എട്ട് 3അടിപൊളി  

ഞാൻ ആദ്യമായി സ്കൂളിൽ പോയത്. അച്ഛൻ എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത്. അച്ഛൻ ലത്തിചാർജ് കയിഞ്ഞ് വരുമ്പോൾ അമ്മ ചൂട് പിടിച്ചു കൊടുക്കുന്നത്. അമ്മയുടെ ഉപദേശങ്ങൾ. മായയെ ആദ്യമായി കണ്ടത്. അവൾ എന്നെ വിട്ട് പോയത്. അവളുടെ വിവാഹത്തിന് ഞാൻ പോയത്.എന്റെ മരണം അങ്ങനെ എന്റെ ജീവിതത്തിൽ നടന്നത് എല്ലാം തന്നെ വീണ്ടും എന്റെ കണ്മുന്നിൽ നടന്നു. വീണ്ടും വീണ്ടും നടന്നു. ഞാൻ മരണപ്പെട്ടു കഴിഞ്ഞാൽ വീണ്ടും ഒരു കൈകുഞ്ഞു ആയി ഞാൻ മാറും. പക്ഷെ എനിക്ക് ഇഷ്ടമില്ലാതെ എനിക്ക് നടന്ന കാര്യങ്ങളും.. എന്റെ ആഗ്രഹത്തിന് അനുസരിച്ചു ഓരോ കാര്യങ്ങൾ ചെയ്യാനും എനിക്ക് സാധിച്ചില്ല. എന്റെ ജീവിതത്തിൽ എന്ത് നടന്നോ അതെ എനിക്ക് ചെയ്യാൻ പറ്റുമായിരുന്നുള്ളു. മയയോട് എന്റെ പ്രണയം പറയാൻ ഞാൻ പലതവണ ശ്രെമിച്ചു. ഞാൻ ചെയ്യാത്ത കാര്യം ചെയ്യാൻ നോക്കുമ്പോൾ. എന്റെ ശരീരം എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല. പക്ഷെ ഞാൻ ചെയ്ത കാര്യം നേരത്തയോ താമസിച്ചോ ഓർഡർ തെറ്റിച്ചോ എനിക്ക് ചെയ്യാൻ പറ്റുമായിരുന്നു.ഒരു ലൂപ്പ് പോലെ ഇതെല്ലാം നടന്നുകൊണ്ടിരുന്നു. ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ
എന്റെ കയ്യിൽ കെട്ടിയിരിക്കുന്ന തകിടും ഭസ്മം പുശിയ ചരടും എന്റെ ശരീരം മുഴുവൻ ചുറ്റിവരിഞ്ഞു ഇരിക്കുക ആണ്‌. അകദേശം പിരമിടിനുള്ളിലെ മമ്മിയെ പോലെ തോന്നിച്ചു.

വർഷങ്ങളും സംഭവങ്ങളും ഡിവിഡിപ്ലായറിൽ ഫാസ്റ്റ് ഫോർവേഡ് അടിച്ചു വിടുന്നത് പോലെ എന്റെ മുന്നിൽ കൂടി കടന്ന് പൊക്കോണ്ടിരുന്നു.

വിനുവിന്റെ മുത്തച്ഛൻനെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന് എന്നെ മനസിലാക്കുകയും അദ്ദേഹം എന്നെ തുറിച്ച് നോക്കുകയും ചെയ്യും. അദേഹത്തിന്റെ മുറിയിൽ കേറതിരിക്കാൻ ഞാൻ പരമാവധി നോക്കും. കാരണം ആ മുറിയിൽ വെച്ചല്ലാതെ അദ്ദേഹത്തിന് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി. പക്ഷെ ലൂപ്പ് ഒരുപാട് ആയപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ തീരുമാനിച്ചു.പക്ഷെ ഞാൻ ഒരു ജീവിതം കൂടി ജീവിച്ചു തീർന്നതിനു ശേഷം മാണ് എനിക്ക് അത്‌ സാധിച്ചത്.

വിനുവിന്റെ പിറന്നാളിന്റെ അന്ന് ഇലക്ക് പിന്നിൽ ഇരിക്കുമ്പോൾ മുത്തച്ഛൻ വിനുവിന്റെ കൂടെ നടന്നു വന്നു. അജീഷിന്റെ കൂടെ ഞാനും അദ്ദേഹത്തെ കണ്ടപ്പോൾ എഴുന്നേറ്റു.

മുത്തച്ഛൻ എന്നെ ശ്രദ്ധിക്കാതെ അജീഷിനെ നോക്കി.

” രാജാവ് വന്നാലും… “

” എനിക്ക് ഒന്ന് സംസാരിക്കണം “

അദ്ദേഹത്തെ മുഴുവിക്കാൻ അനുവദിക്കാതെ ഞാൻ മുത്തച്ഛനോട് ചോദിച്ചു. മറുപടിയായി അദ്ദേഹം എന്നെ ഒന്ന് നോക്കിയ ശേഷം. തിരിച്ചു നടന്നു. ഞാൻ അദേഹത്തിന്റെ പുറകെ നടന്നു. മുത്തച്ഛൻ അദേഹത്തിന്റെ മുറിയിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ ഞാൻ തടഞ്ഞു.

“അവിടെ വേണ്ട പുറത്ത് എവിടെങ്കിലും നിൽക്കാം “

മുത്തച്ഛൻ എന്നെ ഒന്ന് നോക്കി എന്നിട്ട് എന്തോ ആലോചിച്ചു കൊണ്ട് വീടിന് വെളിയിൽ ഉള്ള മാവിൻ ചുവട്ടിലേക്ക് നടന്നു.

” എനിക്ക് എന്താ സംഭവിക്കുന്നത്… താങ്കൾ എന്താ എന്നെ ചെയ്തത് “

‘ നിന്നോട് ഞാൻ പറഞ്ഞത് അല്ലെ എന്താ നടന്നത് എന്ന് “

” ഇത്‌ അവസാനിപ്പിക്കണം എനിക്ക് ഞാൻ ആഗ്രഹിക്കുന്നത് പോലെ ജീവിക്കണം “

” ഇനി അതിന് പറ്റില്ല….. നിന്റെ മരണം സംഭവിച്ചു കഴിഞ്ഞു. നിന്റെ കയ്യിലെ തകിട് ഉരിയാൽ നീ
അന്തരീക്ഷത്തിൽ ലയിക്കും……….. നീ മാത്രം അല്ല ഞാനും നിന്റെ ലൂപ്പിൽ പെട്ട്ഇരിക്കുക ആണ്‌…. നമ്മൾ തമ്മിൽ സംസാരിച്ചിട്ട് ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു… ഞാനും ഇപ്പോൾ ജീവിച്ചിരിപ്പില്ല…. എന്റെ മരണന്തര ജീവിതം നീ മൂലം തടസപ്പെട്ട് ഇരിക്കുകയാണ് “

” എന്നെ ഈ ലൂപ്പിൽ നിന്നും പുറത്ത് കടത്തു എന്നിട്ട് ഒരിക്കൽ കൂടി തടസങ്ങൾ ഇല്ലാതെ എന്റെ ജീവിതം ജീവിച്ചു തിർത്ത് ഞാൻ മരിച്ചോളാം “

” നിന്റെ കയ്യിൽ കെട്ടിയിരിക്കുന്ന തകിട് വെറും ഒരു തകിട് അല്ല …… അത്‌ കെട്ടിയിരിക്കുന്ന ആൾക്ക്… അയാളുടെ ജീവിതം അയാൾ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ പറ്റും . ഈ ലോകത്ത് നിനക്ക് നടക്കാത്ത സംഭവങ്ങൾ മറ്റ് ഏതെങ്കിലും ലോകത്ത് നിനക്ക് നടന്നിട്ടുണ്ടെങ്കിൽ ആ സംഭവം നിനക്ക് നിന്റെ ജീവിതത്തിൽ സംഭവിപ്പിക്കാൻ പറ്റും. സിംപിൾ ആയി പറഞ്ഞാൽ ഒരു കട്ട്‌ കോപ്പി പേസ്റ്റ് ഉപകരണം…. നിന്റെ ജീവിതത്തിൽ നിനക്ക് വേണ്ടാത്ത സംഭവങ്ങൾ നിനക്ക് കട്ട്‌ ചെയ്യാൻ പറ്റും . ആവിശ്യം ഉള്ള സംഭവങ്ങൾ മറ്റ് യൂണിവേഴ്സിൽ നിന്ന് കോപ്പി ചെയ്ത് നിന്റെ ജീവിതത്തിൽ പേസ്റ്റ് ചെയ്യാം….. നിനക്ക് ഇതിന് സാധിക്കാത്തത് നിന്റെ ഗ്രഹ നിലയിൽ ചൊവ്വ തടസം നിൽക്കുന്നത് കൊണ്ടാണ്… അത്‌ കൊണ്ട് തന്നെയാണ് എന്റെ ഈഗോ ഹർട്ട് ആയപ്പോൾ നിനക്ക് ഇത്‌ തന്നത്…. അത്‌ ഇപ്പോൾ നിന്നെ ഒരു ലൂപ്പ്ഇൽ ആക്കിയിരിക്കുന്നു…. കാരണം നിന്റെ ജീവിതം എല്ലാ യൂണിവേഴ്സിലും സെയിം ആണ്‌…. ചൊവ്വ ദോശം ഇല്ലാത്ത ഒരാൾ ഇത്‌ ഉപയോഗിച്ചാൽ അയാൾക്ക് ഈ ലോകം ഭരിക്കാൻ ആകും………. നിന്റെ കാര്യത്തിൽ എനിക്ക് വിഷമം ഉണ്ട്‌ ……. നീ മുറിയിലേക്ക് വരൂ ഇത്‌ നമുക്ക് അവസാനിപ്പിക്കാം “

Leave a Reply

Your email address will not be published. Required fields are marked *