ജാതകം ചേരുമ്പോൾ – 20 22അടിപൊളി 

 

അരുൺ വന്നതിന്റെ കാര്യത്തിലേക്ക് വരാൻ തുടങ്ങി….

 

“പറ്റില്ല…. നീ വേണേൽ പുറത്തു പൊക്കോ….”

 

എന്നാൽ കല്ല്യാണി അമ്പിനും വില്ലിനും അടുക്കുന്നില്ല…

 

അവസാനം അരുൺ ദയനീയ മായി എന്നേ നോക്കി…

 

ഒന്ന് പറഞ്ഞു വിടഡാ എന്നൊരു അർത്ഥം ആ നോട്ടത്തിൽ ഉണ്ടായിരുന്നു…

 

“കല്ലൂസേ…. പ്ലീസ്….”

 

ഞാൻ അവളോട് കണ്ണുകൾകൊണ്ട് ഗോഷ്ടി കാട്ടി…

 

ആദ്യം പോവില്ല എന്ന് പറഞ്ഞെങ്കിലും പിന്നേ അവളേ പറഞ്ഞു അങ്ങ് സമ്മതിപ്പിച്ചു…

 

പോവുന്നതിനു മുൻപ് അരുണിന് കല്ല്യാണി സ്പെഷ്യൽ കുത്തും രണ്ടെണ്ണം കിട്ടി….

 

 

ഞങ്ങൾ രണ്ടു പേരും അവൾ പോവുന്നത് ഒരു ചിരിയോടെ നോക്കി നിന്നു…

 

“അവളേ വീണ്ടും ഇങ്ങനെ കാണാൻ പറ്റും എന്ന് ഞാൻ വിചാരിച്ചതല്ലായിരുന്നു….”

 

അരുൺ അവൾ പോവുന്നത് നോക്കി പറഞ്ഞു..

 

ഇവൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് ബോധം വരും എന്ന് വിചാരിച്ചില്ല എന്നല്ലേ…. 🙄

 

“സിദ്ധു…. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഉണ്ട്…”

 

അരുൺ സീരിയസ് ആയി…

 

“അതിനു മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്….”

 

“എന്താ….?”

 

“ആ ആദിയെവിടെ…?എനിക്ക് തന്നതിന് എണ്ണിയെണ്ണി ചോദിക്കാതെ ആ മൈരനെ ഞാൻ വിടില്ല….”

 

ആ മൈരനെയും അവന്റെ കുടുംബത്തെയും ഓർക്കുമ്പോൾ തന്നെ ശരീരം മൊത്തം ചൂട് കേറുന്നു…

 

മായ അവൾ പാവം…. എങ്ങനെ വന്നു പെട്ടോ ആവോ….

 

ഞാൻ അരുണിനെ നോക്കിയപ്പോൾ അവൻ അന്തം വിട്ട് എന്നേ നോക്കി നിൽക്കുകയാണ്….

 

കുറച്ചു നേരത്തേ മൗനത്തിനു ശേഷം അവൻ വീണ്ടും സംസാരിക്കാൻ തുടങ്ങി…

 

 

“അവന്റെ കാര്യം മറന്നേക്ക്… അവനേ ഇനി നിനക്ക് കിട്ടാനൊന്നും പോവുന്നില്ല….”

 

അരുൺ പറഞ്ഞു…

 

“എന്ന് വച്ചാൽ….?”

 

“അവനും അവന്റെ കുടുംബവും എല്ലാവരും മരിച്ചു… അല്ല കൊന്നു എന്ന് വേണം പറയാൻ…. ഇനി അവരുടെ കുടുംബത്തിൽ മായ മാത്രമേ ബാക്കിയുള്ള…”

 

😳

 

“കൊന്നു എന്നോ….?ആര്….?”

 

“മായ….., അവളാ നിങ്ങളേ രണ്ടു പേരെയും രക്ഷിച്ചേ….”

 

 

 

 

 

 

 

 

 

 

 

 

 

 

തുടരും……….

 

തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക…..

Leave a Reply

Your email address will not be published. Required fields are marked *