മിഴി – 5അടിപൊളി  

“ന്തിനാ… അവളുടെ വയർ ഒളിഞ്ഞു നോക്കാൻ ആയിരിക്കും ” എടുത്തടിച്ച പോലെ ചെറിയമ്മയുടെ പറച്ചിൽ..

“എപ്പോ…….” ഒന്നുമറിയാത്തത് പോലെ ഞാൻ മുഖം കാട്ടികൊണ്ട് വാ തുറന്നു കൊണ്ട് ചോദിച്ചപ്പോ

“അന്ന് അമ്പലത്തിൽ നീ നിക്കെല്ലേടാ…” എന്ന ചോദ്യ ഭീഷണി… സമ്മതിച്ചു കൊടുത്തു..നോക്കിപ്പോയിന്ന്.. മീനാക്ഷിയുടെ ഒരു നിഴലാട്ടം ആ മുന്നിൽ കണ്ടതും.. ഞാനും ചെറിയമ്മയും അങ്ങട്ടേക്ക് നീങ്ങി..

ചെറിയ ഒരു വഴി കഴിഞ്ഞു വെള്ളം കെട്ടി കിടക്കുന്ന മുറ്റം ചാടി മുനിലേക് എത്തിയപ്പോ.പകുതി പൊളിച്ച വായ അടക്കാൻ മറന്നു ഞങ്ങളെ നോക്കുന്ന മീനാക്ഷി.കയ്യിൽ പാത്രത്തിൽ. ചക്കപുഴുക്ക്,തേങ്ങ ചമ്മന്തി,അച്ചാർ.അവളെ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ ആ പാത്രത്തിലേക്കാണ് ശ്രദ്ധ പോയത്.. വായിൽ വെള്ളം വന്നു പോയി.

തിണ്ണയിൽ ഇരിക്കുകയായിരുന്നു മീനുവിന്റെ പാത്രത്തിലേക്ക് കൈ നീട്ടി ഒരു വൃത്തിയും ഇല്ലാത്ത ചെറിയമ്മ പുഴുക്ക് വാരി എടുത്ത് വായിൽ വെച്ചു എന്നെ നോക്കി ഇളിച്ചു.ഇവൾക്ക് തീറ്റ പ്രാന്ത് ആണോ?

“അഭിയേട്ട അനുചേച്ചി ഇതെന്താണ്..ഈ മഴയത്തു… ” ഞങ്ങളെ കണ്ട ഞെട്ടൽ മാറിയ മീനുന്റെ ചോദ്യം..

“അമ്മേ ഇത് നോക്ക് ആരാ ഈ മഴയത്തെന്ന് ” … ഉള്ളോട്ട് നോക്കി വിളിച്ചു പറഞ്ഞു അവളുടെ ചിരി.

കഴിഞ്ഞു!!! ഞാനും ചെറിയമ്മയും മുഖത്തോട് മുഖം നോക്കി…

“എടീ ദുഷ്ടേ ആന്റി ഇവിടെ ണ്ടെന്നു പറയണ്ടേ….” തലയിൽ കൈ വെച്ചു ചെറിയമ്മ മീനുവിനോട് പറഞ്ഞു.മീനുവിന്റെ അമ്മ ജിഷാന്റി ഇല്ലെന്ന് കരുതിയാണ് ഞങളുടെ ഈ എഴുന്നള്ളത്ത്… കണ്ടാൽ തീർന്നു…
“അയ്യടാ… ഞാൻ മഴ കൊണ്ട് ന്നാൾ വന്നു പനി പിടിപ്പിച്ചപ്പോ.. അനുവേച്ചി എന്താ പറഞ്ഞത്… അടി കിട്ടാഞ്ഞിട്ടാന്ന് ല്ലേ…”മീനുവിന്റെ മറുപടിക്ക് ചെറിയമ്മ ചൂളി.. ഇതൊക്ക ഇപ്പോ എന്ന് അറിയാതെ രണ്ടു പേരെയും നോക്കിയപ്പോ..

“അല്ല അഭിയേട്ടന് പനി അല്ലെ… ഞാൻ വിളിക്കട്ടെ ലക്ഷ്മി അമ്മയെ..” എന്ന് എന്നെ നോക്കി അവളുടെ ഭീഷണി ഇവളിത് എങ്ങനെ അറിഞ്ഞു…

“നിന്നോട് ആരു പറഞ്ഞു എടീ തെണ്ടീ…”

“ഹരിയേട്ടൻ…എന്നിട്ട് മാറിയോ ” മറുപടിയും ചോദ്യവും ഒന്നിച്ചു വന്നപ്പോ ചെറിയമ്മ എന്റെ കയ്യിൽ അവൾ അറിയാതെ ഒന്ന് തോണ്ടി.. മീനുവിന്റെ സ്നേഹത്തോടെ ഉള്ള അന്വേഷണം ആവും കാരണം.

“ആരാടീ…” ഉള്ളിൽ നിന്ന് പുറത്തേക്ക് നടന്നു വന്ന സൗണ്ടിന് ഒപ്പം ജിഷാന്റിയു പുറത്തേക്ക് എത്തി.ഞങ്ങളെ കണ്ടു താടിക്ക് കൈ കൊടുത്തു ഒരു നിമിഷം അവർ നിന്നപ്പോ ഇളിക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു.

“എന്താ ഇത് രണ്ടും കൂടെ… അനൂ മോളെ നീയും ഇവന്റെ ഒപ്പരം കൂടിയോ.. ലക്ഷ്മിയെ ഡോക്ടറെ ഞാൻ ഒന്ന് വിളിക്കട്ടെ… രണ്ടാളും ഇങ്ങനെ നടക്കുന്നെന്ന് പറഞ്ഞു ” അമ്മയും മോളും ഒരേ ഭാഷയുടെ ആളാണല്ലോ… ഭീഷണിയുടെ…

“അമ്മേ അഭിയേട്ടന് പനി ആണ് ന്ന്ട്ടാ ഈ നടത്തം…” ഒരാവുശ്യവും ഇല്ലാ… ന്നട്ടും മീനു അവൾ ചതിച്ചു.

“ആഹാ കേറടാ ഇങ്ങട്ട്….” പുറത്തു ള്ളമഴയത്തു കുട ചൂടി നിന്ന എന്നെ നോക്കി ഒച്ചയിട്ട് ജിഷാന്റി കണ്ണുരുട്ടി.

“മോളെ അനൂ വാ…” വല്ല്യ സ്നേഹം കാണിച്ചു അനുവിനെ കൈപിടിച്ച് ഉള്ളിലേക്ക് ആനയിക്കൽ… എന്നെ വേണ്ട!!

“മീനു ആ തോർത്തു എടുത്തേ.. ആകെ നഞ്ഞല്ലോ മക്കളെ “.. ചെറിയമ്മയെ നോക്കി കൊണ്ട് ആ ചോദ്യം… ഉള്ളിൽ കേറി വരാന്തയിൽ അരമതിലിൽ വെച്ച മീനുവിന്റെ പാത്രത്തിൽ കണ്ണുള്ള ചെറിയമ്മ…

“ജിഷാന്റി.. എനിക്ക് തരാനുണ്ടോ ഇത്…” എന്ന് ചോദിച്ചു അതിൽ കയ്യിട്ടു വാരി എടുത്ത് വായിലിട്ടു. എന്നാൽ എനിക്ക് താരാ ഞാൻ നോക്കി നിക്കല്ലേ…തരില്ല

“എന്റെ ഡോക്ടറുകുട്ടിക്ക് തരാൻ ഒക്കെ ണ്ട് മുടിയൊക്കെ നഞ്ഞല്ലോ… മേലൊക്കെ ഒന്ന് തുടക്ക് ന്നട്ട് മ്മൾക്ക് കഴിക്കാം ” മീനു കൊണ്ടു വന്ന തോർത്തു ചെറിയമ്മക്ക് കൊടുത്തു ജിഷന്റി എന്റെ നേരെ തിരിഞ്ഞു.. ആ മുഖത്തുണ്ടാവും എന്നെ കാണുമ്പോ ഒരു ചിരി.. ഇന്നും അതുണ്ട്..
“കാമുകി കാമുകന്മാർ കുറേ കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് അനുവേച്ചി വേണേൽ കണ്ടോ…” സൈഡിൽ നിന്ന് തോർത്തു എനിക്ക് നീട്ടിയ മീനാക്ഷി.. ചെറിയമ്മയുടെ തോളിൽ കയ്യിട്ടു പറഞ്ഞു..മുടി തുടച്ചു കൊണ്ട് തല നീട്ടിയ ചെറിയമ്മക്ക് കാര്യം അറിയാൻ മതി.. അവൾ വാ പൊത്തി ചിരിച്ചു…

“ഡീ…” മീനുവിനെ നോക്കി വേണ്ട നിന്റെ കളി എന്ന് ജിഷാന്റി. ആന്റിക്ക് അത് കൊള്ളില്ലെങ്കിലും എന്നെ ആക്കാൻ വേണ്ടിയാണ് മീനു ഇത് ഞങ്ങൾ കാണുമ്പോ എടുത്തിടൽ.

സംഭവം ഒന്നുമില്ല പണ്ട് ആന്റിയെ എനിക്ക് വല്ല്യ ഇഷ്ടായിരുന്നു. ഓർമയില്ലാത്ത പ്രായത്തിൽ ഞാൻ ഒരു ലവ് ലെറ്റർ കൊടുത്തു ആന്റിക്ക്. വീട്ടിലറിഞ്ഞു. ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞു സ്വപ്നത്തിൽ മാത്രം .കളിയാക്കൽ സഹിക്കാവയ്യാതെ എന്റെ ആദ്യ പ്രണയം ഞാൻ മനസ്സിൽ നിന്ന് കളഞ്ഞു. ഇപ്പോ ആലോചിക്കുമ്പോ എന്തോ പോലെ..

“തല തോർത്തഭീ…..”ആന്റിയുടെ സ്നേഹത്തോടെ ഉള്ള ശബ്‌ദം.

“കണ്ടോ കണ്ടോ…ആ സ്നേഹം കണ്ടോ..” മീനു ഒന്ന് കൂടെ ശബ്‌ദം കൂട്ടിയപ്പോ കയിലെ തോർത്തു ചുരുട്ടി ഞാൻ അവളെ നേരെ എറിഞ്ഞു.. അടുത്ത് നിൽക്കുന്ന ചെറിയമ്മ എറിഞ്ഞ തോർത്തു പിടിച്ചു പോട്ടെടാ എന്ന് കണ്ണ് ചിമ്മി കാണിച്ചു പിന്നെന്ത് വേണം എനിക്ക്…

എന്നാലും ആന്റിയെ ഞാൻ തോളിൽ കയ്യിട്ടു മീനുവിന്റെ നേരെ നിർത്തി..

“അതേ ഞങ്ങൾ സ്നേഹത്തിലാണ്..പ്രായം ഒന്നും എനിക്ക് പ്രശനം അല്ല ഇനി നിന്നോടും കൂടെ എനിക്ക് അഭിപ്രായം ചോദിക്കാനുള്ളു അമ്മയെ കെട്ടിച് താരല്ലോ ല്ലേ “. മീനുവിന്റെ വായടക്കാൻ ഞാൻ ആ നീക്കം നടത്തിയതും.. കൂടെനിന്ന ആന്റി ഉറക്കെ ചിരിച്ചു.. ചെറിയമ്മയും ആ കൂടെ കൂടിയപ്പോ…ഞാൻ എറിഞ്ഞ തോർത്ത് എടുത്ത് മീനു ഇങ്ങട്ട് എറിഞ്ഞു..

മേലൊക്കെ ഒന്ന് തുടച്ചപ്പോ.. ഡ്രെസ് മാറണോന്ന് ഞങ്ങളോട് ആന്റി ചോദിച്ചെങ്കിലും മാറാൻ നിന്നല്ല.. ഇനിം മഴ കൊള്ളേണ്ടത് ആണല്ലോ. തിരിച്ചു പോണ്ടേ?..

ചൂടുള്ള ചക്കപുഴുക്കും ,തേങ്ങാ ചമ്മന്തിയും, അച്ചാറും കൂട്ടി.. നല്ല തട്ട് തട്ടി.. പുറത്തെ മഴയും കണ്ട് വരാന്തയിൽ എല്ലാരും കൂടി ഇരുന്നു കഴിക്കാൻ എന്ത് രസമാണ് .ഒന്നും ഉണ്ടാക്കാതെ അമ്മയെ ഉറക്കി ഞങ്ങൾ സ്ഥലം വിട്ട കഥയും ചെറിയമ്മ അവരുടെ മുന്നിൽ അവതരിപ്പിച്ചു..
മീനു എന്നെ ഒട്ടികൊണ്ട് നിൽക്കുന്നത് ഇടക്കിടക്ക് പല പ്രാവശ്യം ചെറിയമ്മ നോക്കുന്നുണ്ടായിരുന്നു.ഞാൻ ഒന്നുമില്ലന്ന് കാട്ടും. ചെറിയമ്മ എന്നാലും ഇത്തിരി കണ്ണ് കൂർപ്പിക്കും… എന്നെ കളിപ്പിക്കാണ് അവൾക്കും നല്ല പോലെ അറിയുന്നതാണ് മീനുവിനെ..

കഥയും പറഞ്ഞു അങ്ങനെ ഇരുന്നു. മഴ കുറഞ്ഞു ചാറ്റൽ മാത്രമായി. സമയം മൂന്നര കഴിഞ്ഞപ്പോ…യാത്ര പറഞ്ഞു ഞങ്ങൾ പതിയെ ഇറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *