മിഴി – 5 1അടിപൊളി  

“ഡാ നീ എഴുന്നേറ്റില്ലേ…” പുറത്തുനിന്നും അകത്തേക്ക് കേറിയവൾ എന്നെയൊന്നു ഉഴിഞ്ഞു കൊണ്ട് ചോദിച്ചു. എന്‍റെ നോട്ടം കണ്ടുകാണുമ??…കണ്ടാലും എനിക്കെന്താ.

എന്നാലും എന്റെ ഷോർട്സ്…. ഇവൾക്കെവിടുന്ന് കിട്ടിയിത്?അലക്കാൻ ഞാൻ പെടുന്ന പണി.മുടിയൊക്കെയഴിച്ചിട്ട് യക്ഷിയെ പോലെയാണ് വരവ്. എന്തോ ഒരു പന്തികേടുണ്ടല്ലോ.

“എഴുന്നേൽക്കേടോ സമയം ഒരുപാടായി….” കേറി വന്നവൾ എന്റെ ബെഡിൽ , ഷോർട്ടിസിനു താഴെക്കുള്ള കാലുമുഴുവൻ കാട്ടിയിരുന്നു. എന്തോ ഒരു മാറ്റം ഇവൾക്കുണ്ട് പണ്ടുള്ള പോലെ ഒന്നുമല്ല.ഇത്തിരി ഒതുക്കം ഒക്കെ വെച്ചിട്ടുണ്ട് ഹ്മ്മ്.

“ഗായത്രിയേച്ചി… ഇന്ന് പോണില്ലേ ” അവളെ ആക്കാൻ തന്നെ ഞാൻ ചോദിച്ചു..

“ഡാ ഡാ നിന്റെ ഓവർ ബഹുമാനും ഒക്കെ എനിക്ക് മനസ്സിലാവും.പക്ഷെ ” നീണ്ടു നിവർന്നു, മലർന്നു എന്റെ കൂടെ കിടന്നു, തല ഒറ്റവട്ടിക്കലിന് എന്റെ നേരെ തിരിച്ചവൾ നോക്കി..

“.സഹിച്ചല്ലേ പറ്റു…” കണ്ണിത്തിരി ഇറുക്കി അവൾ പറഞ്ഞു ചിരിച്ചു. നോട്ടം കണ്ടപ്പോ എടുത്ത് നിന്ന് കുറച്ചു വിട്ടു നീങ്ങി കിടക്കാൻ ഞാൻ നോക്കി.. അവളുടെ ആ ചിരിക്ക് ഒരു വെള്ളം ചേർത്ത ചിരി ഞാനും കൊടുത്തു..

“നീ എന്നെ കെട്ടോ….? അഭീ….” ഇത്തിരി സൂക്ഷിച്ചു നോക്കിയ അവൾ എടുത്തടിച്ച ചോദ്യം… അതാ വരുന്നു പാര.ഇവളെ ഈക്കളി കണ്ടപ്പോഴേ തോന്നി .എന്തോ കുഴപ്പിക്കാൻ ഉള്ള പരിവാടി ആണെന്ന് “ചെറിയമ്മേ ഡീ” ഞാൻ മനസ്സിൽ വിളിച്ചു. കേട്ട ചോദ്യം വേറെ എവിടെ നിന്നാണേലും കുഴപ്പം ഇല്ലായിരുന്നു.. ഇത് എന്റെ കൂടെ ബെഡിൽ തൊട്ടടുത്ത് കിടന്നു ചോദിച്ചാൽ എന്ത് പറയും. ഞാൻ ഒന്ന് വിരണ്ടു.എന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിസാഹായയാക്കുന്ന അവൾ പെട്ടന്ന്ചിരിച്ചു..നല്ലൊരു ചിരി.. ഇതുവരെ കാണാത്ത ഒന്ന്
“ഞാൻ വെറുതെ പറഞ്ഞതാടോ… ഇങ്ങനെ കിടന്നു വിയർക്കേണ്ട….” എന്‍റെ മൂക്കിന്റെ തുമ്പ് ഒന്ന് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. ഹോ ഞാൻ ശ്വാസം വിട്ടു.എന്റെ കളി കണ്ടു ആളൊന്നും കൂടെ ചിരിച്ചു.

ഇത്തിരി അസ്വസ്ഥത തോന്നി മുഖം മാറ്റിയ ഞാൻ വാതിലിലേക്ക് വെറുതെ ഒന്ന് നോക്കി.. വീർപ്പിച്ച ഒരു കവിൾ.. ദേഷ്യം ഉള്ള മുഖം… ഏഹ് അയ്യോ!!അതാ നിക്കുന്നു കുത്തുന്ന നോട്ടത്തിൽ എന്റെ അനു… പടച്ചോനെ പെട്ടു.. ഗായത്രിയെ അടുപ്പിക്കരുത് എന്ന് പറഞ്ഞതാ..

“അതേ അഭി…” എന്റെടുത്തേക്കവളൊന്നിളകിക്കിടന്നു കൊണ്ട് വിളിച്ചു. തെണ്ടിക്കൊന്നും അറിയേണ്ടയാവിശ്യം ഇല്ലല്ലോ എന്നെ ഒട്ടി നിന്നാല്‍ പോരെ.

എന്റെ നോട്ടം ചെറിയമ്മയിൽ നിന്ന് വിടാൻ തോന്നിയില്ല..അമ്മാതിരി നോട്ടം അല്ലെ നോക്കുന്നത്.അനു പ്ലീസ് എന്നാ ഭാവം ഞാൻ മുഖത്തേക്ക് ആവാഹിക്കാൻ നോക്കി..അടുത്തുള്ള സാധനം എന്റെ കയ്യിൽ പിടിച്ചു വലിക്കുന്നതറിഞ്ഞെങ്കിലും ശ്രദ്ധമാറ്റാതെ അനുനെ നോക്കി നിന്നു. അവൾ തലവെട്ടിച്ചു, പിന്നൊരു പോക്ക്.ചവിട്ടി കുലുക്കിയില്ല, എന്നാൽ കനപ്പിച്ചാണ് പോക്ക് .എന്റെ ഭാവം ഒന്നും അവൾ കണ്ടു കാണില്ല..

“അഭീ…..” കൈ വലിച്ചു കുലുക്കി ഗായത്രി.. ഇവളോട് ഇനി എന്തിനാ മുഖം കറുപ്പിക്കുന്നേ കിട്ടാൻ ഉള്ളതെന്തായാലും കിട്ടും..

“യസ് പറയു ” ഞാൻ കൂൾ ആവാൻ നോക്കി..

“എടാ എനിക്ക് നിങ്ങളെ ബിൽഡഴ്സിൽ ഒരു ജോലി തരോ..?. ” ഇതുവരെ കാണാത്ത ഭാവത്തിലുള്ള ചോദ്യം. ഇവളിത്ര പാവം ആവുന്നത് ആദ്യമായായിരുന്നു.അപ്പോ അതാണ് കാര്യം. വെറുതെ അല്ല കെട്ടോന്നൊക്കെ നേരത്തെ ചോദിച്ചത്.സ്വത്ത്‌ അടിച്ചു മാറ്റാനുള്ള പരിപാടി ആണോ? സൂക്ഷിക്കണം!!!

“അത്…ഞാൻ.. എനിക്കതിന്റെ പറ്റി ഒന്നും അറീല്ല ഗായത്രി, അച്ഛനോട് ചോദിക്കായിരുന്നിലെ?” ഉള്ളിൽ അവളെ കുറിച്ചുള്ള ചെറിയ സംശയം ഉണ്ടെങ്കിലും. സത്യം ഞാൻ പറഞ്ഞു എനിക്കിതിനെക്കുറിച്ചൊന്നും വല്യ പിടിയില്ല.

“വിശ്വച്ഛനാ പറഞ്ഞെ ഇപ്പൊ നീയാണ് എല്ലാം നോക്കുന്നെ എന്ന്..” ആദ്യമുണ്ടായിരുന്ന ഒരു തിളക്കം അവളുടെ മുഖത്തുനിന്ന് പോയത് ഞാൻ കണ്ടു. എനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോ ഞാൻ അവളെ ഒഴിവാക്കാൻ നോക്കി എന്ന് തോന്നി കാണും. എന്നാൽ അച്ഛന് പറഞ്ഞ കാര്യം.. എന്റെ വായ ഇപ്പൊ തുറന്നു പോയേനെ.. എല്ലാം എന്റെ തലയിലോ നടന്നത് തന്നെ..
“എടൊ സത്യം പറഞ്ഞാൽ ഞാൻ,എനിക്കിതൊന്നും അറിയില്ല, രണ്ടു ദിവസം ഞാൻ അവിടെ ബിസിനസ് പാർക്കിന്റെ സൈറ്റിൽ പോയിരുന്നു എന്താ സംഭവം എന്നൊക്കെ നോക്കാൻ, അല്ലാതെ എല്ലാം നോക്കി നടത്താൻ ഒന്നും എനിക്കാവില്ലെടോ ” ബെഡിൽ നിന്ന് എഴുനേറ്റു കൊണ്ട് ഞാൻ സത്യാവസ്ഥ വ്യക്തമാക്കി.. ഇത്രം കാലം അഹങ്കാരം പേറി നടന്ന സാധനം.. ഇത്ര വിഷമിച്ചു ബെഡിൽ ഇരിക്കുന്ന കണ്ടപ്പോ പാവം തോന്നി

Leave a Reply

Your email address will not be published. Required fields are marked *