ജാതകം ചേരുമ്പോൾ – 20 22അടിപൊളി 

 

പക്ഷേ ഇപ്പോൾ ഞാൻ ചോദിച്ച ചോദ്യത്തിന്റെ മറുപടി പോലെയിരിക്കും ഇനി എന്ത് ചെയ്യണമുള്ളത്….

 

അവർക്കെന്തെങ്കിലും പറ്റിയാൽ മൊത്തം കുടുംബത്തെയും ഞാൻ വെള്ള പുതപ്പിക്കും….

 

“പേടിക്കൊന്നും വേണ്ടാ എല്ലാവരെയും ചെറുതായി ഒന്ന് ബോധം കെടുത്തി എന്നേയുള്ളു…… പക്ഷേ ഇവൾടെ ആ ഏട്ടന്മാർ ഉണ്ടല്ലോ അവര് കുറച്ചു പണി തന്നു…..അതിന്റെ രണ്ടു മൂന്ന് സമ്മാനം അവരുടെ ദേഹത്ത് ഉണ്ടെങ്കിലും അവരും സേഫ് ആണ്….. എനിക്ക് വേണ്ടത് അവരെയല്ലല്ലോ മോനേ…. ”

 

ഒരു ചിരിയോടെ കൂടെത്തന്നെയാണ് അയാൾ അതു പറഞ്ഞു നിർത്തിയത്…

 

സത്യം പറഞ്ഞാൽ അയാളുടെ ചിരി കാണുമ്പോൾ എന്റെ മനസ്സിലേക് ഭയം കേറി തുടങ്ങിയിരുന്നു…..

 

നീ എന്തിനോക്കെ ശ്രമിച്ചാലും നിനക്ക് അവളേ രക്ഷിക്കാൻ കഴിയില്ല എന്നൊരാർത്ഥം അയാളുടെ ചിരിക്കുണ്ടായിരുന്നു…

 

കല്ല്യാണി എന്റെ പിന്നല്ലായി ഒളിച്ചു നിന്നു…

ഒന്നും സംഭവിക്കില്ല എന്ന രീതിയിൽ അവളെ ഞാൻ ചേർത്ത് പിടിച്ചു….

 

“എന്നാലും നിന്നേ ഞാൻ സമ്മതിച്ചു…. ഇന്നലെ അത്രയുംപേർ ഉണ്ടായിട്ടും നീയും അവനും കൂടേ ഇവരെയെല്ലാം അടിച്ചിട്ടില്ലേ… അല്ലെങ്കിൽ ഇന്നലെ തന്നെ ഇവൾ മരിക്കേണ്ടതായിരുന്നു….”

 

ഒരു കൂസലും ഇല്ലാതെയാണ് അയാൾ അതു പറഞ്ഞത്….

 

ഇന്നലെ നടന്നതെല്ലാം വീണ്ടും മനസ്സിലേക്ക് വന്നു….

 

ഞങ്ങൾ അവിടേ എത്തിയിട്ടില്ലായിരുന്നുവെങ്കിൽ…..

 

ഒരു നിമിഷം ഞാൻ കല്ല്യാണിയേ നോക്കി….

 

അവൾ വളരേയധികം പേടിക്കുന്നുണ്ടായിരുന്നു….

 

 

അയാൾ വീണ്ടും തുടങ്ങി….

 

എന്നാൽ ഞങ്ങളുടെ കൈയ്കൾ കോർത്തുപിടിച്ചിരിക്കുന്നത് കണ്ടതും പരമേശ്വരന്റെ കൊലച്ചിരി മാഞ്ഞു, അയാളുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു.

 

​”അവസാനമായി ഒരു അവസരം തരാം”

 

അയാൾ എന്നേ നോക്കി പറഞ്ഞു.

 

“അവളേ എന്റെ കൂടേ വിട്ടേക്ക്…. അങ്ങനെയാണെങ്കിൽ നിനക്ക് നിന്റെ ജീവനെങ്കിലും ബാക്കിയുണ്ടാവും… അതല്ല ഇനി എതിർക്കാനാണ് ഉദ്ദേശമെങ്കിൽ നിന്റെ മുത്തശ്ശിയെ കൊന്നു കളഞ്ഞത് പോലേ നിന്നേ കൊല്ലാനും ഞാൻ മടിക്കില്ല……”

 

“മുത്തശ്ശാ…… ”

 

അയാൾ അതു പറഞ്ഞു നിർത്തിയതും മായയുടെ ഉച്ചത്തിലുള്ള ശബ്ദം മുറിയാകെ മുഴങ്ങി…

 

എന്നേ കൊന്ന് കളയും എന്ന് പറഞ്ഞപ്പോലുള്ള അവളുടെ ഭാവ മാറ്റം ഞാൻ ശ്രദ്ധിച്ചു….

 

തുടക്കം മുതലേ അവളുടെ ലക്ഷ്യം കല്ല്യാണിയായിരുന്നില്ല…. അവൾക്ക് എന്നോടൊപ്പം ജീവിച്ചാൽ മാത്രം മതിയായിരുന്നു……

 

എന്നാൽ അവളുടെ വാക്കുകളിലെ എതിർപ്പ് ആദി അവളെ ദേഷ്യത്തിൽ നോക്കുന്നവരെയേ ഉണ്ടായുള്ളൂ….

 

പേടികൊണ്ടാണെന്ന് തോന്നുന്നു… അവൾ പറയാൻ വന്ന വാക്കുകൾ വിഴുങ്ങി… ശേഷം കണ്ണുകൾ ഒലിപ്പിച്ചുകൊണ്ട് കുറച്ചു പുറകിലോട്ടായി മാറി നിന്നു….

 

എന്നാൽ പരമേശ്വരന്റെ വാക്കുകൾ വീണ്ടും എന്റെ ഉള്ളിൽ ഒരു ആണി പോലേ തറച്ചുകൊണ്ടിരുന്നു…

 

മുത്തശ്ശിയെ കൊന്നത് ഇയാളാണോ… എന്തിന്….

 

​”കൂടുതൽ ആലോചിച്ച് തല എല്ലാം ഞാൻ പറഞ്ഞുതരാം”

 

 

“വീട്ടിൽ വെച്ച് ഇവളെ കൊല്ലാനുള്ള എന്റെ പദ്ധതി പരാജയപ്പെട്ടപ്പോൾ, ദൈവം നിന്റെ ചേച്ചിയുടെ രൂപത്തിൽ അവതരിച്ചു. അവൾ എന്നെയും നിന്റെ മുത്തശ്ശിയെയും വീട്ടിൽനിന്ന് ഇറക്കിവിട്ടത് എനിക്കൊരു അവസരമായി തോന്നി. ആദ്യം ഞാൻ ആ രാജീവനെ പണം കൊടുത്ത് ഒതുക്കാൻ നോക്കി. പക്ഷേ, തന്തയുടെ അതേ സ്വഭാവമുള്ള മകന് ഞാൻ പറഞ്ഞത് സ്വീകാര്യമായില്ല.തന്തയേ കൊന്ന് കളഞ്ഞത് പോലേ അവനെയും കൊന്ന് കളയും എന്ന് പറഞ്ഞതും രാജീവൻ എന്ന പ്രശ്നവും തീർന്നു…. ഈ ഒരു രാത്രികൂടെ കഴിഞ്ഞാൽ പിന്നേ ഒന്നും നടക്കില്ല എന്നെനിക്ക് മനസ്സിലായി….. ഇവിടേ ഇത്രയും പേർ ഉണ്ടെങ്കിൽ അതും എനിക്ക് ഒരു പ്രശ്നമാവുമായിരുന്നു….. അതുകൊണ്ടാണ് അനന്തലക്ഷ്മിയെ കൊന്നു കളഞ്ഞതും അതൊരു ആക്സിഡന്റ് ആയി ചിത്രീകരിച്ചതും….വിചാരിച്ച പോലേ കുറെയെണ്ണം ഇവിടുന്ന് മാറി കിട്ടി… എന്നാൽ നിന്റെ ചേച്ചിയും അരുണും ഇവിടേ ഇല്ലാതിരുന്നത് ശരിക്കും എനിക്കൊരു ബോണസ് പോയിന്റ് ആയിരുന്നു…. ഇത്രയും നല്ല ഒരു അവസരം എങ്ങനെയാ മോനേ പാഴാക്കുക… നീ തന്നെ പറ….. ദേവിക്ക് ഇവളുടെ ശരീരം പൂർണമായും സ്വന്തമാക്കാൻ മൂന്ന് രാത്രിയാണ് വേണ്ടത്… അത്കൊണ്ട് ഇവൾ ഇപ്പോഴും ഒരു ആത്മാവ് വസിക്കുന്ന സാധാരണ സ്ത്രീ മാത്രമാണ്… ഇന്നിവളെ കൊന്നാൽ ദേവിയുടെ ആത്മാവും ഇല്ലാതെയാവും… കുറേ കാലമായി തുടങ്ങിയ ഞങളുടെ ശാപവും അതോടെ തീരും….”

Leave a Reply

Your email address will not be published. Required fields are marked *