കാലഭ്രംശം – 3 2അടിപൊളി  

​”അതൊന്നുമില്ല എന്റെ ലക്ഷ്മിക്കുട്ടീ… ഞാൻ ഈ ടിവിയിലെ നായികയെയും എന്റെ അമ്മയെയും ഒന്ന് താരതമ്യം ചെയ്തു നോക്കുവായിരുന്നു,”

ഞാൻ കുസൃതിയോടെ പറഞ്ഞു.

​അതുകേട്ടപ്പോൾ അമ്മ എന്നെ നോക്കി ചെറുതായി ചിരിച്ചു.

“എന്നിട്ട് വലിയ ഗവേഷകനായ എന്റെ മോൻ എന്ത് കണ്ടുപിടിച്ചു?”

​”സത്യം പറയാലോ, ഈ സീരിയലിലെ നായികയേക്കാളും എത്രയോ മടങ്ങ് സുന്ദരിയാ എന്റെ ലക്ഷ്മിക്കുട്ടിയമ്മ! ഈ പ്രായത്തിലും ആ പഴയ വടിവൊന്നും ഒട്ടും കുറഞ്ഞിട്ടില്ലല്ലോ…”

​ഞാൻ അത് പറഞ്ഞതും അമ്മയുടെ മുഖത്ത് നേരിയൊരു നാണം കലർന്ന ചിരി വിടർന്നു.

എന്റെ കവിളിൽ പതുക്കെ ഒന്ന് പിച്ചിക്കൊണ്ട് അമ്മ പറഞ്ഞു,

“പോടാ അവിടുന്ന്… വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ സുഖിപ്പിക്കാൻ നോക്കണ്ട. ഈ നൈറ്റി ഇട്ടിരിക്കുന്ന എന്നെയാണോ നീ പോയി നായികമാരുടെ കൂടെ താരതമ്യം ചെയ്യുന്നത്! നിനക്ക് വേറെന്തോ വലിയ കാര്യം എന്നിൽ നിന്ന് സാധിച്ചെടുക്കാൻ

ഉണ്ടെന്ന് എനിക്ക് തോന്നുന്നുണ്ടല്ലോ.”

​ഞാൻ ആ ചിരിയമർത്തിക്കൊണ്ട് ആ മുഖത്തേക്ക് കുറച്ചുകൂടി അടുത്തേക്ക് നീങ്ങി.

​ഒന്നും മിണ്ടാതെ അമ്മ വേഗം ടീപ്പോയിലിരുന്ന റിമോട്ട് എടുത്ത് ടിവി ഓഫ് ചെയ്തു.

സീരിയലിലെ നായികയുടെ കരച്ചിൽ നിന്നതോടെ ആ വലിയ ഹാളിൽ പുറത്ത് പെയ്യുന്ന മഴയുടെ ഇരമ്പൽ മാത്രം അവശേഷിച്ചു.

​എന്റെ മുഖത്തേക്ക് തന്നെ കുറച്ചുനേരം ഉറ്റുനോക്കിയിട്ട്, വളരെ പതിഞ്ഞ സ്വരത്തിൽ അമ്മ പറഞ്ഞു തുടങ്ങി.

​”ഡാ അശ്വീ… ഞാൻ ഇന്ന് ഉച്ചയ്ക്ക് എന്റെ കഥകളൊക്കെ പറഞ്ഞപ്പോൾ, നീ എന്നോട് ഒരു കാര്യം ചോദിക്കാൻ വന്നിട്ട് പാതിവഴിയിൽ നിർത്തിയില്ലേ?”

അമ്മ അത് ചോദിച്ചതും ഉച്ചയ്ക്ക് നടന്ന ആ സംഭവങ്ങൾ എന്റെ ഓർമ്മയിലേക്ക് ഓടിയെത്തി. എന്നെപ്പോലെ തന്നെ ഇരിക്കുന്ന, എന്റെ അതേ പേരുള്ള അമ്മയുടെ ആ പഴയ കാമുകൻ! അയാളുടെയും അമ്മയുടെയും മകനാണോ ഞാൻ എന്ന് ചോദിക്കാൻ വന്നത് ഞാൻ പാടുപെട്ട് വിഴുങ്ങുകയായിരുന്നു. സ്വന്തം അമ്മയോട് ആ ചോദ്യം ചോദിക്കാൻ കഴിയില്ലല്ലോ എന്ന് കരുതി ഞാൻ മറച്ചുവെച്ച ആ രഹസ്യമാണ് അമ്മ ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കുന്നത്!

​”നീ ചോദിക്കാൻ വന്നത് എന്താണെന്ന് എനിക്ക് അപ്പൊഴേ മനസ്സിലായിരുന്നുടാ…”

അമ്മ വീണ്ടും പറഞ്ഞു തുടങ്ങി.

“പിന്നെ ഞാൻ അതങ്ങോട്ട് എടുത്ത് ചോദിക്കാതിരുന്നതാ.”

​അമ്മയുടെ ശബ്ദം കൂടുതൽ ആഴമുള്ളതായി മാറി. ആ വലിയ കണ്ണുകൾ എന്നിലേക്ക് തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു.

​”നീ എന്റെ ആ പഴയ കാമുകൻ അശ്വിനുണ്ടായ മകനാണോ എന്നല്ലേ നിനക്കറിയേണ്ടിയിരുന്നത്?”

​അമ്മ അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ ഉള്ളിലിരുപ്പ് അമ്മ അത്രത്തോളം കൃത്യമായി വായിച്ചെടുത്തിരുന്നോ? എന്റെ മുഖത്ത് വല്ലാത്തൊരു വിളർച്ച പടർന്നു.

​”അമ്മേ… അത്… ഞാൻ…”

തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ പുറത്തേക്ക് വരാതെ ഞാൻ വിക്കി.

ഒരു കള്ളനെപ്പോലെ ഞാൻ അമ്മയുടെ മുഖത്തുനിന്നും കണ്ണുകൾ വെട്ടിച്ചുമാറ്റി.

​”നീ ഒന്നും പറയണ്ട…”

അമ്മ എന്റെ കൈകളിൽ പതുക്കെ പിടിച്ചു.

“നിന്റെ സ്ഥാനത്തു ആരായാലും ഈ കഥകളൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായിട്ടും തോന്നുന്ന കാര്യമേ നിനക്കും തോന്നിയുള്ളൂ. അതിന് ഞാൻ നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല.”

​അമ്മ ഒന്ന് ദീർഘമായി ശ്വാസമെടുത്ത് നിർത്തി.

എന്നിട്ട് എന്റെ മുഖത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.

​”എന്നാൽ നീ ചോദിക്കാതെ ചോദിച്ച ആ ചോദ്യത്തിന് ഞാൻ ഒരു മറുപടി പറയാം. നീ സംശയിച്ചതുപോലെ അതൊരു സത്യം തന്നെയാണ്…”

​എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുപോകുന്നതുപോലെ തോന്നി. ഞാൻ ശരിക്കും ആ അശ്വിന്റെ മകനാണോ? എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഞാൻ തുറിച്ച കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കി.

​പക്ഷെ എന്റെ ചിന്തകളെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ട് അമ്മ പറഞ്ഞു തീർത്തു.

​”പക്ഷെ… അത് നീയല്ല. അവന്റെ രക്തത്തിൽ ജനിച്ചത് നീയല്ല… അത് നിന്റെ ചേച്ചി അശ്വതിയാണ്!”

Leave a Reply

Your email address will not be published. Required fields are marked *