ജാതകം ചേരുമ്പോൾ – 20 22അടിപൊളി 

 

എന്നാൽ കല്ല്യാണി എന്നേ നോക്കുന്നുപോലുമില്ല….

 

ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കിയ ദേവുചേച്ചി ശേഷം അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു….

 

“നിനക്കെന്താടി പെണ്ണേ…. ”

 

അമ്മ ചേച്ചിയോട് ചോദിച്ചു….

 

“നിങ്ങൾ ഇത്രേം നേരം അവനേ കണ്ടില്ലേ തള്ളേ… അവർക്ക് എന്തെങ്കിലും പറയാനും ചെയ്യാനും ഒക്കെ ഉണ്ടാവും… നിങ്ങളൊന്നു പുറത്തേക്ക് വാ… ”

 

ചേച്ചി അമ്മമാർ കുട്ടികളെ കൊണ്ടുപോകുന്ന പിടിച്ചു വലിച്ചുകൊണ്ടുപോവുകയാണവരെ…

 

പോവുന്നതിനുമുൻപ് എനിക്കൊരു ഉമ്മയും തന്നു ചേച്ചി…

 

“നിന്നോടൊക്കെ ഞാൻ ഇനി ആദ്യം വന്ന് പറയണോ…. ”

 

ചേച്ചി മറ്റു ചേച്ചിമാരോട് വാതിൽക്കൽ നിന്നും അലറി….

 

ഇതൊക്കെ കണ്ടപ്പോൾ മനസ്സൊന്ന് ശാന്തമായി….

 

എല്ലാവരും റൂമിനുവെളിയിൽ പോയി ഡോർ ചാരി….

 

ഇപ്പോൾ ഞാനും കല്ല്യാണിയും മാത്രമേ റൂമിനുള്ളിൽ ഉള്ളു…. എന്നാൽ ഞങളുടെ ഇടയിലേ മൗനം….അതൊരു അസഹിഷ്ണുത ഉണർത്തി….

 

“മുഖത്തേക്ക് നോക്ക്…. ”

 

ഒടുവിൽ മൗനം വെടിയാൻ ഞാൻ തന്നെ തീരുമാനിച്ചു….

 

അൽപ്പം പരുഷമായാണ് ഞാൻ അതു പറഞ്ഞത്…

 

അവൾ പതിയേ മുഖമുയർത്തി… കണ്ണുകൾ കലങ്ങിയിട്ടിട്ടുണ്ട്…. എന്നാൽ അവളുടെ ആ നീല കണ്ണുകൾ കണ്ടപ്പോൾ തന്നെ ഒരു ആശ്വാസം….

 

“ഇങ്ങോട്ട് വാ… ”

 

ഞാൻ അവളോട് എന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു…

 

നല്ല അനുസരണയുള്ള കുട്ടിയേപോലേ അവൾ എന്റെ അടുത്തേക്ക് വന്നു….

 

ശേഷം അവളെ ഞാൻ എന്റെ അടുത്ത് പിടിച്ചു ഇരുത്തി….

 

ഞാൻ ആ മുഖം രണ്ടു കൈകൊണ്ടും കോരിയെടുത്തു…. കരയാതിരിക്കാൻ പാടുപെടുന്ന അവൾക്ക് അത് മതിയായിരുന്നു…

 

അണപ്പൊട്ടിയെ പോലേ കണ്ണുനീർ ഒഴുകുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു….

 

ഞങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു….

 

“എന്റെ പൊന്നല്ലേ… കരയല്ലേ പ്ലസ്…. ”

 

അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു…

 

അവൾ കരയുന്നത് നിർത്തുവാൻ പറ്റുന്ന പോലേ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങലടി ഇപ്പോഴുമുണ്ട്…

 

പൂർണമായും ഇല്ലെങ്കിലും ഏകദേശം ഒരു അഞ്ചു മിനിറ്റെടുത്തു അവളെയൊന്നു ഓക്കേയാക്കിയെടുക്കാൻ….

 

ശേഷം ചാരി കിടക്കുന്ന എന്റെ മാറിലേക്ക് അവൾ തല വച്ച് ഒപ്പം കിടന്നു…

 

അവളുടെ കൈകളിലൂടെ ഞാൻ എന്റെ വിരലുകൾ ഓടിച്ചു….

 

“കല്ലൂസേ…….”

 

ഞാൻ അവളുടെ പാറി കിടക്കുന്ന മുടിയൊതുക്കികൊണ്ട് ചോദിച്ചു…

 

“മ്മ്….”

 

“എന്റെ പൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് കേട്ടതൊക്കെ സത്യമാണോ….”

 

അവൾ അതു കേട്ടെങ്കിലും മറുപടിയൊന്നും തന്നില്ല….

 

“പറ….”

 

ഞാൻ വീണ്ടും തിരക്കി…

 

“മ്മ്……”

 

“എന്തിനാ അങ്ങനെയൊക്കെ ചെയ്യാൻ നിന്നേ….”

 

“ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചേ….”

 

“എന്നാര പറഞ്ഞേ….”

 

“എന്നേ രക്ഷിക്കാൻ വന്നതുകൊണ്ടല്ലേ…. നിനക്ക് ഇങ്ങനെയൊക്കെ സംഭവിച്ചേ…”

 

അവൾ പരാതി പറയുന്നത് പോലേ പറഞ്ഞു….

 

“എന്റെ പൊന്നിനെയല്ലാതെ ഞാൻ പിന്നേ ആരെയാ രക്ഷിക്കണ്ടേ….”

 

അതു പറയുമ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വന്നിരുന്നു…

 

എന്നാൽ ഞാൻ അത് സമർത്ഥമായി മറച്ചു വച്ചു…

 

കാരണം കല്ല്യാണി ഇപ്പോൾ എന്റെ പഴയ കല്ല്യാണിയാണ്… അവൾക്കിപ്പോ കുട്ടികളുടെ സ്വഭാവമാണ് അത് മാറ്റുവാൻ ഞാൻ ഒരുക്കമല്ലായിരുന്നു….

 

അതുകൊണ്ട് ഞാനും ഒരു കുട്ടിയാവൻ തീരുമാനിച്ചു…

 

“എന്നാലും…. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ അപ്പോൾ……നിന്റെ ഈ അവസ്ഥ കണ്ട് പറ്റേ സഹിക്കാൻ വയ്യാഞ്ഞപ്പോഴാ ഞാൻ…..”

 

നിർത്തിയതും അവൾ വീണ്ടും കണ്ണൊലിപ്പിക്കാൻ തുടങ്ങി….

 

“അതുശരി… അന്ന് നിനക്ക് എന്തെങ്കിലും പറ്റിയാർന്നെങ്കിൽ… ഇപ്പോ ഞാൻ ഒറ്റക്കാകുമായിരുന്നില്ലേ…… ഇനി എന്റെ പൊന്ന് അങ്ങനെ ഒക്കെ ചെയ്യോ….”

Leave a Reply

Your email address will not be published. Required fields are marked *