❤️❤️❤️കുടമുല്ല – 3❤️❤️❤️ 1അടിപൊളി  

ശ്രീകുട്ടിക്ക് പിറകിൽ ഗേറ്റിനടുത്തു നിന്ന മുത്തശ്ശിയെയും അമ്മയെയും കണ്ട ഞാൻ അങ്ങോട്ടേക്ക് നടന്നു,… എന്നെ കണ്ട അവർ എന്റെ അടുത്തേക്കും.

കാറിൽ നിന്നു ഒരു കലിപ്പ് ലൂക്കിട്ട് ചീറിപ്പാഞ്ഞു പോവുന്ന അമ്മൂന്റെ അച്ഛനെ ഞാൻ നോക്കി നിന്നു,…
ഇയാളെ പാട്ടിലാക്കാൻ ഇനി എന്തൊക്കെ ചെയ്യേണ്ടി വരുവോ എന്തോ…

“ഞങ്ങളെ ചാക്കിലാക്കിയ പോലെ അവനെ എളുപ്പം നിനക്ക് കൂടെകൂട്ടാൻ പറ്റില്ലാട്ടോ കുട്ട്യേ…”

എന്റെ കവിളിൽ പതിയെ തട്ടി ചിരിയോടെ മുത്തശ്ശി പറഞ്ഞു.

അന്നത്തെ ആഹ് ദിവസത്തോടെ അമ്മുനെ കാണണമെന്നൊക്കെ മുത്തശ്ശിയും അമ്മയും പറയുമായിരുന്നെന്ന് ശ്രീക്കുട്ടി വിളിച്ചപ്പോൾ പറയുമായിരുന്നു, പക്ഷെ ഇത്രവേഗം ഇവർ മുന്നിലെത്തുമെന്നു ഞാനോ അമ്മുവോ ഒട്ടും കരുതിയിരുന്നില്ല അതിന്റെ ഒരു ഞെട്ടലിൽ ആയിരുന്നു ഞാൻ…

മുത്തശ്ശിയുടെ കയ്യും പിടിച്ചു ഞാൻ അകത്തേക്ക് നടക്കുമ്പോൾ അമ്മു കയറു പൊട്ടിച്ച പശുവിനെ പോലെ ഓടി വന്നു മുത്തശ്ശിയെ കെട്ടിപ്പിടിച്ചു,.. കവിളിൽ കരഞ്ഞോണ്ട് കുറെ ഉമ്മ വെച്ചു… തൊട്ടടുത്തുനിന്നു കരഞ്ഞുകൊണ്ടിരുന്ന അമ്മയേം കൂട്ടിക്കെട്ടിപ്പിടിച്ചു കരഞ്ഞു.

മുറ്റത്തു നിന്നുള്ള കൂട്ടകരച്ചിലും കൂട്ടച്ചിരിയും കഴിഞ്ഞാണ് ഞങ്ങൾ അകത്തു കയറിയത്.

പിന്നെ അമ്മൂസിനും എനിക്കും മുത്തശ്ശിയും അമ്മയും കൈ നീട്ടം ഒക്കെ തന്നു.

“ദേ നോക്കിയേ അമ്മേ അമ്മുവേച്ചിക്ക് ഏട്ടൻ ന്നു വെച്ചാൽ ജീവനാ…”

ശ്രീകുട്ടിക്ക് കൈ നീട്ടം കൊടുത്തു കഴിഞ്ഞതും എന്റെ കൈ പൊക്കി പിടിച്ചു അമ്മയേം മുത്തശ്ശിയെം കാട്ടിക്കൊടുത്തു അവൾ കാറിയപ്പോൾ അമ്മു നാണിച്ചു ചുവന്നു അമ്മയുടെ പിന്നിലൊളിച്ചു..

എല്ലാവരുടെയും കണ്ണ് എന്റെ കയ്യിലേക്കാണെന്നറിഞ്ഞ ഞാനും ഒന്നു നോക്കി,… അമ്മു നുള്ളിയതിന്റെയും മാന്തിയതിന്റെയും വാച്ച് കെട്ടിയതിന്റെയും എല്ലാം അടയാളം അവിടെ നിറയെ ഉണ്ടായിരുന്നു.

“ന്റെ അമ്മു…നിനക്ക് ഇപ്പോഴും ഈ സ്വഭാവം ഒന്നും നിർത്താറായില്ലേ….”

അമ്മുവിന്റെ കവിളിൽ പിച്ചി മുത്തശ്ശി ചോദിക്കുമ്പോൾ പൂത്തുലഞ്ഞു അമ്മു എന്നെ തന്നെ നോക്കി ചിരിക്കുകയായിരുന്നു..

“ഹോ…ഇതിൽ ഏട്ടൻ തന്നെ ജയിച്ചൂന്നാ തോന്നണെ….അമ്മയ്ക്ക് കിട്ടിയതിലും ഒത്തിരി കൂടുതൽ ഉണ്ട് ഇതിൽ….”

ശ്രീക്കുട്ടി ചിരിച്ചുകൊണ്ട് എന്റെ രണ്ടു കയ്യും തിരിച്ചും മറിച്ചും നോക്കി പറഞ്ഞപ്പോൾ അമ്മു അവളെ നോക്കി കൊഞ്ഞനം കുത്തി.

അന്ന് വൈകും വരെ മുത്തശ്ശിയും അമ്മയും ശ്രീക്കുട്ടിയും അവിടെ ഉണ്ടായിരുന്നു,… ശെരിക്കും കുറെ പേരുള്ള ഒരു വീട്ടിൽ എത്തിയ പോലെ… അല്ലെങ്കിലും വീട്ടിൽ ഞങ്ങൾ മാത്രം ആണെങ്കിലും ബോറടി ഒന്നും ഇല്ലായിരുന്നു ഒരു മൂന്നാൾക്ക് ഉള്ള വർത്താനം അമ്മു ഒറ്റയ്ക്ക് ഇരുന്നു പറയും, ഇതിപ്പോൾ വിഷു ബോണസ് ആണെന്നെ ഉള്ളൂ….
തിരികെ അവരെ കൊണ്ട് പോവാനും അച്ഛനാണ് വന്നത്, ഇതിനിടയിൽ അമ്മൂസും ശ്രീയും കൂടെ മാറി നിന്നു എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു… യാത്ര പറയാൻ നേരം പിന്നെയും കാർമേഘം മൂടി,… അമ്മുവിനെയും ചേർത്തു പിടിച്ചു തിരികെ വീട്ടിലേക്കു കയറുമ്പോൾ ഞാൻ സന്തോഷവാനായിരുന്നു… ഒന്നൂല്ലേലും അമ്മൂന് ഇനി ആഹ് വിഷമം ഉള്ളിൽ കൊണ്ട് നടക്കേണ്ടല്ലോ….

വീട്ടിൽ ചെന്ന് കയറിയതും പെണ്ണ് എന്നെ ചുറ്റിവരിഞ്ഞു ഒരുമ്മ തന്നു… അതിന്റെ കാരണം അറിയാവുന്നത് കൊണ്ട് ഞാനും ഒരുമ്മ അങ്ങോട്ടു കൊടുത്തു.

പക്ഷെ അത് കഴിഞ്ഞു അവൾ എന്നെ നോക്കും എന്നിട്ട് എന്തോ ഓർത്തിട്ടെന്ന പോലെ വായപൊത്തി ചിരിക്കും ഇടയ്ക്ക് വായപൊത്തിയിട്ടും നിൽക്കാതെ മുത്തുപൊഴിയും പോലുള്ള അവളുടെ ചിരി പുറത്തേക്ക് തെറിച്ചു വീഴും. മൂന്നാല് വട്ടം ആയപ്പോൾ ഞാൻ പാത്തു നിന്നു പെണ്ണിനെ അങ്ങു കെട്ടിപ്പിടിച്ചു നിന്നു,… പെണ്ണിന്റെ കടക്കണ്ണു കൊണ്ടുള്ള നോട്ടം എന്റെ കണ്ണിൽ തെറിച്ചു, ചിതറുന്നുണ്ട്‌,

“എന്താ ഏട്ടാ…”

സെറ്റ് സാരിയിൽ സുന്ദരിയായ അമ്മു എന്നെ നോക്കി നിന്നു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *