അറിയാതെ പോയി ബാത്റൂമിന്റെ ഡോർ തുറന്നു… വാളുവെച്ചതിന്റെയും..പലതിന്റെയും മിഷ്രണം. ഉപയോഗിച്ച കോണ്ടം.. മൂലയിൽ കൂടി കിടക്കുന്നു.
സഹിക്കാവയ്യാതെ പുറത്തിറങ്ങി കുറേ ഓക്കാണിച്ചു.പുറത്തേക്ക് ഒന്നും വന്നില്ല എന്തേലും വയറിൽ വേണ്ടേ. രണ്ടു തെറി പറയാൻ അജിനെ വിളിച്ചു എടുത്തില്ല ചെറ്റ.
കുറേ നേരം അങ്ങനെ ഇരുന്നു. വിശന്നു തുടങ്ങി. തഴുകിയതിയ കാറ്റിൽ… വെന്ത കോഴിയുടെ മണം.. അപ്പുറത് നിന്ന് എവിടെ നിന്നോ.. കുക്കർ ചൂളം വിളിക്കുന്നു.. സൈക്കിൾ ചവിട്ടുന്നതും. ബെല്ലിന്റെ സൗണ്ടും,അകലെ നിന്നെവിടെനിന്നോ വണ്ടിയുടെ നിർത്താതെ ഉള്ള ഹോൺ മുഴക്കവും ,ചെരിഞ്ഞ മേൽകൂരയുടെ മുകളിൽ നിന്ന് പ്രാവ് കുറുക്കുന്നതും കേട്ടിരുന്നു. എതിരെ റോഡ് കഴിഞ്ഞ അപ്പുറത്തെ ബിൽഡിങ്ങിന്റെ മുകളിലെ പൊടിയും, മാറാലയും പിടിച്ച ബാൽക്കണിയിൽ.. നേരത്തെ കണ്ട സ്വർണ നിറമുള്ള പൂച്ച പതുങ്ങി പോവുന്നത് കണ്ടു.
കണ്ണടച്ചു…
വീട്ടിൽ ഇപ്പൊ എന്തായിരിക്കും സ്ഥിതി.. അമ്മ കരയാവോ.. ഏയ്യ് സന്തോഷിക്കുന്നുണ്ടാവും.. എന്റെ ശല്യമിനിയനിയത്തിയുടെ മേലെയുണ്ടാവില്ലല്ലോ.. ചെറിയമ്മക്കോ?. ഇത്രേം സന്തോഷിച്ച ദിവസങ്ങൾ ഉണ്ടാവില്ല.
ഇത്ര ദിവസം നിറയെ കാളുകൾ ഉണ്ടായിരുന്നു ഇപ്പോഴോ എവിടെ. ഇനി എന്തിനാ അഭിനയിക്കുന്ന എന്ന് തോന്നി കാണും.
ഇപ്പോഴും ഇഷ്ടം ചെറിയമ്മയോട് എനിക്കുണ്ടോ??
ഉണ്ട്… ആ നല്ല ഓർമ്മകൾ തന്ന അനുവനെ. കള്ളമാണെകിൽ കൂടെയും ഞാൻ അത്രക്ക് സന്തോഷിച്ചിട്ടില്ല ഒരിക്കലും ..അത്രയും സ്നേഹം ഒരാളിൽ നിന്നും കിട്ടിയിട്ടും ഇല്ല.
എന്തൊക്കെയായിരുന്നു അവൾ പറഞ്ഞത് പണ്ട് മുതലുള്ള സ്നേഹം കോപ്പ്.മാങ്ങാത്തൊലി.. അപ്പു. ഏത് നായിന്റെ മോനാണത്.റിലേഷനിലായിരുന്നു പോലും.. നിർബന്തിച്ചപ്പോ ചെയ്തു.. എത്ര നല്ല കാരണം. വിങ്ങുന്നുണ്ട് നെഞ്ച്… കൊല്ലാൻ തോന്നുന്നുണ്ട്.
ഇങ്ങനെ ഇരുന്നാൽ കൂടുതൽ ആലോചിക്കെയുള്ളു.. ഉള്ളിലെ തീ ആളിക്കത്തിക്കുന്നതെന്തിനാ.
ഈ നാറിയുടെ വൃത്തി കുറവ് ഇത്രേ ഉള്ളു എന്ന് കരുതിയില്ല. ഇവനിവിടെ എങ്ങനെ കഴിയുന്നു. വേസ്റ്റ് തള്ളുന്ന സ്ഥലം പോലെയുണ്ട്.എന്തായാലും ഇതിനുള്ളിൽ കിടക്കാൻ പറ്റില്ല.. കുടല് കാറി കരയാൻ തുടങ്ങി. എന്താണേലും വരട്ടെ.. ഞാൻ ഉള്ളിലേക്ക് തന്നെ കേറി… കിച്ച്നിൽ സൈഡിൽ കണ്ട ചൂലെടുത്തു അടിച്ചു. കോരി, ചില്ലെല്ലാം പെറുക്കി,വേസ്റ്റ് എല്ലാം കളഞ്ഞു. പഴയ തുണിയെല്ലാം കണ്ട കാർബോർഡിൽ കേറ്റി പുറത്തെ മൂലയിൽ കൊണ്ടിട്ടു.പേനോയിൽ കൊണ്ട് ടോയ്‌ലെറ്റിളും ബാത്ത് ഏരിയലിലും കുടഞ്ഞു, കഴുകി.
ബക്കറ്റിൽ വെള്ളം എടുത്ത് അകമാകെ തുടച്ചു.കിച്ച്നിൽ ഉള്ള പാത്രങ്ങളെല്ലാം കഴുകി. ഫ്രിഡ്ജ് തുറന്നപ്പോ ഒരു ആപ്പിൾ കിട്ടി. ഫ്രീസറിനുള്ളിൽ കട്ടയായ ബ്രെഡ്ഡും. ഇതൊക്കെ ഇതിൽ കേറ്റണോ??..
കുറേ ടൈം എടുത്തു…എല്ലാം വൃത്തിയായപ്പോ.. ബാത്‌റൂമിൽ കേറി കുളിച്ചു വൃത്തിയായി.ഒരു ജീൻസിട്ടു. കിട്ടിയ ആപ്പിളും, കട്ടയായ ബ്രെഡ്ഡ് ചൂടാക്കി അതും തിന്ന്.. സോഫയിൽ ചുരുണ്ടു..നല്ല ക്ഷീണം ഉറങ്ങിപ്പോയി.
ചുമരിന്‍റെ തുറന്ന ഓപ്പനുങ്ങിലൂടെ ചെറു ചൂടുള്ള കാറ്റ് മൂളി പറന്നു വരുന്നുണ്ട്. അതിന്റെ മുഴക്കം കമിഴ്ന്നു കിടക്കുന്ന എന്റെ ചെവിയിൽ കേല്‍ക്കാം.. താഴെ, കുറച്ചു അകലെ നിന്നും ആരോ പിറുപിറുക്കുന്നുണ്ട്.. അലസമായി കണ്ണൊന്നു തുറന്നു നോക്കി…മൊത്തം മഞ്ഞ വെളിച്ചം .കണ്ണ് പുളിച്ചു. തിരിഞ്ഞു കിടന്നു.
താഴെ നിന്നും കാലടി ശബ്‌ദം. സ്റ്റെപ് കേറി വരുവാണ്. ഒരു നിമിഷം വീട്ടിലാണോന്ന് തോന്നിപ്പോയി.. ചെറിയമ്മയിപ്പോ വാതിൽക്കൽ വന്നെത്തി എന്നെ വിളിക്കുമെന്നും..ചാരിയ വാതിൽ അകന്നത് തിരിഞ്ഞു കിടന്ന ഞാൻ വെളിച്ചം കൂടുതൽ അകത്തേക്ക് വന്നപ്പോ അറിഞ്ഞു.അജിനാണോ.?? തിരിഞ്ഞു.
ഒരു തുറിച്ചു നോട്ടം.. ഞാൻ കണ്ണ് തിരുമ്മി. അജിനല്ല പെട്ടന്ന് കത്തി രാവിലെ എനിക്ക് പേഴ്‌സ് എടുത്തു തന്ന പെണ്ണ്..കഴുത്തു വരെ വെട്ടിയ മുടി. ചുവന്ന ചായം തേച്ച ചുണ്ട്.. ടൈറ്റ് ജീൻസ്, പാതി വയർ ഇപ്പോഴും പുറത്താണ്.. ഞാൻ കണ്ണ് ഒന്ന് കൂടെ തിരുമ്മി.. പെട്ടന്ന് അരക്ക് മുകളിലേക്ക് ഒന്നുമില്ലെന്ന് ഓർമ വന്നു.. കൈ കൊണ്ട് നെഞ്ചോന്ന് മറക്കാൻ നോക്കി.. അവൾക്ക് വീണ്ടും പുച്ഛചിരി.മൈന്‍റ് ചെയ്തില്ല ന്നാലും ഇവളെന്താ ഇവിടെ..
