരുന്നു..
ഞങ്ങൾ ആണ് ആദ്യം ബാറ്റ് ചെയ്തത്. പത്തോവറിൽ എഴുപത്തൊന്ന് റൺസ് മാത്രമേ എടുക്കാൻ ഞങ്ങൾക്ക് പറ്റിയുള്ളൂ. ഈ ഗ്രൗണ്ടിൽ നൂറിനു താഴെ ഒക്കെ എളുപ്പം ചേസ് ചെയ്തു ജയിക്കാം. കളി തോറ്റെന്നു ബൌളിംഗ് തുടങ്ങുന്നതിനു മുന്നേ തന്നെ ഞങ്ങൾക്ക് മനസിലായി. അഖിൽ മൊണ്ണ തപ്പി കളിച്ചു ആദ്യത്തെ കുറേ ഓവർ വെറുതെ കളഞ്ഞതാണ് റൺസ് ഇത്രയും കുറഞ്ഞത്. എനിക്ക് അത് ഓർത്തപ്പോ ദേഷ്യം കൂടി വന്നു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല..
അവന്മാർ ബാറ്റിംഗ് തുടങ്ങി ആദ്യം മുതൽ പൊട്ടിക്കാൻ തുടങ്ങി. എറിയാൻ വരുന്ന എല്ലാത്തിനും നല്ല അടി കിട്ടി. ഞങ്ങൾ പൊട്ടുമെന്ന് ഏകദേശം നല്ല തീരുമാനം ആയി. ഇപ്പൊ നാല് ഓവർ മിച്ചം നിൽക്കെ അവർക്ക് അറുപത്തഞ്ചു റൺസ് ഉണ്ട്. ഏഴ് റൺസ് കൂടി മതി ജയിക്കാൻ. ഇരുപത്തി നാല് ബോളിൽ ഏഴ് റൺസ്. ഏത് പൊട്ട ടീമും അടിക്കും. ആറു വിക്കറ്റ് അവന്മായ്ക്ക് മിച്ചം ഉണ്ട്.. കളി കയ്യിൽ നിന്ന് പോയെന്ന് തന്നെ ഞങ്ങൾ എല്ലാവരും കരുതി.
അടുത്ത ഓവർ ചെയ്യാൻ പോയത് അഖിൽ ആണ്. ഇതിന് മുന്നേ ഓവർ ചെയ്തു നല്ല രണ്ട് സിക്സ് വാങ്ങി പോയതാണ്. പിന്നേം ഊമ്പിക്കാൻ വരുന്നു. എനിക്ക് ദേഷ്യം വന്നു. ഇത്രയും കളി കളിച്ചിട്ട് ഒരു ഓവർ പോലും കിട്ടിയില്ല. ആകെ ഒരു കളി മൂന്ന് ബോൾ ഫേസ് ചെയ്തു. ഈ ഓവർ എന്തായാലും ഞാൻ ചെയ്യും. ഞാൻ തീരുമാനിച്ചു.. ഞാൻ അഖിലിന്റെ അടുത്തേക്ക് ചെന്ന്
‘നീ എന്താ ഇവിടെ.. ബൗണ്ടറി പോയി നിൽക്ക്..’
അഖിൽ എന്നെ ഓടിക്കാൻ ശ്രമിച്ചു
