മിഴി – 6 4അടിപൊളി  

“ചോദിക്കണം ഡാ നിന്നെ ഇത്രേ ആക്കിയ ഞങ്ങളോട് തന്നെ ചോദിക്കണം,ഇത്ര കാലം നിന്നെ ഞാൻ തല്ലിയിട്ടില്ല… ഇനീം വയ്യ!! ഞങ്ങൾക്ക് അല്ലെങ്കിലും ഇവൾക്ക് വേണ്ടി എങ്കിലും..ഇവളുടെ കണ്ണ് നിറയുമ്പോൾ തകരുന്നത് എന്റെ ചങ്ക് കൂടെയാ “” അമ്മ കരഞ്ഞു ആ കൈകൾ എന്റെ കോള്ളറിൽ പിടിച്ചു വലിച്ചു. മിണ്ടാൻ വയ്യായിരുന്നു. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം മന്തത.

“ഇറങ്ങിക്കോ നിന്നെ എനിക്ക് ഇനി കാണണം എന്നില്ല…. എന്റെ മുന്നിൽ വന്നു പോവരുത്. എനിക്ക് ഇങ്ങനെ ഒരു മോനില്ല ന്ന് കരുതിക്കോളാം…” വാക്കുകളെല്ലാം എവിടെയൊക്കെ വന്നു കൊണ്ടെന്ന് എനിക്കറിയില്ല.. പിടിച്ചു വലിച്ചു അമ്മ പുറത്തേക്ക് തള്ളിയത് ഓർമ ഉണ്ട്.

കൂടെ” ഇവൾ മതിയെനിക്ക്” എന്ന് പറഞ്ഞതും, ചെറിയമ്മ ഓടി വന്നു അമ്മയെ പിടിച്ചു കരഞ്ഞതും.

അവൾ അവിടെയും വിജയിച്ചു.. എന്നെ ആരുമില്ലാത്തവനാക്കി!! വാതിൽ മുന്നിൽ അടഞ്ഞു.ചെറിയമ്മ ഉള്ളിൽ നിന്ന് ഒച്ചയിടുന്നത് കേട്ടു.. കരയുന്നതും. എന്നെകേൾപ്പിക്കാനാവും എന്റെ കൂടെ നിൽക്കുന്ന പോലെ തോന്നിപ്പിക്കാൻ .

ഒന്നെനിക്ക് മനസ്സിലായി എല്ലാം കഴിഞ്ഞു. ആരും എനിക്കില്ലന്ന്. അച്ഛന് വന്നാലും ഇതേ പറയു. അനുനെ ആണല്ലോ കാര്യം.ശെരിക്കും ഞാൻ അവരുടെ മകൻ തന്നെ ആണോ.. ആയിരിക്കില്ല!!. ഇല്ലേൽ ഇങ്ങനെ ഇറക്കി വിടോ?
ഇറങ്ങി നടന്നു.. എങ്ങോട്ട് പോവും അറിയില്ല.ഉള്ളിലും പുറത്തും ഇരുട്ടാണ് . നല്ലത്. കരയുന്നത് ആരും കാണില്ലല്ലോ.

അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല. അല്ലേലും ഞാൻ എന്ത് ചെയ്തു.. അവളെ കരയിച്ചതിന് എന്നെ പുറത്താക്കോ??ഇതൊക്കെ എത്ര കാലം നടന്നു.അതും ചെറിയമ്മയുടെ കളിയാവും.എന്നെ പുറത്താക്കാൻ തക്ക കാരണമവൾ നിരത്തിക്കാനും. എപ്പോഴേലും.മകനേക്കാൾ സ്നേഹം അവളോടല്ലെ.. ഞാൻ വെറും ശവം. ചാവാനാണ് തോന്നുന്നത് എവിടെ പോവും.ഉള്ളിലുള്ള വേദന അങ്ങനെ എങ്കിലും നിക്കുമല്ലോ. മുന്നിൽ ഒന്നും തെളിയുന്നില്ല. ഈ ഇരുട്ടുള്ള ഇടവഴിയിലൂടെ എവിടെ വരെ നടക്കും.

പോക്കറ്റിലെ ഫോൺ മൂളി. കണ്ണുതുടച്ചു കൂർപ്പിച്ചു നോക്കി. ചെറിയമ്മ. കയ്യിലെ ഞെരമ്പ് മുറുകി. ഉയർത്തി നിലത്തെറിയാൻ ആഞ്ഞു.. അവളുടെ അമ്മൂമ്മയുടെ ഫോൺ.കാൾ കട്ട്‌ ആയി.. പിന്നെ തോന്നി വേണ്ടെന്ന്.വിശന്നാൽ കൊടുക്കാൻ എന്തേലും വേണം.ഫോൺ വിറ്റാൽ എന്തേലും കിട്ടും.എന്നാലും ആ പേര് കാണുമ്പോ കലി വരുന്നുണ്ട്.

നടന്നു മടുത്തു. വീടൊന്നുമില്ലാത്ത കുറേ മരങ്ങളുള്ള ഇരുണ്ടയന്തരീക്ഷം. എവിടെയെങ്കിലും ഒന്ന് ഇരിക്കണം. നിലത്തിരുന്നു.പിന്നെ കിടന്നു… ഫോൺ വീണ്ടും വന്നു.. ഇത്തവണ സ്വിച്ച് ഓഫ്‌ ചെയ്തു പോക്കറ്റിലിട്ടു.

ദേഷ്യവും വാശിയുമാണ് ഉള്ളിൽ നിറയുന്നത്.ചെറിയമ്മയുടെ മുഖം നിറയുമ്പോൾ കലി കേറുന്നു… എന്നാൽ അവളുണ്ടായിരുന്ന നിമിഷങ്ങൾ ഓരോന്നും ഓർക്കുമ്പോ നെഞ്ചിൽ തീ കോരി ഇടുന്ന പോലെ.

അമ്മ…. ആ കണ്ണ് നിറഞ്ഞത്. മകനില്ലാന്നു പറഞ്ഞത്. ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത നശിച്ച ദിവസം..

ഒറ്റക്ക് ആവുന്നതാ നല്ലത് ആരുടേയും ശല്യം ഇല്ലല്ലോ. ഓടണം എങ്ങോട്ടേലും.. കുറച്ച് ദൂരെ എങ്കിലും. അവൾ പോയാലും എനിക്ക് പുല്ലാണെന്ന് കാണിച്ചു കൊടുക്കണം. മനസ്സിൽ എന്തോ വന്നു നിറയുന്നുണ്ട്.ഇത്തിരി നേരം ഉറങ്ങി. ചെറിയ കാറ്റ്.. ഓടിയെത്തിയ തിരയിളക്കം- മഴ. കണ്ണ് തുറന്നു ,ഇരുട്ട്.ഫോൺ ഓൺ ചെയ്തു ഫ്ലാഷ് ലൈറ്റിൽ നടന്നു.

റോട്ടിൽ വണ്ടികൾ എല്ലാം കുറവ്. വന്ന ഒരു ബൈക്കിന്റെ പിറകിൽ കേറി. ഏതോ ഒരുത്തൻ.ചെന്ന് നിന്നത് ഏതോ ഗോഡൗണിൽ. ഇവിടെ വരെയുള്ളു എന്ന് പറഞ്ഞപ്പോ. തിരിഞ്ഞു പുറത്തേക്ക് പോന്നു .വേറെ വണ്ടി കിട്ടണം. സിറ്റിയിൽ എത്തിയാൽ ഏതേലും ബസ് കേറാം. കയ്യിൽ കാർഡ് ഉണ്ട് മാക്സിമം ഒരു ഇരുപതിനായിരം കാണും. എങ്ങോട്ടേലും പോവാം ഇത്തിരി സ്വസ്ഥത കിട്ടുന്ന ഒരിടത്.
വണ്ടിയൊന്നും വന്നില്ല.ഗോടൗണിനുള്ളിൽ എന്തോ ജന്തു മുരണ്ടു.പുറത്തേക്ക് എത്തിയപ്പോ നേരത്തെ എന്നെ കൊണ്ടുവന്ന ബൈക്കിൽ ഉണ്ടായിരുന്ന ആൾ.

Leave a Reply

Your email address will not be published. Required fields are marked *