എട്ട്അടിപൊളി  

” ഡാ നിന്റെ മുത്തച്ഛൻ എവിടെ കണ്ടില്ലല്ലോ “

” ഡാ മുത്തച്ഛൻ മുറിക്കുള്ളിലാണ്…. മുത്തച്ഛൻ ഇപ്പോൾ അങ്ങനെയാ അപ്പോഴും മുറിക്കുള്ളിൽ തന്നെ “

” എന്തെങ്കിലും വയ്യായിക ആണോ “

” ഹേയ്…. പുള്ളിടെ ഓരോ നിർബന്ധങ്ങൾ “
സാദ്യക്ക് സമയം ആയപ്പോൾ വിനുവിന്റെ അമ്മ ഞങ്ങളെ വിളിച്ചു. ഞങ്ങൾ വിനുവിനോടൊപ്പം ആ വീടിനുള്ളിലേക്ക് നടന്നു. പഴയ ഒരു നാലുകെട്ട് ആയിരുന്നു അത്‌. നിലത്ത് ആയിരുന്നു ഇല ഇട്ടിരുന്നത്.

” ഡാ തറയിൽ ആണോ ഇരിക്കുന്നത്….. എനിക്ക് ഇങ്ങനെ ഇരുന്ന് കഴിക്കാൻ ബുദ്ദിമുട്ട് ഉണ്ട്‌…. എന്റെ പാന്റും ടൈറ്റ് ആണ്‌ “

കാർത്തിക്ക് വിനുവിനോട് പറഞ്ഞു.

” ഡാ ഒന്ന് അഡ്ജസ്റ്റ് ചെയ്…. മുത്തച്ഛൻ ചിലപ്പോൾ ഇവിടെക്ക് വരും …. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. “

ഞങ്ങൾ നിലത്ത് ഇരിക്കാൻ ഒരുങ്ങുമ്പോൾ വിനുവിന്റെ അമ്മ വിനുവിനോട് പറഞ്ഞു.

” മോനെ മുത്തച്ഛനെ വിളിച്ചുകൊണ്ടു വാ “

” ഞാനോ “

” നീ ചെന്ന് വിളിക്ക് മുത്തച്ഛൻ ഒന്നും പറയില്ല “

വിനു അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞു അവൻ തിരിച്ചു വന്നു പുറകെ അവന്റെ മുത്തച്ഛനും. നല്ല പൊക്കവും അതിനൊത്ത വണ്ണവും ഉള്ള അജനുഭഹുആയ ഒരാൾ. മൂടി അവിടവിടെ നരച്ചത് ഒഴിച്ചാൽ അയാൾക്ക് 70ത്തിൽ കൂടുതൽ വയസുണ്ട് എന്ന് പറയില്ല. മുത്തച്ഛൻ അവിടേക്ക് വന്നപ്പോൾ വിനുവിന്റെ ബന്ധുക്കൾ എല്ലാവരും ബഹുമാനത്തോടെ അയാളെ നോക്കി. മുത്തച്ചൻ അടുത്ത് എത്തിയപ്പോൾ അജീഷ് നിലത്ത് നിന്ന് എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വണങ്ങി. ഞാനും കാർത്തിയും അത്‌ കണ്ട് എഴുന്നേൽക്കണോ വേണോ എന്നർത്ഥത്തിൽ പരസപരം നോക്കി. ഒന്നും ഇല്ലെങ്കിലും അയാളുടെ വീട്ടിൽ അല്ലെ നമ്മൾ ഇരിക്കുന്നത് ആ ബഹുമാനം എങ്കിലും കാണിക്കണ്ടേ. അജീഷിനെ കണ്ട മുത്തച്ഛൻ ഒരു നിമിഷം അവനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു.

” രാജാവ് വന്നാലും ഭാഷണത്തിന് മുന്നിൽ നിന്ന് എഴുന്നേൽക്കരുത് എന്നാണ്…… വിനുവിന്റെ കൂട്ടുകാരൻ ആണല്ലേ……. ഇരിക്ക് “

വിനുവിനോട് സംസാരിച്ച ശേഷം എന്നെയും കാർത്തിക്കിനെയും മുത്തച്ഛൻ ഒന്ന് നോക്കി. എന്നിട്ട് മുന്നിലേക്ക് നടന്ന് അദ്ദേഹത്തിനായി ഇട്ടിരുന്ന ഇലക്ക് പിന്നിൽ ഇരുന്നു.

അദ്ദേഹം ഇരുന്ന ശേഷം ചോറ് വിളമ്പി. കറികൾക്കെല്ലാം ഒരു പ്രതേക രുചി ആയിരുന്നു. ആസ്വദിച്ചു കഴിക്കുന്നതിനിടക്ക്. എന്റെ കാൽ തരിച്ചു പിടിച്ചു. ഞാൻ കുറച്ച് പിന്നിലേക്ക് നിങ്ങയിരുന്നു കാലുകൾ
ഒന്ന് നിവർത്തി. എന്നിട്ട് പിന്നിലേക്ക് മടക്കി വെച്ചു. ഞാൻ കാലിന്റെ തരിപ്പ് മാറാൻ പലതും ചെയ്‌തു പക്ഷെ ഫലം ഉണ്ടായില്ല. ഞാൻ സദ്യക്ക് മുന്നിൽ ഇരുന്ന് തിരിഞ്ഞു കളിച്ചു. ഒരു വിധം ഇരിക്കാൻ നല്ലൊരു പൊസിഷൻ ഞാൻ കണ്ടുപിടിച്ചു. ഒരു കൈ കുത്തി കാലുകൾ ഒരു സൈഡിലേക്ക് ചരിച്ചു വെച്ചു ഞാൻ ഇരുന്നു. അത്‌ കണ്ട് കാർത്തിക്ക് എന്നോട് ചോദിച്ചു.

” എന്താടാ ഇരുന്ന് ഡാൻസ് കളിക്കുന്നോ “

അവനോട് മറുപടി പറയാൻ ഞാൻ മുഖം തിരിച്ചപ്പോൾ. എന്റെ കണ്ണ് മുത്തച്ഛനിൽ ഉടക്കി. അദ്ദേഹം ഇലയിൽ നോക്കിയിരുന്നു ഭക്ഷണം കഴിക്കുക ആണെങ്കിലും എന്റെ പ്രവർത്തികൾ എല്ലാം ശ്രെദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. ഞാൻ മുത്തച്ഛനെ നോക്കി കൊണ്ട് കാർത്തിക്കിനോട് പറഞ്ഞു.

” കാല് തരിച്ചു പിടിച്ചെട “

അവൻ ഇടത് കൈ കൊണ്ട് എന്റെ കാലിൽ തട്ടൻ തുടങ്ങി.

“ഡാ ചുമ്മാ ഇരിയട “

പിന്നീട് എനിക്ക് കഴിക്കാൻ ഒന്നും തോന്നിയില്ല ഞാൻ ചോറ് കുഴച്ചിരുന്നു.

മുത്തച്ഛൻ കഴിച്ചു എണീറ്റത് വരെ ആരും എണീറ്റില്ലായിരുന്നു. സദ്യ കഴിച്ച ശേഷം വീണ്ടും മുത്തച്ഛൻ മുറിയിൽ കേറി വാതിൽ അടച്ചു.

‘ഡാ മുത്തച്ഛൻ ഇനി പുറത്തേക്ക് വരില്ലേ “

” എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ആരെയെങ്കിലും വിളിക്കും അല്ലെങ്കിൽ ഇനി അത്തായം കഴിക്കാൻ നോക്കിയാൽ മതി “

” ഡാ എനിക്ക് ഒന്ന് മുത്തച്ഛനെ കാണണമായിരുന്നു. “

പോക്കറ്റിൽ നിന്ന് അവന്റെ ചേച്ചിയുടെ ജാതകം എടുത്ത് കൊണ്ട് അജീഷ് വിനുവിനോട് ചോദിച്ചു.

“ഡാ മുത്തച്ഛൻ ഇപ്പോൾ ജാതകം ഒന്നും നോക്കാറില്ല……. നീ നിൽക് ഞാൻ നോക്കട്ടെ “

വിനു അകത്തേക്ക് പോയപ്പോൾ ഞാനും കാർത്തിക്കും അജീഷിനു നേരെ തിരിഞ്ഞു.

“എന്തോന്നെടെ ഇത്‌ “

” ഡാ ഇങ്ങോട്ട് വരുന്നെന്നു പറഞ്ഞപ്പോൾ അമ്മ കയ്യിൽ എടുത്ത് തന്നതാ “

” ഉവ്വ…ഉവ്വ….”

അപ്പോയെക്കും വിനു അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു.

” ഡാ ഇന്ന് എന്റെ പിറന്നാൾ ആയത് കൊണ്ട് മാത്രം മുത്തച്ഛൻ സമ്മതിച്ചതാ……. നിങ്ങളുടെ കൊനഷ്ട്ട് ചോദ്യം ഒന്നും ചോദിക്കല്ലേ “
” ഡാ മുത്തച്ഛൻ സമ്മതിച്ചോ “

” നിങ്ങള് വാ “

വിനു മുൻപേ നടന്നു പുറകെ അജീഷും. ഞാൻ അവിടെ തന്നെ നിന്നു അപ്പോൾ കാർത്തിക്ക് എന്നോട് പറഞ്ഞു.

” ഡാ നീ വന്നേ …. എന്താ പറയുന്നത് എന്ന് നോക്കാമല്ലോ “

കാർത്തിക്ക് എന്നെ പിടിച്ചു വലിച്ച് അവരുടെ പിറകെ നടന്നു.

മുത്തച്ഛന്റെ മുറിക്ക് അകം രണ്ട് ഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. നമ്മൾ കയറി ചെന്ന ഭാഗം അവന്റെ വീടിന്റെ തറയെ അപേക്ഷിച്ചു താഴ്ന്നു ആണ്‌. മുറിയുടെ ഫിത്തി മുഴുവൻ തകിടും ചരടും കൊണ്ട് പൊതിഞ്ഞിരുന്നു. അത്‌ കഴിഞ്ഞു കുറച്ച് ഉയരത്തിൽ ആയിരുന്നു കട്ടിലും മറ്റും കിടന്നിരുന്നത്. ഞങ്ങളെ കണ്ട മുത്തച്ഛൻ തഴെക്ക് ഇറങ്ങി വന്നു.

” എന്താ കാര്യം “

മുത്തച്ഛൻ ചോദിച്ചപ്പോൾ അജീഷ് കയ്യിലിരുന്ന ജാതകം മുത്തച്ഛന് നേരെ നീട്ടി. മുത്തച്ഛൻ അത്‌ കയ്യിൽ വാങ്ങാതെ അതിലേക്ക് ഒന്ന് നോക്കിയ ശേഷം പറഞ്ഞു.

” പെങ്ങളുടെ ജാതകം ആണെല്ലോ………. ക്ഷമയോടെ കാത്തിരിക്കൂ നല്ലത് നടക്കും “

” അല്ല ….. ഇതൊന്ന് നോക്കിയിട്ട് “

” നോക്കാൻ ഒന്നും മില്ല…… പൊക്കോള്ളു “

മുത്തച്ഛന്റെ മറുപടി കേട്ട് കാർത്തിക്ക് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

” ഡാ ഞാൻ പറഞ്ഞില്ലേ ….. ഇവരെക്കെ ഒരു ഗാങ് ആണ്‌…. ഇവന്റെ അച്ഛനും അമ്മയും ഇത്‌ എത്രപേരെ കാണിച്ചതാ…. അതുകൊണ്ടാ നോക്കാതെ കാര്യം പറഞ്ഞത് “

ഞാനും അവന്റെ കൂടെ ചിരിച്ചു.

മുത്തച്ഛൻ ഞങ്ങളെ ഒന്നു നോക്കി.എന്നിട്ട് പറഞ്ഞു.

” കാർത്തിക്കിന് ജോലി അല്ലെ പ്രശ്നം…. അച്ഛൻ പറഞ്ഞ ഇന്റർവ്യൂന് പോകു….. എല്ലാം ശെരിയാകും “

അത്‌ കേട്ട് കാർത്തിക്ക് ചിരി നിർത്തി. ശേഷം മുത്തച്ഛൻ എന്നെ ഒന്ന് നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി

” ഡാ നിന്റെയും ഇവന്റെയും വീട്ടുകാർ ഇതിന്റെ പുറകെ നടക്കുന്നവർ ആണ്…. അച്ഛൻ എന്റെ ജാതകം പോലും എഴുതിച്ചിട്ടില്ല പിന്നെ എങ്ങനെ എന്റെ കാര്യങ്ങൾ പറയാൻ ആകും “

അത്‌ കേട്ട് മുത്തച്ഛൻ ഒന്ന് നിന്നു.എന്നിട്ട് തിരിച്ചു ഇറങ്ങി വന്നു.
” ഞാൻ നിന്നിൽ കണ്ടത്…. ഒരു ചെറുപ്പകാരന്റെ മുഖത്ത് നോക്കി പറയാൻ പാടില്ലാത്തത് ആണ്‌….. എന്റെ പ്രവചനം തെറ്റാണെങ്കിൽ അത്‌ നിന്റെ കോൺഫിഡൻസിനെ ബാധിക്കും എന്നുള്ളത് കൊണ്ടാണ് പറയാത്തത് “

Leave a Reply

Your email address will not be published. Required fields are marked *