ഇടുങ്ങിയ ഒരു ഓട്ടോക്ക് മാത്രം പോവാൻ കഴിയുന്ന വഴിയിൽ കൊണ്ടു നിർത്തി.. രണ്ടു സൈഡിലും രണ്ടു നിലകളുള്ള ബിൽഡിംഗ്. എത്ര അടുപ്പിക്കാമോ അത്രക്ക് അടുപ്പിച്ചു ഉണ്ടാക്കിയിരിക്കുന്ന കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന ഇടം.
ഇലക്ട്രിക് കമ്പികളിൽ വവ്വാൽ തൂങ്ങി നിക്കണ പോലെ ബിൽഡിംഗിന്റെ പുറത്തേക്കുള്ള ബാൽക്കണിയിൽ.. പുറത്തേക്ക് തലനീട്ടി താഴെ പോവുന്ന പല ആളുകളെയും പുലബ്യം പറയുന്ന ഒരു കിളവൻ.. കാറ്റടിച്ചാൽ അയാൾ മുറിച്ച കടലാസ് കഷ്ണം പോലെ പാറി പോവുമെന്ന് തോന്നി.
സൈഡിൽ താഴെ വൃത്തിയില്ലാത്ത ചളിയും, വേസ്റ്റും നിറഞ്ഞ മൂലകൾ. തുറന്ന ഡ്രൈനേജ് നിറഞ്ഞു വഴിയിലേക്ക് ഒഴുകുന്ന കൊഴുത്ത വെള്ളം..
ഡ്രൈവർക്ക് പൈസകൊടുത്തു.പുറത്തേക്ക് ഇറങ്ങിയപ്പോ.. മൂക്കടപ്പിക്കുന്ന ദുർഗന്ധം. ഉച്ചത്തിൽ സംസാരിക്കുന്ന ആളുകൾ.. തെരുവുപട്ടികൾ വെറുതെ അലഞ്ഞു കടി കൂടുന്നു.
മുകളിലേക്ക് നോക്കുമ്പോ കിളവൻ ഇപ്പൊ എന്റെ നേർക്കാണ് നോക്കുന്നത്..
“ഏയ്യ്.. ഹേയ്…” ആ കണ്ണ് എന്നിൽ നിന്ന് മാറ്റാതെ വിളി വന്നപ്പോഴേക്ക്.. ശ്വാസം എടുത്ത് ഉള്ള ബോധം പോക്കാതെ, തന്ന ലൊക്കേഷനിൽ കാണിച്ച മൂലയിലേക്ക് ഞാൻ സൂക്ഷിച്ചു നടന്നു.
സാരി കേറ്റിയുടുത്തു തുടമുഴുവൻ കാട്ടി കുന്തിച്ചിരുന്നു പാത്രം കഴുകുന്ന ചേച്ചി.എന്നെക്കണ്ടു ചിരിച്ചു.നോട്ടം മാറ്റി. തുടയുടെ ഇടയിയ്ക്ക് ഇറങ്ങി …..വേണ്ട കണ്ണ് ഞാൻ അങ്ങട്ട് ഇറക്കിയില്ല.
സ്വർണം പൂശിയ രോമങ്ങലുള്ള ചെറിയ ഒരു പൂച്ചയെ കൈയിൽ തൂക്കി കീറിയ നിക്കറും നെഞ്ചിൽ കട്ട ചളിയുമായി.ഇറങ്ങി ഓടുന്ന ചെക്കൻ. അടുത്തുള്ള ഒരു റൂമിലേക്ക് കേറി.പിന്നെ ഉള്ളിൽ ആർക്കൽ.ഏതോ പെണ്ണിന്റെ ആണ്… റോഡിലൂടെ നടന്നു നേരെ ആ തുറന്ന ഡോറിന്റെ മുന്നിലേക്ക് ഒന്ന് നോക്കി. ജീവൻ പണയം വെച്ചു ഓടി വന്ന ചെക്കന്‍ ,കയ്യിലെ ഷോൾ പുറത്തിറിങ്ങയതും തിരിഞ്ഞു ഉള്ളിലേക്ക് എറിഞ്ഞു എന്നെ കടന്നു ഓടി. പാദസരത്തിന്റെ കിലുക്കവും.. “ഏയ് പഞ്ചി… ” എന്നാർത്തു കൊണ്ട് ഓടി വന്ന രൂപം പെട്ടന്ന് വന്ന ഷോൾതടയാൻ കഴിയാതെ നിയത്രണം വിട്ടു വന്നു..
എന്റെ മുന്നിൽ.പതറിയ ഞാൻ ഒന്നനങ്ങാൻ കഴിയുന്നതിനു മുന്നേ ആ പെണ്ണ് എന്റെ നെഞ്ചിൽ വന്നിടിച്ചു. പിടി വിട്ടു പോയി. ഞാൻ മുന്നിൽ വന്ന അവളുടെ എവിടെയോ പിടിച്ചു. വീഴാതിരിക്കാൻ. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നെഞ്ചിൽ ചെറിയ ഒരു വേദന… “ഹൌ…” എന്ന് പറഞ്ഞു കണ്ണ് തുറന്നപ്പോ.. നെഞ്ചിൽ നല്ല കനം… “മാ… എന്ന് പറഞ്ഞു നെഞ്ചിൽ പിടക്കുന്ന സാധനത്തിനെ ഞാൻ നോക്കി.. മുഖത്തെ ഷോൾ പിടിച്ചു മാറ്റിയ അവള്‍ താഴേക്ക് നോക്കിയപ്പോ.മെടഞ്ഞു കെട്ടിയ മുടി എന്റെ കഴുത്തിൽ വന്നു നിന്നു.മുഖത്തു നല്ല പേടി.നീണ്ട മുഖമുള്ള ഒരു സുന്ദരി.അവളുടെ ചെറിയ മുലകൾ എന്റെ നെഞ്ചിന്റെ താഴെ പതിയെ അമർന്നു. ബോധം വന്ന അവൾ പിരിഞ്ഞു എഴുന്നേറ്റു…
“ശോറി…” പേടിയോടെ പറഞ്ഞപ്പോഴേക്ക്. ചുറ്റിനും ആളുകൾ കൂടി. പിറുപിറുപ്പ്. അവൾക്കിട്ട് കുറേ ശകാരം. അവരുടെ വക.
സൈഡിലൂടെ വന്ന ഒരു തടിച്ച ചേച്ചി അവളുടെ ചന്തിക്കിട്ട് തല്ലി. പിന്നെ ഹിന്ദിയിൽ എന്തൊക്കെയോ ചീത്ത പറഞ്ഞു വാതിൽക്കലേക്ക് ചൂണ്ടി കാട്ടി കണ്ണുരുട്ടി.പാവാടക്കാരി എന്നെ ഒന്ന് നോക്കിയിട്ട് തിരഞ്ഞു നടന്നു ഉള്ളിലേക്ക് കേറി പോയി..
ഞാൻ എഴുനേറ്റു.. ചീത്തപറഞ്ഞ ആ ചേച്ചി എന്റെ അടുത്തു വന്നു പാന്‍റിലായ ചളി കുനിഞ്ഞു തുടച്ചു പോക്കാൻ നോക്കിയപ്പോ ഞാൻ തടഞ്ഞു.
ഒരു ചിരി കൊടുക്കാന്‍ നോക്കി.വീഴാതെ പിടിച്ച ഫോണിൽ നോക്കി മുന്നോട്ട് നടന്നു..
ഹോ പെണ്ണിന്റെ കൈ മുട്ട് വന്നിടിച്ചത് നെഞ്ചില.. ചെറിയ ഒരു വേദന.. ഉള്ള ദേഷ്യം ഒക്കെ എവിടെ പോയെന്ന് അറിയില്ല. സാധാരണ ദേഷ്യം വരേണ്ടത് ആണ്.
അറിയാതെ വെറുതെ ഒന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കി.. അതേ ഡോറിന് പുറത്തേക്ക് തല നീട്ടിയുണ്ട് അവൾ എന്നെ നോക്കുന്നു.. പിറകിൽ നടന്നു പോവുന്ന തടിച്ച ചേച്ചി ഇത്തിരി മാറിയപ്പോ.. അതുകണ്ടു ആ പെണ്ണ് പുറത്തേക്ക് വന്നു.
