ഞാൻ അവളുടെ അടുത്തേക്ക് പോവാൻ തുനിഞ്ഞതും ഏതോ ഒരുത്തൻ വന്നെന്നെ പിടിച്ചു നിർത്തി ശേഷം വേറൊരുത്തൻ ഒരു കത്തികൊണ്ട് അടുത്തേക്ക് വന്നു… എന്റെ ശരീരം പൂർണമായും വയറിലൂടെ പിടിച്ചു വച്ചിരിക്കുകയായിരുന്നു അവന്…
കുതറി മാറാൻ ശ്രമിച്ചപ്പോൾ പോലും കഴിഞ്ഞില്ല….പക്ഷേ എങ്ങനെയോ അയാളുടെ കൈവളയത്തിനുള്ളിൽ നിന്നും എന്റെ കൈ എനിക്ക് ഊരി മാറ്റാൻ പറ്റി…
അയാൾ കത്തികൊണ്ട് കുത്താൻ നിന്നതും ഞാൻ അതിൽ കയറി പിടിച്ചു….
ചൂട് ചോരയൊഴുകുന്ന എന്റെ കയ്യിൽ നിന്ന് പോലും എനിക്ക് വേദന അനുഭവിച്ചറിയാൻ പറ്റിയില്ല…. മനസ്സ് മുഴുവൻ കല്ല്യാണിയാണ്… വേറൊന്നു തന്നെ ഇപ്പോൾ എന്റെ ചിന്തയിലില്ല
സങ്കടവും ദേഷ്യവും കാരണം എന്റെ ശരീരം ചൂട് പിടിക്കുന്നത് ഞാൻ അറിഞ്ഞു…
എന്നേ പിടിച്ചു നിർത്തിയ മൈരന്റെ കാൽമുട്ടിനിട്ടൊരു ചവിട്ടു ഞാൻ കൊടുത്തു ആ ചവിട്ടിൽ ഒന്ന് നടുങ്ങിയ അയാളെ ഞാൻ എന്റെ മുഴുവൻ ഭാരവും എടുത്തുകൊണ്ട് ചുമരിലേക്ക് തള്ളി…
അയാളുടെ പിടിയിൽ നിന്നും മോചിതനായ ഞാൻ
കത്തിയിൽ നിന്നും കയ്യെടുത്തുകൊണ്ട് അതു പിടിച്ചവന്റ കഴുത്തിനിട്ടൊരു കുത്തു ഞാൻ കൊടുത്തു…
പലരേയും അടിച്ചു വീഴ്ത്തിയെങ്കിലും ആരുടെയും ജീവൻ പോകാൻ മാത്രമുള്ള അടിയൊന്നും ഞാൻ ആരെയും അടിച്ചിട്ടുണ്ടായിരുന്നില്ല… ഈ ഒരു കുത്ത് ഒഴിച്ച്….
കുത്ത് കിട്ടിയ അയാൾ താഴെ കിടന്നു പുളയുകയാണ് വായിൽ നിന്നും രക്തവും വരുന്നുണ്ട്…..
എന്നാൽ ആ കാഴ്ചക്കൊന്നും എന്റെ മനസ്സിനെ നിയന്ത്രിക്കാനായില്ല….
“ആ..ആാാ……. ആ…… ”
പെട്ടെന്നാണ് കല്ല്യാണിയുടെ നില വിളി മുറിയാകെ മുഴങ്ങിയത്…
ഞാൻ ഒരു നിമിഷം നിന്നു പോയി…..
മൗനം ഭയാനകമായൊരു അന്തരീക്ഷം സൃഷ്ടിച്ചു…
അവിടേക്ക് നോക്കാൻ പോലും ഞാൻ ഭയന്നു…
എന്നിരുന്നാലും ഞാൻ അങ്ങോട്ട് നോക്കാൻ തുനിഞ്ഞു..ഞാൻ വിചാരിച്ച ഒരു കാഴ്ച്ച കാണരുതേ എന്നു മാത്രമായിരുന്നു എന്റെ മനസ്സിൽ…..
തറയിലേക്ക് ചോര തുള്ളികൾ വീഴുന്നതാണ് ഞാൻ കണ്ടത്….
കുറച്ചു മുകളിലോട്ട് നോക്കിയപ്പോൾ
കല്ല്യാണിയുടെ ഇടതു വയറിലോട്ട് ആ കത്തി ആഴ്ന്നിറങ്ങിയിട്ടുണ്ടായിരുന്നു…
പരമേശ്വരന്റെ ചിരിക്കുന്ന മുഖവും കല്ല്യാണിയുടെ കരയുന്ന മുഖവും എന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു…
എന്റെ മുഴുവൻ ശരീരവും തളർന്നു പോയി
കണ്ണുകൾ മങ്ങിയെങ്കിലും, കല്ല്യാണിയുടെ മുഖം മാത്രം തെളിഞ്ഞു.
അവളുടെ ചുണ്ടുകൾ വിറച്ചുകൊണ്ടെന്റെ പേര് വിളിച്ചു…
“സി…ദ്ധു…”
ആ ശബ്ദം, ചോര നിറഞ്ഞ വായുവിലൂടെ എനിക്ക് കേൾക്കുമ്പോൾ, ഹൃദയം നുറുങ്ങുകയായിരുന്നു…
വിറച്ച കൈകളോടെ എന്റെ ശരീരം സ്വമേധയാ അവളുടെ അരികിലേക്ക് ചലിച്ചു….
അവളുടെ കണ്ണുകൾ ഇപ്പോഴും എന്നെ തേടുകയായിരുന്നു…. ആ കണ്ണുകളിലെ ആ നീല നിറം തെളിഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു…
അപ്പോൾ തന്നെയാണ്,
പുറകിൽ നിന്ന് ഭാരമുള്ള എന്തോ
എന്റെ തലക്കു പിന്നിൽ ഇടിച്ചു വീണത്.
ഒരു പൊള്ളുന്ന വേദന, തീ പടരുന്ന പോലെ,
തലയോട്ടിയിലൂടെ മുഴുവൻ ശരീരത്തേക്കും അരിച്ചെത്തി
കാഴ്ച മങ്ങിത്തുടങ്ങി;
നിറങ്ങൾ ഇരുണ്ട ചുവപ്പായി മാറി,
ചോര ചൂടോടെ കഴുത്തിലൂടെ ഒഴുകുന്നത് ഞാൻ വ്യക്തമായി അനുഭവിച്ചു
തലയിലെ ഓരോ രോമച്ചിറകിനും കീഴിലൂടെ പതിയെ പായുന്ന ചൂട്.
ചുറ്റുമുള്ള ശബ്ദങ്ങൾ ഒരുപാട് ദൂരത്തേക്കു മാറിയതുപോലെ.
കല്ല്യാണിയുടെ നിലവിളി പോലും,
അടികൊണ്ട ഞാൻ മുട്ടിൽ ഇരുന്നു…
തല കുനിഞ്ഞപ്പോൾ ചോര നിലത്തേക്ക് തുള്ളി തുള്ളിയായ് പതിച്ചു…
തലയ്ക്കു ഏറ്റ മുറിവിനെക്കാൾ വലുതായിരുന്നു കല്ല്യാണിയുടെ മുഖം എന്റെ മനസ്സിൽ സമ്മാനിച്ചത്….
മുട്ടിൽ നിന്ന് കൊണ്ട് തന്നെ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു…
എന്നാൽ ബാക്കിൽ നിന്നും ആരോ എന്റെ തലയിലേക്ക് വീണ്ടും അടിച്ചു……
