” ഡാ അപ്പോൾ നമുക്ക് മറ്റ് യൂണിവേഴ്സിൽ പോകൻ പറ്റുമോ “
” അതൊന്നും മുത്തച്ഛൻ പറഞ്ഞിട്ടില്ല “
വിനുവിന് അവന്റെ മുത്തച്ഛനെ കുറിച്ച് ചോദിച്ചാൽ നൂറു നാവ് ആണ്. ഞങ്ങളുടെ സംസാര വിഷയം സിനിമയിൽ നിന്ന് മറി വിനുവും അവന്റെ മുത്തച്ഛനുമായി.
” ഡാ കുഞ്ഞുനാൾ മുതൽ കേൾക്കുന്നതാണ് ഇവന്റെ മുത്തച്ഛൻ പുരാണം…. നമുക്ക് ഇവന്റെ മുത്തച്ഛനെ ഒന്ന് കണ്ട് ഇവൻ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് നോക്കിയാലോ”
” ചുമ്മാ ഇരിക്കാടെ… “
” ഡാ എന്റെ ചേച്ചിക്ക് ചൊവ്വ ദോശം കാരണം വിവാഹം ഒന്നും നടക്കുന്നില്ല…. നിന്റെ മുത്തച്ഛനെ കൊണ്ട് അതിന് എന്തെങ്കിലും പരിഹാരം കാണാൻ പറ്റുമോ “
” അറിയില്ലെടാ……… പിന്നെ ഈ ചൊവ്വ ദോഷം ഉള്ളവരുടെ ഗ്രഹ നില മറ്റ് യൂണിവേഴ്സിൽ ഉള്ളവരുടേത് പോലെ തന്നെ ആയിരിക്കും. ഇവരുടെ കാര്യങ്ങൾ എല്ല യൂണിവേർസിലും ഓരേ സമയത്ത് ആയിരിക്കും നടക്കുക. അത് കൊണ്ടാണ് മാറ്റ് നക്ഷത്ര കാർക്ക് ഇവരുടെ കൂടെ ജീവിക്കാൻ പ്രയാസം ആണെന്ന് പറയുന്നത് “
” അപ്പൊ ചൊവ്വ ദോശം ഉള്ളത് നല്ലത് ആണെന്ന് ആണോ “
” അങ്ങനെ അല്ല … എല്ലാ ജാതകങ്ങളും നല്ലത് തന്നെ … പക്ഷെ അവരുടെ ഗ്രഹ നിലഅനുസരിച്ചു കാര്യങ്ങൾ മാറും…. അനുയോജ്യമായ സമയത്ത് ഓരോ കാര്യങ്ങൾ ചെയ്താൽ മറ്റ് യൂണിവേഴ്‌സിലെ നമ്മുടെ പ്രേവർത്തിയുമായി ക്രോസ്സ് ആവാതെ ഇരുന്നാൽ മതി “
” അപ്പൊ ഒരു യൂണിവേഴ്സിൽ ചൊവ്വ ദേശമുള്ള സ്ത്രീയുടെ ഭർത്താവ് മരിക്കുന്ന സമയത്ത് മറ്റ് യൂണിവേഴ്‌സുകളിലും അത് പോലെ സംഭവിക്കും എന്നാണോ “
” ഡാ അജിഷേ നിനക്കും ഇതിലേക്കെ വിശ്വാസം ഉണ്ടോ “
” ഇല്ലെടാ …. എന്ത് കാര്യം ആയാലും അതിനെ കുറിച്ച് പഠിച്ചിട്ടു വിമർശിക്കുന്നത് അല്ലെ നല്ലത് “
“അപ്പോൾ നീ ജോതിഷം പഠിക്കാൻ പോകുക ആണോ “
” ഇല്ലെടാ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ വീട്ടുകാർ എല്ലാം ഇത് നോക്കും… അല്ലെങ്കിൽ ഇവനെ പോലെ വേറെ മതം ആയിരിക്കണം അല്ലെങ്കിൽ സ്റ്റാലിനെ പോലെ വല്ല കമ്മ്യൂണിസ്റ് കുടുംബത്തിലും ജനിക്കണം……. നമ്മൾക്ക് കുടുബകരും മായി നല്ല രീതിയിൽ പോണമെങ്കിൽ ഇതിനെക്കെ കണ്ണടച്ചു കൊടുത്തേ പറ്റു…… നശിച്ച ജാതകം കാരണം എന്റെ ചേച്ചിയുടെ കല്ല്യാണം നടക്കുന്നില്ല വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒക്കെ നല്ല വിഷമം ഉണ്ട് “
” ഡാ നിന്റെ ചേച്ചിയോട് ആരെയെങ്കിലും പ്രേമിക്കാൻ പറ എന്നിട്ട് നീ ആ കല്യാണം നടത്തി കൊടുക്ക് “
” ഡാ ദൃതിവെച്ചു ഒന്നും ചെയ്യണ്ട നിന്റെ ചേച്ചിക്ക് നല്ല പഠിത്തം ഉള്ളത് അല്ലെ വല്ല ജോലിക്കും പോകാൻ പറ…. എന്നിട്ട് അവർക്ക് തോന്നുമ്പോൾ ആരെയെങ്കിലും സ്വായം കണ്ടെത്തട്ടെ ‘”
” അതാ നല്ലത് “
” ഡാ ഏതെങ്കിലും തട്ടുകടയിൽ നിർത്ത് എന്തെങ്കിലും കഴിച്ചിട്ട് പോകാം “
” വേണ്ടടാ സമയം ഒരുപാട് ആയില്ലേ എന്നെ വീട്ടിൽ ഇറക്കിയെക്ക് “
” നമ്മൾ എന്തായാലും കഴിച്ചിട്ടേ പോകുന്നുള്ളൂ…. നിന്നെ വേണമെങ്കിൽ കലിങ്ങിന്റെ അവിടെ ഇറക്കം അവിടെന്ന് നടന്ന് പൊക്കോ “
” പോടാ അവിടെ വേണ്ട “
” എന്താടാ ഇരുട്ടത് ഒറ്റക്ക് പോകാൻ പേടി ഉണ്ടോ”
” അവന് എന്ത് പേടി …. വല്ല പ്രേതവും വന്നാൽ തന്നെ നിളത്തിൽ രണ്ട് മന്ത്രം ചൊല്ലിയാൽ പോരേ “
” പോടാ “
” ഡാ ഈ പ്രേതം ഒക്കെ ഉണ്ടോ അതിനെ കുറിച്ച് നിന്റെ മുത്തച്ഛൻ എന്താ പറഞ്ഞിട്ടുള്ളത് “
” ഡാ പ്രേതം എന്നത് ഒക്കെ അന്തവിശ്വാസങ്ങൾ ആണ്…… പിന്നെ നമ്മുടെ ജാതക പ്രകാരമുള്ള ആയുസ് തീരും മുൻപ് വല്ല അപകടം പറ്റി മരിക്കുക ആണെങ്കിൽ നമ്മുടെ ഗ്രഹനില അനുസരിച്ച് നമ്മുടെ സാനിധ്യം ഇവിടെ കാണണം …. അത് കൊണ്ട് നമ്മൾ ജീവിച്ചിരിക്കുന്ന യൂണിവേഴ്‌സിലെ നന്മുടെ പ്രവർത്തികളുടെ നിഴൽ ഇവിടെ പ്രതിഭലിക്കും അത്രയേ ഉള്ളു…. അല്ലാത്ത അത് ഉപദ്രവിക്കുക ഒന്നും ഇല്ല “
” എന്ത് പറഞ്ഞാലും അവന് ഉത്തരം ഉണ്ട് ….. …. എന്നിട്ട് നിന്നോട് ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ നിന്റെ മുത്തച്ഛൻ “
” ഡാ അവനെ ഇട്ട് വരാതെ “
” ഡാ എനിക്ക് നല്ല വിശപ്പ് ഉണ്ട് … നീ ആലിന്റെ മുട്ടിലെ തട്ട് കടയിലേക്ക് വിട്. “
