ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 5 14അടിപൊളി 

 

” പോടാ അതൊന്നുമല്ല. നിങ്ങളുടെ സ്വർഗ്ഗത്തിൽ വെറുതെ കട്ടുറുമ്പ് ആകേണ്ട എന്ന് കരുതിയാണ്… ”

 

” അതേതായാലും നന്നായി. ശല്യപ്പെടുത്താൻ ആരും ഇല്ലാത്തതുകൊണ്ട്. അവൾക്കിത് ഏഴാം മാസമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ നീയും വൈകിക്കേണ്ട. അമ്മയുടെയും അച്ഛന്റെയും മനസ്സലിയാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. ”

 

അതു പറഞ്ഞപ്പോഴാണ് എനിക്ക് ആ കാര്യം ഓർമ്മ വന്നത്. ഞാൻ അവനോട് പറഞ്ഞു.

 

” ഡാ നീ ആ കടയുടെ മുന്നിൽ ഒന്ന് നിർത്തിയെ. ഞങ്ങൾക്കൊരു സാധനം വാങ്ങിക്കാൻ ഉണ്ട്. ”

 

“എന്താടാ വേണ്ടത് ഞാൻ വാങ്ങി വരാം. നീ വെറുതെ ബുദ്ധിമുട്ടേണ്ട…” അവൻ പറഞ്ഞു.

 

“സാരമില്ല ഞങ്ങൾ ഇത്തിരി ബുദ്ധിമുട്ടിക്കൊള്ളാം.. ” ഞാൻ പറഞ്ഞു

 

അവൻ കടയുടെ മുന്നിലായി കാർ നിർത്തി. ഞാനും ഫിദയും കാറിൽ നിന്നും ഇറങ്ങി .

 

” എന്തു വാങ്ങാൻ ആണ് ശ്രീയേട്ടാ.. എന്താ മറന്നത്..? ” ഫിദ ചോദിച്ചു.

 

” എടി മണ്ടി പെണ്ണേ.. ഒരു ഗർഭിണിയുള്ള വീട്ടിലേക്ക് ആദ്യമായി പോകുമ്പോൾ പലഹാരം ഒന്നും വാങ്ങാതെയാണോ പോകുന്നെ .. അത് മോശമല്ലേ?” ഞാൻ പറഞ്ഞു.

 

” ഓ അത് ഞാൻ ഓർത്തില്ല. എന്താ വാങ്ങുക.. ”

 

” നമുക്ക് നോക്കാം. ”

 

ഞങ്ങൾ കടയിൽ നിന്നും കുറെ പലഹാരങ്ങളും എണ്ണക്കടികളും ഫ്രൂട്ട്സും വാങ്ങി. തിരിച്ച് കാറിലേക്ക് വന്നു.

 

” ഇതൊക്കെ എന്തിനാടാ വാങ്ങിയത്…? ” അതുകണ്ട് അവൻ ചോദിച്ചു.

 

” അതിനെ ഇതൊന്നും നിനക്കുള്ളതല്ല. ഇതൊക്കെ നിന്റെ കെട്ടിയോൾക്ക് ഉള്ളതാ…. അല്ലേ മുത്തേ അതല്ലേ അതിന്റെ ശരി..?.”

 

” അതെ അതാണ് ശരി. എന്റെ മോൻ ചെയ്തതാണ് ശരി.” മുത്ത് പറഞ്ഞു.

 

അങ്ങനെ ഞങ്ങൾ വീട്ടിലെത്തി.

 

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവന്റെ ഭാര്യ.. രാധിക മുന്നിലേക്ക് വന്നു. ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി.

 

 

” ഹലോ ജിത്തുഭായ് കുറെ നാളായല്ലോ കണ്ടിട്ട്. വല്ലപ്പോഴും ഒന്ന് ഇങ്ങോട്ട് വന്നൂടെ. ഒരു അനുജത്തി ഇവിടെ ഉള്ളത് മറന്നുപോയോ. ? ”

 

ഞങ്ങൾ കാറിൽ നിന്നും ഇറങ്ങിയ ഉടനെ മുറ്റത്തേക്ക് ഇറങ്ങി രാധിക പറഞ്ഞു. ഫിദ രാധികയെ നോക്കി. രാധികയുടെ വീർത്തു നിൽക്കുന്ന വയറിലേക്കും. എന്നിട്ട് ആരും കേൾക്കാതെ എന്റെ ചെവിയിൽ അടക്കം ചോദിച്ചു.

 

“ഇത് ശ്രീയേട്ടന്റെ സിസ്റ്റർ ആ..?

 

“മ് ” എന്ന് ഞാൻ മൂളി.

 

” നമ്മുടെ വിവാഹം കഴിഞ്ഞാൽ എനിക്കും വേഗം ഇത് പോലെ ആകണം. ” ഫിദ പറഞ്ഞു. അപ്പോഴേക്കും രാധിക നടന്നു ഞങ്ങളുടെ അടുത്ത് വന്നു. അതൊകൊണ്ട് ഫിദ പിന്നെ ഒന്നും പറഞ്ഞില്ല.

 

 

” ഏട്ടന്റെ ഈ കൂട്ടുകാരൻ എന്നെ ഈ അവസ്ഥയിലാക്കിയത് കൊണ്ടാ. അല്ലെങ്കിൽ കൂട്ടുകാരന്റെ കൂടെ ഞാനും അവിടെ വന്നേനെ.? ”

 

രാധിക അവളുടെ വയറിൽ കൈവെച്ച് പറഞ്ഞു.

 

” കണ്ടില്ലേ ഇതാണ് എന്റെ ഭാര്യ.. എന്റെ സഹധർമ്മിണി. രാധിക.” രാകേഷ് പറഞ്ഞു

 

” പെണ്ണേ നിന്നെ ഇങ്ങനെ ആക്കിയതാര്..?? ”

 

പരസ്യത്തിൽ എന്നപോലെ ഞാൻ ചോദിച്ചു. അതിനുള്ള ഉത്തരം അവൾ പറഞ്ഞു. ഞാൻ ചോദിച്ച അതേ ട്യൂണിൽ. അതും രാകേഷിനെ തൊട്ടു കാണിച്ചു.

 

” ഈ ദുഷ്ടൻ… ഈ ദുഷ്ടൻ”

 

 

അതുകേട്ടു ഞങ്ങൾ എല്ലാവരും ചിരിച്ചു.

 

“അയ്യടാ.. ഇപ്പോൾ ഞാൻ ദുഷ്ട്ടൻ അല്ലേ.. ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ എന്നോട് ഇവൾ ആദ്യം ആവശ്യപ്പെട്ടത് ഇതാണ്.. ആ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തു. അതുകൊണ്ടെന്താ ഇവൾക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞ ഉടനെ ഇവളുടെ വീട്ടുകാർ ഫ്ലാറ്റ് ആയി. അതുവരെ പിണങ്ങി നിന്ന ഇവളുടെ വീട്ടുകാർക്ക് മുഴുവൻ ഇപ്പോൾ എന്താ സ്നേഹം. ” രാകേഷ് അവന്റെ ഭാഗം പറഞ്ഞു.

 

രാധികയ്ക്ക് നാണം തോന്നി. രാകേഷിനെ പിച്ചി. പിന്നെ

അവൾ എല്ലാവരെയും അകത്തേക്ക് വിളിച്ചു വിളിച്ചു. എന്നിട്ട് ഫിദയോട് ചോദിച്ചു.

 

” വാ കേറി വാ.. എന്താ എന്റെ നാത്തൂന്റെ പേര്. ”

 

“ഫിദ.” ഞാനാണ് പറഞ്ഞത്

 

Leave a Reply

Your email address will not be published. Required fields are marked *