ഞാൻ …….. വല്ലതും കഴിക്കാം ………
ലക്കി …… വേണ്ടാ ……….
ഞാൻ ……. ഞാൻ നാളെ പോകും വല്ലതും പറയാനുണ്ടോ ???
ലക്കി …… ഇല്ല …….
ഞാൻ ……. എന്നോട് ദേഷ്യം ഉണ്ടോ ???
പെട്ടെന്ന് അവളെന്റെ കയ്യിൽ പിടിച്ചു ……… പെട്ടെന്ന് എടുത്ത് മാറ്റുകയും ചെയ്തു ………
ലക്കിയുടെ വീട് ശരിയാക്കാൻ കാശും കൊടുത്ത ഞാൻ രണ്ടെണ്ണം അടിച്ച് കാറിൽ കിടന്നുറങ്ങുകയായിരുന്നു ….. ലക്കി എനിക്ക് കൊണ്ടുപോകാൻ എന്തൊക്കെയോ ഉണ്ടാക്കുകയായിരുന്നു ……..
എല്ലാം നന്നായി പൊതിഞ്ഞു എന്റെ കാറിന്റെ ഡിക്കിയിൽ കൊണ്ട് വച്ചു ……. അപ്പോഴും എന്നോടൊന്നും സംസാരിച്ചില്ല ………
ഞാൻ ……. നാളെ എന്റൊപ്പം എയർ പോട്ടിൽ ഒന്ന് വരണം ………
ലക്കി ……. എന്തിനാ ?…….
ഞാൻ …….. ഒരു സഹായത്തിന് ……..
ലക്കി ……. മും ……..
ഞാൻ …… നല്ല അടിപൊളിയായി വരണം ……..
അവളെന്നെ സൂക്ഷിച്ചു നോക്കിയിട്ട് ഒരു പോക്കായിരുന്നു ………..
പിറ്റേ ദിവസം അതി രാവിലെ ലക്കി എന്നെ വന്ന് വിളിച്ചുണർത്തി …….
ലക്കി ……… അമ്പലത്തിൽ പോകണം ……..
ഞാൻ …… പോകാം ……..
ഞാൻ കുളിച്ച് ഡ്രസ്സ് മാറി ഇറങ്ങി ……. എന്നെ കാത്തുനിൽക്കുകയായിരുന്നു അവൾ ………
അമ്പലത്തിൽ പോയി ഞങൾ വീട്ടിലെത്തി …….. ലക്കിയുടെ മുഖം കാണണം കരച്ചിലിന്റെ വക്കിലെത്തി നിൽക്കുകയാണ് ….. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അപ്പൊ കണ്ണുനീർ തുള്ളികൾ പുറത്തേക്ക് വരും …… പോകുമ്പോൾ നീ വരുമല്ലോ അല്ലേ ???
ലക്കി ……… മും …….
ഉച്ചയോടെ ഭക്ഷണമെല്ലാം കഴിഞ്ഞു ഞാൻ പോകാനായി റെഡിയായി …….. ഞാൻ പോകുന്നതിൽ എല്ലാർക്കും നല്ല വിഷമം ഉണ്ട് ….. മൂന്ന് പേരും നല്ല ഫിറ്റാണ് ……. ഞാൻ അത് ,മനഃപൂർവം ചെയ്തതാ ……. 4 കിടിലം സാധനം വാങ്ങി കൊടുത്തു ……… എനിക്ക് അറിയാമായിരുന്നു ……… ഇവന്മാർ കേറി ചാർജ് ആകുമെന്ന് ……….. ഓരോരുത്തരായി വീണു തുടങ്ങി ……. അവസാനം എനിക്ക് യാത്ര പറയാൻ പോലും ആരുമില്ല …….. രവിച്ചേട്ടൻ തിണ്ണയിൽ കിടന്നുകൊണ്ട് കൈ വീശി കാണിച്ചു …….. മറ്റത് രണ്ടു ഫ്ലാറ്റ് …….. എയർ പോട്ടിൽ എത്തുന്നതുവരെ ഞങ്ങൾ സംസാരിച്ചില്ല ……..
അവിടെയെത്തി …….. പെട്ടിയുമായി ഞാൻ അകത്തേക്ക് കയറി ……..
ഞാൻ ……. അപ്പൊ പോകാം ………???
ലക്കി ……… എവിടേക്ക് ???
ഞാൻ ……..ദുബായിൽ …….
ലക്കി ……. ചിരിച്ചു കൊണ്ട് വീട്ടിലേക്ക് തിരിച്ചുപോകണമെന്നാണ് ഞാൻ വിചാരിക്കുന്നത് എന്നെ കരയിക്കരുത് …… പിന്നെ ഈ തുണിയെല്ലാം യേത് ഭാര്യക്ക് വേണ്ടിയാ ……
ഞാൻ ……. എന്റെ സ്വന്തം ഭാര്യക്ക് ……..
അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു …….. ഞാൻ അവളുടെ ടിക്കറ്റും വിസയും കയ്യിൽ കൊടുത്തു ……..
അവളത് വാങ്ങി നോക്കി ………. ലക്ഷ്മി ശിവശങ്കരൻ ……… വിസിറ്റിങ് വിസ & ഫ്ലൈറ്റ് ടിക്കറ്റ് ………
ഒരു ഇടിയായിരുന്നു അതിനുള്ള മറുപടി …….. സ്ഥല കാല ബോധം മറന്നവൾ എന്നെ കെട്ടിപ്പിടിച്ചു …….
ഞാൻ …… അപ്പൊ പോകാം ??
ലക്കി …… മും …….
ഞാൻ …….. ഹാപ്പിയല്ലേ /??
ലക്കി …… ഇനി ഞാൻ ഹാപ്പിയായിരിക്കും ……… എനിക്ക് വേണ്ടിയാണോ ഇത്രെയും ദിവസം ഇവിടെക്കിടന്ന് കഷ്ടപ്പെട്ടത് ……….
ഞാൻ ……. അല്ല എന്റെ ഭാര്യക്ക് വേണ്ടി ………
ലക്കി ……. കൊല്ലും ഞാൻ …….
ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു ……..
ലക്കി ……. വീട്ടിൽ പറയേണ്ടേ ???
ഞാൻ …… രവിച്ചേട്ടനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അയാൾ പറഞ്ഞോളും ..
ലക്കി ……. ചേട്ടന്റെ വീട്ടിലോ ??
ഞാൻ ……. നിനക്ക് ഒരു ആറ് മാസമൊക്കെ ആയിട്ട് പറയാം പോരെ ??
ലക്കി ……. എനിക്കൊന്നും വയ്യ ഇപ്പോൾ പ്രേസവിക്കാൻ ……..
ഞാൻ …… നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെ ദൈവം എനിക്ക് തന്നിട്ട് നിന്നെ ഒൻപതാം മാസത്തിൽ പ്രെസവിപ്പിച്ചില്ലെങ്കിൽ …….. ദൈവ കോപം ഉണ്ടാകും ………
ഞാൻ മുകളിലേക്ക് നോക്കി ……. താങ്ക്സ് ദൈവമേ …….താങ്ക്സ് ഇവളെ ആദ്യമായി എന്നെ കാണാനിടയാക്കിയ ദേവി ……..
ലക്കി ……. എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ??
ഞാൻ …….. പ്രേമമൊന്നും ഇല്ല …….. എപ്പോയോ മനസ്സിൽ അങ്ങ് കേറി ……… കാണാതിരിക്കാൻ പറ്റാത്ത ഒരാവസ്ഥയാണിപ്പോൾ ……..
