ഞാൻ വീണ്ടും ബെഡിലേക്ക് ചാരി കിടന്നു…
ഒന്ന് കണ്ണടച്ചതെ ഓർമ്മയുള്ളു…. അങ്ങനെ ഉറങ്ങി പോയി…..
ചേച്ചി എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു…..
മുടിയിൽ ആരോ തഴുകുന്നുണ്ട്….. മുഖത്ത് എന്തോ ഇറ്റിറ്റു വീഴുന്നുണ്ട് എന്റെ കണ്ണുകൾ പതിയേ തുറന്ന്…
ആ മങ്ങിയ കാഴ്ചയിൽ ഞാൻ ആരുടെയോ രണ്ട് മുഖങ്ങൾ കണ്ടു…
കണ്ണു തിരുമ്മി വീണ്ടും നോക്കിയപ്പോൾ മുമ്പിലിതാ മാതാശ്രീയും പിതാശ്രീയും….
രണ്ടു പേരും കണ്ണുകൾ നിറച്ച് എന്നേ തന്നെ നോക്കി നിൽക്കുകയാണ്….
എന്റെ അച്ഛൻ എന്നേ നോക്കി ആദ്യമായിട്ട് കരയുന്നത് കാണുകയാണെങ്കിലും മൊത്തത്തിൽ എനിക്ക് ചൊറിഞ്ഞു വരുകയായിരുന്നു…
ബോധം വന്നത് മുതൽ കാണുന്ന കാഴ്ചയാണ് ഈ കരച്ചിലും പിഴിച്ചിലും…
ഇവിടേ ഞാനെന്താ ചത്തു കിടക്കുകയാണോ….ഇതിനും മാത്രം കരയാൻ…
തല തിരിച്ചു നോക്കിയപ്പോൾ അവിടെയും കരച്ചിൽ….
നന്ദു ചേച്ചിയും പാറു ചേച്ചിയും കെട്ടി പിടിച്ചു കരയുകയാണ്….
എന്റെ ഒരു അവസ്ഥ…. 😐
ഞാൻ ബെഡിൽ ചാരി കിടക്കാൻ ശ്രമിച്ചു…
എന്റെ ശ്രമം കണ്ടിട്ടാവണം… കാർത്തു ചേച്ചി ഒരു മുക്കിൽ നിന്നും വന്ന് ബെഡിന്റെ തല ഭാഗം കുറച്ചു പൊന്തിച്ചു…
ഞാൻ കിടക്കുന്നത് വേറേ ഒരു റൂമിൽ ആണ് എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്….
ഞാൻ എല്ലാവരെയും കുറച്ചു നേരം നോക്കി…
“സിദ്ധു….. നിനക്ക് ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ മോനേ…. ”
പാറു എന്നേ നോക്കി നിറ കണ്ണുകളോടെ ചോദിച്ചു….
നീയേതാടി എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ചോദിച്ചില്ല….
ഇത്രയും ഒക്കെ ആയിട്ടും ഇവർക്കൊന്നും ഒരു മാറ്റവും ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോളാണ്… 😐
“അതേയ് രാവിലേ മുതൽ കാണുന്നതാണ് ഈ കരച്ചിലും പിഴിച്ചിലും…. ദൈവത്തെ ഓർത്ത് എല്ലാരും ഇതൊന്നു നിർത്തോ…? അല്ലെങ്കി ഞാൻ വീണ്ടും പോവും കോമയിലേക്ക്… ”
എല്ലാവരോടും കൂടി ഞാൻ തൊഴു കൈയ്യോടെ ചോദിച്ചു….
എന്തായാലും സംഗതിയേറ്റു…. അവർ കണ്ണുകൾ ഒക്കെ തുടച്ച് മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു…
പാവങ്ങൾ… 🙁
പിന്നേ അങ്ങോട്ട് വിശേഷങ്ങളോട് വിശേഷങ്ങൾ ആയിരുന്നു… ഒപ്പം കാലിലും കയ്യിലും തലയിലും ഒക്കെയുള്ള മാസ്സാജും
“അമ്മേ… കല്ലുവും ദേവു ചേച്ചിയും എന്ത്യേ….”
അവരെ കാണാത്തതുകൊണ്ട് ഞാൻ ചോദിച്ചു….
“പുറത്തുണ്ട്…. ”
എന്ന ഒറ്റ മറുപടിയായിരുന്നു എനിക്ക് കിട്ടിയത്….
ഇത്രയും നേരം പുറത്തുണ്ടായിട്ടാണോ അകത്ത് കയറാത്തത്….
“അതെന്താ അവർ അകത്തേക്ക് കയറാത്തത്….?”
ചോദ്യം ചോദിച്ചു കഴിഞ്ഞതും ഡോർ ശക്തിയായി തുറക്കുന്ന ശബ്ദം ഞാൻ കേട്ടു….
നോക്കുമ്പോൾ കാണുന്നത്…ഡോറിന് കുറച്ചു പിറകിലായി നിൽക്കുന്ന ദേവുചേച്ചിയെയാണ്…..
ഇതെന്ത് കൂത്ത് എന്നുള്ള ഭാവമായിരുന്നു ഞങളുടെ എല്ലാവരുടെയും മുഖത്ത്…..
“വാ… ”
ചേച്ചി സൈഡിലോട്ട് നോക്കി ആരെയോ വരവേൽപ്പിക്കുന്ന പോലേ പറഞ്ഞു…
“ദേ… പെണ്ണേ മര്യാദക്ക് വന്നോ…. ഇല്ലേൽ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും…..”
ചേച്ചി കലിപ്പായി….
എന്നാൽ സൈഡിൽ നിന്നും ഒരു കൈ പതിയെ വന്നു….
ആ കൈ കണ്ടതും ആളേ എനിക്ക് മനസ്സിലായി….
‘കല്ല്യാണി…’
അവളുടെ കൈ പിടിച്ചുകൊണ്ടു ദേവു ചേച്ചി റൂമിനുള്ളിലേക്ക് കയറി വന്നു…
കല്ല്യാണിയുടെ മുഖം താഴ്ന്നാണിരിക്കുന്നത്…അവൾ കരയുന്നുണ്ട് എന്നെനിക്ക് വ്യക്തമായി… ഒരു പഴയ ചുരിദാറും… പാറി പറക്കുന്ന മുടിയിഴകളും…. മൊത്തത്തിൽ പെണ്ണ് ആകെ ഒരു പരുവം ആയിട്ടുണ്ട്….
അവളെ കണ്ടതും എന്റെ കണ്ണുകളും നിറയാൻ തുടങ്ങി….
അവർ രണ്ടു പേരും ഞാൻ കിടക്കുന്നതിന്റെ ഇടതുവശത്തായി തൊട്ടടുത്ത് നിന്നു…
ദേവു ചേച്ചിയുടെ മുഖത്ത് സങ്കടമാണോ സന്ദോഷമാണോ എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല….
