മിഴി – 5അടിപൊളി  

“എഴുന്നേൽക്കേടോ സമയം ഒരുപാടായി….” കേറി വന്നവൾ എന്റെ ബെഡിൽ , ഷോർട്ടിസിനു താഴെക്കുള്ള കാലുമുഴുവൻ കാട്ടിയിരുന്നു. എന്തോ ഒരു മാറ്റം ഇവൾക്കുണ്ട് പണ്ടുള്ള പോലെ ഒന്നുമല്ല.ഇത്തിരി ഒതുക്കം ഒക്കെ വെച്ചിട്ടുണ്ട് ഹ്മ്മ്.

“ഗായത്രിയേച്ചി… ഇന്ന് പോണില്ലേ ” അവളെ ആക്കാൻ തന്നെ ഞാൻ ചോദിച്ചു..

“ഡാ ഡാ നിന്റെ ഓവർ ബഹുമാനും ഒക്കെ എനിക്ക് മനസ്സിലാവും.പക്ഷെ ” നീണ്ടു നിവർന്നു, മലർന്നു എന്റെ കൂടെ കിടന്നു, തല ഒറ്റവട്ടിക്കലിന് എന്റെ നേരെ തിരിച്ചവൾ നോക്കി..

“.സഹിച്ചല്ലേ പറ്റു…” കണ്ണിത്തിരി ഇറുക്കി അവൾ പറഞ്ഞു ചിരിച്ചു. നോട്ടം കണ്ടപ്പോ എടുത്ത് നിന്ന് കുറച്ചു വിട്ടു നീങ്ങി കിടക്കാൻ ഞാൻ നോക്കി.. അവളുടെ ആ ചിരിക്ക് ഒരു വെള്ളം ചേർത്ത ചിരി ഞാനും കൊടുത്തു..

“നീ എന്നെ കെട്ടോ….? അഭീ….” ഇത്തിരി സൂക്ഷിച്ചു നോക്കിയ അവൾ എടുത്തടിച്ച ചോദ്യം… അതാ വരുന്നു പാര.ഇവളെ ഈക്കളി കണ്ടപ്പോഴേ തോന്നി .എന്തോ കുഴപ്പിക്കാൻ ഉള്ള പരിവാടി ആണെന്ന് “ചെറിയമ്മേ ഡീ” ഞാൻ മനസ്സിൽ വിളിച്ചു. കേട്ട ചോദ്യം വേറെ എവിടെ നിന്നാണേലും കുഴപ്പം ഇല്ലായിരുന്നു.. ഇത് എന്റെ കൂടെ ബെഡിൽ തൊട്ടടുത്ത് കിടന്നു ചോദിച്ചാൽ എന്ത് പറയും. ഞാൻ ഒന്ന് വിരണ്ടു.എന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിസാഹായയാക്കുന്ന അവൾ പെട്ടന്ന്ചിരിച്ചു..നല്ലൊരു ചിരി.. ഇതുവരെ കാണാത്ത ഒന്ന്
“ഞാൻ വെറുതെ പറഞ്ഞതാടോ… ഇങ്ങനെ കിടന്നു വിയർക്കേണ്ട….” എന്‍റെ മൂക്കിന്റെ തുമ്പ് ഒന്ന് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. ഹോ ഞാൻ ശ്വാസം വിട്ടു.എന്റെ കളി കണ്ടു ആളൊന്നും കൂടെ ചിരിച്ചു.

ഇത്തിരി അസ്വസ്ഥത തോന്നി മുഖം മാറ്റിയ ഞാൻ വാതിലിലേക്ക് വെറുതെ ഒന്ന് നോക്കി.. വീർപ്പിച്ച ഒരു കവിൾ.. ദേഷ്യം ഉള്ള മുഖം… ഏഹ് അയ്യോ!!അതാ നിക്കുന്നു കുത്തുന്ന നോട്ടത്തിൽ എന്റെ അനു… പടച്ചോനെ പെട്ടു.. ഗായത്രിയെ അടുപ്പിക്കരുത് എന്ന് പറഞ്ഞതാ..

“അതേ അഭി…” എന്റെടുത്തേക്കവളൊന്നിളകിക്കിടന്നു കൊണ്ട് വിളിച്ചു. തെണ്ടിക്കൊന്നും അറിയേണ്ടയാവിശ്യം ഇല്ലല്ലോ എന്നെ ഒട്ടി നിന്നാല്‍ പോരെ.

എന്റെ നോട്ടം ചെറിയമ്മയിൽ നിന്ന് വിടാൻ തോന്നിയില്ല..അമ്മാതിരി നോട്ടം അല്ലെ നോക്കുന്നത്.അനു പ്ലീസ് എന്നാ ഭാവം ഞാൻ മുഖത്തേക്ക് ആവാഹിക്കാൻ നോക്കി..അടുത്തുള്ള സാധനം എന്റെ കയ്യിൽ പിടിച്ചു വലിക്കുന്നതറിഞ്ഞെങ്കിലും ശ്രദ്ധമാറ്റാതെ അനുനെ നോക്കി നിന്നു. അവൾ തലവെട്ടിച്ചു, പിന്നൊരു പോക്ക്.ചവിട്ടി കുലുക്കിയില്ല, എന്നാൽ കനപ്പിച്ചാണ് പോക്ക് .എന്റെ ഭാവം ഒന്നും അവൾ കണ്ടു കാണില്ല..

“അഭീ…..” കൈ വലിച്ചു കുലുക്കി ഗായത്രി.. ഇവളോട് ഇനി എന്തിനാ മുഖം കറുപ്പിക്കുന്നേ കിട്ടാൻ ഉള്ളതെന്തായാലും കിട്ടും..

“യസ് പറയു ” ഞാൻ കൂൾ ആവാൻ നോക്കി..

“എടാ എനിക്ക് നിങ്ങളെ ബിൽഡഴ്സിൽ ഒരു ജോലി തരോ..?. ” ഇതുവരെ കാണാത്ത ഭാവത്തിലുള്ള ചോദ്യം. ഇവളിത്ര പാവം ആവുന്നത് ആദ്യമായായിരുന്നു.അപ്പോ അതാണ് കാര്യം. വെറുതെ അല്ല കെട്ടോന്നൊക്കെ നേരത്തെ ചോദിച്ചത്.സ്വത്ത്‌ അടിച്ചു മാറ്റാനുള്ള പരിപാടി ആണോ? സൂക്ഷിക്കണം!!!

“അത്…ഞാൻ.. എനിക്കതിന്റെ പറ്റി ഒന്നും അറീല്ല ഗായത്രി, അച്ഛനോട് ചോദിക്കായിരുന്നിലെ?” ഉള്ളിൽ അവളെ കുറിച്ചുള്ള ചെറിയ സംശയം ഉണ്ടെങ്കിലും. സത്യം ഞാൻ പറഞ്ഞു എനിക്കിതിനെക്കുറിച്ചൊന്നും വല്യ പിടിയില്ല.

“വിശ്വച്ഛനാ പറഞ്ഞെ ഇപ്പൊ നീയാണ് എല്ലാം നോക്കുന്നെ എന്ന്..” ആദ്യമുണ്ടായിരുന്ന ഒരു തിളക്കം അവളുടെ മുഖത്തുനിന്ന് പോയത് ഞാൻ കണ്ടു. എനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോ ഞാൻ അവളെ ഒഴിവാക്കാൻ നോക്കി എന്ന് തോന്നി കാണും. എന്നാൽ അച്ഛന് പറഞ്ഞ കാര്യം.. എന്റെ വായ ഇപ്പൊ തുറന്നു പോയേനെ.. എല്ലാം എന്റെ തലയിലോ നടന്നത് തന്നെ..
“എടൊ സത്യം പറഞ്ഞാൽ ഞാൻ,എനിക്കിതൊന്നും അറിയില്ല, രണ്ടു ദിവസം ഞാൻ അവിടെ ബിസിനസ് പാർക്കിന്റെ സൈറ്റിൽ പോയിരുന്നു എന്താ സംഭവം എന്നൊക്കെ നോക്കാൻ, അല്ലാതെ എല്ലാം നോക്കി നടത്താൻ ഒന്നും എനിക്കാവില്ലെടോ ” ബെഡിൽ നിന്ന് എഴുനേറ്റു കൊണ്ട് ഞാൻ സത്യാവസ്ഥ വ്യക്തമാക്കി.. ഇത്രം കാലം അഹങ്കാരം പേറി നടന്ന സാധനം.. ഇത്ര വിഷമിച്ചു ബെഡിൽ ഇരിക്കുന്ന കണ്ടപ്പോ പാവം തോന്നി

“എടൊ നമ്മക്ക് ശെരിയാക്കാം…അച്ഛനോട് ഒന്ന് പറഞ്ഞാൽ പോരെ.” ഞാൻ സിമ്പിൾ ആയി പറഞ്ഞു. ഈ അച്ഛന് എന്തിനാണാവോ എന്റെ തലയിൽ ഇടുന്നെ ഇതൊക്കെ.

മേശയിൽ ചാരി ഒരിറക്ക് വെള്ളം കുടിച്ചു തിരിഞ്ഞപ്പോ ഗായത്രിയുടെ മുഖം വിടർന്നിട്ടുണ്ട്.

“പഴയപോലെ അല്ലെടോ. വീട്ടിൽ അവസ്ഥ ഇത്തിരി മോശം ആണ്. അമ്മയും അച്ഛനും അതൊന്നും കാണിക്കുന്നില്ലന്നെ ഉള്ളു എനിക്കൊരു ജോലിയായാൾ.ഇത്തിരി ആശ്വാസം ആണല്ലോ..” അവൾ തലകുനിച്ചു ശ്വാസം എടുത്തു “നീ ഇതെങ്കിലും പറഞ്ഞല്ലോ.. നിന്നോട് ഞാൻ കാണിച്ച സ്വഭാവത്തിന് ഇത് പറഞ്ഞാൽ ചവിട്ട് കിട്ടൂന്ന് കരുതി..” വിഷമത്തിലുള്ള ഒരു ചിരി അവളുടെ മുഖത്തു വിരിഞ്ഞു.എപ്പോഴെത്തെയും പോലെ ഞാൻ വല്ലാതായി.അച്ഛനോട് പറയം എന്ന് പറഞ്ഞു ഞാൻ ഫ്രഷാവൻ കേറി.

ചെറിയമ്മയെ ആയിരുന്നു ആദ്യം കാണേണ്ടത്.. ഇവിടെ എന്തൊക്കെയാ നടക്കുന്നത്. ഇവളിതെല്ലാം അറിയുന്നുണ്ടോ ആവോ? ഉത്തരവാദിത്വം മുഴുവൻ തലയിൽ വെക്കാൻ ആയോ ഞാൻ..

റൂമിൽ നിന്ന് പുറത്തിറങ്ങി ഞാൻ ചെറിയമ്മയുടെ റൂമിലേക്ക് നടന്നു പകുതി എത്തിയപ്പോഴേ വാതിൽ മലർക്കേ തുറന്നിട്ടതാണ് അതിലുണ്ടാവില്ല ഉറപ്പ്. താഴേക്ക് നടന്നു.. എല്ലാവരുടെയും ഓരോ കമന്റ്‌ കാണും ഇനി..ഹാളിൽ എല്ലാവരും ഉണ്ട്. അമ്മയും ചെറിയമ്മയും ഒഴിച്ച്. നീണ്ട പ്രസംഗത്തിന് നിൽക്കാതെ. പനി വിവരങ്ങൾ നിരത്തി ഞാൻ ഇപ്പൊ വരാമെന്ന് പറഞ്ഞു മുങ്ങി. അടുക്കളയിലേക്ക് അനുന്റെ എടുത്തേക്ക്.

ഓഹ് ഭാഗ്യം അവിടുണ്ട് എന്തോ പണിയിൽ ആണല്ലോ? മടിയത്തിയാണ് ലക്ഷ്മി ചീത്ത പറഞ്ഞു കാണും . അമ്മയെ കാണുന്നില്ല ഞാൻ ചുറ്റിനും ഒന്ന് നോക്കി…

“അനൂ……”അധികം ശബ്‌ദം ഇല്ലാതെ അവൾ കേള്‍ക്കാൻ പാകത്തിന് ഞാൻ നീട്ടി വിളിച്ചു. മുന്നിൽ ചെരിഞ്ഞു നിന്നു ചപ്പാത്തി ചുടുന്ന അവൾ ആ വിളി കേട്ടപ്പോ ഒന്ന് കണ്ണടച്ച് നിന്നു ചുണ്ടിൽ പൊട്ടിമുളച്ചൊരു ചിരിയുണ്ട് .ഇത് കേൾക്കുന്നത് അവൾ വല്ലത്ത അനുഭൂതി നൽകുന്നു എന്ന് തോന്നുന്നു.
മായ്ച്ചു,മായ്ച്ചു. നേരത്തെ ദേഷ്യം കാണുമല്ലോ..നേരെ നോക്കുന്നില്ല..

“ചെറിയമ്മേ..”” വീണ്ടും വിളിച്ചു നോക്കി.. ഇല്ല. മാറ്റമില്ല

“അനുചെറിയമ്മേ ” ഇത്തവണ വിളിച്ചു കൊണ്ട് ഞാൻ അടുത്തേക്ക് ചെല്ലാൻ നോക്കി.പെട്ടന്നവൾ അടുത്തുള്ള കത്തിയെടുത്ത് എന്റെ നേരെ ചൂണ്ടി.

“അവിടെ നിന്നോ.. എന്റെ അടുത്ത് വന്നാലുണ്ടല്ലോ കുത്തും ഞാൻ “..ഞാൻ ബ്രേക്ക് ഇട്ടപോലെ നിന്നു.. എന്താ ദേഷ്യം.. എന്നാലും ഞാൻ അല്ലെ ആ കത്തി ഇത്തിരി കൂടെ നീട്ടിയിരുന്നേൽ ദൈവമേ… പള്ളയിൽ കേറിയേനെ.ഇവളുടെ ഒരു കളി.

Leave a Reply

Your email address will not be published. Required fields are marked *