ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 5 14അടിപൊളി 

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5

Fidayude Swapnavum Hidayude Jeevithavum Part 5 | Author : Eakan

[ Previous Part ] [ www.kambi.pw ]


🌸💮🏵️🌹🌺🌻ഓണാശംസകളോടെ.. ഫിദയും ഹിദയും🌻🌺🌹🏵️💮🌸


“സാർ എന്താണ് വേണ്ടത്..?”

 

“ഒരു കോഫി. ”

 

“വേറെ എന്തെങ്കിലും വേണോ സാർ… കഴിക്കാൻ എന്തെങ്കിലും..? ”

 

“വേണ്ട ഇപ്പോൾ ഒന്നും വേണ്ട. ഒരു കോഫി മാത്രം മതി. ”

 

ഞാൻ മുത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങി നേരെ വന്നത് ടൗണിൽ ആണ്. അവിടെ എത്തിയ ഞാൻ ഫിദയെ വിളിച്ചു സ്ഥലം പറഞ്ഞു കൊടുത്ത ശേഷം അവിടെ അടുത്തുള്ള ഒരു കോഫി ഷോപ്പിൽ പോയി ഇരുന്നു. പുറത്ത് അത്യാവശ്യം വെയിൽ ഉള്ളത് കൊണ്ടാണ് ആ കോഫി ഷോപ്പിൽ കയറി ഇരുന്നത്. അവിടെ ഇരുന്ന് ഞാൻ രാകേഷിനെ ഫോൺ വിളിച്ചു.

 

“ഹലോ… ഡാ പറയെടാ നീ നാളെ വരുന്നുണ്ടോ…?” രാകേഷ് ചോദിച്ചു.

 

“വരുന്നെടാ.. നീ പറഞ്ഞപോലെ എന്റെ പെണ്ണിനേയും കൊണ്ട് വരും. ബാക്കി കാര്യം നീ സെറ്റാക്കണം. ”

 

“കാര്യമൊക്കെ ഞാൻ സെറ്റാക്കാം.. പക്ഷെ പറഞ്ഞു പറ്റിച്ചാൽ ഉണ്ടല്ലോ? ”

 

“ഇല്ലെടാ പറ്റിക്കില്ല. സത്യം. അതിനുള്ള ചില ആവശ്യത്തിന് വേണ്ടി ടൗണിൽ വന്നതാ ഇപ്പോൾ ഞാൻ ”

 

“ആരാടാ കക്ഷി..? എനിക്ക് അറിയുന്നതാണോ ?”

 

“നിനക്കറിയോ എന്ന് ചോദിച്ചാൽ അറിയാം. കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ കണ്ടിട്ടുണ്ട്. അത്രയേ ഇപ്പോൾ പറയാൻ പറ്റു”

 

“അതാരാടാ അങ്ങനെ ഒരാൾ. ആ തട്ടം ആണോ..? ”

 

“അതൊക്കെ അവിടെ വന്നാൽ നേരിട്ട് കണ്ടോ..?”

 

“എന്നാലും നീ ഇത് എങ്ങനെ വളച്ചു..?”

 

ഞാൻ ചിരിച്ചു..

 

“എന്താടാ നീ ചിരിക്കുന്നത്?. നീ വെറുതെ പറയുന്നതാണ് അല്ലേ? നീ ആരേയും വളച്ചും ഇല്ല. ആരും വീണും ഇല്ല.”

 

“അതൊന്നും അല്ലേടാ ഞാൻ വെറുതെ പറയുന്നതൊന്നും അല്ല. ഇത് ഞാൻ അല്ല…. ഇങ്ങോട്ട് വന്നതാ . ഞാനാണ് വീണത്. ബാക്കി വന്നിട്ട് പറയാം. ബാക്കിയൊക്കെ നേരിട്ട് കണ്ടിട്ട് പറയാം.”

 

“എന്നാൽ ശരി അങ്ങനെ ആയിക്കോട്ടെ. നിങ്ങൾ എത്ര മണിക്ക് ഇവിടെ എത്തും അത് പറ. അതിനനുസരിച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യാലോ… ഒന്ന് രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോകാം.”

 

“ഇല്ലെടാ അത് പറ്റില്ല. നിൽക്കാൻ പിന്നെ ഒരിക്കൽ വരാം.. ഞങ്ങൾക്ക് നാളെ തന്നെ തിരിച്ചു വരണം..”

 

“നിന്റെ വീട്ടിൽ അറിയുമോ? അച്ഛനും അമ്മയും….!!!?”

 

“ഇല്ലെടാ. അവരൊന്നും അറിയില്ല. അറിഞ്ഞാൽ ചിലപ്പോൾ സമ്മതിച്ചില്ലെങ്കിലോ?”

 

“അവളുടെ വീട്ടിലോ? അവിടെ ആർകെങ്കിലും അറിയുമോ?”

 

“അവളുടെ അമ്മയുടെ ചേച്ചിക്ക് അറിയാം. അവർ കട്ട സപ്പോർട് ആണ്. അതാണ് എന്റെ ഒരു ധൈര്യം.”

 

“എന്നാൽ പിന്നെ വീട്ടിൽ പറഞ്ഞു . ഒന്ന് അന്വേഷിച്ചു നോക്കിയിട്ട് പോരെ ഇത്.? എല്ലാവർക്കും സമ്മതം ആണെങ്കിൽ നമുക്ക് ആഘോഷം ആയിട്ട് നടത്താലോ?”

 

” ഞാൻ പറഞ്ഞില്ലേ.. എന്റെ വീട്ടിലും സമ്മതിക്കും എന്ന് എനിക്ക് വലിയ ഉറപ്പില്ല. പിന്നെ അവളുടെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. അത് ഉറപ്പാണ്.. പിന്നെ ഇപ്പോൾ ഒരു ധൈര്യത്തിന് രെജിസ്റ്റർ ചെയ്യുന്നു എന്നേ ഉള്ളൂ. അവൾക്ക് വേറെ ആലോചന നടക്കുന്നുണ്ട്. അതുകൊണ്ട് ഒരു പേടി. .വീട്ടിൽ സമ്മതിച്ചു മാത്രമേ ഒന്നിച്ചു ജീവിക്കൂ. ”

 

“അപ്പോൾ താലികെട്ട് ചടങ്ങ് ഒന്നും വേണ്ടേ? വെറും രെജിസ്റ്റർ മതിയോ? ”

 

“അതു പോരാ .. താലികെട്ടും മറ്റു ചടങ്ങും എല്ലാം വേണം. .”

 

“എന്നാൽ അങ്ങനെ നടക്കട്ടെ. താലി ഞാൻ വാങ്ങിക്കാം. അത് എന്റെ വക.”

 

“അതൊന്നും വേണ്ട. അതൊക്കെ വാങ്ങി. അവളുടെ അമ്മയുടെ ചേച്ചിയുടെ നിർബന്ധം ആണ് നാളെ തന്നെ താലി കെട്ടണം എന്ന്. അതുകൊണ്ട് അതൊക്കെ വാങ്ങി.”

 

 

“അത് നിന്റെ ഭാഗ്യം ആണ് മോനെ. അങ്ങനെ ഒരാളെ കിട്ടിയത്.. ?. എന്നാൽ അവരെ കൈ വിടേണ്ട മുറുക്കെ പിടിച്ചോ. ഇനിയും ഗുണം ഉണ്ടാകും…”

 

“ഞാൻ കൈവിട്ടാലും അവർ പോകില്ല മോനെ.. അവർക്ക് അത്ര ഇഷ്ട്ടം ആണ് ഞങ്ങളെ.. അല്ലെങ്കിൽ ഇതിന് കൂട്ട് നിൽക്കുമോ. ”

Leave a Reply

Your email address will not be published. Required fields are marked *