ജാതകം ചേരുമ്പോൾ – 20 22അടിപൊളി 

 

അത്രയും പറഞ്ഞതും ചേച്ചി കുറച്ചു നിമിഷം മൗനം പാലിച്ചു…

 

ചെറുപ്പത്തിൽ ഞാൻ ദേവു ചേച്ചിയോട് തെറ്റിയപ്പോൾ ചേച്ചി ആഹാരത്തോട് സമരം നടത്തിയത് എന്റെ മനസിലേക്ക് വന്നു….

 

എന്റെ പിണക്കം മറന്ന് ഞാൻ തന്നെ വാരികൊടുത്തപ്പോളാണ് ചേച്ചി അതിൽ നിന്നും പിന്മാറിയത്…

 

പാവം ഒരുപാട് വിഷമിച്ചിട്ടുണ്ടാവും….

 

എന്നാലും ഇത്ര ദിവസം ഒക്കെ ബോധമില്ലാതെ കിടക്കാ എന്ന് വച്ചാൽ ആ നായിന്റെ മോൻ ആദി എന്ത് അടിയാണെന്നേ അടിച്ചത്….

 

ഒന്ന് എന്നീച്ചു നടക്കാൻ പറ്റട്ടെ എന്നിട്ട് വേണം അവന്റേം അവന്റെ തന്തടേം തലമണ്ട അടിച്ചു പൊട്ടിക്കാൻ…

 

അവരേ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ശരീരത്തിലെ പല ഞെരമ്പുകളും വീണ്ടും വർക്ക്‌ ആയി…

 

ചേച്ചി വീണ്ടും കുറേ വിശേഷങ്ങൾ പറയാൻ തുടങ്ങി… പക്ഷേ അതിൽ ഒന്നിൽപോലും കല്ല്യാണി വന്നില്ല…

 

അതെന്തോ എന്റെ മനസ്സിൽ ഒരു പേടിയുണർത്തി….

 

“ചേച്ചി… കല്ല്യാണി…..”

 

അവസാനം ഞാൻ തന്നെ ചേച്ചിയോട് ചോദിച്ചു….

 

പക്ഷേ ചേച്ചി ഒന്നും മിണ്ടിയില്ല…

 

“കല്ലുന് കുഴപ്പമൊന്നുമില്ല….”

 

ചേച്ചി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു….

 

മൈര് ഇപ്പോഴാ ഒന്ന് സമാധാനമായേ…

 

“പക്ഷേ….അവൾക്കിപ്പോ തീരേ വയ്യടാ…..”

 

ചേച്ചി എന്റെ അരികിൽ നിന്നും എണീറ്റു കൊണ്ട് പറഞ്ഞു….

 

“എന്തു പറ്റി… വല്ല പനിയോ മറ്റോ വന്നോ…”

 

ഞാൻ നിസാര മട്ടിൽ ചോദിച്ചു….

 

“അതൊന്നുമല്ല….”

 

“പിന്നേ…..”

 

“”””അന്ന് നിങ്ങളേ മൂന്ന് പേരെയും ഹോസ്പിറ്റലിൽ കൊണ്ടുവന്നെങ്കിലും നിന്റെ ജീവനായിരുന്നു അപകടത്തിൽ ഉണ്ടായിരുന്നത്…കല്ലുവിന്റ വയറിലുള്ള മുറി ആഴത്തിൽ ആയിരുന്നെങ്കിലും എന്തോ ദൈവഭാഗ്യത്തിന് അവൾക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല…. അതിന്റെ കാരണം എന്താണ് എന്ന് എനിക്കുപോലും അറിയില്ല.

 

ശേഷം ആദ്യം മായയും അത് കഴിഞ്ഞ് കല്ലുവും സുഖംപ്രാപിച്ചു..

 

കല്ല്യാണിക്ക് പൂർണമായും ബോധം വന്നപ്പോൾ അവൾ ആദ്യം അന്വേഷിച്ചത് നിന്നെയായിരുന്നു….

 

എന്നാൽ നീ കോമയിലായിരുന്ന വിവരം അവളെയറിയിക്കാൻ ഞങ്ങൾക്കാർക്കും ധൈര്യമുണ്ടായിരുന്നില്ല…അത് കല്ല്യാണിയുടെ ആരോഗ്യത്തെയും ഭാധിക്കുമായിരുന്നു…

 

കുറച്ചു ദിവസം കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാൻ പറ്റിയെങ്കിലും അത് കൂടുതൽ കാലം നില നിന്നില്ല…

 

അവളോട് എല്ലാം പറയേണ്ടി വന്നു…

 

കാര്യമറിഞ്ഞപ്പോൾ അവൾ കുറേ കരഞ്ഞു…

 

എന്നാൽ നിന്റെ ഈ അവസ്ഥക്ക് കാരണം അവളാണെന്ന് പറഞ്ഞിട്ടവൾ ഒരു ദിവസം സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു….

 

പക്ഷേ അരുണേട്ടൻ അടുത്ത് ഉള്ളതുകൊണ്ട് ഒന്നും പറ്റിയില്ല….

 

എന്നാൽ അന്ന് മുതൽ കല്ലു ആരോടും മിണ്ടിയിട്ടില്ല… മുറിക്ക് പുറത്തിറങ്ങാറില്ല…. അവൾ ഭക്ഷണം കഴിക്കുന്നത് പോലും ആരെങ്കിലും നിർബന്ധിക്കുമ്പോഴോ വാരി കൊടുക്കുമ്പോഴോ മാത്രമാണ്…. ചുരുക്കി പറഞ്ഞാൽ അവൾക്ക് ജീവനുണ്ടെങ്കിലും മനസ്സ് ഇപ്പോഴും നിന്റൊപ്പമാണ്…”””””

 

ചേച്ചി ഇത്രയും പറഞ്ഞു തീർത്തതും… കുറ്റബോധം കൊണ്ടെന്തോ മനസ്സ് നീറി…

 

ആ രാത്രിപോലും എനിക്കൊന്നും അവൾക്കുവേണ്ടി ചെയ്യാനായില്ല… എന്നാൽ ഞാൻ കാരണം വീണ്ടും അവൾ…………..

 

ഞാൻ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു….

 

എന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ചേച്ചിക്ക് അൽപ്പം ഭയം തോന്നി…

 

“സിദ്ധു…. നീയെന്താ ഈ കാണിക്കുന്നേ…. ഒന്ന്‌ അടങ്ങി കിടക്ക് അവിടേ…. ”

 

ചേച്ചി എന്നേ വീണ്ടും ബെഡിലേക്ക് അമർത്തികൊണ്ട് പറഞ്ഞു….

 

“എനിക്ക് അവളേ കാണണം….”

 

“എന്റെ പൊന്ന് മോനല്ലേ… അവരെല്ലാം ഇങ്ങോട്ട് വരുന്നുണ്ട്…..ചേച്ചി അവളേ നിനക്ക് കാണിച്ചു തരാം…ഇപ്പോ നീ ഒന്ന് കിടക്ക്… പ്ലീസ്…..”

 

ചേച്ചിയുടെ മറുപടിക്കൊപ്പം കണ്ണും കൂടേ നിറഞ്ഞതിനാൽ കൂടുതൽ ഒന്നും ചെയ്യാൻ എനിക്കു കഴിഞ്ഞില്ല….

Leave a Reply

Your email address will not be published. Required fields are marked *