ഈ കഥ വായിച്ചിട്ട് ആരും തെറി വിളിക്കരുത്. ഈ സൈറ്റിലെ ഏതെങ്കിലും കഥ വായിച്ചിട്ട് തെറി വിളിക്കാൻ ഉള്ള ടെൻറ്റേൻസി ഉണ്ടായിട്ടുള്ളവർ ഈ കഥ വായിക്കരുത്. ഇത് ഒരു ഫന്റാസി കഥയാണ് അത് മനസിൽ വെച്ച് വായിക്കുക. മുഴുവൻ വായിച്ചു തീർക്കുന്നവർ നിർബന്ധമായും കമന്റ് ചെയ്യുക. നിങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം ബാക്കി.
*******–*****************-
“എന്തെക്കെ ആയിരുന്നു ടോം ക്രൂസ്ന്റെ സുപ്പീരിയർ ആയോൺ മാൻ.. ടോബിയുടെ സ്പഡർ മാൻ… മലപ്പുറം കത്തി അറ്റം ബോംബ് “
” ചുമ്മാതെ ഇരിയടെ …. പടം കൊള്ളില്ലേ “
” വാണ്ടക്ക് ഓവർ പവർ ആയി പോയി….. പിന്നെ ഇലുമിറ്റിയെ ഒക്കെ എന്തിന് കൊണ്ടുവന്നോ എന്തോ “
” സ്‌പൈഡർ മാൻ നോ വേ ഹോം പൊളി ആയിരുന്നു… പിന്നെ ലോക്കിയും കൊള്ളാമായിരുന്നു….. ഇതും കുഴപ്പം ഇല്ല പക്ഷെ ഇത്ര ഹൈപ്പ് കൊടുത്ത് കൊണ്ടാണ് “
” നീ ഒക്കെ നോക്കിക്കോ… ഡിസി ഒരു പടം മൾട്ടിവേഴ്‌സിനെ ബേസ് ചെയ്‌തു എടുക്കട്ടെ പൊളി ആയിരിക്കും “
” അവൻ മാരോട് ആദ്യം ഒരു നല്ല പടം റിലീസ് ചെയ്യാൻ പറ……. ഇപ്പോൾ തന്നെ ബിൾഡ് ചെയ്തു കൊണ്ടുവന്ന യൂണിവേഴ്സ് ട്രാഷ് ആക്കാൻ പോകുക അല്ലെ “
” നീ പോടെ ഫ്ലാഷ് സീരീസിൽ മൾട്ടിവേഴ്സ് നല്ല രീതിയിൽ തന്നെയാണ് കാണിക്കുന്നത്…. അത് അടുത്ത ഫ്ലാഷ് മൂവിയിൽ കണക്ട് ചെയ്യും….. പിന്നെ ഡിസി ആണ് മൾട്ടിവേഴ്‌സ് ആദ്യം കൊണ്ട് വരുന്നത്… പിന്നെ കിടിലൻ ഒരു അനിമേഷൻ മൂവി ഉണ്ട് “
” പോടെ അവന്റെയൊക്കെ ഒരു ഡിസിയും മർവലും….. ഇവരെന്നും അല്ലാതെ നല്ല മൾട്ടിവേഴ്‌സ് പടങ്ങൾ വേറെയും ഉണ്ട് ……. ഈ ഇടക്ക് ഞാൻ ഒരു ചൈനീസ് പടം കണ്ടു പൊളി ആയിരുന്നു…. പിന്നെ സ്റ്റാർ ട്രെക്കിന്റെ ഒരു പടത്തിൽ മൾട്ടിവേഴ്‌സിന്റെ സുചന ഉണ്ട്….. അനോതെർ ഏർത്ത്… അങ്ങനെ വേറെയും പടങ്ങൾ ഉണ്ട് “
ഡോക്ടർ സ്‌ട്രെയിജ് മൂവി കണ്ടിട്ട് തിരിച്ചു വരുകയായിരുന്നു ഞാനും കൂട്ടുകാരും പടം കണ്ട് കഴിഞ്ഞു ഞങ്ങളുടെ അഭിപ്രായങ്ങൾ പറയുകയാണ് . ഏത് പടം കണ്ടാലും ഇത് പോലെ പലർക്കും പല അഭിപ്രായങ്ങൾ ആണ്. ഇത് ഇപ്പോൾ ഞങ്ങളുടെ ഒരു ശീലം പോലെ ആണ്.
” ഡാ ഈ ട്രം ട്രാവലും മൾട്ടിവേഴ്‌സും ഒക്കെ യഥാർത്ഥത്തിൽ ഉണ്ടോ “
” ആ ഉണ്ടേഡാ മുത്തച്ഛൻ ഇതിനെ പറ്റി മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട്….”
” തുടങ്ങി അവന്റെ മുത്തച്ഛൻ പുരാണം…… ഒന്ന് പോടെ തള്ളാതെ “
” ഡാ ഞാൻ കാര്യമായിട്ട് പറഞ്ഞതാ “
” പോടെ നിന്റെ മുത്തച്ഛൻ ഒരു ജോത്സ്യൻ അല്ലെ …… പോരാത്തതിന് നമ്മുടെ ജംഗ്ഷൻ കഴിഞ്ഞാൽ ഒരു പട്ടിക്കും അയാളെ അറിഞ്ഞു കുട “
” നമ്മൾ ഇത് ഏത് കാലഘട്ടത്തിൽ ആണ് ജീവിക്കുന്നത് എന്ന് അറിയാമോ…. ഈ കാലത്തും ജോത്സ്യവും നോക്കി ആരാടാ നടക്കുന്നത് “
” ഡാ ഇതിൽ കുറച്ചൊക്കെ സത്യം ഉണ്ട്…. പിന്നെ ഈ ഉടായിപ്പ് സന്യാസി മാരും സെലിബ്രിറ്റി ജോത്സ്യമാരും അവരുടെ വളർച്ചക്ക് ഓരോന്ന് കാണിച്ചു കൂട്ടുന്നത് അല്ലെ…… ശാസ്ത്രം പഠിച്ചു ഇതിനായി ജീവിതം ഒഴിഞ്ഞു വെക്കുന്നവർ ഉണ്ട്…. യഥാർത്ഥ ജോത്സ്യമാരുടെ അടുത്ത് പോകുമ്പോൾ നിങ്ങൾക്ക് മനസിലാവും “
” എന്നിട്ട് പറ …. എന്താ നിന്റെ മുത്തച്ഛൻ പറഞ്ഞത് “
” ഡാ നമ്മൾ കാണുന്ന സ്വപ്നങ്ങളും…. പിന്നെ ആദ്യമായി ഒരു സ്ഥാലത്തു ചെല്ലുമ്പോൾ അവിടെ മുൻപ് വന്നിട്ടുണ്ടല്ലോ എന്ന് തോന്നുന്നതും മേല്ലാം.. മറ്റൊരു ലോകത്തെ നമ്മുടെ അപരന്മാർ അനുഭവിച്ചത് കൊണ്ടാണ്….. പിന്നെ നമ്മൾ ഓരേ കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ജോത്സ്യനെ കണ്ട് സമയം നോക്കുന്നത്.. മറ്റേ ലോകത്തെ നമ്മുടെ പ്രവർത്തികൾ എന്തെക്കെ എന്ന് നോക്കി… രണ്ട് പേരുടെ പ്രവർത്തികളും ഓരേ പോലെ വരാതിരിക്കാനാണ്.. ഒരു ലോകത്ത് നടന്ന കാര്യം അതെ സമയത്ത് മറ്റൊരു ലോകത്ത് നടക്കാൻ പാടില്ല… അങ്ങനെ നടക്കാൻ പ്രകൃതി സമ്മതിക്കില്ല… അതാണ് നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കാത്തത് “
” ഇത് മുത്തച്ഛൻ പറഞ്ഞതോ നീ ഉണ്ടാക്കി പറഞ്ഞതോ “
” വേണമെങ്കിൽ വിശ്വസിച്ചാൽ മതി…. ഞാൻ പറഞ്ഞെന്നെ ഉള്ളു “
