നീളമുള്ള ലോറി.ഓടി കേറി. കോയമ്പത്തൂർക്ക്. അയാൾ കുറേ സംസാരിച്ചു.എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു മിണ്ടാൻ.. എന്നെ പറ്റി ഒന്നും ചോദിച്ചില്ല അയാൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
സൈഡിലെ തട്ടുകടയിൽ കേറി ഒരു കട്ടൻ വാങ്ങി.. ഒന്നും കഴിക്കാൻ വേണ്ട ഫോൺ വീണ്ടും അടിഞ്ഞു.. എടുക്കേണ്ടന്ന് വിചാരിച്ചതാ.. ഒന്ന് പാളി നോക്കി.. അച്ഛന്.
തള്ള പറഞ്ഞതിനുള്ള ബാക്കി പറയാൻ ആവും..
എന്നാലും എടുത്തു..
“അഭി നീ വരാറായില്ലേ…?സമയമെടുക്കോ?” ആദിയോടെയുള്ള ആ ചോദ്യം.കണ്ണ് നിറഞ്ഞു പോയി.നാശം പിടിക്കാൻ.കൂടെയുള്ള പുള്ളി എന്നെയൊന്നു പാളി നോക്കി. ഫോൺ കട്ട് ചെയ്തു എന്ത് പറയാൻ.
വീണ്ടും വണ്ടി നീങ്ങി.. കണ്ണടഞ്ഞു തുടങ്ങിയപ്പോ വീണ്ടും ഫോൺ. അച്ഛന്..
“അഭീ സമയംകുറേ ആയല്ലോ .. നീ വന്നിട്ട് വേണം എനിക്കും ഉറങ്ങാൻ.. വേഗം വരോ നീ?” ഇത്തവണ പിടി വിട്ടു പോയി..
“അച്ഛാ ഞാൻ ഇനി അങ്ങോട്ടില്ല.. എന്നെ കാണുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ട് അവിടെ.. പിന്നെ എന്തിനാ ഞാൻ വരുന്നേ. അച്ഛന് ഉറക്കം കളയണ്ട!!” ഫോൺ വെച്ചു. സ്വിച്ച്ഓഫ് ചെയ്തു… വണ്ടിയോട്ടുന്ന പുള്ളിയെ നോക്കിയപ്പോ.. എനിക്കൊന്ന് കണ്ണടച്ചു കാട്ടി.. ജിൽബിൻ. M tech റാങ്ക് ഹോൾഡർ.ആരുമില്ലാത്തൊരു ഒറ്റത്തടി. പഠിച്ചതെല്ലാം ഒറ്റക്ക് പണി എടുത്തിട്ട്. മുരണ്ടു കേറുന്ന ലോറിയുടെ ശബ്ദത്തിനൊപ്പം പുള്ളി ചിരിച്ചുകൊണ്ട് പരിചയ പെടുത്തി തന്നു.ഉറങ്ങി.
രാവിലെ കോയമ്പത്തൂർ.നമ്പർ തന്നു പുള്ളി സലാം പറഞ്ഞു പോയി. പബ്ലിക് ടോയ്‌ലെറ്റിൽ കേറി ഓക്കാണിച്ചു കൊണ്ട് കാര്യം സാധിച്ചു.. ചായ ഇഡലി, സാമ്പാർ. വിഴുങ്ങി..ബസ്റ്റാൻഡിൽ പോയി കുറേ നേരം ഇരുന്നു ഇനിയെന്ത് എന്നാലോചിച്ചു. ഉത്തരം കിട്ടീല്ല.
ഫോൺ എടുത്ത് നോക്കി.. ഒരുപാട് മിസ്സ് കാളുകൾ. ചെറിയമ്മ തന്നെ കൂടുതൽ.അച്ഛന്, മീനാക്ഷി, ഹരി, ഗായത്രി, ഉഷാന്റി. അപ്പൊ എല്ലാരും അറിഞ്ഞിട്ടുണ്ട്.. ചുണ്ടിൽ വല്ലാത്ത ഒരു ചിരി വിരിഞ്ഞു.
ഉച്ചവരെ തെണ്ടി.. രണ്ടു മൂന്ന് ഡ്രസ്സ് വാങ്ങി.. ഒരു ബാഗും,വിശന്നപ്പോ മലയാളത്തിൽ ഹോട്ടൽ എന്നെഴുതിയ കടയിൽ കേറി കഴിച്ചു..ഇന്ന് എടുത്ത മൂവായിരം തീർന്നു. ഇങ്ങനെ പോയാൽ എത്ര ദിവസം നിക്കും.നേരത്തെ കേറിയ ഹോട്ടലിലെ ഒരു തടിയൻ മലയാളിയെ കണ്ടു കാര്യം പറഞ്ഞു.. പണിയൊന്നും ഇല്ലന്ന് പറഞ്ഞു വിട്ടു.വൈകിട്ടും അവിടുന്ന് ഫുഡ്. പിന്നെ ബസ്റ്റാൻഡിൽ തന്നെ പേപ്പർ വിരിച് ഉറങ്ങി.പിറ്റേ ദിവസവും അതേപോലെ.
ഒടുവിൽ തടിയൻ കനിഞ്ഞു.പാത്രം കഴുകാണും, മേശ തുടക്കാനും ഏല്പിച്ചു.രാവിലെ മുതൽ രാത്രി പത്തു വരെ.. ആകെ മൂന്നൂറ്.നടു ഒടിഞ്ഞു എന്നാലും മൂന്ന് നേരത്തെ ഫുഡ് അവിടുന്ന് കിട്ടി..ഉറക്കം ബസ്റ്റാൻഡിൽ.
പലപ്പോഴും ഉറക്കമില്ലാതെ കിടന്നു. ചെറിയമ്മ മുന്നിൽ വന്നു നിൽക്കും.ചിരിക്കും പിന്നെ അന്ന് കണ്ട കാഴ്ച മുന്നിലൂടെ മറയുമ്പോ. അറിയാതെ കരഞ്ഞു പോവും.
ഫോണിൽ കാൾ നിറഞ്ഞു.. ചെറിയമ്മ നിർത്താതെ വിളിച്ചു.. എടുത്തില്ല. ഓരോ ദിവസം കൂടും തോറും പ്രാന്ത് പിടിക്കുന്ന പോലെ തോന്നി അനു മാത്രമാണ് മനസ്സിൽ.. ആ തകർന്നുന്ന കാഴ്ചയും.. വയ്യാതായി.. ഒരാഴ്ചകൊണ്ട് മടുത്തു.. പണിയും, ജീവിതവും.
സഹിക്കാവയ്യാതെ. ഹോട്ടലിന്റെ ഒഴിഞ്ഞ മൂലയിൽ ചെന്നു കരഞ്ഞു. ആരോടെങ്കിലും എല്ലാം ഒന്ന് തുറന്നു പറയണം എന്നുണ്ട്.. ആരുണ്ട് എനിക്ക്!! ഒരു തെണ്ടിയും ഇല്ലാ.
രാത്രി ഉറക്കമില്ലാതെ നിക്കുമ്പോ. ഫോൺ വന്നു.. ആഫ്രിൻ… കോളേജിൽ ഉണ്ടായിരുന്ന ചെറിയ സൗഹൃദം.. കമ്പ്യൂട്ടർ സയൻസ് കാരൻ.. പ്രൊജെക്ടിനു വേണ്ടി അലഞ്ഞപ്പോ എന്റെ കയ്യിൽ നിന്നൊരു ഐഡിയ കൊടുത്തു. കോളേജിൽ നിന്നിറങ്ങി അത് പയറ്റണം എന്നുണ്ടായിരുന്നെകിലും നടന്നില്ല.. ഇപ്പോ അവന് ബാംഗ്ലൂരിൽ. പഴയതൊക്കെ ഒന്ന് പൊടി തട്ടിയെടുക്കാൻ പോരുന്നൊന്ന് ചോദ്യം. മടുത്തു ഇവിടെ.വരാമെന്ന് പറഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി.പാവം തടിയൻ പോക്കെറ്റിൽ രണ്ടായിരം തിരുകി തന്നു .
