മിഴി – 5അടിപൊളി  

“അനൂ…..” ഞാൻ എന്ത് പറ്റി എന്നറിയാതെ നീട്ടി വിളിച്ചു….

“അഭീ ഞാൻ തിരക്കിലാണ് പിന്നെ വിളിക്കാം….” അവളുടെ ശബ്‌ദം നിന്നതും ഫോൺ ഓഫ്‌. അറിയാതെ എന്റെ തോളൊന്ന് താന്നു പോയി.. ചെറിയമ്മ തന്നെ അല്ലെ എന്നോണ്ട് സംസാരിച്ചേ?

എന്തോ ഒരു മാറ്റം പോലെ?

രണ്ടു ദിവസം ആയി കാണുന്നു. അവൾക്ക് വയ്യാഞ്ഞിട്ട് അല്ലെ?. എന്തിനാ ഇങ്ങനെ ആലോചിച്ചു കൂട്ടണെ അവളോട് തന്നെ ചോദിക്കാം… അവൾ അങ്ങട്ടേക്ക് വരണ്ടാ എന്ന് പറഞ്ഞില്ലല്ലോ…

ഞാൻ ഹോസ്പിറ്റലിലേക്ക് തന്നെ കാർ എടുത്തു…. റോഡ് കഴിഞ്ഞു എന്ററെൻസിലൂടെ… പാർക്കിങ്ങിലേക്ക് കേറ്റി. കാറില്‍ നിന്നിറങ്ങി ഒന്നുടെ വിളിക്കാം അവളെ.പെട്ടന്ന് പിന്നിൽ നിന്ന് ഒരു ചിരി.. വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയതാ… അതാ നിക്കുന്നു അനു. ഹോ മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ. നിര്‍ത്തിയിട്ട കാറിനിടയിലൂടെ വരുന്നത് കണ്ടപ്പോ ഒരു ചിരി ചിരിച്ചു ഞാൻ മുന്നിലേക്ക് നടന്നു. ചിരിച്ചു കൊണ്ട് ചെറിയമ്മ ഒന്ന് തിരിഞ്ഞപ്പോ കൂടെ ആരോ ണ്ട്… കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ… നിറഞ്ഞു ചിരിക്കുന്ന ചെറിയമ്മയെ കൂടെ ഞാൻ കണ്ടു.നെരത്തെ അപ്പൊ ഞാന്‍ വിളിച്ചപ്പോ എന്തിനാ അവള്‍ കടുപ്പിച്ചു പറഞ്ഞത്,ഇപ്പോ എന്ത് സന്തോഷം ആണ്‍ ആ മുഖത്ത്
വേഗം ഫോൺ ഞാൻ എടുത്തു.. അവളെ ഒന്ന് കൂടെ വിളിച്ചു…

കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു.. ഡോർ അടഞ്ഞു.. കാർ നീങ്ങി..

“അഭീ ഞാൻ ഡ്യൂട്ടിയിൽ തിരക്കിൽ ആണ്.. നിന്നെ വിളിക്കാം ഞാന്‍.. പോരെ??!! ” പല്ലു കടിച്ചു പറഞ്ഞ വാക്കുകൾ പോലെ തോന്നി എനിക്ക്… അറിയാതെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വന്നോ? മനസിന്‌ എന്തോ പോലെ.. എന്തിനാ അവൾ കള്ളം പറയുന്നത്.. ഞാൻ കണ്ടത് അല്ലെ. മുന്നിലൂടെ അവൾ ചിരിച്ചു പോവുന്നത്. ഫ്രണ്ടിന്റെ കൂടെ ആണേൽ പറഞ്ഞാൽ മതിയല്ലോ?..

ഇത്തിരി നേരം ഞാൻ അവിടെ തന്നെ നിന്നു… അവൾ തിരിച്ചു വന്നാലോ?. അല്ലാതെ അവളെ സംശയിക്കാനോ അവളുടെ പിറകെ പോയി ഒളിഞ്ഞു നോക്കാനോ നിൽക്കണോ? എന്തിന് എന്റെ ചെറിയമ്മ അല്ലെ.?.. ഇത്ര കാലം എന്നെ കാത്തിരുന്നത് അല്ലെ?.. പിന്നെ ഞാൻ എന്തിന് അവളെ സംശയിക്കണം. എന്നാലും കള്ളം പറഞ്ഞില്ലെ അവൾ. വീട്ടിൽ വരട്ടെ ചോദിക്കാം.. കുറച്ചു കഴിഞ്ഞപ്പോ നിന്നിട്ട് കാര്യം ഇല്ലെന്ന് തോന്നി.

വണ്ടി എടുത്ത് വീട്ടിലേക്ക് തിരിച്ചു… ഹരിയുടെ കാൾ.

“അഭീ… നമ്മുടെ കിച്ചുവിന്റെ ബര്ത്ഡേ….” വല്ല്യ ഉത്സാഹം ഒന്നും എനിക്ക് ഇല്ലായിരുന്നു… എന്നാലും ഒന്ന് പോയി വരാം എന്ന് കരുതി.. ഇന്നത്തെ ഈ മൂഡ് ഒന്ന് മാറല്ലോ..

മാളിലേക്ക് വിട്ടു… പാർക്ക് ചെയ്തു മുകളിലേക്ക് കേറുമ്പോ.. നേരത്തെ ചെറിയമ്മ പോയ വണ്ടി സൈഡിൽ ഒന്ന് കണ്ടു.അതാണൊന്ന് അറീല്ല അതുപോലെ ഒന്ന്. തോന്നിയത് ആവും.. റെഡ് കളർ ആണ് ഓർമ ഉള്ളത്. ഏയ് നേരത്തെ കാര്യം ഉള്ളിൽ ഉള്ളത് കൊണ്ടാവും..

ഫുഡ്‌ കോർട്ടിൽ അവരുണ്ടെന്ന് പറഞ്ഞപ്പോ അങ്ങട്ട് കേറി… ഒരു കേക്ക് മുറി. തിന്നാൻ എന്തൊക്കെയോ കൊണ്ടൊന്നു… ഒന്നും കഴിക്കാൻ ഒരു മൂഡ് ഇല്ല.. ഹരി ഇത്തിരി പതുങ്ങി എന്നെ നോക്കി കണ്ണുരുട്ടി.എന്റെ ഈ വിട്ടു നിൽക്കുന്ന സ്വഭാവം കണ്ടിട്ടാവണം..

അവരെ കാണിക്കാൻ എന്തോ തിന്നു.ഞങ്ങളുടെ സംസാരത്തിന് ഇടയിൽ ഫോൺ രണ്ടു വട്ടം അടിഞ്ഞു.അമ്മ ആണ്… എടുത്തില്ല.. അനു ചിലപ്പോ എത്തിക്കാണും എന്നെ കാണാഞ്ഞിട്ട് ഉള്ള ചോദ്യം ചെയ്യലിന് ആവും ആ വിളി. അനു ഇത്തിരി പേടിക്കട്ടെ!!! പറ്റിച്ചില്ലേ ഇന്ന്?.
വെള്ളം ഒരു ഗ്ലാസ് കുടിച്ചു.. നീണ്ടു ചെയറിൽ ചാരിയപ്പോ.ഫുഡ്‌ കോർട്ടിനു മുന്നിലൂടെ ഒരു മുഖം. ഇത്തിരി നോവ് ഉള്ളിൽ. ഷെറിൻ.. ഓറ്റക്കാണ്… കയ്യിൽ എന്തോ ബാഗ് ഉണ്ട്. കണ്ട ഒറ്റ നോട്ടത്തിൽ മുഖത്തു പഴയ പോലെ തിളക്കം ഒന്നും ഇല്ല. കൺ മുന്നിലൂടെ അവൾ മറഞ്ഞപ്പോ ഞാൻ എഴുന്നേറ്റു ഇന്നത്തെ ദിവസം തന്നെ ശെരി അല്ല.

ഹരിയോടും ബര്ത്ഡേ ബോയ് യോടും, കൂടെ ഉള്ളവരോടും സലാം പറഞ്ഞു ഞാൻ എസ്‌കലേറ്റർ കയറിയപ്പോ,താഴെ പാസ്സേജിലൂടെ ചെറിയമ്മയുടെ ഒരു നിഴൽ കണ്ടപോലെ തോന്നി… നേരത്തെ കൂടെ നിന്നിരുന്ന മറ്റവനെ കണ്ടപ്പോ ഒറപ്പിച്ചു അത് ചെറിയമ്മ തന്നെ ആണെന്ന്..

അപ്പൊ അമ്മ എന്തിനാ വിളിച്ചത്? അവൾ അവിടെ എത്തിയില്ലേ?… താഴേക്ക് വേഗം നടന്നു… ഉള്ളിള്‍ ഇത്തിരി ദേഷ്യം വന്നു.ഇത്ര മതി…അടങ്ങി നിന്നത് അവളെ മുന്നിൽ പോയി അങ്ങു നിൽക്കാം.ന്ന്ട്ട് വിളിച്ചു കൊണ്ട് പോവ്വാം. എന്തിനാ അവന്റെ കൂടെ നടക്കുന്നത്?..എന്തോ അവർ സംസാരിക്കുന്നു ഉണ്ട്. അപ്പൊ താഴെ കണ്ടത് അവരുടെ കാർ തന്നെ.

താഴേക്ക് ഇറങ്ങുമ്പോ അവൾ എന്റെ മുന്നിൽ ഉണ്ട്.. തിരക്കില്‍ നീങ്ങി അവരുടെ അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല.

പാർക്കിങ്ങിലേക്ക് ഇറങ്ങുമ്പോ അവർ എന്റെ കൺ മുന്നിൽ നിന്ന് മാഞ്ഞു. ഇത്തിരി തിരഞ്ഞു.. ചെറിയ വെളിച്ചം ഉള്ള അവിടെ ആളുകൾ തന്നെ കുറവ് ആണ്… ഞാൻ ഇത്തിരി ഉള്ളിലൂടെ നടന്നു നോക്കി .നേരത്തെ കണ്ട ആ കാർ എവിടെയായിരുന്നു എന്ന് സംശയം?…

നിന്ന് തിരഞ്ഞു കളിച്ചപ്പോൾ.. പുറകിൽ ഒരു വണ്ടിയുടെ മൂളക്കം.. വെളിച്ചം ഒന്ന് മിന്നി തിളങ്ങി… ആൺലോക്ക് ചെയ്തത് ആണ്.. അതേ അത് ആ കാർ ആണ് പക്ഷെ ചെറിയമ്മ എവിടെ… കാറിന്റെ മുന്നിലൂടെ… മുന്നോട്ട് നോക്കുമ്പോ… ഒരു ഫാമിലി നടന്നു വരുന്നുണ്ട്… രണ്ടാമത്തെ റോയിലെ കാറിലേക്ക് അവർ അടുത്തപ്പോ.. ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിക്കാൻ.. മുന്നിലേക്ക് ഇത്തിരി നീങ്ങി. ഫോൺ ചെവിയിൽ വെച്ചപ്പോ… സൈഡിൽ.. ഫയർ ഡക്റ്റിന്റെ.. എടുത്ത് നിന്ന് ഒരു മൂളുന്ന പോലെ എന്തോ ശബ്‌ദം. ഇത്തിരി കൂടെ ചെവി കൂർപ്പിച്ചപ്പോ.. ആരോ ആ ഇരുട്ടുള്ള മൂലയിൽ ഉണ്ടെന്ന് തോന്നി…ഞെരക്കം കേൾക്കാം… എന്തോ സ്വകാര്യം പറയുന്നും ഉണ്ട്…നെഞ്ച് ഇടിക്കാന്‍ തുടങ്ങി.ചെറിയമ്മ ആണോന്നുള്ള പേടി.
“മ്മ്….. മ്മ്….. അപ്പൂ……” മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ആ പതുങ്ങിയ ശബ്‌ദം എനിക്ക് അറിയുന്നത് ആണ്… അനൂന്റെ അല്ലെ അത്?ആണു അത് അനു ആണു അരാ…അപ്പു? കൂടെ കണ്ടവനോ? ഈ ഇരുട്ടില്‍ എന്തിനാണ് ചെറിയാമ്മ …ശബ്ദം വരുന്ന മൂലയിലേക്ക് ഞാന്‍ ഒന്ന് നോക്കി….

(തുടരും………..)

Leave a Reply

Your email address will not be published. Required fields are marked *