അവർ വന്ന് ഉടനെ ഞാൻ മുത്തിനോട് ചോദിച്ചു.
” മുത്തേ ഇത് വേണോ. ? ഈ താലിയും മാലയും മോതിരവും ഒക്കെ ഇട്ട് ഇപ്പോൾ വീട്ടിലേക്ക് പോകാൻ പറ്റില്ലല്ലോ.? ഇതൊക്കെ എല്ലാവരും അറിഞ്ഞിട്ട് പോരെ.? ”
” അതൊന്നും സാരമില്ല. അതിനൊക്കെ എന്തേലും വഴി കാണാം. ഇപ്പോൾ നമുക്ക് എല്ലാം വാങ്ങാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പിന്നെ ഇട്ടാൽ മതി. ”
പിന്നെ വേഗം മാലയും മോതിരവും ഒക്കെ വാങ്ങി. എനിക്കും വാങ്ങി മാല. ഒന്നല്ല രണ്ടെണ്ണം. ഒരു വലിയ താലിമാലയും ഒരു ചെറിയ താലി മാലയും. ഒന്ന് പത്തു പാവനോളം വരും. ഒന്ന് ഒന്നര പവനും.
മോതിരത്തിൽ എന്റെയും ഫിദയുടെയും പേരും എഴുതിച്ചു. പേര് എഴുതാത്ത മോതിരവും വാങ്ങി.
മുത്ത് മറ്റൊരു എടിഎം കാർഡ് വെച്ചാണ് ഇതെല്ലാം വാങ്ങിയത്. തിരിച്ചിറങ്ങിയപ്പോൾ മുത്ത് എന്റെ കയ്യിൽ തന്നെ കവർ കാണിച്ച് ഞാൻ മുത്തിനോട് ചോദിച്ചു.
” ഇത് ഞാൻ എന്താ ചെയ്യേണ്ടത് മുത്തേ? പിന്നെ എനിക്ക് എന്തിനാ ഇത് തന്നത്. ഇതുകൊണ്ട് വാങ്ങിയാൽ പോരായിരുന്നോ? ”
“അതിപ്പോൾ ഡ്രസ്സ് വാങ്ങുമ്പോൾ എടുക്കാം. ബാക്കിയുള്ളത് മോന്റെ അക്കൗണ്ടിൽ ഇട്ടാൽ മതി.”
അങ്ങനെ പറഞ്ഞശേഷം മുത്ത് ഞങ്ങളെയും കൂട്ടി അടുത്തുള്ള തുണിക്കടയിലേക്ക് കയറി. അവിടേയും ഞങ്ങളെ അറിയുന്നവർ ആരേയും കണ്ടില്ല.
അവിടെ നിന്നും പലതരത്തിലുള്ള ഡ്രസ്സ് വാങ്ങി. എനിക്ക് പാന്റും, ഷർട്ടും, ടീഷർട്ടും, മുണ്ടും, കളി മുണ്ടും, ബനിയനും ഷഡ്ഡിയും എല്ലാം വാങ്ങി. എല്ലാം മൂന്നും നാലും എണ്ണം വെച്ചാണ് വാങ്ങിയത്. വീട്ടിൽ നിന്നും ഉടുക്കാനുള്ളത്തിനു പുറമേ.. അതൊന്നും വേണ്ട എന്ന് പറഞ്ഞിട്ട് മുത്ത് കേട്ടില്ല.
അതുപോലെതന്നെ ഫിദക്കും വാങ്ങി. സാരിയും ചുരിദാറും ക്രോപ്ടോപ്പും, ഫ്രോക്കും,, കുറച്ച് ഇന്നേഴ്സും. പിന്നെ കുറച്ചു നൈറ്റിയും.. അവൾക്ക് വേണ്ടി എടുത്തത് മുഴുവനും എന്റെ ഇഷ്ട്ടം
ചോദിച്ചാണ് ഫിദ ഓരോന്നും തിരഞ്ഞെടുത്തത്. ഞാൻ ഓക്കെ പറഞ്ഞത് മാത്രം എടുത്തു. എനിക്ക് വാങ്ങിയത് എല്ലാം മുത്തും ഫിദയും ചേർന്നാണ്. ഇഷ്ട്ടം ആയോ? എന്ന് ഒരു ചോദ്യം മാത്രമേ എന്നോടുള്ളൂ.
അവർ എന്തൊക്കെയോ വാങ്ങി കൂട്ടി.
അവിടെ നിന്ന് ഉടുത്ത് നോക്കാൻ ഒന്നും നിന്നില്ല. നിന്നിരുന്നെങ്കിൽ ഫിദ എന്നേയും കൂട്ടി പോകുമായിരുന്നു . ഉടുത്തു നോക്കുന്ന റൂമിലേക്ക്. ഏതായാലും അതൊന്നും ഉണ്ടായില്ല. പക്ഷെ.
അവൾക്ക് ഇന്നേഴ്സ് എടുത്തപ്പോഴും എന്നോട് ചോദിച്ചു.
“ശ്രീയേട്ടാ ഏതാ എടുക്കേണ്ടത്. ?”
പല കളറിൽ ഉള്ള ഷഡ്ഢി അവിടെ എടുത്തു വെച്ചിട്ടുണ്ട്. ഇവൾക്ക് ഇത് ചോദിക്കാൻ നാണം ഇല്ലേ.
“”അതാരാണ്… ഹസ്ബൻഡ് ആണോ..?” അവിടെയുള്ള പെണ്ണ് ചിരിച്ചുകൊണ്ട് ഫിദയോട് ചോദിച്ചു.
“ആ! അതേ.. എന്തേ അങ്ങനെ ചോദിച്ചത്..?” ഫിദ അവളോട് ചോദിച്ചു.
“ഏയ്!! ഒന്നും ഇല്ല. ഇതൊക്കെ ആരേലും ഇങ്ങനെ ചോദിച്ചു വാങ്ങുമോ?. ഇഷ്ട്ടം ഉള്ളത് എടുക്കുക എന്നല്ലാതെ ?”
“എന്നാൽ ഞാൻ അങ്ങനെ അല്ല. എന്റെ കെട്യോന് ഇഷ്ട്ടം ഉള്ളതെ ഞാൻ ഉടുക്കൂ..”
“എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ..? മേഡത്തിന്റെ ഹസ്ബൻഡ് ഇനിമുതൽ ഇതൊന്നും ഉടുക്കേണ്ട എന്ന് പറഞ്ഞാൽ…? ”
“പറഞ്ഞാൽ എന്താ..!! ഞാൻ ഉടുക്കാതെ നടക്കും. അത്ര തന്നെ.”
കുറച്ചു മാറി മുത്തിന്റെ കൂടെ നിന്ന എന്നെ അവൾ വിളിച്ചു. മുത്തിനുള്ള സാരി നോക്കുകയായിരുന്നു ഞങ്ങൾ. ഞാൻ ഫിദയുടെ അടുത്തേക്ക് പോയി. അവൾ ചോദിച്ചു.
“പറ ശ്രീയേട്ടാ.. ഇതിൽ ഏതാ എടുക്കേണ്ടത്? ”
ഞാൻ അതിൽ നോക്കിയിട്ട് ചോദിച്ചു. “ഈ ടൈപ്പ് മാത്രമേ ഉള്ളോ? വേറെ ഒന്നും ഇല്ലേ. ?”
“അല്ല വേറെയും ഉണ്ട്! പിന്നെ ഉള്ളത് പ്രിന്റെഡ് ടൈപ്പ് ആണ്.. പ്ലെയിൻ കളർ ഇത് മാത്രമേ ഉള്ളൂ.”
അവൾ പറഞ്ഞു.
“എന്നാൽ അത് എടുത്തേ. നോക്കട്ടെ.”
ഞാൻ പറഞ്ഞു.
