രവിച്ചേട്ടൻ …….. സാർ ഇന്ന് ഇവിടെ കൂടുകയല്ലേ ??
ചേട്ടൻ ….. പിന്നില്ലാതെ ?/
ലക്കി ചേട്ടനെ വിളിച്ചു ………
ചേട്ടൻ അകത്തേക്ക് പോയി …….
ലക്കി ……. ആ ചേട്ടനെ ഹോട്ടലിൽ പറഞ്ഞ് വീട് ….. നാട്ടുകാർ വല്ലതുമൊക്കെ പറഞ്ഞുണ്ടാക്കും …….
ചേട്ടൻ പുറത്തിറങ്ങി രവിച്ചേട്ടനോട് ലക്കി പറഞ്ഞ കാര്യം പറഞ്ഞു ….
രവി ….. ഡാ അയാൾ പ്രേശ്നക്കാരനൊന്നും അല്ല …… നിങ്ങളിവിടെ കൂടാൻ പറഞ്ഞിട്ട് …. ഇനി മാറ്റി പറയുന്നത് ശരിയല്ല ……. അയാൾ റൂമിൽ ഒറ്റക്കിരുന്ന് ബോറടിക്കുന്നതുകൊണ്ടാവും നമ്മളെ കൂടെ കൂടിയത് …….. നീ ഒന്ന് ലക്കിയോട് ഒന്ന് സംസാരിക്ക് ….
ചേട്ടൻ …… ചേട്ടന് പ്രേശ്നമൊന്നും ഇല്ലല്ലോ ????
രവി …… എനിക്ക് ഒരു പ്രേശ്നവും ഇല്ല ….. എനിക്ക് അവളെയും അങ്ങേരെയും വിശ്വാസമാ ……..
ചേട്ടൻ …. ok … എന്നാൽ ഞാൻ അവളോട് സംസാരിക്കാം ……….
ചേട്ടൻ അകത്തേക്ക് കയറിപ്പോയി ലക്കിയോട് സംസാരിച്ചു ………
ഞാൻ കാറിനകത്ത് തന്നെ കഴിഞ്ഞു്കൂടി …….. ലക്കി എന്നോട് അധികം സംസാരിക്കുകയൊന്നുമില്ല എന്നെ കാണുമ്പൊൾ അവൾക്ക് വിഷമം പോലാണ് ……. പക്ഷെ രവിച്ചേട്ടൻ ആള് നല്ല ഡീസെന്റ് ആണ് ….. അങ്ങേർക്ക് തന്നെ നോക്കുന്നതിലപ്പുറം ഒരു റൊമാന്റിക് ആയി അയാൾ ലക്കിയെ കാണുന്നില്ല ………. പണിക്കൊന്നും പോകില്ല ……കയ്യിൽ കാശില്ലാത്തതുകൊണ്ട് അവളെ കൂട്ടികൊണ്ട് പോകാനും അയാൾ തയ്യാറല്ല ……… ഫസ്റ്റ് വെള്ളമടി പിന്നയെ എന്തുമുള്ളു …….. ഞാൻ അയാളെയും ലക്കിയെയും കൊണ്ട് ഒരു ദിവസം ചന്തയിലേക്ക് പോയി ……. വണ്ടിയിൽ വച്ച് കല്യാണ കാര്യം എടുത്തിട്ടു …….
ഞാൻ …….. ചേട്ടനിപ്പോ എത്ര വയസ്സായി ……..
രവി ……… അൻപത് കഴിഞ്ഞു …….
ഞാൻ …… ഇവൾക്ക് 25 …….. ചേട്ടന്റെ മകളുടെ പ്രായം പോലുമില്ലാത്ത ഇവളെ കെട്ടാൻ എങ്ങിനെ തോന്നുന്നു ……..
രവി ….. സാറെ …. ഞാൻ ഇവളുടെ ചേട്ടനോട് അത് പറഞ്ഞതാ …….. അവർക്കാണ് നിർബന്ധം …….. അല്ലാതെ എനിക്ക് വയസ്സുകാലത്ത് ……. പെണ്ണ് കെട്ടണമെന്ന് ഒരു ആഗ്രഹവും ഇല്ല …….എന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ട് …… ചത്തുപോയെന്ന് അവർ സാറിനോട് കള്ളം പറഞ്ഞതാ ……. അതിൽ എനിക്ക് പത്തിൽ പഠിക്കുന്ന ഒരു മോളും ഉണ്ട് …….. അല്ലാതെ സാർ വിചാരിക്കുന്നതുപോലൊന്നും അല്ല ……
ഞാൻ ……. ലക്കി …… നിനക്കി കല്യാണത്തിൽ എതിർപ്പൊന്നും ഇല്ലല്ലോ ??
അവൾ അതിന് മറുപടി പറഞ്ഞില്ല …….
അപ്പോയെക്കും ഒരു കാൾ വന്നു ……….. സാർ പറഞ്ഞ വിസിറ്റിംഗ് വീസ റെഡിയായിട്ടുണ്ട് ……… സൺഡേ രണ്ടു ടിക്കറ്റും കൺഫോം ആക്കട്ടെ …….
ഞാൻ ……. സൺഡേ ഉച്ചക്ക് ശേഷം മതി ………കൺഫോം ആക്കിക്കോ ……. കോപ്പി എനിക്കൊന്ന് സെൻറ് ചെയ്തേക്ക് ……..
ഞാൻ ലക്കിയുടെ മുഖത്തൊന്ന് നോക്കി ……. അവൾ വളരെ വിഷമത്തിലാണ് ………
ഞാൻ …….. ലക്ഷ്മി …….. എന്റെ ഭാര്യക്ക് കുറച്ച് ഡ്രെസ് എടുക്കണം ……. നിന്റെ അളവിൽ എടുത്താൽ മതി ……. പിന്നെ നീയും വാങ്ങിക്കോ ……
ലക്കി എന്നെ സൂക്ഷിച്ചൊന്ന് നോക്കി ……….
ഞാൻ ……. രവി ചേട്ടാ ഞാൻ രണ്ടു ദിവസത്തിനകം പോകും …….. എന്റെ ഇവിടെത്തെ കാര്യമെല്ലാം കഴിഞ്ഞു ….. ചിലപ്പോൾ ചേട്ടന്റെ ഒരു സഹായം എനിക്ക് വേണ്ടി വരും ……. ചിലപ്പോൾ അല്ല വേണം …….
രവി …… എന്ത് സഹായം വേണമെങ്കിലും ചെയ്ത തരാം ………
ഞാൻ …….. പിന്നെ ലക്ഷ്മിയുടെ ആ വീട് ഒന്ന് പുതുക്കി പണിയണം ……. അതിനുള്ള കാശ് ഞാൻ തരാം …….. പിന്നെ ഇവളുടെ ചേട്ടന്റെ ഭാര്യയെ ചേട്ടൻ ഒന്ന് പോയി കാണണം ….. എങ്ങിനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കി വീട്ടിൽ കൊണ്ട് വരണം ……… ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ ……… പോകുന്നതിന് മുൻപ് ചേട്ടന് എന്നെ കൊണ്ട് വല്ല ആവശ്യവും ഉണ്ടോ ???
രവി ……. സാർ എനിക്ക് ഒരു 50000 രൂപ തന്ന് സഹായിച്ചാൽ എന്റെ ബാങ്കിലിരിക്കുന്ന വീടിന്റെ പ്രമാണം എടുക്കാമായിരുന്നു ……… ഞാൻ കാറിന്റെ ഡാഷിൽ നിന്നും ചെക്ക് എടുത്ത് അറുപതിനായിരം രൂപ എഴുതി രവി ചേട്ടന് കൊടുത്തു ……. ചേട്ടൻ ഇവിടെ ഇറങ്ങിക്കോ ……… ഞങ്ങൾ വരാൻ താമസിക്കും ……. രവിചേട്ടനെ അവിടെ ഇറക്കി ഞാൻ ലക്കിയെയും കൊണ്ട് തുണി വാങ്ങാൻ പോയി അവിടെന്ന് നല്ല കുറച്ച് ഡ്രസ്സ് വാങ്ങി ചന്തയിൽ പോയി സാധനവും വാങ്ങി വീട്ടിലേക്ക് പിടിച്ചു …….. കാറിനകത്ത് വച്ച് ഞങ്ങൾ സംസാരിച്ചില്ല …… കടന്നൽ കുത്തിയ മുഖ ഭാവത്തോടെ ലക്കി ഇരുന്നു ……….
