പെട്ടെന്ന് കല്ല്യാണിയുടെ മുഖവും അന്ന് രാത്രി സംഭവിച്ച കാര്യങ്ങളും എന്റെ മനസ്സിലേക്ക് വന്നു…
എന്നാൽ അകലെ നിന്നും രണ്ടു സ്ത്രീകളുടെ മങ്ങിയ ശബ്ദങ്ങൾ മാത്രമാണ് എനിക്ക് കേൾക്കാൻ സാധിച്ചത്….
“ചേച്ചി ഇതിപ്പോ രണ്ടു മാസം കഴിഞ്ഞില്ലേ…. ഇനി ഇവന് ബോധം വരാൻ വല്ല ചാൻസുമുണ്ടോ….? എത്ര ദിവസമെന്ന് വെച്ചിട്ടാ നമ്മൾ ഇങ്ങനെ കാവൽ ഇരിക്ക… കാർത്തു ഡോക്ടറോട് കാര്യം പറയാനും പേടി….”
“നിനക്ക് എന്താ പ്രശ്നം… രാവിലേ വന്നാൽ ഇവിടെ വന്ന് ഇങ്ങനെ ഇരുന്നാൽ പോരേ..? ഇതിനേക്കാൾ എളുപ്പമുള്ള ജോലി ഈ ഹോസ്പിറ്റലിൽ ഉണ്ടോ….. നീ അതും ഇതും പറയാതെ ഒന്ന് മിണ്ടാതെ ഇരുന്നേ…..”
പിന്നീട് കുറച്ചു നേരം മൗനം മാത്രമായിരുന്നു….
രണ്ടു മാസമോ…. 😳…. ഞാൻ കിടപ്പിലായിട്ട് രണ്ടു മാസമായോ….
അവർ വീണ്ടും സംസാരിക്കാൻ തുടങ്ങി…
“ചേച്ചി….”
“മ്മ്…”
“അഥവാ ഇയാൾക്ക് ബോധം വന്നാൽ ഞാൻ ഒന്ന് കൊത്തി നോക്കിയാലോ…. കാണാൻ നല്ല ലുക്ക്…. പൂത്ത കാശ്…. ഞങ്ങൾ തമ്മിൽ നല്ല ജോഡിയായിരിക്കില്ലേ…..”
“അയ്യടി…പൊന്ന് മോളേ നിന്റെ പൂതി ഓക്കെ കൊള്ളാം പക്ഷേ അവൻ സിംഗിൾ ഒന്നുമല്ല…”
“അതെങ്ങനെ ചേച്ചിക്ക് അറിയാം…”
“നീ ഇപ്പോ വിചാരിച്ചത് ഓക്കെ ഞാൻ കുറച്ചു ദിവസം മുന്നേ വിചാരിച്ചതാ….പിന്നേ നീയും ഞാനും നോക്കിയാലൊന്നും അവന് വളയാനും പോവുന്നില്ല….”
“അതെന്താ….”
“ആ.. അത് നിനക്ക് അവന്റെ വൈഫിനെ കണ്ടാൽ മനസ്സിലാവും….”
എന്റെ വൈഫ് എന്ന് പറഞ്ഞാൽ കല്ല്യാണിയല്ലേ…?അതേ ആണ്..
അവൾക്കൊന്നും സംഭവിച്ചിട്ടില്ലേ….
വായ തുറന്ന് എന്തെങ്കിലും ചോദിക്കാം എന്ന് വിചാരിച്ചാൽ നാവു പോലും അനങ്ങുന്നില്ല…
ഞാൻ കുറച്ചു നേരം കൂടേ ആ കിടപ്പു കിടന്നു….
“അതെന്താ അത്രക്ക് ഭംഗിയാണോ കാണാൻ….”
“ആണോന്നോ…. എടി അവൾടെ കണ്ണ് നീ കാണണം നല്ല നീല കണ്ണുകൾ… അതിൽനിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം ഭംഗി….ഹോ… അവളേ കണ്ടപ്പോ എനിക്ക് തന്നെ ക്രഷ് തോന്നി….”
അതു കേട്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു….
“ചേച്ചി എങ്ങനെ കണ്ടു… ഇത്ര കാലമായിട്ടും ഞാൻ അങ്ങനെ ആരെയും കണ്ടിട്ടില്ലാലോ….”
“ആ… അത് ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോൾ കണ്ടതാ…അവളേ കണ്ടതിന്റെ ഹാങ്ങോവർ മാറാതെ നിൽക്കുബോഴാണ് വേറൊരുത്തി വരുന്നത്… അവളും സൗന്ദര്യത്തിന്റെ കാര്യത്തിൽ അസാധ്യമാണ്….”
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ചിരി തനിയേ മാഞ്ഞു…
ഇവർ ഇനി മായയേ കുറിച്ചാണോ സംസാരിക്കുന്നത്….. എന്റെ മനസ്സ് പല പല ചിന്തകൾ കൊണ്ട് കാടുകയറി….
മായയുടെ അമ്മയുടെ നിലവിളി എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുവാൻ തുടങ്ങി….
എന്താണിതിന്റെയൊക്കെ അർത്ഥം…
ആ രാത്രിയെന്താണ് സംഭവിച്ചത്…..
ഞാൻ കിടന്നുകൊണ്ട് തന്നെ എണീക്കാൻ നോക്കി…. ശരീരം ഭരമുണ്ടായതിനാൽ വിചാരിച്ച പോലേ എളുപ്പമായിരുന്നില്ല….
ഞാൻ എണീക്കാൻ ശ്രമിച്ചതിന്റെ ശബ്ദം കേട്ടിട്ടാവണം… ഒരു നേഴ്സ് എന്റെ അടുത്തേക്ക് ഓടി വന്നു……
അവർ കുറച്ചു നേരം എന്റെ കണ്ണുകലേക്ക് തന്നെ നോക്കി നിന്നു…
എന്തോ അരുതാത്തത് കണ്ടതുപോലെയുള്ള നല്ല ഊമ്പിയ എക്സ്പ്രഷൻ…
“എടി….. എടി…വേഗം പോയി… കാർത്തു ഡോക്ടറെ വിളിക്ക്…..”
അവൾ അടുത്തു നിന്ന സ്ത്രീയോട് പറഞ്ഞു….
അതേതായാലും നന്നായി ചേച്ചി വരട്ടെ….
“ഹലോ… ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ….ഇയാൾടെ പേര് ഓർമ്മയുണ്ടോ…”
അവൾ എന്റെ മുഖത്തേക്ക് നോക്കി ഓരോന്ന് ചോദിക്കാൻ തുടങ്ങി…
കാൽ അനക്കാൻ പറ്റുന്നുണ്ടേൽ ഒരു ചവിട്ട് വച്ച് കൊടുക്കാമായിരുന്നു….
“അതേയ് ഇതൊന്ന് പൊക്കി തരുമോ… ”
ഞാൻ ബെഡിൽ തൊട്ടുകൊണ്ട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
“ഏഹ്ഹ്… സംസാരിക്കാൻ പറ്റുന്നുണ്ടോ… ”
