‘ വേണ്ട ഒരിക്കൽ കൂടി ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിഞ്ഞ ശേഷം ഞാൻ വരാം “
” അപ്പോൾ നിന്റെ അടുത്ത ജന്മം തീരുമ്പോൾ ഞാൻ വീണ്ടും ഈ ലോകത്ത് വരണം എന്നാണോ…… നീ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ എന്നെ ഇതിൽ നിന്നും ഒഴിവാക്കണം “
മുത്തച്ഛൻ എന്റെ കൈ പിടിച്ചു. ഞാൻ എന്ത് ചെയ്യാൻ പോകുന്നു എന്ന് അദ്ദേഹത്തെ നോക്കി. കൈ ഒന്ന് ബലം പിടിച്ചു. മുത്തച്ഛൻ എന്റെ കയ്യിലെ തകിടിൽ നിന്നും ഒരു ചരട് എന്തോ മന്ത്രം ചൊല്ലിക്കൊണ്ട് അഴിച്ചു മാറ്റി. ആ ചരട് അപ്പോൾ തന്നെ പൊടിപോലെ കാറ്റിൽ ലയിച്ചു.
” നീ അടുത്ത ജന്മത്തിൽ എന്നെ കാണാൻ വരരുത്…. എന്നെ ഞാൻ നിന്റെ ലൂപ്പിൽ ഒഴിവാക്കിയിട്ടുണ്ട്… ഇനി എന്നെ കാണാൻ നിനക്ക് സാധിക്കില്ല……… നിനക്ക് ഇത് അവസാനിപ്പിക്കണം എങ്കിൽ അഗ്നിക്ക് നടുവിൽ നിന്നുകൊണ്ട് ഈ തകിട് മുറിച്ചാൽ മതി “
അതും പറഞ്ഞു കൊണ്ട് മുത്തച്ഛൻ വീടിനുള്ളിലേക്ക് നടന്നു.
……അടുത്ത ജന്മം…..
ഇന്ന് മായയുടെ വിവാഹ ദിവസം മാണ്. ഞാൻ ഈ ലൂപ്പിൽ ഏറ്റവും കൂടുതൽ ഒഴിവാക്കാൻ നോക്കിയ
ദിവസം. അവൾ എന്നെ ഒരു സുഹൃത്ത് ആയി ആണ് എന്നെ വിവാഹത്തിന് ക്ഷണിച്ചത്. പക്ഷെ എനിക്ക് അവൾ സുഹൃത്ത് അല്ലല്ലോ. അന്ന് എന്തോ
പെട്ടെന്ന് തോന്നിയ ധൈര്യത്തിൽ ആണ് അവളുടെ വിവാഹത്തിന് പോയത്. പക്ഷെ അവളുടെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ നോക്കി നിൽക്കാനേ എനിക്ക് ആയുള്ളൂ…. ഇപ്പോൾ ഒരു നൂറു തവണയെങ്കിലും ഞാൻ അത് കണ്ടിട്ടുണ്ട്.. ഇല്ല ഈ പ്രാവിശ്യം ഞാൻ അതിന് സാക്ഷി ആവുന്നില്ല…. എന്റെ ശരീരം അവിടെ എത്തിക്കുന്നെങ്കിൽ എത്തിക്കട്ടെ. ഞാൻ എന്റെ മുറിയിൽ തന്നെ ഇരുന്നു.
ഞാൻ അവളുടെ വിവാഹത്തിന് പോയ സമയം കഴിഞ്ഞത് മുതൽ എന്റെ ശരീരം എന്റെ കണ്ട്രോൾ ഏറ്റെടുക്കാൻ തുടങ്ങിയിരുന്നു. ഞാൻ അതിനെ മാക്സിമം തടുത്തു നിന്നു. എന്റെ മനസിനും ശരീരത്തിനും നടന്ന വടം വലിയിൽ ശരീരം ജയിക്കാൻ തുടങ്ങി. പക്ഷെ എന്റെ വലതു കൈ എനിക്ക് ചെറുതായി എന്റെ ഇഷ്ടത്തിന് അനക്കാൻ പറ്റുമായിരുന്നു. ഞാൻ എന്റെ മുറിയിലെ ഓരോ സാദനങ്ങളിൽ പിടിച്ചു അത് തടുക്കാൻ നോക്കി. പക്ഷെ അത് അധികനേരം ഉണ്ടായിരുന്നില്ല. ഞാൻ എന്റെ റൂമിലെ പഴയ അലമാരയിൽ പിടിച്ചു. പക്ഷെ എന്റെ കാലുകൾ എന്നെ പുറകിലോട്ട് വലിച്ചു. അലമാര മറിഞ്ഞു വീണു ഒപ്പം അതിന് മുകളിൽ ഇരുന്ന എന്റെ ബുക്കുകളും. ബുക്കുകളിൽ നിന്നും കുറച്ച് പേപ്പറുകൾ പറന്ന് മുറി മുഴുവൻ ആയി. അതിനിടയിൽ ഒരു പേപ്പർ എന്റെ ശ്രദ്ധയിൽ പെട്ടു അതിലെ കൈയക്ഷരം എന്റെത് അല്ലായിരുന്നു. അത് കണ്ടതും എന്റെ ശരീരത്തിലെ ഒരു ചരട് പൊട്ടി. ഞാൻ നിലത്ത് നിന്നും ആ പേപ്പർ എടുത്തു. അടിനടുത്തു കിടന്ന ബുക്കുകളിൽ ഞാൻ ഒന്ന് നോക്കി. മായ ടിസി വേടിച്ചു പോകുമ്പോൾ അവളുടെ കയ്യിൽ ഇരുന്ന എന്റെ ബുക്കുകൾ അവൾ തിരിച്ചു തന്നിരുന്നു. എനിക്ക് ആകാംഷയായി. ഞാൻ എന്റെ ഓർമകളിലേക്ക് പോകും തോറും എന്റെ ശരീരത്തിലെ ഓരോ ചരട് വിധം പൊട്ടി കൊണ്ടിരുന്നു. ഞാൻ തിടുക്കത്തിൽ ആ കത്ത് വായിച്ചു.
“സ്റ്റാലിൻ നിനക്ക് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് അറിയാം …. നീ അത് എന്നെ അറിയിക്കാൻ ചെയ്തു കുട്ടിയത് എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു…. ഞാൻ അതെല്ലാം ആസ്വദിക്കുക ആയിരുന്നു…. പക്ഷെ ഇപ്പോൾ എനിക്ക് ഇവിടെ നിന്നും പോകാൻ സമയം മായി….. നിനക്ക് അറിയാമല്ലോ എന്റെ അച്ഛൻ മരിച്ചതിന് ശേഷം മാമൻ ആണ് എന്നെയെയും അമ്മയെയും നോക്കുന്നത്…. നാളെ ഞങ്ങൾ മാമന്റെ കൂടെ അമ്മയുടെ നാട്ടിലേക്ക് പോകും….. രാവിലെ ഞാൻ പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി നിന്നോട് നേരിട്ട് സംസാരിക്കണം…. നീ വരണം “
എനിക്ക് എന്തോ വല്ലാത്ത വെപ്രാളം തോന്നി. എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും കിട്ടിയില്ല. ഞാൻ പെട്ടെന്ന് തന്നെ അച്ഛന്റെ സ്കൂട്ടർ എടുത്ത് കൊണ്ട് അവളുടെ വിവാഹം നടക്കുന്ന മണ്ഡപത്തിലേക്ക് തിരിച്ചു.
ഞാൻ അവിടെ എത്തുമ്പോൾ ഒരുപാട് വൈകിയിരുന്നു. മണ്ഡപത്തിനുള്ളിലേക്ക് കയറുമ്പോൾ സ്റ്റേജ് കാലിയായിരുന്നു. ആളുകൾ സദ്യകഴിക്കാനായി പോയിരിക്കുന്നു. ഞാൻ സ്റ്റേജിലേക്ക് കയറി അവിടെ മായയുടെ ഒരു കൂട്ടുകാരി നിൽപ്പുണ്ടായിരുന്നു.
