ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 5 14അടിപൊളി 

“അതിന് ഞാൻ ഏട്ടനോടല്ല ചോദിച്ചത്. എന്റെ നാത്തൂനോട് ആണ്. അതിനുള്ള മറുപടി എനിക്കെന്റെ നാത്തൂൻ തരും. ” രാധിക പറഞ്ഞു

 

“അവൾ പറഞ്ഞോളും ഇതിനുമുമ്പ് ഇത് പിടിക്ക്..” ഞങ്ങൾ അവിടെ നിന്നും മേടിച്ചത് രാധികയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

 

” എന്തിനാ ഏട്ടാ ഇതൊക്കെ വാങ്ങിയത്.? ഇതൊക്കെ ഇവിടെയുണ്ട്. രാകേഷ് ഏട്ടൻ എല്ലാം വാങ്ങിത്തരും.” രാധിക പറഞ്ഞു.

 

” അതിനെന്താ ഇത് മോളുടെ ഏട്ടൻ വാങ്ങിത്തരുന്നതല്ലേ.. അപ്പോൾ അത് സന്തോഷത്തോടെ വേണ്ടേ വാങ്ങാൻ..? ” മുത്ത് പറഞ്ഞു

 

രാധിക മുത്തിനെ നോക്കി ചിരിച്ചു.

 

” ഇത് ഞങ്ങളുടെ മുത്താണ്. ഫിദയുടെ ഉമ്മയുടെ ചേച്ചി. ഞങ്ങളുടെ മൂത്തുമ്മ.. അതായത് ഞങ്ങളുടെ മുത്ത്. ” മുത്തിനെ കാണിച്ചിട്ട് ഞാൻ പറഞ്ഞു .

 

രാധിക ചിരിച്ചിട്ട് പറഞ്ഞു.

 

“വാ എല്ലാവരും അകത്തേക്ക് വാ”

 

ഞങ്ങൾ വീട്ടിലേക്ക് കയറി. ഹാളിലേക്ക് വന്നു. രണ്ടു മുറികളും ഒരു ഹാളും ഒരു അടുക്കള ഒരു ഡൈനിങ് റൂം. ഒരു ചെറിയ സിറ്റൗട്ട്. അതാണ് ആ വീട്.

 

“എല്ലാവരും ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം ” രാധിക പറഞ്ഞു.

 

“ഞങ്ങളും വരുന്നു മോളെ”

മുത്ത് പറഞ്ഞു. എന്നിട്ട് രാധികയുടെ കൂടെ അടുക്കളയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് അവർ മൂന്നുപേരും അവിടെയുള്ള മുറിയിലേക്ക് പോയി. ഫ്രഷ് ആവാൻ പോയതായിരിക്കണം.

 

ആ സമയം രാകേഷ് എന്നെയും കുട്ടി മറ്റൊരു മുറിയിലേക്ക് പോയി. അവിടെയുള്ള ബാത്റൂമിൽ കയറി ഞാനും ഫ്രഷായി തിരിച്ചുവന്നു.

 

” വാ കഴിക്കാം..എല്ലാം എടുത്തു വെച്ചിട്ടുണ്ട്.. ” രാധിക വന്നു പറഞ്ഞു.

 

” ഞങ്ങൾ കഴിച്ചിട്ടാ വന്നത്.. ” ഞാൻ പറഞ്ഞു.

 

” എന്നാലും സാരമില്ല കുറച്ചു കഴിക്കാം. ഏട്ടൻ വരുമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ രാവിലെ എഴുന്നേറ്റ് ഉണ്ടാക്കിയതാ. അത് കഴിക്കാതെ പോയാൽ എനിക്ക് സങ്കടമാകും.” രാധിക പറഞ്ഞു

 

“വാ മോനെ കുറച്ചു കഴിക്കാം. വെറുതെ മോളെ സങ്കടപ്പെടുത്തേണ്ട. മോൻ വരുന്നെന്ന് പറഞ്ഞതുകൊണ്ട് മോന്റെ അനിയത്തി ഉണ്ടാക്കി വച്ചതല്ലേ പിന്നെങ്ങനെയാ കഴിക്കാതെ പോകുന്നേ..?” മുത്ത് പറഞ്ഞു

 

അങ്ങനെ

ഞങ്ങൾ വേഗം ഭക്ഷണം കഴിക്കാൻ ഇരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ഹാളിൽ പോയി ഇരുന്നു. .. കുറച്ചു സമയം കഴിഞ്ഞ് മുത്ത് അവിടെ വന്നു. എന്റെ കയ്യിൽ ഒരു കവർ തന്നിട്ട് പറഞ്ഞു.

 

” ഇത് മോനുള്ള ഡ്രസ്സ് ആണ്. വേഗം ഇത് ഉടുത്ത വാ . ”

 

ഞാൻ ആ കവറിൽ നോക്കി. അതിൽ ഒരു വെള്ളമുണ്ടും ഒരു ചന്ദന കളറിലുള്ള ഒരു ഷർട്ടും ആയിരുന്നു ഉണ്ടായിരുന്നത്.

 

ഞാൻ വേഗം വേഷം മാറി വന്നു. ഇപ്പോൾ എന്നെ കാണാൻ ഒരു കല്യാണ ചെറുക്കനെ പോലെ തന്നെയുണ്ട്.

 

കുറച്ചു കഴിഞ്ഞു ഫിദ പുറത്തേക്ക് വന്നു. പുറത്തേക്ക് വന്ന ഫിദയെ കണ്ടു ഞാൻ ഞെട്ടി. ഒരു കസവ് സാരിയാണ് ഇപ്പോൾ അവൾ ഉടുത്തത് .. ശരിക്കും ഒരു കല്യാണ പെണ്ണായി ചമഞ്ഞൊരുങ്ങിയാണ് അവൾ വന്നത്. കയ്യിലും കഴുത്തിലും സ്വർണ്ണത്തിന്റെ വളകളും മാലകളും അണിഞ്ഞിരുന്നു.

അവളെ കണ്ടു ഞാൻ വാ പൊളിച്ചു നിന്നുപോയി.

 

” ഇങ്ങനെ വാ പൊളിച്ചു നോക്കി നിൽക്കേണ്ട.. ഈ സുന്ദരി ഏട്ടന്റെ പെണ്ണ് തന്നെയാണ് .. എന്റെ നാത്തൂൻ. ” രാധിക പറഞ്ഞു.

 

ഞാൻ ചിരിച്ചു. അവൾ വീണ്ടും പറഞ്ഞു.

 

“ഞാൻ അമ്പലത്തിൽ വരുന്നില്ല. ഈ അവസ്ഥയിൽ അവിടെ പോകാൻ പാടില്ലെന്ന് പറഞ്ഞു. രജിസ്റ്റർ ചെയ്യാൻ ഞാൻ വരും. ഞാനാണ് സാക്ഷി. ”

 

പിന്നെ അധിക സമയം അവിടെ നിന്നില്ല ഞങ്ങൾ വേഗം ഇറങ്ങാൻ നോക്കി.

അവിടെ നിന്നും ഇറങ്ങാൻ നേരം. മുത്ത് രാധികയുടെ കൈപിടിച്ച്. മുത്തിന്റെ കയ്യിൽ ഇട്ടിരുന്ന സ്വർണ്ണത്തിന്റെ ഒരു വളച്ച് അഴിച്ച് അവളുടെ കയ്യിൽ ഇട്ടുകൊടുത്തു.

 

” എനിക്കെന്തിനാ മുത്തേ മുത്ത് ഇത് തരുന്നത്?.. എന്റെ നാത്തൂൻ അല്ലേ ഇപ്പോൾ വള ഇടേണ്ടത്. ”

 

” മോളുടെ നാത്തൂനുള്ള വള നാത്തൂന്റെ കയ്യിൽ ഉണ്ട്. ഇത് മുത്തിന്റെ ഒരു സന്തോഷത്തിന് മോൾക്ക് ഉള്ളതാ . പിന്നെ ഇത് തരുന്നത് മുത്തല്ല . മോളുടെ നാത്തൂനും ഏട്ടനും കൂടെ തരുന്നതാണെന്ന് കരുതിയാൽ മതി.’

Leave a Reply

Your email address will not be published. Required fields are marked *