മിഴി – 5 1അടിപൊളി  

“അനൂ……” തണുപ്പിക്കാൻ ഉള്ള ശ്രമത്തിന് ഞാൻ തുടക്കമിട്ടു..

“മ്മ്..” വിട്ടു തരാത്ത മൂളൽ..നോക്കുന്നില്ല തെണ്ടി.
“അനൂ പ്ലീസ് ഗായത്രി അടുത്ത് വന്നതാ..”… മിണ്ടാട്ടമില്ല..

“അനൂ…………..” ഞാൻ നീട്ടി വിളിച്ചു.

“അതിനെന്താ…? ” നേരെ തിരിഞ്ഞ ചോദ്യം.എന്നാൽ ഒന്ന് നോക്ക അതില്ല.

“അപ്പൊ നീയെന്തിനാ മുഖം വീർപ്പിച്ചു നിന്നത് ”

“അതോ…?” മസിലു വിട്ടവളുട കളിപ്പിക്കുന്ന പറച്ചിൽ..ഗ്യാസ് ഓഫ്‌ ചെയ്തു.. ചപ്പാത്തി മൂടി വെച്ചു.. കൈ രണ്ടും ഊരയിൽ കുത്തി ഇളിച്ചു കൊണ്ട് അവളെന്നെ നോക്കി..പ്രാന്ത് ആയോ?

“അതേ ഇങ്ങനെ മുഖം വീർപ്പിച്ചാൽ നീ അനൂ…. ചെറിയമ്മേ..അനൂന്നൊക്കെ വിളിച്ചു പുറകെ വരിലെ അതിന് ” മുഖം വല്ലാതെ കളിപ്പിച്ചായിരുന്നു ആ പറച്ചിൽ..

“എടീ ദുഷ്ടെ .അത് പറഞ്ഞാൽ ഞാൻ ചെയ്യില്ലേ ” ഇതൊക്കെ ചെയ്യാൻ ഞാൻ എപ്പഴേ റെഡി ആണ്…മുന്നോട്ടിത്തിരി നീങ്ങി ഞാൻ പറഞ്ഞതും ഒരു ശ്രദ്ധയുമില്ലാതെ സൈഡിലെ കത്തി എടുത്തവൾ എന്റെ നേർക്ക് ചൂണ്ടി.. പിന്നെ വേണ്ട മോനേ എന്നുള്ള ഭാവവും…

“ഇങ്ങനെ വെറുതെ വരുമ്പോ ഉള്ള സുഖം ണ്ടാവില്ലേടാ അതിന്..” അവളുടെ ഒരു കളി..എന്താ ഇപ്പൊ മുഖത്തെ സന്തോഷം.

“പോടീ….. ഞാൻ കരുതി നീ വല്ലതും ഒക്കെ വിചാരിക്കൂന്ന് ”

“ഹെയ് നീയെന്റെ അഭിയല്ലേ..” ഇത്തിരി കൊഞ്ചി അവൾ കൈ നീട്ടി എന്റെ മുഖത്തൊന്ന് തഴുകി.. ആഹാ റൊമാന്റിക് ആണല്ലോ..

” എനിക്ക് നിന്നെ നല്ല വിശ്വാസം ആണ്… എന്നാലും എന്തെങ്കിലും കള്ളത്തരം കാട്ടിയാൽ ഉണ്ടല്ലോ…” കയ്യിലെ കത്തി കണ്മുന്നിൽ കാട്ടി അവളുടെ പേടിപ്പിക്കൽ.

വിട്ടു.ഭാവം മാറി.. ഇത്തിരി അയഞ്ഞു കക്ഷി.ആ മുഖം കാണാൻ ഇപ്പോ നല്ല രസം. ഞാൻ എന്റെ ഇടതു കൈ അവളുടെ നേരെ നീട്ടി…

“മ്മ്…” കൈ കണ്ടു എന്താ ന്നുള്ള അനൂന്‍റെ ചിരിച്ചുള്ള ചോദ്യത്തിന് ഞാൻ അവളുടെ വലതു കൈ മെല്ലെ പിടിച്ചു നിന്നു…

എന്റെ കൈയ്യിൽ ആ മിനിസമുള്ള അവളുടെ പുറം കൈ തഴുകിയപ്പോ.. ചെറിയമ്മ എന്റെ പുറകിലേക്ക് കണ്ണുകൊണ്ട് ഒരു നോട്ടമിട്ടു.

“അതേ അഭി….”

“മ്മ്…” ആ നോട്ടം ശ്രദ്ധിച്ചു ഞാൻ മൂളി..

“ഉഷാന്റി ഇല്ലേ..? ഒളിഞ്ഞു നോക്കി പോയീണ്ട്…” പതിയെ താഴ്ന്നു എന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞതും ഞാൻ അവളുടെ കൈ പെട്ടന്ന് വിട്ടു..
“എന്തിന്…..” എന്തേലും മനസ്സിലായൊ എന്നുള്ള ചിന്തയിൽ ഞാൻ തിരിഞ്ഞു നോക്കി ചോദിച്ചു..

“എനിക്കറിയിയൊ…” അവൾ കൈ മലർത്തി..”എന്തായാലും നീ അടങ്ങി നിന്നോ…ഇന്നലെത്തെപോലെ എന്തേലും ചെയ്യാൻ നിന്നാൽ മോനേ… എല്ലാരും ഇവിടെ ഉള്ളതാ..” വിട്ടു പോയ എന്റെ കൈ വീണ്ടും കൂട്ടി പിടിച്ചു അവൾ പറഞ്ഞു.വന്ന കാര്യം അപ്പഴാ ഓർത്തത്..

“ചെറിയമ്മേ ഗായത്രിക്ക് ബിൽഡഴ്സിൽ ജോലി വേണോന്ന്.അച്ഛന് പറയാ ഞാനാ ഇപ്പൊ നോക്കി നടത്തുന്നെന്ന്.. എന്താ ചെയ്യാ ” ഞാൻ വിഷയം എടുത്തിട്ടു.. ഇവളോട് അല്ലാതെ ഞാൻ ആരോട് ചോദിക്കാൻ.

“അതെന്തിനാ എന്നോട് ചോദിക്കുന്നത്.. അത് നീയും അച്ഛനും അല്ലേ തീരുമാനിക്കേണ്ടത് ” എവിടന്നോ കിട്ടിയ കാരറ്റ് കടിച്ചു ശ്രേദ്ധയില്ലാതെ അനുന്റെ പറച്ചിൽ..

“അനൂ…നിന്നോട് അല്ലെ എനിക്ക് ചോദിക്കാനുള്ളൂ.. പ്ലീസ് പറ. എന്റെ ചെറിയമ്മ അല്ലെ.. പിന്നെ അതൊന്നും നോക്കാൻ എനിക്കാവില്ല..ട്ടോ” കയ്യിലിരുന്ന ക്യാരറ്റ് വാങ്ങി ഞാൻ പിടിച്ചു. അവളെ ഉത്തരത്തിനു ഞാൻ നോക്കി..ആ മുഖത്തു ചിരിയാണ്..

“എടാ കൊരങ്ങാ നീ ആകെ മാറി പോയി ” അപ്പോഴേക്കും അവൾക്കെന്റെ വളർച്ച പരിശോദിക്കാഞ്ഞിട്ടാണ്.

“അനൂ… ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ….”

“ആട പൊട്ടാ…” കൈയ്യിൽ പിടിച്ചിരുന്ന ക്യാരറ്റ് വീണ്ടും പിടിച്ചു വാങ്ങി അവൾ വായിൽ വെച്ചു..

“നിനക്കിഷ്ടല്ലേൽ നീയൊന്നും ചെയ്യണ്ട,പിന്നെ ഗായത്രി അല്ലെ.. അവൾക്ക് കൊടുത്തേക്ക് ” ക്യാരറ്റിനെ വധിച്ചു കൊണ്ട് ദീർഘമായി ആലോചിച്ചു അവൾ പറഞ്ഞു..

“ഇതങ്ങു ആദ്യമേ പറഞ്ഞാൽ പോരെ എന്റെ കുട്ടീ “… ഇടതു കൈ കൊണ്ട് അവളെ ചുറ്റി എന്നിലേക്ക് വലിച്ചു ആ കവിളിൽ ഒരുമ്മ കൊടുത്തു ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *