ഹരിത വിപ്ലവം Like

ഹരിത :ഉം എന്നാൽ ശെരി..

അവൻ അകത്തേക്ക് കയറുമ്പോൾ അവളുടെ നോട്ടം മുഴുവൻ ആ കെട്ടിടത്തിന്റെ ഉയരത്തിലേക്ക് ആയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ രണ്ടാളും നടന്നു ലിഫ്റ്റ് മുൻപിൽ എത്തി. അതിന്റെ ഡോർ തുറന്നു അകത്തു കയറി ശ്യാം പതിമൂന്നാമത്തെ നമ്പറിൽ ഞെക്കി. ഹരിത പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി..

ഹരിത :13 ഓ… എടാ ഞാൻ കരുതി താഴെ വല്ലോം ആയിരിക്കും എന്ന്..

ശ്യാം :ഹേയ് അതൊന്നും നമുക്ക് പറ്റൂല്ല…

ഹരിത :അപ്പോൾ നല്ല സെറ്റ് അപ്പിൾ തന്നെ ആണ് ജീവിതം. എന്നിട്ടും നിനക്ക് ലവ് ഒന്നും ഇതുവരെ ഇല്ല.

ശ്യാം :ഒഹ്ഹ്ഹ് ഇതൊരു ഏകാന്തത പിടിച്ച ജീവിതം അല്ലേ അത് ഇങ്ങനെ പോകുന്നത് ആണ് ഒരു രസം…

ഹരിത :കൊള്ളാം നിന്നെ സമ്മതിച്ചു മുത്തേ.

അപ്പോഴേക്കും ലിഫ്റ്റ് മുകളിൽ എത്തി. അവൻ ഹരിതയെ കൊണ്ട് അവന്റെ ഫ്ലാറ്റിലേക്ക് നടന്നു. അകത്തു കയറി അവൾ ശെരിക്കും ഞെട്ടി. അതിനകം അത്രയ്ക്കും അട്രാക്ഷൻ ആയിരുന്നു കാണുവാൻ. അവൻ കുറച്ചു മുൻപിലേക് ചെന്ന് കർട്ടൻ വലിച്ചു മാറ്റിയപ്പോൾ വിശാലമായ ബാംഗ്ലൂർ നഗരം ലൈറ്റുകളിൽ കത്തി ജ്വലിക്കുന്ന കാഴ്ച ആണ് അവൾ കണ്ടത്. അവൾ പെട്ടന്ന് ബാൽകണിയിൽ ഇറങ്ങി നിന്ന് കൊണ്ട് ആ നഗരത്തെ നോക്കി കണ്ടു.

ശ്യാം :എങ്ങനെ ഉണ്ട് എന്റെ പരാടൈസ്..

ഹരിത :മോനെ ശെരിക്കും സ്വർഗത്തിൽ ആണല്ലോ ഇത്.. ഒരുപാട് സിനിമകളിൽ ഒക്കെ ഇങ്ങനെ കാഴ്ച കണ്ടിട്ടുണ്ട് ബട്ട്‌ നേരിട്ട് ഇങ്ങനെ കാണാൻ പറ്റുമെന്ന് ഒരിക്കലും കരുതിയില്ല..

ശ്യാം :ഉം അതാണ് ഞാൻ കാണാൻ പറ്റില്ലെന്ന് കരുതുന്നത് കാണും കിട്ടാൻ സാധിക്കില്ല എന്ന് വിചാരിക്കുന്നത് നേടും..

അത് പറയുമ്പോൾ അവന്റെ മുഖം അവളിലേക് ആഴ്ന്ന് ഇറങ്ങുക ആയിരുന്നു. സമയം മെല്ലെ നീങ്ങി തുടങ്ങി പെട്ടന്ന് നന്ദന്റെ വീഡിയോ കാൾ വരുവാൻ തുടങ്ങി. അവൾ ആകെ വിറച്ചു എടുത്താൽ പ്രശ്നം ആകുമെന്ന് കരുതി ആദ്യമായ് കാൾ അറ്റന്റ് ചെയ്യാതെ ഇരുന്നു. മനസ്സിൽ അവൾക്ക് അത് ചെറു വേദന ഉണ്ടാക്കി.പെട്ടന്ന്

ശ്യാം :എന്നാൽ പിന്നെ ഒരു കപ്പ് കോഫി കുടിക്കാം..

ഹരിത :പിന്നെന്താ..

പെട്ടന്ന് വീണ്ടും മൊബൈൽ റിങ് ചെയ്യുന്നത് കണ്ടപ്പോൾ ഹരിതയുടെ മുഖത്തെ ടെൻഷൻ അവൻ കണ്ടു. അവൻ മൊബൈൽ വാങ്ങി

ശ്യാം :ഓഹ്ഹ് ഇതാണോ ഇത്രയും ടെൻഷൻ അടിച്ചു നിൽക്കുന്നത്. തത്കാലം ഇത് മേശപ്പുറത് ഇരിക്കട്ടെ.

എന്ന് പറഞ്ഞു ഫോൺ മേശപ്പുറത് വെച്ച് കൊണ്ട് അവളുടെ തോളിൽ കൈ ഇട്ട് കൊണ്ട് കിച്ചണിലേക്ക് നടന്നു. പക്ഷേ അവൾക്ക് അത് ഒരു ഫ്രണ്ട് ലൈൻ എന്നതിലുപരി ഒന്നും തോന്നിയിരുന്നില്ല. കിച്ചണിൽ ചെന്ന് അവൻ കോഫി ഇടുന്നത് ഒക്കെ അവൾ നോക്കി നിന്നു. കിച്ചൻ വളരെ വൃത്തി ആയി സൂക്ഷിക്കുന്ന അവനോടു അവൾക് അപ്പോൾ ചെറിയ ഒരു ആരാധന തോന്നി തുടങ്ങി. രണ്ടു കപ്പുകൾ ആയി കോഫി ഒഴിച്ച് വെച്ചു എന്നിട്ട് അവൻ ട്രൈ ഓടെ എടുത്തു അകത്തു റൂമിലേക്ക് പോയി. അപ്പോഴേക്കും ഫോൺ എടുക്കാത്തത് കൊണ്ട് നന്ദൻ തത്കാലം ഫോൺ കട്ട് ആക്കി. അവൾക്ക് കോഫി എടുത്തു കൊടുത്തു കൊണ്ട് ഇരിക്കാൻ പറഞ്ഞു..

ഹരിത :ശെരിക്കും നിനക്ക് വല്ല കള്ള കടത്തും ഉണ്ടോ..

ശ്യാം :അതെന്താടോ അങ്ങനെ ഒരു ചോദ്യം…?

ഹരിത :അല്ല ഇത്രയും വലിയ ഒരു സെറ്റ് അപ്..

ശ്യാം :സത്യത്തിൽ എന്റെ ഫാമിലി കുറച്ചു റിച് ആണ്. ഇത് എനിക്ക് വേണ്ടി അച്ഛൻ തന്നത് ആണ്.. ഞാൻ ചെന്നൈയിൽ ആയിരുന്നപ്പോൾ വാങ്ങിയത് ആണ് പിന്നെ ഇവിടേക്ക് മാറിയപ്പോൾ ആണ് ശെരിക്കും ഇവിടെ എൻജോയ് ചെയ്യാൻ തുടങ്ങിയത്.

ഹരിത :അല്ല ഇത്രയും റിച് ആയിട്ട് ഇയാൾ എന്തിനാ ഈ കമ്പനിയിൽ എക്സിക്യൂട്ടീവ് പോസ്റ്റിൽ നിൽക്കുന്നത്..

അവൻ ഒരു ചെറു ചിരിയോടെ അതിന് ഉത്തരം പറഞ്ഞു..

ശ്യാം :അച്ഛന്റെ ബിസിനസ് കാര്യങ്ങൾ ഒന്നും എന്റെ തലയിൽ കേറില്ല. എനിക്ക് അത് ഒന്നും കൊണ്ട് നടന്നു നോക്കാൻ ആവില്ല. ഏട്ടൻ ആണ് അതെല്ലാം അച്ഛന്റെ കൂടെ നിന്ന് ചെയ്യുന്നത്.

ഹരിത :ഒഹ്ഹ്ഹ്ഹ്..

ശ്യാം :പിന്നെ എനിക്ക് എന്റേതായ ഒരു പാഷൻ. സ്വന്തം ആയിട്ട് ഒരു ജോലി ചെയ്തു ജീവിക്കാൻ. ബട്ട്‌ എന്റെ അച്ഛൻ എല്ലാവർക്കും ജോലി കൊടുത്തു അങ്ങനെ ഒരു സ്റ്റൈൽ അല്ലേ. അവിടെ ഞാനും ഒരു മുതലാളി പോലെ തോന്നും പക്ഷേ എനിക്ക് ഇഷ്ടം അപ്പോൾ ഒരു ജോലിക്കാരൻ ആയി ഇങ്ങനെ നടക്കാൻ ആണ്…

ഹരിത :എന്റെ നിന്റെ തലയിൽ വരച്ച വര എന്റെ എവിടെ എങ്കിലും ഒന്നു വരച്ചിരുന്നു എങ്കിൽ..

ശ്യാം :ആഹ്ഹഹ്ഹ ഹി ഹി അത് എനിക്ക് ഇഷ്ട്ടപെട്ടു…

ഹരിത :അല്ലേടാ ശെരിക്കും നീ ഭയങ്കര ലക്കി അല്ലേ.. എന്നിട്ട് വീട്ടിൽ ആരും ഒന്നും പറയില്ല.

ശ്യാം :ഹേയ് അച്ഛൻ അങ്ങനെ ഒന്നുമില്ല നിന്റെ ഇഷ്ടം അങ്ങനെ ജീവിക്കാം…

ഹരിത :എല്ലാം കൊണ്ടും സൂപ്പർ ലൈഫ് ആണല്ലോ..

ശ്യാം :പിന്നെ എനിക്ക് ഇങ്ങനെ സാധാരണകാരനെ പോലെ നടക്കണമ് പിന്നെ അടിച്ചു പൊളി ഇടയ്ക്ക് അങ്ങനെ അങ്ങനെ…

ഹരിത :ഉം കൊള്ളാം അപ്പോൾ എന്റെ ഫ്രണ്ട് ശെരിക്കും ഒരു കോടിശ്വരൻ ആണ്..

ശ്യാം :അങ്ങനെ ഒന്നുമില്ല…

ഹരിത :എന്തായാലും ഇവിടെ എനിക്ക് ഇഷ്ടം ആയി കൊള്ളാം സൂപ്പർ…

ശ്യാം :എന്നാൽ പിന്നെ സൺ‌ഡേ താൻ ഇങ്ങോട്ട് പോര് നമുക്ക് കുക്കിംഗ്‌ ഒക്കെ ചെയ്തു പൊളി ആയിട്ട് അങ്ങ് പോകാം..

ഹരിത :ഉം അത് ശെരി ആണല്ലേ.. നോക്കട്ടെ.. അതേ സമയം ആയി ഇനി എന്നേ കൊണ്ട് വിട്.

ശ്യാം :എന്നാൽ പിന്നെ പോകാം.

സത്യത്തിൽ അവിടെ അവൾക് വല്ലാണ്ട് ഇഷ്ടം ആയി. പിന്നെ ലിഫ്റ്റ് ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ അവൾ ബൈക്കിന്റെ അടുത്തേക് പോയി.. പെട്ടന്ന്

ശ്യാം :ഹലോ എങ്ങോട്ട് പോകുന്നു..?

ഹരിത :ങേ റൂമിലേക്ക്..

ശ്യാം :അതല്ല ബൈക്ക്ന്റെ അടുത്തേക്ക് എന്തിനു പോകുന്നു എന്ന്.

ഹരിത :പിന്നെ..?

അവൻ ചിരിച്ചു കൊണ്ട് അവിടെ മറച്ചിട്ടിരുന്ന കാറിന്റെ വിരി മാറ്റി. അവൾ കണ്ടത് ബി എം ഡബ്ലിയു കാർ ആയിരുന്നു. ഒരു നിമിഷം അവൾ അത് കണ്ടു വായ പൊളിച്ചു പോയി.. അവൻ വണ്ടി എടുത്തു കൊണ്ട് വന്നു അവളുടെ മുന്നിൽ ചവിട്ടി എന്നിട്ട് ഡോർ തുറന്നു കൊടുത്തു. അവൾ അതിശയത്തോടെ അതിലേക്ക് കയറി.

ഹരിത :നീ എന്താ ഇതൊന്നും കമ്പനിക്ക് കൊണ്ട് വരാത്തത്..

ശ്യാം :ഓഹ്ഹ് അങ്ങനെ നമ്മുടെ സെറ്റ് അപ്പ് ഒന്നും ആരും അറിയണ്ടെന്ന് കരുതി. പിന്നെ തന്നെ ആ ബൈക്കിന്റെ പുറകെ ഇരുത്തി പൊകുന്ന ഒരു രെസം വേറെ അല്ലെ. നേരത്തെ പറഞ്ഞില്ലേ ഞാൻ ആരെങ്കിലും ഒക്കെ കരുതട്ടെ എനിക്ക് ഒരു കാമുകി ഉണ്ടെന്ന്.

അത് പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ ചെറിയൊരു സ്പർക്ക് ഉണ്ടായി. അപ്പോഴേക്കും കാർ അവൻ മുന്നോട്ടു എടുത്തു. കുറച്ചു നേരം അവൾക്ക് ഒന്നും മിണ്ടാൻ ആയി കഴിഞ്ഞില്ല. അവൻ അവളെ ഡ്രോപ്പ് ചെയ്തു കൈ ഉയർത്തി ടാറ്റ കാണിച്ചു തിരിഞ്ഞു പോയി. അവൾ മെല്ലെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി..റൂമിലേക്ക് കയറി ബാഗ് ബെഡിലേക്ക് വെച്ചു ഫോൺ നോക്കിയപ്പോൾ നന്ദേട്ടന്റെ ഒരുപാട് മിസ്സ്ഡ് കാൾ അവൾ ശ്രദ്ധിച്ചു. ഇനി എന്താകും സംഭവിക്കുക എന്ന അവൾ ഭയന്നു. രാവിലെ ഫോൺ എടുത്തു എന്തെങ്കിലും കള്ളം പറയാം എന്ന് അവൾ കരുതി. അല്ലാതെ വേറെ വഴിയില്ലല്ലോ. എന്തായാലും അന്നത്തെ ഷോപ്പിങ്ങും ഔറ്റിങ്ങും അവൾക്ക് മറക്കാൻ ആകാത്ത ചില നല്ല നിമിഷങ്ങൾ നൽകി. പക്ഷേ അവൾ അറിഞ്ഞിരുന്നില്ല താൻ ഇത്രയും ഏറെ ഇഷ്ട്ടപെടുന്ന തന്റെ ബെസ്റ്റ് ഫ്രണ്ട് എന്താണ് ആഗ്രഹിക്കുന്നത് എന്ന്. എന്തായാലും പിന്നീട് ഹരിതയിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുക ആയിരുന്നു. പിറ്റേന്ന് രാവിലെ തന്നെ അവൾ നന്ദേട്ടന് ഫോൺ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *