❤️❤️❤️കുടമുല്ല – 3❤️❤️❤️ 1അടിപൊളി  

“വിശ്വാ…അടങ്ങി നിക്ക്….വീടിനു മുന്നിൽ നിക്കുന്നതാരാണെങ്കിലും കാര്യം അറിയട്ടെ….ന്നിട്ട് മതി,…ഒച്ചയും ബഹളോം…”

കയ്യുയർത്തി അയാളെ കാട്ടി മുത്തശ്ശി എന്റെ മുൻപിൽ വന്നു നിന്നു,…കണ്ണൊന്നു പാളി എന്റെ പിറകിലേക്കും നീണ്ടു, അമ്മൂനെ നോക്കീതാവണം,…

“എന്താ വേണ്ടേ…..എന്താ ഇപ്പൊ ഒരു വരവിന്റെ ഉദ്ദേശം….”

ചിലമ്പൽ ഉണ്ടെങ്കിലും സ്വരത്തിൽ ഇപ്പോഴും ഉണ്ട് ആഹ് അധികാരം…വെറുതെ അല്ല അമ്മൂന്റെ അച്ഛൻ മിണ്ടാണ്ടായെ….

“മുത്തശ്ശി….”

പറയാൻ വെച്ചിരുന്ന ഡയലോഗ് ഒക്കെ ഓർത്തെടുത്തൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നൊരു പതിഞ്ഞ വിളി കേട്ടു, അമ്മുവാണ്,… അവളെ ഒന്നു നോക്കിയ അവർ കൈ ഉയർത്തി വിലക്കി,…

“ന്നെ അങ്ങനെ വിളിക്കാൻ അർഹത ഉള്ളൊരു ഇപ്പൊ ഈ വീട്ടിലുണ്ട്…. ….വൈകിക്കാണ്ട് വന്നെന്താന്നു വെച്ചാ പറയ്….”

പുറകിൽ നിന്നു വീണ്ടുമൊരു വിതുമ്പൽ ഉയർന്നു…

“ചെയ്തതെല്ലാം തെറ്റാ…..പൊറുക്കാനാവാത്ത തെറ്റാണെന്നും അറിയാം…. ഇഷ്ടപ്പെട്ടു പോയി,…. ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ലേൽ ജീവിക്കെ വേണ്ട എന്ന് തോന്നിയപ്പോൾ പറ്റിപ്പോയതാ….”

കണ്ണു പൊട്ടണ നുണ വെച്ചൊന്നലക്കി,,അമ്മു ബോധം കെട്ടു വീഴുവോ എന്തോ…

“അതിപ്പോഴല്ല….ഞങ്ങളെ മുഴുവൻ നാണം കെടുത്തണേന് മുന്നേ പറയേണ്ടതായിരുന്നു….. ഇതിപ്പോ പറയാൻ ഇവിടെ വരെ വരേണ്ടിയിരുന്നില്ല, നിങ്ങൾക്ക് പോകാം…. ശ്രീകുട്ടിക്ക് കൂടെ പോണോന്നുണ്ടോ….”

ഉറച്ച ശബ്ദം..

പിറകിൽ നിന്നൊരു പൊട്ടിക്കരച്ചിൽ കേട്ടു, കണ്ണ് തുടച്ചുകൊണ്ടു ശ്രീക്കുട്ടി എന്നെ കടന്നു വീട്ടിലേക്ക് പോയി.

“അല്ല….മുന്നേ പറയായിരുന്നു,…. പക്ഷെ ജീവിച്ചു തുടങ്ങുമ്പോഴേ കുറെ കാര്യങ്ങൾ മനസ്സിലാവൂ….ഇപ്പോൾ ഓരോന്നും അറിഞ്ഞും പഠിച്ചും വരുന്നു…

അമ്മൂന് ജോലി കിട്ടി ബാങ്കിൽ, ഇന്നവൾക്ക് ആദ്യ ശമ്പളം കിട്ടുന്ന ദിവസായിരുന്നു…. അതിനവകാശം നിങ്ങൾക്കാണെന്നു തോന്നി,… ചെയ്തതെല്ലാം ക്ഷെമിക്കാൻ പറയാൻ അർഹത ഇല്ലെന്നറിയാം,… പക്ഷെ ഇത് ഞങ്ങളുടെ ഒരു പ്രായശ്ചിത്തമായി കണ്ടാൽ മതി.”
അമ്മൂനെ മുന്നിലേക്ക് നിർത്തി ആഹ് കവറുകൾ എല്ലാം മുത്തശ്ശിയുടെ കാലിലേക്ക് വെപ്പിച്ചു പിന്നെ ശമ്പളവും, എഴുന്നേൽക്കും മുന്നേ നിറകണ്ണോടെ അമ്മു ആഹ് കാലൊന്നു തൊട്ടു തൊഴുന്നത് കണ്ടു,…. എഴുന്നേറ്റ അവളെ ചേർത്തു പിടിച്ചപ്പോൾ അവൾ എന്റെ നെഞ്ചിൽ ചാഞ്ഞു കരഞ്ഞു,…. മുത്തശ്ശിയുടെ കണ്ണിലും ഒരു നീർത്തിളക്കം ഞാൻ കണ്ടു..

“ഞങ്ങൾ ഇറങ്ങുവാ…. അവിടെ വെച്ചത് ഇഷ്ടമുള്ള പോലെ ചെയ്യാം…”

അത്രയും പറഞ്ഞു അമ്മുവിനെയും പിടിച്ചു തിരികെ നടക്കുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് ആയിരുന്നു,….

എന്റെ ഉള്ളിലെ തണുപ്പും കോപ്പും ഒന്നും അമ്മൂസിന് ഉണ്ടായില്ല,… നല്ലൊരു ദിവസായിട്ട് പെണ്ണിനെ കരയിച്ചെന്നും പറഞ്ഞു അവളുടെ അടിയും ഇടിയും നുള്ളും മാന്തും ഒക്കെ കൊണ്ടാണ് അന്ന് രാത്രി ഞാൻ വീട്ടിൽ കഴിഞ്ഞു കൂടിയത്…

പക്ഷെ അതുകൊണ്ടു ഒരു ഗുണം ഉണ്ടായി,… അന്നത്തെ സംഭവത്തിനു ശേഷം പെണ്ണിനെ അവളുടെ അനിയത്തി ശ്രീക്കുട്ടി വിളിച്ചു തുടങ്ങി,… ശ്രീക്കുട്ടി പറഞ്ഞില്ലെങ്കിലും ഫോണിൽ സംസാരിക്കുമ്പോൾ എല്ലാം, അവളുടെ അടുത്തു കേട്ടിരിക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും ഒക്കെ സാമിപ്യം ഞങ്ങളും അറിഞ്ഞു. അച്ഛൻ അപ്പോഴും കടുംപിടുത്തിൽ ആണെന്ന് ശ്രീക്കുട്ടി പറഞ്ഞറിഞ്ഞു,… എങ്കിലും മഞ്ഞുരുകി തുടങ്ങിയതിൽ ഞാനും അമ്മൂസും ഒത്തിരി സന്തോഷിച്ചു,… അതിനെ തുടർന്ന് ആഹ് പ്രവശ്യത്തെ വിഷുവിന്, ഒട്ടും പ്രതീക്ഷിക്കാത്ത അതിഥികൾ ആണ് വിരുന്ന് വന്നത്,… ഉച്ചക്ക് സദ്യയും കഴിച്ചു ഏമ്പക്കോം വിട്ട് വയറും തടവി ഇരുന്ന എന്നെ പെണ്ണ് വലിച്ചു പൊക്കി മുറ്റത്ത് അവളിന്നലെ വാങ്ങിക്കൊണ്ടു വന്ന മുല്ലച്ചെടി നടാൻ കുഴികുത്തിക്കൊണ്ടിരുന്ന എന്നെ തോണ്ടി വിളിച്ചപ്പോഴാണ് ഗേറ്റിനു വെളിയിൽ വന്നു നിന്ന കാർ ഞാൻ കണ്ടത്,…

കാറിൽ നിന്നു ചാടി ഓടി വരുന്ന ശ്രീകുട്ടിയെ ആണ് ആദ്യം കണ്ടത്, ഓടി പിടഞ്ഞു എന്റെ അടുത്തു നിന്ന അമ്മുവിനെയാണ് അവൾ ആദ്യം ചാടികെട്ടിപ്പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *