❤️❤️❤️കുടമുല്ല – 3❤️❤️❤️ 1അടിപൊളി  

അന്ന് രാത്രി, കൊഞ്ചിച്ചും കളിപ്പിച്ചും പൂർണ്ണമായും അമ്മൂസിനെ എന്റെ പഴയ കിലുക്കാംപെട്ടി ആക്കി മാറ്റിയാണ് ഉറങ്ങിയത്,…

***********************************

ഒരു മാസം ഇതിനിടയിൽ കടന്നു പോയി,… പുറത്തൊക്കെ എന്തൊക്കെ റൗഡിത്തരം കാണിക്കുമെങ്കിലും ഒന്നു കൊഞ്ചിച്ചു അമ്മൂനെ കൊതിപ്പിച്ചു കഴിഞ്ഞാൽ പിന്നെ പെണ്ണിന്റെ അത്രേം നാണം വേറെ ആർക്കും ഇല്ല… അതുകൊണ്ടു തന്നെ ഇപ്പോഴും ഉമ്മ വെക്കലും തഴുകലും ഒക്കെയെ ഉള്ളൂ….

രാവിലെ, പോവും മുന്നേ പക്ഷെ കെട്ടിപ്പിടിച്ചു ഒരുമ്മ പെണ്ണിന് കിട്ടണം, അതു നിർബന്ധം ഉള്ള കാര്യമാണ്…

അന്ന് വൈകിട്ട് പണിയും കഴിഞ്ഞു ബേക്കറിയിൽ അമ്മൂനെ പറ്റിച്ചു ഒരു പപ്സും കേറ്റി, മുഖത്തു പറ്റിപ്പിടിച്ച ദൈവത്തിന്റെ കൈ ആയ പൊടി മുഴുവൻ തൂത്തു കളയുമ്പോൾ ആയിരുന്നു, ബസിൽ നിന്നു അമ്മു ഇറങ്ങി വന്നത്,… ഇറങ്ങിയതെ ബേക്കറിയിൽ കുറ്റിയടിച്ചിരുന്ന എന്നെ നോക്കി പെണ്ണ് ഓടി വന്നു.

മുഖത്തു ഭയങ്കര സന്തോഷം… അതുകണ്ടതും ഒന്നു പേടിച്ചത് ഞാനാണ്,… കരച്ചില് വന്നാൽ എന്നെ ചുറ്റിപ്പിടിക്കുന്ന അമ്മുവിന് സന്തോഷം വന്നാലും വേറെ വ്യത്യാസം ഒന്നുമില്ല,.. പെണ്ണിന്റെ തുള്ളി ചാടി ഉള്ള വരവ് കണ്ടപ്പോ തന്നെ, ചുറ്റുമുള്ളവർക്ക് ഇന്ന് നല്ലൊരു കാഴ്ച്ച കാണാം എന്നു ഞാൻ ഉറപ്പിച്ചു.

പ്രതീക്ഷ ഒട്ടും തെറ്റിയില്ല,…ബേക്കറിയിൽ കേറി, മാത്തുക്കുട്ടി കുതിരയുടെ കയ്യിൽ നിന്ന് ഉമ്മ വാങ്ങാൻ നിന്ന പോലെ വേറെ വഴി ഒന്നുമില്ലാതെ നിന്ന എന്റെ മേലേക്ക് പെണ്ണ് ചാടി കേറി കെട്ടിപിടിച്ചു,… അവിടം കൊണ്ടു നിർത്തിയില്ല കവിളിൽ അമർത്തി ഒരുമ്മ കൂടി തന്നിട്ടാണ് പെണ്ണ് അടങ്ങിയത്,.. ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ചേച്ചിമാരും ചേട്ടന്മാരും കുറെ പിള്ളേരും കടയിലുള്ള ആളുകളും ഒക്കെ നോക്കുന്നുണ്ട്, വായപൊത്തി ചിരിക്കുന്നും ഉണ്ട്…
അമ്മൂസിന് പിന്നെ ഒരു നാണവും ഇല്ല, നേരെ എന്നെ പിടിച്ചിരുത്തി, കഥ തുടങ്ങി. എന്റെ അമ്മൂസിനില്ലാത്ത നാണം എനിക്കും ഇല്ലെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അവളെയും കേട്ടു ഞാനും ഇരുന്നു.

“കൈ നീട്ടിയെ ഏട്ടാ….”

മുഖം വിടർത്തി പെണ്ണ്,… എന്നോട് പറഞ്ഞു.

“എന്തിനാ…അമ്മു….”

“കൈ നീട്ട്…ന്നിട്ട് പറയാം…”

ഞാൻ കൈ നീട്ടിയതും അമ്മു ഒരു കെട്ട് നോട്ട് എടുത്ത് എന്റെ കയ്യിലേക്ക് വച്ചു.

“എന്റെ ഫസ്റ്റ് സാലറി ആഹ്….. ഇന്ന് ഇതെന്റെ കയ്യിൽ കിട്ടിയപ്പോ മുതൽ ഞാൻ കൊതിക്കുവാ…ഏട്ടന്റെ കയ്യിൽ വെച്ചു തരാൻ….”

അവളുടെ കണ്ണിൽ വല്ലാത്ത തിളക്കം…

“ആദ്യം എന്തേലും ഏട്ടന് വാങ്ങിതന്നാലോ ന്നാ ആലോചിച്ചേ… പക്ഷെ എന്തു വാങ്ങണോന്ന് ഒത്തിരി ആലോചിച്ചിട്ടും കിട്ടിയില്ല…. പിന്നെ ഏട്ടന്റെ കയ്യിൽ തരാം എന്ന് വെച്ചു… ഇതു മുഴുവൻ എടുത്തോ…എന്നിട്ട് ഏട്ടന് ഇഷ്ടമുള്ളത് വാങ്ങിച്ചോ….”

അമ്മുവിന്റെ സ്വരത്തിൽ സന്തോഷവും സങ്കടവും അഭിമാനവുമൊക്കെ നിറഞ്ഞു എന്തു പറയണം എന്ന് പോലും അറിയാത്ത അവസ്‌ഥ ആണ്…

“നാളെ അമ്മൂസ് നേരത്തെ വരുവോ…”

അവളുടെ എക്സയ്റ്മെന്റ് കണ്ടുകൊണ്ടു ഞാൻ ചോദിച്ചു.

“നാളെ സെക്കന്റ് സാറ്റർഡേ അല്ലെ…എനിക്ക് ലീവാ…. നമുക്ക് കറങ്ങാൻ പോവാ…”

മുൻപിൽ ഞാൻ കുടിച്ചുകൊണ്ടിരുന്ന ലൈം സ്ട്രോയിലൂടെ ഊറ്റി കുടിച്ചു അവൾ പറഞ്ഞു.

“ഒത്തിരി ആയല്ലേ പോയിട്ട് നാളെ പോവാ അമ്മു…”

കണ്ണുകൾ വീണ്ടും വിടർന്നു…

“പിടയുന്നൊരെന്റെ ജീവനിൽ…

കിനാവ് തന്ന കണ്മണി…

നീയില്ലായെങ്കിലെന്നിലെ പ്രകാശമില്ലിനി…

മിഴിനീര്‌ പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി

നീയെന്നൊരാ പ്രതീക്ഷയിൽ

എരിഞ്ഞ പൊൻതിരി…”

സ്പീക്കറിലൂടെ സൂരജ് സന്തോഷും മധുവന്തി നാരായൺ ഉം പാടിക്കൊണ്ടിരുന്നു…

മുറ്റത്തെ ചെടികളിൽ മിന്നാമിന്നി പറന്നിറങ്ങുന്നതും ഇരുട്ടിൽ വാനിലെ അമ്പിളിയെയും ഒക്കെ നോക്കി കോലായിൽ ഇരിപ്പാണ് ഞാൻ, അമ്മൂസ് അവളുടെ സ്ഥിരം കസേരയായ എന്റെ മടിയിലും…

“അമ്മൂസെ…”

“ഉം…”

“അമ്മൂസെ…!!!”

“എന്താടാ ഏട്ടാ…”

“നമുക്ക് കല്യാണ ഡ്രെസ്സ് ഒക്കെ ഇട്ടിട്ട് ഒന്നൂടെ ഫോട്ടോ എടുക്കണം അമ്പലത്തിൽ വെച്ചിട്ട്…”

Leave a Reply

Your email address will not be published. Required fields are marked *