എട്ട് 3അടിപൊളി  

ഞാൻ എന്റെ മുറിയിൽ ഇരുന്ന് ഹെഡ് സെറ്റിൽ പാട്ടുകേൾക്കുക ആയിരുന്നു.

പെട്ടെന്ന് ആരോ എന്റെ ചെവിയിൽ നിന്ന് ഹെഡ് സെറ്റ് ഊരി മറ്റി. ഞാൻ തിരിഞ്ഞു നോക്കി. അമ്മയാണ്.

” ഞാൻ നിന്നെ എത്ര നേരമായി വിളിക്കുന്നു….. നീ ഈ കുന്ത്രണ്ടാവും ചെവിയിൽ തിരുകി ഇരിക്ക് “

” എന്താ അമ്മേ “

” ഡാ അച്ഛൻ ഇത്‌ വരെ വന്നിട്ടില്ല …… എനിക്ക് ആകെ പേടിയാകുന്നു “

” അച്ഛൻ ഇതിന് മുൻപും താമസിച്ചു വന്നിട്ടില്ലേ…… അച്ഛൻ വന്നോളും “

” അതല്ലടാ ….. ഇന്നലെ പാർട്ടി ഓഫീസിൽ വെച്ചുണ്ടായ പ്രശ്നം ചെറുതല്ല…. ആ രമേശൻ ആണ്‌ അച്ഛനെ വിളിച്ചു കൊണ്ട് പോയത് ….. അച്ഛൻ സ്കൂട്ടർ എടുത്തിട്ടില്ല….. നീ ഒന്ന് പോയി നോക്കിയിട്ട് വാ “

” ഈ അമ്മ…… അച്ഛൻ ഇങ് വരും …. പേടിക്കാതെ “

അമ്മയുടെ ടെൻഷൻ കണ്ട് ഞാൻ വെളിയിൽ ഇറങ്ങി . അച്ഛന്റെ വണ്ടിയെടുത്ത് പുറത്തിറങ്ങിയതും നശിച്ച മഴ. ഞാൻ വണ്ടി ഓതുക്കി. സീറ്റിനടിയിൽ നിന്ന് അച്ഛന്റെ റെയിൻ കോട്ട് എടുത്തു ഇട്ടു. പാർട്ടി ഓഫീസിലും മറ്റും പോയി നോക്കി അച്ഛൻ അവിടെ ഒന്നും ഇല്ലായിരുന്നു. ഞാൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ വണ്ടി അറച്ചു നിന്നു . ഞാൻ വണ്ടി നിർത്തി പെട്രോൾ ടാങ്ക് തുറന്ന് നോക്കി. പെട്രോൾ ഉണ്ട്‌. ഞാൻ സെന്റർ സ്റ്റാന്റ് ഇട്ട് കിക്കർ അടിച്ചുകൊണ്ടിരിക്കെ ആരോ എന്നെ പിന്നിൽ നിന്ന് ചവിട്ടി. മുന്നിലേക്ക് ആഞ്ഞ എന്നെ പിന്നിൽ നിന്ന് പിടിച്ചു തിരിച്ചു നിർത്തി എന്റെ വയറ്റിൽ കത്തികൊണ്ട് കുത്തി. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലായില്ല. എന്റെ വയറ്റിൽ കുത്തിയ കത്തി അയാൾ വലിച്ചുരി. എന്റെ പ്രാണൻ പോകുന്നപോലെ തോന്നി. പെട്ടെന്ന് ഞാൻ എന്നെ കുത്തിയ അല്ലെ തള്ളി മറ്റി മുന്നിലേക്ക് ഓടി. എന്റെ പിന്നിൽ അവരും ഉണ്ടായിരുന്നു. റോഡിനു സൈഡിൽ നിന്നും എനിക്ക് നേരെ വേറെയൊരാൾ ഓടി അടുത്തു. ഞാൻ അയാളെ ഒഴിഞ്ഞുമാറി ഓടി . പക്ഷെ പിന്നിൽ നിന്നും ആരോ എന്റെ മുതുകിൽ വെട്ടി.

” ആാാാാ ആ ഹ്ഹ്ഹ്ഹ്ഹ് “

എന്റെ കാലുകൾ കുഴഞ്ഞു എനിക്ക് ചുറ്റും നിന്ന് അവർ എന്നെ തലങ്ങും വിലങ്ങും വെട്ടി.

ഞാൻ ചോരയിൽ കുളിച്ചു കൊണ്ട് ആ റോഡിൽ കിടന്നു. എന്റെ കണ്ണ് സാവദാനം അടഞ്ഞു.
പിന്നീട്ട് ഞാൻ കണ്ണ് തുറക്കുമ്പോൾ. വിനുവിന്റെ മുത്തച്ഛന് മുന്നിൽ നിൽക്കുക ആയിരുന്നു. ഞാൻ എന്റെ ശരീരം കൈ കൊണ്ട് പിടിച്ചു നോക്കി. എന്റെ ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്റെ ഞെട്ടൽ മാറാൻ കുറച്ച് സമയം എടുത്തു. ഞാൻ അന്ന് മുത്തച്ഛനെ കാണാൻ വന്ന അതെ വേഷത്തിൽ ആണ്‌ ഉള്ളത്.അതും മുത്തച്ഛന്റെ മുറിയിൽ.ഞാൻ ചുറ്റും നോക്കി. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു. ഞാൻ എന്റെ കയ്യിൽ കെട്ടിയിരുന്ന തകിടിൽ മണപ്പിച്ചു.

” ഡാ കിളവ…. ഇത്‌ ഭസ്മം തന്നെ…. അതോ എന്തെങ്കിലും മയക്കുമരുന്നോ……. അതോ ഹിപ്നോടിസമോ എന്തായാലും എന്റെ അടുത്ത് നടക്കില്ല…… ഇവിടെ വിനു “

ഞാൻ ആ മുറിക്ക് പുറത്തേക്ക് കടക്കാൻ നോക്കി. പക്ഷെ മുത്തച്ഛന്റെ മുറിയുടെ താഴ്ന്ന ഭാഗം കൂടുതൽ താഴ്ന്നു. അത്‌ വലിയയൊരു ഗേർത്തം പോലെ ആയി. ഇത്‌ എല്ലാം എന്റെ തോന്നൽ ആണെന്ന് ഞാൻ മനസിനെ വിശ്വസിപ്പിക്കാൻ നോക്കി . എങ്കിലും എന്താ കാര്യം എന്നറിയാതെ ഞാൻ മുത്തച്ഛനെ നോക്കി.

മുത്തച്ഛൻ എന്നെ ഒന്ന് നോക്കി എന്നിട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു.

” നീ വിശ്വസിച്ചാലും ഇല്ലെങ്കിലും…. കുറച്ച് മുൻപ് നിന്റെ മരണം സംഭവിച്ചു കഴിഞ്ഞു……. അതാണ് സത്യം “

എനിക്ക് വിശ്വാസം വന്നില്ല ഞാൻ എന്റെ ശരീരത്തിൽ അടിക്കുകയും നുള്ളുകയും ചെയ്‌തു.

” ഞാൻ മരിച്ചെങ്കിൽ പിന്നെ ഞാൻ എന്താ ഇവിടെ ……എന്റെ ശരീരത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ….. “

‘” നീ ഈ സിനിമയിൽ കാണുന്നത് പോലെ അല്ല… ആത്മാവും പ്രേതവും ഒക്കെ…… നിന്റെ കയ്യിലെ തകിട് അഴിച്ചുമാറ്റിയാൽ നീ ഈ ലോകത്ത് നിന്നും പരലോകത്തേക്ക് പോകും “

” ഞാൻ ഇത്‌ വിശ്വസിക്കില്ല…… എന്നെ എന്തിനാ ഈ ട്രാപ്പിൽ പെടുത്തി ഇരിക്കുന്നെ എന്നെ വിട് എനിക്ക് പോണം “

Leave a Reply

Your email address will not be published. Required fields are marked *