എട്ട്അടിപൊളി  

” കുഴപ്പമില്ല മുത്തച്ഛ….മുത്തച്ചനും തെറ്റ് പറ്റാം എന്ന് സമ്മതിച്ചത് അല്ലെ….. പറഞ്ഞോളൂ “

” തന്റെ നാൾ ഏതാ “

” അറിയില്ല “

“ജനിച്ച തിയതി “

” കണ്ട് പിടിക്ക് “

എന്തോ ഒരു ഉൾപ്രേണ കൊണ്ട് ഞാൻ മുത്തച്ഛനോട് സഹകരിക്കാതെ മുത്തച്ഛനെ ചോടിപ്പിച്ചു.വിനു ഞങ്ങളുടെ ഇടക്ക് കയറി എന്റെ ഡേറ്റ് ഓഫ് ബർത്ത് പറഞ്ഞു.

” ഇന്നേക്ക് മൂന്നാം നാൾ നിന്റെ മരണം സംഭവിക്കും “

എന്റെ മുഖത്ത് നോക്കി മുത്തച്ഛൻ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

” കുഴപ്പമില്ല മുത്തച്ഛ മരണം എന്നായാലും സംഭവിക്കില്ല “

പക്ഷെ വിനു പേടിച്ചു കൊണ്ട് മുത്തച്ഛനോട് ചോദിച്ചു.

” ഇതിന് പ്രതിവിധി ഒന്നും ഇല്ലേ മുത്തച്ഛ”

” ഇല്ല വിനു ഇതാണ് ഇവന്റെ വിധി “

” അല്ല അന്ന് മുത്തച്ഛൻ പറഞ്ഞ ക്രിയകാൾ ചെയ്താൽ? “

” അത്‌ ഇവന്റെ കാര്യത്തിൽ നടക്കില്ല വിനു…… ഇവന് ചൊവ്വ ദോഷം ഉണ്ട്‌……ഏത് ഉലകത്തിൽ ആണെങ്കിലും ഇവന്റെ ഭാവി സാധ്യതകൾ എകികൃതമാണ് “

സത്യം പറഞ്ഞാൽ ഒരു പുച്ഛത്തോടെ ആണ്‌ ഞാൻ ഇതെല്ലാം കേട്ടുകൊണ്ടിരുന്നത്.

” നീ പേടിക്കണ്ട വിനു എനിക്ക് ഒന്നും സംഭവിക്കില്ല…. ഇതെക്കെ ഉടായിപ്പ് അല്ലെ “

” നമുക്ക് അറിയാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ അതിന് നേരെ മുഖം തിരിക്കരുത്…. നീ കുട്ടിയാണ് …. ഇനിയുള്ള ദിവസങ്ങൾ എങ്കിലും നിന്നെ സ്നേഹിക്കുന്നവരുടെ സന്തോഷത്തിന് വേണ്ടി ജീവിക്കു “

” എനിക്ക് അറിയാത്ത കാര്യം അല്ലെ …. പിന്നെ അതോർത്തു ഞാൻ പേടിക്കുന്നത് എന്തിനാ… മുത്തച്ഛൻ പറഞ്ഞതു പോലെ എന്റെ മരണം സംഭവിച്ചാൽ ഞാൻ വിശ്വസിക്കാം ‘

” നിന്റെ തെറ്റ് മനസിലാക്കുമ്പോൾ നീ ജീവനോടെ ഉണ്ടാകില്ലല്ലോ മോനെ “
മുത്തച്ഛനും ഞാനും വീണ്ടും ഓരോന്ന് പറഞ്ഞു തെറ്റി. പെട്ടെന്ന് മുത്തച്ഛൻ മുത്തച്ഛന്റെ കട്ടിൽ കിടന്ന സ്ഥാലത്തേക്ക് കയറി ഒരു തടിപെട്ടി തുറന്ന് ഒരു തകിട് എടുത്ത് കൊണ്ട് വന്നു. എന്നിട്ട് ഫിത്തിയിൽ നിന്നും ഒരു ചരട് വലിച്ചുരി. അതിൽ ബന്ധിച്ചു കൊണ്ട് എന്റെ കയ്യിൽ കെട്ടാൻ ആഞ്ഞു. ഞാൻ കൈ പിന്നിലേക്ക് വലിച്ചു.

” എന്താ….. നിനക്ക് ഇതിൽ ഒരു വിശ്വാസവും ഇല്ലല്ലോ…. നിന്നെ സംബന്ധിച്ചു ഇത്‌ വെറും ചരടും തകിടും അല്ലെ ഇത്‌ എന്ത് ചെയ്യാനാ…. ഒന്നിനും അല്ല ….. ഒരു മുന്ന് ദിവസം ഇത്‌ നിന്റെ കയ്യിൽ കിടക്കട്ടെ “

ഞാൻ മനസില്ല മനസോടെ കൈ നീട്ടി. മുത്തച്ഛൻ എന്തോ മന്ത്രം ചൊല്ലിക്കൊണ്ട് എന്റെ കയ്യിൽ ആ തകിട് കെട്ടി. ഞാൻ അതിൽ നോക്കി..ആ തകിടിൽ ഏട്ട് എന്ന് എഴുതിയിട്ടുണ്ട്.

” ഏട്ട്!”

” അത്‌ ഏട്ട് അല്ല “

വിനു എന്നെയും കൊണ്ട് വീട്ടിനു വെളിയിലേക്ക് വന്നു.

” നിന്നെയൊക്കെ ഇവിടേക്ക് വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ…… ഒന്നും ഇല്ലെങ്കിലും മുത്തച്ഛന്റെ പ്രയാമെങ്കിലും നിനക്ക് മനിക്കാമായിരുന്നു “

” ഡാ സോറി പെട്ടെന്ന് മുത്തച്ഛൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ …… പിന്നെ ഞാൻ അത്‌ കേട്ട് പേടിച്ചു വീട്ടിൽ ഇരിക്കണമായിരുന്നോ “

” ഡാ എന്റെ അറിവിൽ മുത്തച്ഛൻ പ്രവചിച്ചത് ഒന്നും നടക്കാതിരുന്നിട്ടില്ല…. നീ ഒന്ന് സൂക്ഷിക്കണം “

” പോടെ “

വിനുവിന്റെ തറവാട്ടിൽ നിന്നും വരുമ്പോൾ അജീഷും കാർത്തിക്കും സൈലന്റ് ആയിരുന്നു.

” നിനക്കൊകെ ഇത്‌ എന്ത് പറ്റിയടെ “

” എന്നാലും നീ അങ്ങനെ ഒന്നും പറയണ്ടായിരുന്നു “

” പിന്നെ നീ ഒക്കെ അല്ലെ വിനുവിന്റെ മുത്തച്ഛനെ ഒന്ന് പരീക്ഷിക്കണം എന്നോക്കോ പറഞ്ഞോണ്ട് ഇരുന്നത്. “

” എന്നു വെച്ചു …. ഇങ്ങനെ ആണോ…. ഡാ അമ്മയുടെ നിർബന്ധപ്രേകരം അച്ഛൻ എനിക്ക് വേണ്ടി ആരോടോ സംസാരിച്ചിട്ടുണ്ടായിരുന്നു… ഇന്ന് രാവിലെയാണ് ഞാൻ പോലും ഇന്റർവ്യൂന്റെ കാര്യം അറിയുന്നത്… അത്‌ മുത്തച്ഛൻ എങ്ങനെ അറിഞ്ഞു “

” നീ അല്ലെ ഈ ജോത്സ്യൻ മാർ എല്ലാം ഒരു ഗാങ് ആണ്‌ ഒരാൾ ക്ക് കിട്ടുന്ന വിവരം മറ്റുള്ളാർക്ക് പാസ്‌ ചെയ്യും എന്നക്കെ പറഞ്ഞത്….. നിന്റെ വീട്ടുകാർ ഇന്റർവ്യൂന്റെ ഡേറ്റ് അറിഞ്ഞപ്പോൾ ചിലപ്പോൾ എവിടെയെങ്കിലും പോയി സമയം നോക്കി കാണും “

സംസാരം നീണ്ടു പോയി. പക്ഷെ അവർക്കും പറയാനുണ്ടായിരുന്നത് ഞാൻ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും എന്നാണ്. ഞാൻ അതൊന്നും മനസ്സിൽ കൊടുക്കാതെ നടന്നു.
***** മൂന്നാം ദിവസം രാത്രി ******

ഞാൻ എന്റെ മുറിയിൽ ഇരുന്ന് ഹെഡ് സെറ്റിൽ പാട്ടുകേൾക്കുക ആയിരുന്നു.

പെട്ടെന്ന് ആരോ എന്റെ ചെവിയിൽ നിന്ന് ഹെഡ് സെറ്റ് ഊരി മറ്റി. ഞാൻ തിരിഞ്ഞു നോക്കി. അമ്മയാണ്.

” ഞാൻ നിന്നെ എത്ര നേരമായി വിളിക്കുന്നു….. നീ ഈ കുന്ത്രണ്ടാവും ചെവിയിൽ തിരുകി ഇരിക്ക് “

” എന്താ അമ്മേ “

” ഡാ അച്ഛൻ ഇത്‌ വരെ വന്നിട്ടില്ല …… എനിക്ക് ആകെ പേടിയാകുന്നു “

” അച്ഛൻ ഇതിന് മുൻപും താമസിച്ചു വന്നിട്ടില്ലേ…… അച്ഛൻ വന്നോളും “

” അതല്ലടാ ….. ഇന്നലെ പാർട്ടി ഓഫീസിൽ വെച്ചുണ്ടായ പ്രശ്നം ചെറുതല്ല…. ആ രമേശൻ ആണ്‌ അച്ഛനെ വിളിച്ചു കൊണ്ട് പോയത് ….. അച്ഛൻ സ്കൂട്ടർ എടുത്തിട്ടില്ല….. നീ ഒന്ന് പോയി നോക്കിയിട്ട് വാ “

” ഈ അമ്മ…… അച്ഛൻ ഇങ് വരും …. പേടിക്കാതെ “

അമ്മയുടെ ടെൻഷൻ കണ്ട് ഞാൻ വെളിയിൽ ഇറങ്ങി . അച്ഛന്റെ വണ്ടിയെടുത്ത് പുറത്തിറങ്ങിയതും നശിച്ച മഴ. ഞാൻ വണ്ടി ഓതുക്കി. സീറ്റിനടിയിൽ നിന്ന് അച്ഛന്റെ റെയിൻ കോട്ട് എടുത്തു ഇട്ടു. പാർട്ടി ഓഫീസിലും മറ്റും പോയി നോക്കി അച്ഛൻ അവിടെ ഒന്നും ഇല്ലായിരുന്നു. ഞാൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ വണ്ടി അറച്ചു നിന്നു . ഞാൻ വണ്ടി നിർത്തി പെട്രോൾ ടാങ്ക് തുറന്ന് നോക്കി. പെട്രോൾ ഉണ്ട്‌. ഞാൻ സെന്റർ സ്റ്റാന്റ് ഇട്ട് കിക്കർ അടിച്ചുകൊണ്ടിരിക്കെ ആരോ എന്നെ പിന്നിൽ നിന്ന് ചവിട്ടി. മുന്നിലേക്ക് ആഞ്ഞ എന്നെ പിന്നിൽ നിന്ന് പിടിച്ചു തിരിച്ചു നിർത്തി എന്റെ വയറ്റിൽ കത്തികൊണ്ട് കുത്തി. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലായില്ല. എന്റെ വയറ്റിൽ കുത്തിയ കത്തി അയാൾ വലിച്ചുരി. എന്റെ പ്രാണൻ പോകുന്നപോലെ തോന്നി. പെട്ടെന്ന് ഞാൻ എന്നെ കുത്തിയ അല്ലെ തള്ളി മറ്റി മുന്നിലേക്ക് ഓടി. എന്റെ പിന്നിൽ അവരും ഉണ്ടായിരുന്നു. റോഡിനു സൈഡിൽ നിന്നും എനിക്ക് നേരെ വേറെയൊരാൾ ഓടി അടുത്തു. ഞാൻ അയാളെ ഒഴിഞ്ഞുമാറി ഓടി . പക്ഷെ പിന്നിൽ നിന്നും ആരോ എന്റെ മുതുകിൽ വെട്ടി.

” ആാാാാ ആ ഹ്ഹ്ഹ്ഹ്ഹ് “

എന്റെ കാലുകൾ കുഴഞ്ഞു എനിക്ക് ചുറ്റും നിന്ന് അവർ എന്നെ തലങ്ങും വിലങ്ങും വെട്ടി.

ഞാൻ ചോരയിൽ കുളിച്ചു കൊണ്ട് ആ റോഡിൽ കിടന്നു. എന്റെ കണ്ണ് സാവദാനം അടഞ്ഞു.
പിന്നീട്ട് ഞാൻ കണ്ണ് തുറക്കുമ്പോൾ. വിനുവിന്റെ മുത്തച്ഛന് മുന്നിൽ നിൽക്കുക ആയിരുന്നു. ഞാൻ എന്റെ ശരീരം കൈ കൊണ്ട് പിടിച്ചു നോക്കി. എന്റെ ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്റെ ഞെട്ടൽ മാറാൻ കുറച്ച് സമയം എടുത്തു. ഞാൻ അന്ന് മുത്തച്ഛനെ കാണാൻ വന്ന അതെ വേഷത്തിൽ ആണ്‌ ഉള്ളത്.അതും മുത്തച്ഛന്റെ മുറിയിൽ.ഞാൻ ചുറ്റും നോക്കി. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു. ഞാൻ എന്റെ കയ്യിൽ കെട്ടിയിരുന്ന തകിടിൽ മണപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *