എട്ട്അടിപൊളി  

” ഡാ കിളവ…. ഇത്‌ ഭസ്മം തന്നെ…. അതോ എന്തെങ്കിലും മയക്കുമരുന്നോ……. അതോ ഹിപ്നോടിസമോ എന്തായാലും എന്റെ അടുത്ത് നടക്കില്ല…… ഇവിടെ വിനു “

ഞാൻ ആ മുറിക്ക് പുറത്തേക്ക് കടക്കാൻ നോക്കി. പക്ഷെ മുത്തച്ഛന്റെ മുറിയുടെ താഴ്ന്ന ഭാഗം കൂടുതൽ താഴ്ന്നു. അത്‌ വലിയയൊരു ഗേർത്തം പോലെ ആയി. ഇത്‌ എല്ലാം എന്റെ തോന്നൽ ആണെന്ന് ഞാൻ മനസിനെ വിശ്വസിപ്പിക്കാൻ നോക്കി . എങ്കിലും എന്താ കാര്യം എന്നറിയാതെ ഞാൻ മുത്തച്ഛനെ നോക്കി.

മുത്തച്ഛൻ എന്നെ ഒന്ന് നോക്കി എന്നിട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു.

” നീ വിശ്വസിച്ചാലും ഇല്ലെങ്കിലും…. കുറച്ച് മുൻപ് നിന്റെ മരണം സംഭവിച്ചു കഴിഞ്ഞു……. അതാണ് സത്യം “

എനിക്ക് വിശ്വാസം വന്നില്ല ഞാൻ എന്റെ ശരീരത്തിൽ അടിക്കുകയും നുള്ളുകയും ചെയ്‌തു.

” ഞാൻ മരിച്ചെങ്കിൽ പിന്നെ ഞാൻ എന്താ ഇവിടെ ……എന്റെ ശരീരത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ….. “

‘” നീ ഈ സിനിമയിൽ കാണുന്നത് പോലെ അല്ല… ആത്മാവും പ്രേതവും ഒക്കെ…… നിന്റെ കയ്യിലെ തകിട് അഴിച്ചുമാറ്റിയാൽ നീ ഈ ലോകത്ത് നിന്നും പരലോകത്തേക്ക് പോകും “

” ഞാൻ ഇത്‌ വിശ്വസിക്കില്ല…… എന്നെ എന്തിനാ ഈ ട്രാപ്പിൽ പെടുത്തി ഇരിക്കുന്നെ എന്നെ വിട് എനിക്ക് പോണം “

” നിന്നെ പറഞ്ഞു വിടാൻ തന്നെയാണ് പോകുന്നത്…. നിന്നെ തടഞ്ഞു വെച്ച് ഈ ലോകത്തിന്റെ താളം തെറ്റിക്കാൻ ഞാൻ ഒരുക്കമല്ല “

…ടക്….ടക്….ടക്…

വാതിലിൽ മുട്ട് കേട്ടതും മുത്തച്ഛൻ എന്തോ മന്ത്രം ചൊല്ലി. അപ്പോൾ അദ്ദേഹം നിന്നഭാഗം മാത്രം വാതിലിന് ഒപ്പം ഉയർന്നു. അദ്ദേഹം വാതിൽ തുറന്ന്.

” മുത്തച്ഛ……… മുത്തച്ഛ “

വിനു ആയിരുന്നു അത്‌.

” എന്താടാ….. എന്ത് പറ്റി “
” മുത്തച്ഛൻ പറഞ്ഞത് പോലെ തന്നെ നടന്നു…… സ്റ്റാലിൻ …… സ്റ്റാലിൻ മരിച്ചു…….. അവന്റെ അച്ഛൻ ആണെന്ന് തെറ്റിധരിച്ചു….. എതിർ പാർട്ടിക്കാർ വെട്ടി…കൊന്നതാ “

” അവന്റെ വിധി അതാണ് മോനെ “

” എന്നാലും മുത്തച്ഛന് അത്‌ തടയമായിരുന്നു “

” ഞാൻ എന്ത് ചെയ്യാനാ….. അവന്റെ ജാതകത്തിലെ വിളളലുകൾ അടച്ചു പുതിയ ഭാവി ഒരുക്കണമെങ്കിൽ മറ്റ് ഏതെങ്കിലും ഉലകത്തിൽ അവന് ആയുസ് കൂടുതൽ വേണമായിരുന്നു. നിർഭഗ്യം…. അല്ലാതെന്ത് പറയാൻ “

“എനിക്ക് അവനെ ഒന്ന് കാണണം മുത്തച്ഛ “

” നീ ഇപ്പോൾ പോയി കിടക്കു നാളെ പോകാം…. ഈ രാത്രിയിൽ അവിടെ ചെന്നിട്ട് കാര്യം ഒന്നും ഇല്ല “

വിനുവിനെ പറഞ്ഞു വിട്ട ശേഷം മുത്തച്ഛൻ വാതിൽ അടച്ചതും പഴയത് പോലെ മുത്തച്ഛൻ ഞാൻ നിന്നിരുന്ന ഗർത്തത്തിൽ വന്നു.

” നിന്റെ കൂട്ടുകാരന് നിന്റെ മരണത്തിൽ നല്ല വിഷമം ഉണ്ട്‌ “

” പ്ലീസ് മുത്തച്ഛ ഞാൻ അവിവേകം മാണ് പറഞ്ഞത് ഞാൻ സമ്മതിക്കുന്നു….. എന്നെ ഇവിടുന്ന് ഒന്ന് പുറത്തേക്ക് വിട് “

” മോനെ ഈ കിളവൻ ഈ ചെറിയ ജീവിതത്തിനിടക്ക് കാണാത്ത കാഴ്ചകൾ ഒന്നും ഇല്ല….എനിക്ക് നിന്നെ പറ്റിച്ചിട്ട് എന്ത് കിട്ടാനാ .. നിന്നെ കണ്ടപ്പോൾ തന്നെ നിന്റെ ആയുസ് അവസാന ഘട്ടത്തിൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു…. അത്‌ നിന്നോട് പറയണ്ട എന്ന് ഞാൻ വിചാരിച്ചു….. പിന്നെ നീ എന്നോട് തർക്കിച്ചപ്പോൾ…. നിന്നോട് ജയിക്കണം എന്ന് ഞാൻ വിചാരിച്ചു…. എന്റെ ഈഗോ ആണെന്ന് കുട്ടിക്കോ….. പക്ഷെ ഞാൻ പറഞ്ഞത് നീ വിശ്വസിക്കണമെങ്കിൽ നിന്റെ മരണം സംഭവിച്ചാൽ മാത്രമേ നീ അത്‌ തിരിച്ചറിയൂ എന്ന് ഞാൻ മനസിലാക്കി ….. നീ മരിച്ചു കഴിഞ്ഞാൽ പിന്നെ നീ എങ്ങനെയാ എന്നെ കാണുക എങ്ങനെയാ നിന്റെ പരാജയം സമ്മതിക്കുക…….അത്‌ കൊണ്ടാണ് ഞാൻ ഈ കടുംകൈ ചെയ്തത്…. അതും നിനക്ക് ചൊവ്വ ദേശം ഉള്ളത് കൊണ്ട് മാത്രം… മറ്റ് ആർക്കെങ്കിലും ഇതുപോലെ ചെയ്തിരുന്നെങ്കിൽ ഈ ലോകത്തിനു തന്നെ ആപത്ത് ആയേനെ……….. മ്മ് നിനക്ക് പോകാൻ സമയം ആയി…. “

മുത്തച്ഛൻ എന്റെ അടുതെക്ക് വന്നു എന്റെ കൈ പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചോടു ചേർത്തു. അതിന് ശേഷം അദ്ദേഹം എന്റെ കയ്യിലെ ചരട് അഴിക്കാൻ തുടങ്ങി. അതിന് അനുസരിച്ച്. ഞങ്ങൾ നിന്നിരുന്ന സ്ഥാലം ഉയരാൻ തുടങ്ങി. മുത്തച്ഛൻ ഓരോ കെട്ടുകൾ ആയിക്കുമ്പോഴും എന്റെ ശരീരത്തിൽ ഓരോ മാറ്റങ്ങൾ വരാൻ തുടങ്ങി. എനിക്ക് വെട്ട് കിട്ടിയ പാടുകൾ എന്റെ ശരീരത്ത് തിരിച്ചു വന്നു. പിന്നെ അത്‌
മുറിവ് ആയി .. അതിൽ നിന്നും ചോര ഒലിക്കാൻ തുടങ്ങി…. അപ്പോൾ മുത്തച്ഛന്റെ മുറി പഴയത് പോലെ ആയി. മുത്തച്ഛൻ അവസാനത്തെ കേട്ട് അഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അദേഹത്തിന്റെ കയ്യിൽ കയറി പിടിച്ചു…. അദ്ദേഹം അത്‌ പ്രേതിഷിച്ചില്ല എന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തെ തള്ളി മറ്റി മുറി തുറന്നു.

” ആരുത് “

മുത്തച്ഛന്റെ വിളികേൾക്കാതെ ഞാൻ പുറത്ത് കടന്നു.

“ഹൂൂൂ ഹൃഹ്ഹ്ഹ്ഹ്ഹ് “

എനിക്ക് തലക്കു പിന്നിൽ നല്ല വേദന അനുഭവ പെട്ടു. എന്റെ ശരീരം ചുരുങ്ങുന്നത് പോലെ തോന്നി. എന്റെ കണ്ണുകൾ അടഞ്ഞു. ഞാൻ സർവ്വ ശക്തിയും എടുത്ത് എന്റെ കണ്ണ് തുറന്നു.

ഞാൻ ഇത്‌ എവിടെയാണ് ഓന്നും മനസിലാകുന്നില്ല. ഞാൻ ആരുടെയോ തോളിൽ കിടക്കുക ആണ്‌. ഈ സ്ഥാലം എനിക്ക് നല്ല പരിജയം ഉണ്ട്‌. ഞാൻ ചുറ്റും നോക്കി. അപ്പോൾ എന്റെ അച്ഛൻ അവിടേക്ക് വന്നു. പക്ഷെ അച്ഛനെ കാണാൻ നല്ല ചെറുപ്പം.

“മോനെ ….. അച്ഛന്റെ അടുത്തേക്ക് വാ…… ചക്കര വാ “

അച്ഛൻ എന്നെ കയ്യിൽ എടുത്തു. ങേ…. ഞാൻ ഇപ്പോൾ ഒരു കൈകുഞ്ഞ് ആണ്‌. എന്താ സംഭവിക്കുന്നത്.. ഞാൻ സ്വയം ചോദിച്ചു.. അച്ഛൻ എന്നെ എടുത്തപ്പോൾ ആണ്‌ ഞാൻ ഇത്രയും നേരം എന്റെ അമ്മയുടെ തോളിൽ ആണ്‌ കിടന്നത് എന്നറിഞ്ഞത്. അമ്മയും ചെറുപ്പം ആയിരുന്നു. അമ്മയുടെ വേഷം എനിക്ക് നല്ല പരിജയം ഉണ്ട്‌. അതെ ഇത്‌ ഞാൻ മുൻപ് എവിടെയോ കണ്ടിട്ട് ഉണ്ട്‌…. അതെ ഞങ്ങളുടെ ഫാമിലി ആൽബത്തിൽ എന്റെ കുട്ടികാലത്തെ ഫോട്ടോ ഉണ്ട്‌. അതിൽ ഇത്‌ പോലെ ഒരു ഫോട്ടോ ഉണ്ട്‌ അച്ഛനും ഞാനും അമ്മയും ഇതേ രൂപത്തിൽ. ഇത്‌ എല്ലാം ഒരു സ്വപ്നം ആയിരിക്കണേ എന്ന് ഞാൻ ആശിച്ചു.

ഞാൻ ആദ്യമായി സ്കൂളിൽ പോയത്. അച്ഛൻ എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത്. അച്ഛൻ ലത്തിചാർജ് കയിഞ്ഞ് വരുമ്പോൾ അമ്മ ചൂട് പിടിച്ചു കൊടുക്കുന്നത്. അമ്മയുടെ ഉപദേശങ്ങൾ. മായയെ ആദ്യമായി കണ്ടത്. അവൾ എന്നെ വിട്ട് പോയത്. അവളുടെ വിവാഹത്തിന് ഞാൻ പോയത്.എന്റെ മരണം അങ്ങനെ എന്റെ ജീവിതത്തിൽ നടന്നത് എല്ലാം തന്നെ വീണ്ടും എന്റെ കണ്മുന്നിൽ നടന്നു. വീണ്ടും വീണ്ടും നടന്നു. ഞാൻ മരണപ്പെട്ടു കഴിഞ്ഞാൽ വീണ്ടും ഒരു കൈകുഞ്ഞു ആയി ഞാൻ മാറും. പക്ഷെ എനിക്ക് ഇഷ്ടമില്ലാതെ എനിക്ക് നടന്ന കാര്യങ്ങളും.. എന്റെ ആഗ്രഹത്തിന് അനുസരിച്ചു ഓരോ കാര്യങ്ങൾ ചെയ്യാനും എനിക്ക് സാധിച്ചില്ല. എന്റെ ജീവിതത്തിൽ എന്ത് നടന്നോ അതെ എനിക്ക് ചെയ്യാൻ പറ്റുമായിരുന്നുള്ളു. മയയോട് എന്റെ പ്രണയം പറയാൻ ഞാൻ പലതവണ ശ്രെമിച്ചു. ഞാൻ ചെയ്യാത്ത കാര്യം ചെയ്യാൻ നോക്കുമ്പോൾ. എന്റെ ശരീരം എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല. പക്ഷെ ഞാൻ ചെയ്ത കാര്യം നേരത്തയോ താമസിച്ചോ ഓർഡർ തെറ്റിച്ചോ എനിക്ക് ചെയ്യാൻ പറ്റുമായിരുന്നു.ഒരു ലൂപ്പ് പോലെ ഇതെല്ലാം നടന്നുകൊണ്ടിരുന്നു. ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ
എന്റെ കയ്യിൽ കെട്ടിയിരിക്കുന്ന തകിടും ഭസ്മം പുശിയ ചരടും എന്റെ ശരീരം മുഴുവൻ ചുറ്റിവരിഞ്ഞു ഇരിക്കുക ആണ്‌. അകദേശം പിരമിടിനുള്ളിലെ മമ്മിയെ പോലെ തോന്നിച്ചു.

Leave a Reply

Your email address will not be published. Required fields are marked *