കുറച്ച് കഴിഞ്ഞു എന്റെ അടുത്തേക്ക് ആരെക്കെയോ വരുന്നത് ഞാൻ കണ്ടു അതിൽ ഒരാളുടെ മുഖം എനിക്ക് നല്ല പരിജയം തോന്നി. അതെ അത് വാറിതെട്ടൻ ആണ് ഞങ്ങളുടെ നാട്ടിലെ അറവ്കാരൻ. അയാൾ എന്റെ അടുത്ത് വന്ന് എനിക്ക് ചുറ്റും നോക്കി. എന്റെ വാൾ പിടിച്ചു നോക്കി. പിന്നെ എന്റെ മേലാകെ ഒന്ന് തലോടിയ ശേഷം കൂടെ വന്നവരോട് പറഞ്ഞു.
” എനിക്ക് ഇവനെ മതി…ഇവൻ കൊള്ളാം “
വറിതേട്ടൻ കയ്യിൽ ഉണ്ടായിരുന്ന ഒരു പൊതി മറ്റെയാൾക്ക് കൊടുത്ത്. എന്നെ കെട്ടിയിരുന്ന കയർ അയിച്ചു. പിന്നീട് മറ്റൊരു കാളക്ക് ഒപ്പം ഒരു പിക്ക് അപ്പ്‌ഇൽ കയറ്റി. പിക്കപ്പിൽ കയറ്റുന്ന സമയത്ത് അവിടെ നിന്നും രക്ഷപെടമായിരുന്നു എങ്കിലും. എന്റെ വീടിനടുത്തേക്ക് പോകാൻ ഇതാണ് നല്ല മാർഗം എന്നെനിക്ക് തോന്നി. വണ്ടി കുറെ നേരം ഓടി കയിഞ്ഞു പെട്ടെന്ന് ബ്രേക്ക് ചവിട്ടി.
” നശിച്ച ബ്ലോക്ക് “
വറിതേട്ടൻ തല വണ്ടിക്ക് പുറത്ത് ഇട്ടുകൊണ്ട് റോഡിൽ നിന്ന ഒരാളോട് ചോദിച്ചു.
” ചേട്ടാ എന്താ ഈ ബ്ലോക്ക്…. ആക്‌സിഡന്റ് വല്ലതും ആണോ “
” എയ്യ് എല്ലാ ഇത് മറ്റേ ചെറുക്കന് കസേര കൊടുക്കുന്നത “
” എന്താ ചേട്ടാ ഒന്ന് തെളിച്ചു പറ “
അപ്പോൾ അവിടെ നിന്ന മറ്റൊരാൾ പറഞ്ഞു.
” ആ സഖവ് കൃഷ്ണന്റെ മോനെ ആരോ കൊള്ളാൻ നോക്കിയില്ലേ… അവൻ മരിച്ചില്ല… പക്ഷെ കഴുത്തിനു താഴെക്ക് തളർന്ന് പോയി. ആ ചെറുക്കന് ഓട്ടോമാറ്റിക് ആയ വീൽ ചെയർ പാർട്ടികാര് കൊടുക്കുന്ന ചടങ്ങ”
‘ അതിന് അത് റോഡ് ബ്ലോക്ക് ആക്കികൊണ്ട് വേണോ “
വറിതേട്ടൻ തല അകത്തേക്ക് ഇട്ട് ഡ്രൈവരോട് പറഞ്ഞു.
” ഇവൻ മാർക്ക് ആരെയെങ്കിലും സഹായിക്കണം എങ്കിൽ അത് വീട്ടിൽ കൊണ്ട് കൊടുത്താൽ പോരേ… വെറുതെ നാട്ടുകാരെ ബുദ്ദിമുട്ടിക്കാൻ…. വയ്യാതെ ചെറുക്കാരെയും പൊക്കിയെടുത്തു കൊണ്ട് വന്ന് കാണും “
” എന്ത് സഹായം ഇത് നാട്ടുകാരെ കാണിക്കാൻ അല്ലെ…… ഇത് പിന്നെയും നമുക്ക് ഒക്കെ അറിയാവുന്ന കേസ് ആണെന്ന് പറയാം ….”
അവരുടെ സംസാരം നീണ്ടു പോകുന്നതിനോടൊപ്പം വണ്ടിയും ചെറുതായി അനങ്ങി തുടങ്ങി.
ജംഗ്ഷനിലെ ചെറിയ സ്റ്റേജിൽ അച്ഛനും അമ്മയും ഇരിക്കുന്നത് ഞാൻ കണ്ടു അടുത്ത് ഒരു സ്‌ട്രെച്ചറിൽ ഞാനും കിടപ്പുണ്ട്. ഒന്ന് അനങ്ങാൻ പോലും അകതെ ഞാൻ കിടക്കുന്നത് കണ്ടപ്പോൾ. എന്റെ ഈ അവസ്ഥക്ക് കാരണം ഞാൻ തന്നെ ആണല്ലോ എന്നോർത്ത് എനിക്ക് സങ്കടം വന്നു. അവിടെ സ്റ്റേജിൽ അച്ഛന്റെ നേതാവ് നിന്ന് ഗോരഗോരം പ്രെസ്സഗിക്കുന്നുണ്ട്. ജംഗ്ഷൻ കഴിഞ്ഞപ്പോൾ ബ്ലോക്ക് മറി വണ്ടി അതിവേകം മുന്നോട്ട് കുതിച്ചു.
വറിതേട്ടൻ എന്നെ അദേഹത്തിന്റെ തോഴുതിൽ കെട്ടിയ ശേഷം. അവിടെ കിടന്നിരുന്ന പുല്ല് എടുത്ത് എന്റെ അടുത്തേക്ക് ഇട്ടു. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റേ കള അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി
കുറച്ചു കഴിഞ്ഞ് വറിതേട്ടൻ ഒരു ചരുവത്തിൽ കടി വെള്ളം കൊണ്ടു വന്നു വെച്ചു. എന്നിട്ട് അത് ഒന്ന് കലക്കിയ ശേഷം എന്റെ മേത്ത് ഒന്ന് തട്ടിയ ശേഷം പറഞ്ഞു.
” കുടിക്കട. “
എന്റെ കൂടെയുള്ള കള അപ്പോയെക്കും അവന്റെ ചരുവം കാലിയാക്കിയിരുന്നു. ഞാൻ വെറുതെ നിന്നതേ ഉള്ളു. പക്ഷെ നേരം കഴിയുതോറും എനിക്ക് വല്ലാത്ത വിശപ്പ് അനുഭവപെട്ടു. വിശന്നിട്ടു കണ്ണുകാണാൻ വയ്യാത്ത അവസ്ഥ. വിശന്നാൽ പുലി പുല്ലും തീന്നാണ മല്ലേ. ഞാൻ ആ കടി വെള്ളത്തിലേക്ക് ഒന്ന് നോക്കി. അത് ഒന്ന് മണത്തു നോക്കി. എനിക്ക് പ്രേതേകിച് അറപ്പ് ഒന്നും തോന്നിയില്ല ഞാൻ നാക്ക് നീട്ടി അത് ഒന്ന് നക്കി. എന്റെ മുക്കും നക്കും ഒരു കളയുടേത് തന്നെയല്ലേ എന്റെ മനസ് മാത്രം സ്റ്റാറ്റലിൽ എന്ന എന്റെയും . എന്റെ നക്കിലെ രസമുകുളങ്ങൾക്ക് അമൃത് ആയിതോന്നുന്ന ഒന്നായിരുന്നു. ആ കാടിവെള്ളം. ഞാൻ അത് മുഴുവൻ കുടിച്ചു.
വറിതേട്ടൻ എന്നെ മേക്കാനും മറ്റും കൊണ്ട് പോകുമ്പോൾ. ചിലപ്പോയെക്കെ എന്റെ വീടിന് എതിരെ ഉള്ള പറമ്പിൽ കെട്ടാറുണ്ട്. ഞാൻ അവിടെ നിന്ന് എന്റെ അച്ഛനെയും അമ്മയെയും അവരുടെ സങ്കടങ്ങളും കണ്ടു. അച്ഛൻ ഇപ്പോൾ പുറത്തേക്ക് ഒന്നും പോകാതെ എന്നെ നോക്കി ഇരിപ്പാണ്. പാവം അച്ഛൻ വിചാരിക്കുന്നത് ഇതെല്ലാം അച്ഛന്റെ പ്രേവർത്തി മൂലം ആണെന്ന് ആണ്. അമ്മ ഏത് സമയവും കരച്ചിൽ തന്നെയായിരുന്നു.
