മിഴി – 6 4അടിപൊളി  

“ഡോ…” മുന്നിൽ നിന്നൊരു പെൺ ശബ്‌ദം..

ഞാൻ പെട്ടന്ന് തലപൊക്കി.. ടൈറ്റുള്ള ജീൻസും.വയറു മുഴുവൻ മറക്കാത്ത ഒരു ടി ഷർട്ടും ഇട്ടുകൊണ്ട് ഒരു പെണ്ണ് തുറിച്ചു നോക്കുന്നു.ചായം തേച്ച ചുണ്ടും, കഴുത്തു വരെ വെട്ടിയ മുടിയും. ചെറിയ മുഖവുമുള്ള, മെലിഞ്ഞ ഒരു പെണ്ണ്.

പെട്ടന്ന് ഞാൻ കണ്ണ് തുടച്ചു.

“ദാ ഇത് അവിടുന്ന് കിട്ടിയതാ തന്റെ ആണോ???” കുനിഞ്ഞു ജീൻസിന്റെ ബാക്ക് പോക്കറ്റിൽ നിന്ന് എന്റെ പേഴ്‌സ് അവൾ നീട്ടി.അപ്പുറത് റോഡിന്റെ സൈഡിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.എനിക്ക് ഒന്നും മനസ്സിലായില്ല ബോധം വരാൻ കുറച്ചു ടൈം എടുത്ത പോലെ.

“അതേ ഇത് തന്റെ തന്നെ അല്ലെ…” ഷോൾഡറിൽ ഒന്ന് തട്ടി അവൾ ഒന്നുകൂടെ വിളിച്ചപ്പോ ഞാൻ വേഗം പേഴ്‌സ് വാങ്ങി..

“ഹ്മ്മ്…” ഒരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു അവൾ തിരിഞ്ഞപ്പോ.. കിട്ടിയ സമാധാനത്തിൽ ഞാൻ പേഴ്‌സ് തുറന്നു.. എല്ലാം അതിൽ തന്നെയുണ്ട്.എന്തോ ഭാഗ്യം ഇവിടെകിടന്നു ചാകുമെന്ന കരുതിയത്. ഒരു ടാങ്ക്സ് പറയാൻ നോക്കിയപ്പോഴേക്കും അവൾ കുറച്ചകലെ എത്തിയിരുന്നു. റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞുനോക്കി കഴുത്തു വരെ വെട്ടിയ മുടി ഒന്നാടിയുലഞ്ഞു.

പോക്കറ്റിൽ ഫോൺ മുരണ്ടു.എടുത്തപ്പോ കണ്ണ് തള്ളി. അജിൻ

“ഹലോ…” ഞാൻ ചാടി കേറി പറഞ്ഞു..

“എടാ അഭി.. ഞാൻ ഇത്തിരി തിരക്കിൽ ആയിരുന്നു.. എന്തൊക്കെ ഉണ്ടട.. സുഖം തന്നെ അല്ലെ..”” അവന്‍റെ സംസാരം കേട്ടപ്പോ സമാധാനം വന്നു.. ഉള്ളിൽ ഒരു വഴി തെളിഞ്ഞതിലുള്ള സന്തോഷവും
” അജിനെ ഞാൻ ബാഗ്ലൂർ ഉണ്ട്.ഇത്തിരി പ്രശ്നത്തിൽ ആടാ.. നീ ഇവിടെ അല്ലെ എന്നെ ഒന്ന് ഹെല്പ് ചെയ്യോ. എനിക്ക് ഇവിടെ ഒന്നും അറീല്ലടാ ” ഉള്ളതെല്ലാം ഞാൻ പെട്ടന്ന് വിളമ്പി..

“അതിനെന്താടാ… ഞാൻ ഇവിടെ ഇല്ലേ ഒന്നുല്ലേലും പണ്ട് നീയെന്റെ കൈ ഓടിക്കാൻ നോക്കിയവൻ അല്ലെ..നിന്നെ ഞാൻ സഹായിക്കേണ്ടേ??” ചിരിച്ചുകൊണ്ടാണവന്‍ പറഞ്ഞതെങ്കിലും അതിൽ മറ്റൊരു തരത്തിലാണോന്ന് എനിക്ക് തോന്നി. അവനും എന്നെ ഒഴിവാക്കുകയാണോ എന്ന്.പുറത്തേക്ക് വാക്കൊന്നും വന്നില്ല.

“ടാ അഭി… തമാശ പറഞ്ഞതാടാ.. ” എന്റെ നിശബ്ദത മുറിച്ചു അവന് ചിരിച്ചു..

“നീയേ.. ഞാൻ ലൊക്കേഷൻ അയക്കാം.. അവിടേക്ക് പോര്. മുകളിലത്തെ നിലയിൽ ആണ് റൂ.. സൗകര്യം ഇത്തിരി കുറവ് ആണ്.. ഇത്തിരി വൃത്തിയും..” അവന് പരുങ്ങിക്കൊണ്ട് പറഞ്ഞു.. ” താക്കോൽ മുന്നിൽ തന്നെ വലതു വശത്തു ഒരു ഈ സ്വിച്ച് ഇല്ലെടാ ന്താ അത്‌… ഈ…. ഹാ മെയിൻ സ്വിച്ച്.. ഈ മീറ്റർ ഒക്കെ ഇല്ലേ അതിന്റെ മുകളിൽ തിരിഞ്ഞാൽ മതി.. ഹാ പിന്നെ എടുക്കുമ്പോ ഒന്ന് സൂക്ഷിക്കണം.. കഴിഞ്ഞ ദിവസം എനിക്ക് ചെറുതായി ഒന്ന് ഷോക്ക് അടിച്ചതാ.” അവന് കുടു കുടാന്നു ചിരിച്ചു . “പിന്നെ ഞാൻ ണ്ടാവില്ല.. ന്തേലും കഴിക്കാൻ വാങ്ങി ഞാൻ ഉച്ച ആവുമ്പോഴേക്ക് എത്തിക്കോളാം.. നീ കേറി ഒന്ന് ഫ്രഷ് ആയിക്കോ ” ഒറ്റയടിക്ക് അവന് പറഞ്ഞപ്പോ ഞാൻ എന്ത് പറയും എന്നറിയാതെ നിന്നു..

“അജിനെ ടാ… ഞാൻ എങ്ങനെയാ നിന്നോട്…”

“നന്ദി ആണോ.??.” അവന് ഇടക്ക് കേറി.. മുഖത്തു അറിയാതെ ഒരളിഞ്ഞ ചിരി വിരിഞ്ഞെന്ന് എനിക്കും തോന്നി.

” ഹ്മ്മ് ” ഞാനൊന്ന് മൂളുക മാത്രം ചെയ്തു.നിസ്സഹായൻ ആവുന്നതിലുള്ള വിഷമം ഉള്ളിൽ അങ്ങനെ ഉണ്ടായിരുന്നു.ഇതുപോലെ ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

“ഒന്ന് പോടാ കോപ്പേ.അവന്റെ നന്ദി.. എനിക്കെ വേറെ പണി ഉണ്ട്.. നീയൊന്നു വെച്ച് പോയെ ”

“ശെരി ടാ…”

“ആ പിന്നെ.. നീ എന്നെ ഒന്ന് വിളിക്കണം ഇല്ലേൽ ഞാൻ മറന്നു പോവും.. നീ വന്നത് ഒക്കെ??”
“എന്ത്??” ചോദിച്ചപ്പോഴക്ക് ഫോൺ ഓഫ്‌.. മറന്നു പോവ്വേ??? കൂടുതൽ ആലോചിക്കാൻ നിന്നില്ല.. വാട്സാപ്പിൽ അയച്ച ലൊക്കേഷൻ കണ്ടു. കുറച്ചു നടന്നപ്പോ കണ്ട കടയിൽ കയറി മിനറൽ വാട്ടർ വാങ്ങി.. വായും,മുഖവും കഴുകി. ചൂടുള്ള ചായ വാങ്ങി കുടിച്ചു.

ടാക്സിക്കാരന് ലൊക്കേഷൻ കാണിച്ചു.പുള്ളി തലയാട്ടി. പുറകിൽ കേറി. ഒരു മണിക്കൂർ ഓട്ടം…

Leave a Reply

Your email address will not be published. Required fields are marked *