ജാതകം ചേരുമ്പോൾ – 20 22അടിപൊളി 

അവൾ അതിശയത്തോടെ ചോദിച്ചു…

 

“കണ്ടിട്ട് എന്തു തോന്നുന്നു…..”

 

ഞാൻ അവളോടായി ചോദിച്ചു…

 

ശേഷം അവൾ യാന്ദ്രികമെന്നോണം ഞാൻ കിടന്ന ബെഡിന്റെ തല ഭാഗം കുറച്ചു പൊക്കി…

 

ഹോ ഇപ്പോൾ കുറച്ചുകൂടെ ആശ്വാസം തോന്നുന്നുണ്ട്…അപ്പോഴാണ് എനിക്ക് വേറൊരു സംശയം…

 

ഇനി ഇവൾ കരുതുന്ന പോലേ ഇവരെ ഒക്കെ ഓർത്തെടുത്തിട്ട് ഞാൻ എന്നേ തന്നെ മറന്നു കാണുമോ…… 🤔

 

എന്റെ പേര് ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു…

 

സിദ്ധാർഥ്…

 

ഭാഗ്യം മറന്നിട്ടില്ല….

 

അവൾ പിന്നേയും ഓരോന്ന് പറയാൻ എന്തൊക്കെയോ ചെയ്യാനും തുടങ്ങി….

 

ഞാൻ ഒന്നും പറയാനും ചെയ്യാനും പോയില്ല… ഇനിപ്പോ എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് വിചാരിച്ചാൽ പോലും ഈ അവസ്ഥയിൽ പറ്റില്ലാലോ…

 

കുറച്ചു നേരം കഴിഞ്ഞതും വാതിലും തള്ളി തുറന്ന് കാർത്തു ചേച്ചി അകത്ത് കയറി… കൂടേ കുറച്ചു മൊഞ്ചത്തി ഡോക്ടർമാരും…

 

ചേച്ചിയേ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു… പക്ഷേ അത് സങ്കടം കൊണ്ടായിരുന്നില്ല…

 

ചേച്ചി എന്റെ അടുത്തേക്ക് വന്നു…

 

മുറിയിലേക്ക് വന്ന സ്പീഡ് ഉണ്ടായിരുന്നില്ലെങ്കിലും… കണ്ണിൽ നിന്നും കണ്ണു നീർ പൊഴിയുന്നുണ്ടായിരുന്നു…

 

എല്ലാവരും എന്നേ അത്ഭുതത്തോടേ നോക്കുന്നുണ്ടെങ്കിലും… അതിനേക്കാൾ അത്ഭുതം ചേച്ചി കരയുന്നത് കണ്ടിട്ടായിരുന്നു…

 

ചേച്ചി ഒരക്ഷരം പോലും പറയാതെ നേരേ വന്നെന്നെ കെട്ടി പിടിച്ചു….

 

ഒന്ന് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നെങ്കിലും കൈ പൂർണമായും അനങ്ങുന്നുണ്ടായിരുന്നില്ല….

 

ചേച്ചി കരയാൻ ഉള്ളതൊക്കെ കരഞ്ഞു തീർത്തിട്ടാണ് എന്റെ മേലുള്ള പിടി വിട്ടത്…

 

ശേഷം മുഖം മൊത്തം ഉമ്മകൾ കൊണ്ട് മൂടി….

 

എല്ലാവരുടെയും മുഖത്ത് ഒരു ചെറു പുഞ്ചിരി കാണാം…

 

“ബാക്കി ഉള്ളവർ….?

 

സ്നേഹ പ്രകടനം കാരണം ശ്വാസം മുട്ടിയ ഞാൻ ചേച്ചിയോട് ചോദിച്ചു….

 

“ഞാൻ… ഞാൻ ഇപ്പോ തന്നെ ചേച്ചിയേ വിളിച്ചു പറയാം….”

 

കാർത്തു ചേച്ചി അടുത്തു നിന്ന ഒരു പെണ്ണിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങികൊണ്ട് പറഞ്ഞു…

 

ശേഷം ചേച്ചി കുറച്ചു മാറി നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി…

 

ചേച്ചിയുടെ മുഖത്ത് അടക്കാനാവാത്ത സന്ദോഷമുണ്ടായിരുന്നു…

 

ഇതുപോലെയുള്ള ചേച്ചിമാരേ കിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ്.. 😊

 

ഒരു ചുമയുടേ ശബ്ദം കേട്ടിട്ടാണ് എന്റെ ശ്രദ്ധ ചേച്ചിയിൽ നിന്നും മാറിയത്….

 

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ വന്ന പെൺകുട്ടികളെല്ലാം എന്നേ തന്നെ നോക്കി നിൽക്കുകയാണ്…

 

വയ്യാതെ കിടക്കുകയാണെങ്കിലും എന്റെ കോഴിത്തരത്തിനൊന്നും ഇതുവരെ ഒരു കുറവും സംഭവിച്ചിട്ടില്ല….

 

ഞാൻ കൃത്താക്തനായി… 😌

 

എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലേ ഞാൻ അവരേ നോക്കി എക്സ്പ്രഷൻ ഇട്ടു മെഴുകി… തിരിച്ചും നല്ല സഹകരണം കിട്ടിയതിനാൽ ഞാൻ വീണ്ടും വീണ്ടും ചാർജായി…

 

അങ്ങനെ ഓരോന്ന് പറഞ്ഞും മിണ്ടിയും ചേച്ചി ഫോൺ വിളിച്ചു കഴിയുന്നതിനുള്ളിൽ ഞങ്ങൾ കമ്പനിയായി…

 

ഫോൺ വിളി ഒക്കെ കഴിഞ്ഞ് ചേച്ചി എന്റെ അടുത്തേക്ക് വന്നു…. അവർ എന്നോട് കാണിക്കുന്ന അടുപ്പം ചേച്ചിക്ക് അത്ര സുഖിച്ചില്ല എന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി….

 

അവരേ ചേച്ചി ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവർക്കും അത് മനസ്സിലായി…

 

“നിങ്ങൾ പൊക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം…. ”

 

ചേച്ചി അവരോടായി പറഞ്ഞു..

 

ശോ ഈ ചേച്ചി….. 😤

 

അവർ പോയി കഴിഞ്ഞതും ചേച്ചി എന്റൊപ്പം ബെഡിൽ കേറി കിടന്ന് വീണ്ടും കരയാൻ തുടങ്ങി…

 

“എന്റെ ചേച്ചി,കുറച്ചു കണ്ണു നീർ ഒക്കെ ബാക്കി വെക്ക്…. ഇപ്പോ തന്നെ ഫുൾ തീർത്താൽ പിന്നേ കുറച്ചു കഴിയുമ്പോ എന്താ ചെയ്യാ…. ”

 

ഞാൻ ഒരു തമാശ രൂപേണ ചേച്ചിയോട് ചോദിച്ചു….

 

“സിദ്ധു… മോനേ നീ ഇനി ഒരിക്കലും ഞങളുടെ അടുത്തു നിന്നും മാറി നിൽക്കരുത്….എല്ലാരും എത്ര വിഷമിച്ചു എന്നറിയോ നിനക്ക്…. ചേച്ചി… ചേച്ചിനേ ഞാൻ ഇതിനു മുൻപ് ഈ അവസ്ഥയിൽ കണ്ടിട്ടില്ല… ഒന്നും കഴിക്കാതെയും കുടിക്കാതെയും…..”

Leave a Reply

Your email address will not be published. Required fields are marked *