മിഴി – 3 8

ഏണിയുടെ മുകളിൽ ആദ്യ കാൽ കയറ്റി കേറിയതേ അതാ പോവുന്നു ഈ കുന്തം താഴേക്ക്..ഓ നെഞ്ചു കാളിപ്പോയി . ചളിയായത് കൊണ്ടാകും താഴേക്ക് അമർന്നു പോയത്. ഈശ്വരാ മുകളിൽ എത്തുമായിരിക്കുമോ?..

നനഞ്ഞ കോണിയിലൂടെ കാൽ സ്ലിപ്പാവാതെ എങ്ങനെയോ ഞാൻ റൂഫിന്റെ അടുത്തെത്തി.. ഇനി പിടിക്കാൻ സ്ഥലം ഒന്നുമില്ല കോണി ഒന്നിളകിയാൽ.. ഞാൻ താഴെയെത്തും… രണ്ടു കൈയും റൂട്ടിൽ കുത്തി പൊന്തി കേറി…എവിടൊക്കൊയോ കൈ തട്ടി മുറിഞ്ഞിട്ടുണ്ടെന്ന് മുട്ടിൽ ചെറിയ നീറ്റൽ വന്നപ്പോ മനസ്സിലായി.

ഇനി എനിക്കൊന്നു എഴുന്നേൽക്കേണ്ട താമസമേയുള്ളു ആ ജനലിന്റെ അപ്പുറത്തുള്ള മുഖമൊന്നു കാണാൻ.. എന്തിനായിരിക്കും.?. ചീത്ത പറയോ?.അല്ലേൽ എല്ലാം മറക്കാൻ പറയോ? ചെറിയമ്മയായിട്ട് മാത്രമേ കാണാൻ കഴിയൂ എന്ന് പറഞ്ഞാലോ. എനിക്കത് സഹിക്കാൻ കഴിയോ?

മഴയുടെ ശക്തി ഒന്ന് കൂടെ കൂടി… മുകളിൽ, ജനലിന്റെ കട്ടിളയിൽ മറയുകയും, തെളിയുകയും ചെയ്യുന്നൊരു നിഴൽ കിടന്നു കളിക്കുന്നത് ഒന്ന് തല പൊക്കിയപ്പോ കണ്ടു . തണുത്ത കാറ്റടിച്ചപ്പോ ഞാൻ വിറച്ചു.
മുട്ട് കുത്തിയിരിക്കുന്ന നിലത്തു ചെറുതായി വെള്ളം കെട്ടി നിൽക്കുന്നുണ്ട്.ആകാശത്തൊരു മിന്നൽവെളിച്ചം പോയത് ഞാനാ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കണ്ടു… മുരളുന്ന ഒരു മുഴക്കം…

ഇത്തിരി മടിച്ചാണെങ്കിലും.. മുഖം ഒന്ന് തുടച്ചു കൊണ്ട് ഞാൻ പതിയെ
എഴുന്നേൽക്കാൻ നോക്കി…. ഉള്ള് കിടന്നു മറയുകയാണ്.. ഒരാഴ്ചക്ക് ശേഷമാണ് ചെറിയമ്മയെ ഒന്ന് കാണാൻ പോവുന്നത്.

കൈ നീട്ടി ജനലിന്റെ ഒരു അഴിയിൽ പിടിച്ചു ഞാൻ എഴുന്നേറ്റു… ആ മെഴുകുതിരി വെളിച്ചം കണ്ണിൽ തെളിഞ്ഞു വന്നതും,എന്റെ വയറോളം പൊക്കമുള്ള ആ ചുമരിന്റെയപ്പുറത്ത് നീട്ടിയ കയ്യിൽ തലവെച്ചു പുറത്തേക്ക് കണ്ണും നീട്ടിയിരിക്കുന്ന ചെറിയമ്മയാണ് കണ്ടത്.ആ മുഖത്തു പരിഭവമുണ്ട്. എന്റെ മുഖം ആ കണ്ണിൽ തെളിഞ്ഞതും.. ആ ചുണ്ടിൽ ഒരു ചിരി വിടർന്നു.. കണ്ണിൽ ആശ്വാസവും എന്നത്തേയും പോലെ പെട്ടന്ന് മായ്ച്ചു കളഞ്ഞു… നോട്ടം താങ്ങാൻ ആവാതെ ഞാൻ ഒന്ന് തല താഴ്ത്തിയപ്പോ.തണുത്ത കാറ്റിൽ ഞാൻ ഒന്നുകൂടെ വിറച്ചു.

“നേരെ നോക്കെടാ…” അപ്പുറത്ത് നിന്ന് ആക്ജയുടെ സ്വരം..കലിപ്പിലാണ്.. ഞാനാ മുഖത്തേക്ക് നോക്കിയപ്പോ ചെറിയമ്മ മെഴുകുതിരിയും കൊണ്ട് ജനലിനടുത്തേക്ക് ചേർന്നു വന്നു.. എന്നെ അകെപ്പാടെ ഒന്ന് നോക്കിയ ചെറിയമ്മ തലയിൽ കൈവെച്ചു പല്ലുകൾ കടിച്ചു..

“ഞാന്നിന്‍റെ ആരാടാ…??” ചെവി പൊട്ടിക്കുന്ന ശബ്‌ദമായിരുന്നു. ഞാൻ ഒന്ന് പരുങ്ങി…

“ചെറിയമ്മ…”

” ആണോ? ” വീണ്ടും കലിപ്പിലുള്ള ചോദ്യം.. എനിക്കൊന്നും മനസിലാവുന്നില്ല.ഞാൻ മിണ്ടാതെ നിന്നത് കൊണ്ടാവും ജനൽ അഴികളിലൂടെ കയ്യിട്ട് എന്റെ കോളർ കൂട്ടി പിടിച്ചു വലിച്ചു ദേഷ്യത്തോടെ കണ്ണിലേക്കു നോക്കി.

“ചെറിയമ്മയാണെൽ പിന്നെത്തിനാടാ.. നട്ട പാതിരക്ക്, ഉള്ളമഴയും കാറ്റും കൊണ്ട്..കാട്ടിൽ വന്നു നിൽക്കുന്നത്,മനുഷ്യനെ തീ തീറ്റിക്കാൻ..” എന്നെ ആ ജനലിലേക്ക് വലിച്ചു പിടിച്ചു ചോദിച്ച ചോദ്യത്തിൽ അവളുടെ ചുണ്ടുകൾ നല്ല പോലെ വിറച്ചിരുന്നു… ആ കണ്ണ് നിറഞ്ഞപോലെ തോന്നി..

“എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റുന്നില്ലനു? ” ഞാൻ വിതുമ്പി പോയി.അവളിൽ ഒരു ഞെട്ടലുണ്ടായി പെട്ടന്ന്..ആ കൈകൾ എന്റെ കോളറിൽ നിന്ന് വിട്ടു..

“എന്നിട്ടാണോടാ… പട്ടി… ഇത്ര ദിവസം എന്നോട് മിണ്ടാതെ നിന്നെ…” കരഞ്ഞു കൊണ്ടായിരുന്നു ആ ചോദ്യം.. ഞാൻ വിശ്വസിക്കാൻ കഴിയാതെ ആ മുഖത്തേക്ക് തന്നെ നോക്കി.. അവൾ ഇടതു കൈകൊണ്ട് ആ കണ്ണുകൾ ഒപ്പിക്കൊണ്ട്… അഴിയിൽ പിടിച്ച എന്റെ വിരലുകളുടെ മുകളിൽ കൈ വെച്ചു…

“ചെറിയമ്മക്ക് എന്നെ ഇഷ്ടമില്ലെന്ന് കരുതി?”

“ആഹ്ഹ അങ്ങനാണേൽ നീ എന്നോട് മിണ്ടില്ലല്ലേ.. എന്നെ നീ നോക്കില്ലല്ലേ? എനിക്കെന്തേലും പറ്റി പോയിരുന്നേലോ?..വണ്ടിയിടിച്ചു ചത്തു കിടന്നെങ്ങാനും പോയിരുന്നേലും നീ വരില്ലല്ലേ?” എന്റെ നാക്ക് വായിൽ കുടുങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *