മിഴി – 5 Likeഅടിപൊളി  

Related Posts

None found


ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡിൽ ചുരുണ്ടു. ബെഡ് ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളർത്താണ്.എന്ത് സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന് ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട് അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡിൽ കിടന്ന തലയണ എടുത്ത് ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ ചിലപ്പോ അതിഥികൾ കയറി വരും. തലയിൽ കൈവെച്ചു എണീറ്റില്ലേ മോനേ എന്ന് ചോദിക്കും. അതിനു അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്പെഷ്യലായി എനിക്ക് ചായ തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യ,ഭർത്താവിന് കൊണ്ട് കൊടുക്കുന്ന പോലെ.

ചവിട്ട് കിട്ടാഞ്ഞാൽ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന് തുറന്നു സാധാരണ പോലത്തെ വെളിച്ചം റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന് തോന്നിക്കാത്ത വിധം പുറത്ത് ഇരുണ്ടു മൂടി നിൽക്കുന്നു.. ചെറിയ ചാറ്റൽമഴയുണ്ട്.പണ്ട് സ്കൂളിൽ പോവാൻ രാവിലെ എഴുന്നേൽക്കുമ്പോ കാണുന്ന അതേ കാഴ്ച.എന്ത് മടി ആയിരുന്നു അന്ന് സ്കൂളിൽ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ തല്ലിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക് സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.
ആ നോട്ടം ഇപ്പോഴും എനിക്കോർമ്മയുണ്ട്.വീട് കഴിഞ്ഞു തിരിയുന്ന വരെ ഞാൻ ഇടക്കിടക്ക് തിരിഞ്ഞു നോക്കും ചെറിയമ്മയെ. അവൾ അതേ പോലെ അവിടെയുണ്ടാവും. അവസാനം കൈ വീശി ഒരു ടാറ്റയും തരും.

ചില സമയങ്ങളിൽ ഞാനും അവളുടെ കൂടെ അതിൽ കൂടും.മടി!! സ്കൂളിൽ പോവാൻ.അന്ന് ഞങ്ങൾ തമ്മിൽ തല്ലൊന്നുമില്ല.ഒന്നേൽ തലവേദന, അല്ലേൽ വയറു വേദന.. അതും ഞങ്ങൾക്ക് ഒരുമിച്ചു. അതൊക്കെ അച്ഛനും അമ്മയ്ക്കും മനസ്സിലാവില്ല എന്ന് ഞങ്ങൾ വിചാരിച്ചോ ആവോ?.അവര് പോയി കഴിഞ്ഞാൽ പിന്നെ ഒരു ശ്വാസം വിടലുണ്ട്.വീട്ടീന്ന്,മുന്നിലെ റോട്ടിലേക്ക് അവർ പോവുന്നത് കാണുമ്പോ ചെറിയമ്മ എന്നെ നോക്കി ചിരിക്കും.അഭിനയിച്ചു തകർത്തത് ആയിരുന്നല്ലോ ഞങ്ങൾ രണ്ടും അതിന്റെ സന്തോഷം.

പിന്നെ പറമ്പ് മൊത്തം തെണ്ടൽ, മാങ്ങ പെറുക്കൽ, ന്നട്ട് ഉപ്പും മുളകും കൂട്ടി തിന്നേം, പച്ചവെള്ളം കുടിക്കേം ചെയ്യും.ബാക്കിലെ തോട്ടിൽ കിട്ടിലെങ്കിലും മീനിനെ പിടിക്കാൻ നോക്കും.ചെറിയമ്മ തരുന്ന സേഫ്റ്റി പിൻ വളച്ചതും,ഒരു നൂലും ഇത് രണ്ടും കാട്ടിയാൽ മീൻ വന്നു കൊത്തു മെന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്.. എന്നാൽ കാൾ വയസ്സുള്ള അവളും അങ്ങനെ കരുതിയോ.. ആ!!!

അന്ന് ഞങ്ങളുടെ വീട്ടിൽ കോഴിയൊക്കെ ണ്ടായിരുന്നു.. അമ്മ അരിപാത്രത്തിൽ സൂക്ഷിച്ചു വെക്കുന്ന കോഴിമുട്ട കട്ടെടുക്കും ചെറിയമ്മക്ക് അതുണ്ടാക്കാൻ അറിയാമായിരുന്നു. കോഴിമുട്ടയിൽ ഉപ്പ് മാത്രം ഇട്ട്, പൊരിച്ചെടുത്തു ചെറുതായി ചിക്കി ചിക്കി ഉണ്ടാക്കി എനിക്കവൾ വായിലിട്ടു തരുമായിരുന്നു.വരാന്തയിലോ, മാവിന്റെ ചുവട്ടിലോ, മുറ്റത്തെ വലിയ ചെമ്പരത്തിയുടെ ചുവട്ടിലോ പോയിഒരുമിച്ചിരുന്നു ഞങ്ങൾ കഴിക്കും എന്ത് രുചിയായിരുന്നു അതിന്.എന്നിട്ട് അമ്മയോട് പറയല്ലെട്ടോന്ന് ചെറിയമ്മ എന്നോട് സ്നേഹത്തോടെ പറയും.ഞാൻ തലയാട്ടും.അവൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് തരുന്നത് ഓർമയുണ്ട്. കൊതിയനായ ഞാൻ വീണ്ടും വീണ്ടും വാ തുറന്നു കാട്ടും.. തരാതെ അവൾക്ക് നിവർത്തി ഇല്ല!! എന്റെ ചെറിയമ്മ അല്ലെ.ശെരിക്കും അന്ന് ചെറിയമ്മ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അനൂന്നായിരുന്നു വിളിക്കൽ.

എല്ലാം കഴിഞ്ഞു വൈകുന്നേരം അമ്മയുടെ വരവുണ്ട്..അപ്പോഴേക്കും പകുതി മാറിയ വയറു വേദനയോ,തലവേദനയോ കാണിച്ചാൽ മതിയല്ലോ.പരിശോധന നീണ്ടു അരി പാത്രത്തിലെത്തുമ്പോ പേടിയോടെ ചെറിയമ്മയും ഞാനും അടുക്കളയുടെ പുറത്തു നിന്ന് ഉള്ളിലേക്ക് ഏന്തി നോക്കി നിക്കും. കണ്ണിൽ കണ്ണിൽ നോക്കി എന്ത് ചെയ്യും എന്ന് ആംഗ്യം കാട്ടും.അമ്മയൊക്കെ കണ്ടുപിടിച്ചു കാണും പക്ഷെ ഒന്നും പറയില്ല.രാത്രി എല്ലാരും കൂടി ഇരിക്കുമ്പോ ഞങ്ങൾ കേൾക്കാൻ വേണ്ടി അച്ഛനോട് പറയും.. കോഴിമുട്ടയുടെ എണ്ണം പെട്ടന്ന് കുറയുന്നുണ്ടല്ലോന്ന് ഞാനും ചെറിയമ്മയും ആ നിമിഷം ഒന്നുമറിയാത്ത പോലെ ഇരിക്കും. അച്ഛനും അമ്മയും പതുങ്ങി ചിരിക്കും.
അതൊക്കെ ഒരു കാലം.പിന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ ഉടക്കി തുടങ്ങിയത്.. അവൾ എന്റെ കാര്യത്തിൽ ഒരുപാട് അങ്ങ് ഇടപെടുന്നത് എനിക്ക് എന്തോ ബുദ്ധി മുട്ടായി തുടങ്ങി.ഇത് ചെയ് അഭി. ഇവിടെ വാ. അവിടെ പോവല്ലേ. അവനോട് കൂട്ട് വേണ്ട. എന്നൊക്കെ പറയുന്നത് എനിക്കങ്ങു ദഹിക്കാതെ ആയി. പിന്നെ എന്റെ ചെറിയമ്മയാണവളെന്നറിഞ്ഞപ്പോ എന്തോ ഒരു ഡിസ്റ്റൻസ് ഉള്ളത് പോലെ എനിക്ക് തോന്നി.

അഞ്ചിൽ പഠിക്കുമ്പോ.. ഞാൻ എന്തോ കാരണത്തിന് വീട്ടിൽ നിന്ന് കച്ചറയുണ്ടാക്കി ഇറങ്ങി പോയി. നേരെ സ്കൂളിലേക്ക് . അന്ന് ചെറിയമ്മ ഒൻപതിൽ ആണെന്ന് തോന്നുന്നു.ഉച്ചക്കുള്ള ചോറ് പോലും എടുക്കാതെ ദേഷ്യം പിടിച്ചു ഇറങ്ങിയതാ..ഉച്ചക്ക് വിശന്നിരിക്കുമ്പോ ചെറിയമ്മ ക്ലാസ്സിൽ വന്നു.. അവൾ എനിക്ക് പത്രത്തിൽ ചോറ് കൊണ്ടുതന്നു.

“വേഗം കഴിച്ചോ അമ്മ തന്നതാ” പാത്രം നീട്ടി അവളെങ്ങനെയാ എന്നോട് പറഞ്ഞത്.അന്നേ ഞങ്ങൾ അടുപ്പം കുറഞ്ഞിരുന്നു. വല്ല്യ മൈൻഡ് ഇല്ലാതെ ഞാൻ എന്റെ കാര്യം മാത്രം നോക്കി നടക്കയ സമയം.രാവിലത്തെ ദേഷ്യം തണുത്തില്ലാത്തത് കൊണ്ട് ഞാൻ പാത്രം വാങ്ങിയില്ല.. ചെറിയമ്മ ഒരുപാടു നിർബന്തിച്ചപ്പോ ദേഷ്യം വന്നു.പാത്രം വാങ്ങിയ ഞാൻ സൈഡിലെ ചുമരിലേക്ക് എറിഞ്ഞു..ഒച്ചകേട്ടു ചുറ്റിനും കുട്ടികൾ കൂടി…എറിഞ്ഞ പാത്രം ചുമരിൽ തട്ടി തുറന്നു പകുതി ചോറും ചെറിയമ്മയുടെ മേത്തേക്കാ തെറിച്ചത് .അവൾ ആകെ വല്ലാതായി അനങ്ങാൻ കഴിയാതെ നിന്നു.ചുറ്റിനും കൂടിയിരുന്നു കുട്ടികൾ ഉറക്കെ ചിരിച്ചപ്പോ നിസ്സഹായ ആയ അവൾ നിന്നു കരഞ്ഞു.എന്ത് കൊണ്ടോ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല.ഒന്നാശ്വാസിപ്പിക്കാനോ… ചിരിച്ച കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കാനോ.. ഞാൻ ഓടി കളഞ്ഞു.. പിന്നെ ആണ് അറിയുന്നേ അതവൾക്ക് കഴിക്കാൻ കൊണ്ടുവന്ന ചോറായിയുന്നു എനിക്ക് തന്നെതെന്ന്. അവളതാണെന്ന് പറഞ്ഞാൽ ഞാൻ അന്ന് ഒരിക്കലും വാങ്ങില്ലായിരുന്നു.. അതായിരിക്കും അമ്മ തന്നെതാണെന്ന്എന്നോട് പറഞ്ഞത്. അന്നത്തെ സംഭവത്തിന്‌ ശേഷം ചെറിയമ്മയും ആകെ മാറി..വീട്ടിൽ ചെന്നപ്പോ ഞാൻ സോറി പറയാൻ പോയതും അവൾ എന്നെ തിരിഞ്ഞു നോക്കാതെ നടന്നു…

Leave a Reply

Your email address will not be published. Required fields are marked *