എൽ ഡൊറാഡോ – 7 29അടിപൊളി 

 

ശിവേച്ചി കോപത്തിൽ ജ്വലിച്ചു നിൽക്കുന്ന പോലെ ആയിരുന്നു.. ഒരു വിധത്തിൽ ആണ് ഞാൻ ചേച്ചിയെ തിരിച്ചു വീട്ടിലേക്ക് നടത്തിച്ചത്. അതിനിടയിൽ എനിക്കും കിട്ടി കുറെ ചീത്ത

 

‘എടാ പോത്തേ, ഏതവൻ ആണേലും ഇങ്ങോട്ട് തല്ലിയാൽ തിരിച്ചു രണ്ട് കൊടുക്കണം.. തന്തക്ക് പറഞ്ഞാൽ തിരിച്ചു തള്ളക്ക് പറയണം..’

ദേഷ്യത്തിൽ ചേച്ചി എന്നെ ഉപദേശിച്ചു..

 

തിരികെ വീട്ടിൽ വന്നപ്പോൾ എല്ലാവർക്കും അറിയേണ്ടത് ശിവ അവിടെ പോയി എന്ത് കാണിച്ചു പറഞ്ഞു എന്നായിരുന്നു. വിസ്‌തരിച്ചു ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ഞാൻ ഇല്ലാതെ അവിടെ ആരും കളിക്കില്ല എന്ന് ചേച്ചി വെല്ലുവിളിച്ചു എന്ന് മാത്രം ഞാൻ പറഞ്ഞു..

 

ആദ്യം ഞാൻ കരുതിയത് ചേച്ചി ആ ദേഷ്യത്തിൽ ഒരു വെല്ലുവിളി നടത്തിയത് ആണെന്നാണ്. സന്ധ്യ ഒക്കെ കഴിഞ്ഞപ്പോ എന്റെ രോഷം വരെ തണുത്തിരുന്നു. പക്ഷെ ശിവേച്ചി അത് പോലെ ആയിരുന്നില്ല. വെറുതെ വെല്ലുവിളിക്കുന്ന സ്വഭാവം ചേച്ചിക്ക് ഇല്ലായിരുന്നു..

 

സന്ധ്യ കഴിഞ്ഞു ഞാൻ പാലയ്ക്കൽ ചെന്നപ്പോ ചേച്ചി അടുക്കള വശത്ത് ഇരുന്നു അമ്മി കല്ലിൽ എന്തോ ഇടിക്കുന്നത് കണ്ടു. ഈ ഇരുട്ടത്ത് ഇരുന്നാണോ ചേച്ചി ചമ്മന്തി അരയ്ക്കുന്നത് എന്നോർത്തു ഞാൻ ചേച്ചിയുടെ അടുത്ത് ചെന്ന് ഇരുന്നു. പക്ഷെ അത് ചമ്മന്തി അല്ല എന്ന് എനിക്ക് മനസിലായി. തുണിയിൽ പൊതിഞ്ഞു എന്തോ ചേച്ചി ഇടിക്കുക ആണ്. പൊട്ടുന്ന സൗണ്ടും കേൾക്കാം കൂടെ..

 

‘ഇതെന്താ സാധനം..?

ഞാൻ സംശയത്തോടെ ചോദിച്ചു

 

‘കുറച്ചു വളയും കുപ്പിച്ചില്ലും…’

ചേച്ചി പറഞ്ഞു

 

‘ഇതെന്തിനാ ഇടിച്ചു പൊട്ടിക്കുന്നത്…?

ഞാൻ ചോദിച്ചു

 

‘ഒരു കാര്യം ഉണ്ട് ..’

ശിവേച്ചി പറഞ്ഞു

 

‘എന്ത് കാര്യം…?

ഞാൻ ചോദിച്ചു

 

‘കുറച്ചു പേരുടെ കാലിൽ കേറാൻ..’

ചേച്ചി പറഞ്ഞു

 

‘ആരുടെ….?

ഞാൻ ചോദിച്ചു

 

‘നാളെ ആ ഗ്രൗണ്ടിൽ കളിക്കുന്നോരുടെ ഒക്കെ..’

ശിവ പറഞ്ഞു

 

‘പാറു.. അതൊന്നും വേണ്ട.. അവർ കളിച്ചോട്ടെ..’

ഞാൻ ശിവയെ അനുനയിപ്പിക്കാൻ നോക്കി

 

‘നീ മിണ്ടരുത്…’

ശിവ എന്നെ ശകാരിച്ചു

 

‘ചേച്ചി.. പ്ലീസ്.. വെറുതെ വഴക്കിനു ഒന്നും പോവണ്ട …’

സോപ്പിടാൻ ഞാൻ ചേച്ചി എന്നും വിളിച്ചു.. ഇപ്പൊ കുറച്ചായി ഞാൻ പാറു, ശിവേ എന്നൊക്കെ ആണ് വിളിക്കുന്നെ. പ്രധാനമായും ഞങ്ങൾ തന്നെ ഉള്ളപ്പോൾ.

 

‘പറ്റില്ല…’

ചേച്ചി തറപ്പിച്ചു പറഞ്ഞു

 

‘എന്നെ അല്ലേ തല്ലിയതും നാണം കെടുത്തിയതും ഒക്കെ.. എനിക്ക് കുഴപ്പമില്ല.. എല്ലാം പോട്ടെ…’

ഞാൻ പറഞ്ഞു..

 

‘ശരി.. നിനക്ക് ഒരു പ്രശ്നവും ഇല്ല അല്ലേ.. എന്നാൽ വേണ്ട.. പക്ഷെ ഇനി മേലാൽ എന്റെ പിറകെ വന്നു പോകരുത്. ചേച്ചി എന്നും പാറു എന്നും ഒക്കെ വിളിച്ചു മേലാൽ എന്റെ പിറകെ വരരുത്…’

ശിവ തീർച്ചപ്പെടുത്തി പറഞ്ഞു

 

‘അതിന് നമ്മൾ തമ്മിൽ എന്തിനാ പിണങ്ങുന്നത്…?

ഞാൻ ചോദിച്ചു

 

‘പിന്നെ.. നിന്നേ തല്ലിയാൽ അത് ചോദിക്കാൻ എനിക്ക് അവകാശം ഇല്ലല്ലോ.. അപ്പോൾ പിന്നെ അങ്ങനെ ഒക്കെ മതി ഇനി അങ്ങോട്ടും…’

ശിവ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു

 

‘അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്..’

ഞാൻ പെട്ടന്ന് ശിവയുടെ കയ്യിൽ പിടിച്ചു.. നല്ല തണുപ്പ് കൈകൾക്ക്

 

‘കയ്യെന്ന് വിടടാ..’

ശിവ എന്നോട് ചൂടായി

 

‘ചൂടാകാതെ.. ഞാൻ ഒന്നും പറയാൻ ഇല്ല.. ചേച്ചിയുടെ ഇഷ്ടം എന്റേം ഇഷ്ടം..’

ഞാൻ ഒടുവിൽ തോറ്റു കൊടുത്തു. അല്ലേലു ഉള്ള കമ്പിനി കൂടി പോയാലോ..

 

കുപ്പിച്ചില്ല് വിതറാൻ ചേച്ചി തന്നെ ആണ് പോയത്. എന്നെ വിളിച്ചില്ല. എനിക്ക് വേണ്ടി ചേച്ചി അത്രയും ഒക്കെ ചെയ്യുന്നു എന്നോർത്തപ്പോ എനിക്ക് രോമാഞ്ചം വന്നു..

 

പിറ്റേന്ന് കുപ്പിച്ചില്ല് കാരണം ഗ്രൗണ്ടിൽ ആരുടെയും കളി നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. എന്നാലും അത് കണ്ടു തന്നെ അറിയണം എന്ന് എനിക്ക് തോന്നി. ഉച്ച ഒക്കെ ആയപ്പോ ഞാൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി ഗ്രൗണ്ടിലേക്ക് ചെന്നു. ഗ്രൗണ്ടിന് അടുത്ത് എത്തിയപ്പോ തന്നെ അവിടെ കുറേ പേര് നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.. എന്നെ കണ്ടതും എല്ലാവരും വല്ലാത്ത പോലെ ഒരു നോട്ടം എന്നെ നോക്കി

Updated: November 16, 2025 — 2:13 pm

Leave a Reply

Your email address will not be published. Required fields are marked *