“അതുകൊണ്ട് നീ ഇവളെ ഞങ്ങൾക്ക് അങ്ങ് തന്നേക്ക്…. ”
ഒരു നടുക്കുന്ന നിമിഷമായിരുന്നു അത്.
പരമേശ്വരന്റെ വാക്കുകൾ എൻ്റെ കാതുകളിൽ തുളച്ചുകയറി.
ഞാൻ അവിടെ നിൽക്കുന്ന എല്ലാവരുടെയും മുഖത്ത് നോക്കി കുറെ പേർക്കും ഭാവം വ്യത്യാസം ഒന്നുമില്ലെങ്കിലും മായയുടെ കണ്ണുകളിൽ എന്നോടുള്ള ഭ്രാന്തമായ സ്നേഹത്തിൻ്റെയും, പരമേശ്വരനോടുള്ള ഭയത്തിൻ്റെയും ഒരു മിശ്രിതം ഞാൻ കണ്ടു.
എന്നാൽ, ആ നിമിഷം ശ്രദ്ധിക്കാൻ എനിക്ക് സമയമുണ്ടായിരുന്നില്ല.
എൻ്റെ സിരകളിൽ രക്തം തിളച്ചു. എൻ്റെ മുന്നിൽ നിൽക്കുന്നത് മനുഷ്യരല്ല ഒരു കൂട്ടം മൃഗങ്ങളാണ്
എന്നാൽ അതിൽ മായായേ ഉൾപെടുത്താൻ എനിക്കായില്ല….
എന്റെ കണ്ണുകൾ നിറഞ്ഞു പക്ഷേ അത് ദേഷ്യം കൊണ്ടായിരുന്നു
അവൻ്റെ വാക്കുകൾ കേട്ട് കല്യാണി എൻ്റെ പിന്നിൽ ഒതുങ്ങി നിന്നു. അവളുടെ ഭയം അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. അവൾ എൻ്റെ കൈയ്കളിൽ മുറുകെ പിടിച്ചു
എന്റെ എതിർപ്പ് കണ്ടിട്ടാവണം,പരമേശ്വരൻ അവിടെയുണ്ടായിരുന്ന ഗുണ്ടകളെ നോക്കി
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയതുപോലെ, രണ്ട് പേർ എൻ്റെ അടുത്തേക്ക് നടന്നു വന്നു
എൻ്റെ കണ്ണുകളിൽ അവൻ്റെ ക്രൂരമായ പ്രവൃത്തികൾക്കുള്ള പ്രതികാരം നിറഞ്ഞു.
പരമേശ്വരന്റെ ആജ്ഞ അനുസരിച്ച് ഗുണ്ടകൾ എൻ്റെ നേരെ പാഞ്ഞടുത്തു. അവരിൽ ഒരാൾ എൻ്റെ കഴുത്തിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ, ഞാൻ ഇടതുകൈ കൊണ്ട് അവനെ തള്ളിമാറ്റി. രണ്ടാമത്തെയാൾ എന്നെ തടസ്സപ്പെടുത്താൻ നോക്കിയപ്പോൾ, ഞാൻ കുനിഞ്ഞ് എൻ്റെ വലതുകാൽ കൊണ്ട് അവനെ അടിവയറ്റിൽ ആഞ്ഞടിച്ചു. അടികൊണ്ട അവൻ പിന്നോട്ടൊന്നു ചെരിഞ്ഞു
കൂടുതൽ പ്രയാസപെടേണ്ടി വന്നില്ല എനിക്ക്… ഓരോ അടിയിൽ തന്നെ അവന്മാർ വീണു… എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റം എനിക്കനുഭവിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….
ഏതോ ഒരു അദൃഷ്യ ശക്തി എന്നെ സഹായിക്കുന്നത് പോലെ…..
ഞാൻ വീണ്ടും കല്യാണിയെ മറഞ്ഞു നിന്നു അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങിയിരുന്നു…
അരുൺ ഇല്ലാതെ എന്നെ പെട്ടെന്ന് കീഴ്പ്പെടുത്താം എന്നുള്ള പരമേശ്വരന്റെ കണക്കുകൂട്ടൽ തെറ്റിയത് എനിക്കയാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റി..
“നിന്നേ ഓക്കെ എന്തിനാടാ ഞാൻ തീറ്റി പോറ്റുന്നെ….. പോയി കൊല്ലടാ അവളെ….അതിന് തടസ്സം നിൽക്കുന്ന ആരെയും കൊന്നേക്ക്… ”
പരമേശ്വരൻ ദേഷ്യം കൊണ്ട് അലറി
വീണ്ടും നാലുപേർ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു
അവർ ചുറ്റും കൂടിയപ്പോൾ ഞാൻ ഒരടി പിന്നോട്ട് മാറി. ആദ്യത്തെയാൾ എന്റെ മുഖം ലക്ഷ്യമാക്കി അടിക്കാൻ തുനിഞ്ഞതും ഞാൻ പെട്ടെന്ന് തല വെട്ടിച്ചു, അതേസമയം, അവന്റെ കൈ പിടിച്ച് തിരിച്ചു ഒടിക്കാനും ഞാൻ മറന്നില്ല.
രണ്ടാമത്തെയാൾ എന്റെ വയറ്റിൽ അടിക്കാൻ ശ്രമിച്ചെങ്കിലും, അത് എന്റെ കൈമുട്ട് കൊണ്ട് തടഞ്ഞു. ശേഷം ഒരു നിമിഷം പോലും പാഴാക്കാതെ, അയാളുടെ താടിക്ക് ആഞ്ഞൊരടി കൊടുത്തു. അയാളുടെ വായിൽ നിന്നും തെറിച്ച ചോര എനിക്ക് കൂടുതൽ ഊർജം പകരുകയാണ് ചെയ്തത്….
മൊത്തം നാലു പേരെ ഞാൻ അടിച്ചിട്ടു
ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത് അവർ വെറും കൈയ്യോടെ വന്നതുകൊണ്ട് മാത്രമാണ്….
എന്നാൽ അവിടം മുതലാണ് എന്റെ കയ്യിൽ നിന്നും കാര്യങ്ങൾ കൈ വിട്ടു പോവാൻ തുടങ്ങിയതും
അടി കൂടുന്നതിന്റെ ഇടയിൽ ഞാൻ കല്ല്യാണി തനിച്ചായത് അറിഞ്ഞില്ല….
പരമേശ്വരൻ ആ വീടിന്റെ വാതിലിൽ ബന്ധിപ്പിച്ചിരുന്ന,ദേവിയേ പൂർണമായും ഇല്ലാതെയാക്കാനുള്ള കത്തിയുമായി അവളുടെ അടുത്തേക്ക് നടന്നു തുടങ്ങിയിരുന്നു….
എന്റെ ശ്വാസമെടുക്കൽ വേഗത്തിലായി… കൈ കാലുകൾ വിറക്കാൻ തുടങ്ങി…
ഞാൻ കല്ല്യാണിയേ നോക്കിയപ്പോൾ അവൾ എന്നേ നോക്കി കരയുകയാണ്…
ആ കാഴ്ച എനിക്കു കണ്ടു നിൽക്കാനായില്ല…
