ഹരിത :നന്ദേട്ടാ പിന്നെ ഒരു കാര്യം പറയാൻ കൂടെ ഉണ്ട്. നന്ദേട്ടന്റെ അഭിപ്രായം ഓക്കേ ആണെങ്കിൽ ഓക്കേ..
നന്ദൻ :എന്താ കാര്യ പറ 🙄
ഹരിത :അത് നമ്മുടെ ചൈതന്യ ഇല്ലേ..
നന്ദൻ ::ഏത്?
ഹരിത :എന്റെ കൂടെ വർക്ക് ചെയ്യുന്ന…
നന്ദൻ :ഓഹ്ഹ് ആ കുട്ടി.. ഉം അവൾക്ക് എന്താ..
ഹരിത :അതല്ല നന്ദേട്ടാ, അവളുടെ ഫ്ലാറ്റിൽ രണ്ട് ബെഡ് റൂം ഉണ്ട്.. എന്തായാലും ഒരെണ്ണം വെറുതെ കിടക്കുവാ. ഇപ്പോൾ കൊടുക്കുന്നതിന്റെ പകുതി ക്യാഷ് ചെയർ ചെയ്യുക ആണെങ്കിൽ എനിക്ക് അവിടെ സ്റ്റേ ചെയ്യാം എന്ന് പറഞ്ഞു..
നന്ദൻ :അല്ല അതിന് ഇപ്പോൾ നിൽക്കുന്നിടത് എന്താ കുഴപ്പം…?
ഹരിത :വെറുതെ ഒരുപാട് കാശ് മുടക്കി അവിടെ നിൽക്കുന്നതിലും ഭേദം അല്ലെ അതിന്റെ പകുതി ഷെയർ കൊടുത്തു അവളുടെ കൂടെ നിൽക്കുന്നത്..
നന്ദൻ :ഉം പക്ഷേ ഫ്ലാറ്റിൽ ഒക്കെ നീ നിൽക്കുമോ…?
ഹരിത :ഓഹ്ഹ് അടിപൊളി അല്ലേ കാണാൻ..
നന്ദൻ :അതിന് നീ അവിടെ എപ്പോ പോയി?
ഹരിത :അല്ല പോയിട്ടില്ല സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.. അത് ആലോചിച്ചു പറഞ്ഞത് ആണ്..
നന്ദൻ :ഉം വേറെ ആരുമില്ലേ കൂട്ടിന്..?
ഹരിത :ഒഹ്ഹ്ഹ് ഞാനും അവളും മാത്രമേ ഉള്ളൂ.. അതാകുമ്പോൾ അവളൊരു കൂട്ടും ഉണ്ടല്ലോ..
നന്ദൻ :അത് ശെരിയാണ് മറ്റിടത്തു ഒറ്റയ്ക്ക് നിൽക്കുന്നതിലും ഭേദം ഇവിടെ തന്നെ ആണ്.
ഹരിത :ഏട്ടൻ പറ എന്ത് വേണം?
നന്ദൻ :നിന്റെ ഇഷ്ടം പോലെ ആവട്ടെ ഇത് കുറച്ചു കൂടെ ബെറ്റർ ആണെങ്കിൽ ഇങ്ങോട്ട് മാറിക്കോ..
ഹരിത :താങ്ക്സ് നന്ദേട്ടാ… 😘😘😘🤗
നന്ദൻ :🤗🥰❤️❤️
ഹരിത :ഞാൻ എന്നാൽ അവളോട് പോയി പറഞ്ഞിട്ട് വരാം അല്ലെങ്കിൽ വേറെ ആൾക്കാർ കയറും.
നന്ദൻ :അതെന്താ..?
ഹരിത :ഈ കുറഞ്ഞ വിലയിൽ അത്യവശ്യം നല്ലൊരു ഫ്ലാറ്റ് ഒരിക്കലും കിട്ടില്ല അപ്പോൾ മറ്റ് ആരെങ്കിലും കയറി കൂടും..
നന്ദൻ :ഒഹ്ഹ്ഹ്..
ഹരിത :ഉം..
നന്ദൻ :അതിന്റെ റെന്റ് എത്രയാ കൊടുക്കുന്നത്..
ഹരിത :അത് അവളുടെ ഒരു ഫ്രണ്ട്ന്റെ ആണ്. അവൾ നാട്ടിൽ ഇല്ല പുറത്ത് ആണ് അതുകൊണ്ട് അവൾ ആണ് നോക്കുന്നത്. പിന്നെ ചൈതന്യ ആരെങ്കിലും അവിടെ താമസിപ്പിക്കും വില കുറച്ചു കൊടുത്തു. അത് അവൾക്ക് ഒരു വരുമാനം ആകും…
നന്ദൻ :ഒഹ്ഹ്ഹ് അങ്ങനെ… വെറുതെ അല്ല.. ഉം ഇപ്പോൾ മനസ്സിൽ ആയി..
ഹരിത :ഒഹ്ഹ്ഹ് നമുക്ക് എന്താ ആദ്യത്തെതിലും കുറച്ചു ക്യാഷ് അല്ലേ പോകു..
നന്ദൻ :ഉം ഇപ്പോളെ ജീവിക്കാൻ പഠിച്ചു അല്ലേ..
ഹരിത :പിന്നല്ല… അതേ ഞാൻ പോയിട്ട് വരാം..
നന്ദൻ :ശെരി ഡോ… ബൈ..
ഹരിത :ഓക്കേ നന്ദേട്ടാ…
അവൾ ഫോൺ തന്റെ ടേബിളിൽ വെച്ച് നേരെ ശ്യാമിന്റെ ക്യാബിനിലേക്ക് പോയി.. പുറത്ത് നിന്ന് കൊണ്ട് അകത്തേക്ക് വരാൻ അനുവാദം വാങ്ങി..
ശ്യാം :ഒന്ന് കേറി വാടോ..
അവൾ അകത്തേക്ക് വന്നു.
ഹരിത :പിന്നെ ആൾക്കാർ കാണില്ലേ…?
ശ്യാം :ഒഹ്ഹ്ഹ് പിന്നെ ഇയാൾ പറ..
ഹരിത :അതേ താൻ രാവിലെ പറഞ്ഞില്ലേ മറ്റേ കാര്യം..
ശ്യാം :എന്ത് ഇന്നലത്തെ കറക്കം ആണോ..?
ഹരിത :അല്ല മറ്റത്?
ശ്യാം :മറ്റത് എന്ന് വെച്ചാൽ…!
ഹരിത :ഇയാൾ ഫ്ലാറ്റിന്റെ കാര്യം പറഞ്ഞില്ലേ അത്..
കാര്യം അവനു മനസ്സിൽ ആയെങ്കിലും അവളുടെ മുൻപിൽ അവൻ ചുമ്മാ ഉരുണ്ടു കളിക്കുക ആയിരുന്നു.
ശ്യാം :ആഹ്ഹ ഓക്കെ ആ കാര്യം..
ഹരിത :അതേ എനിക്ക് ഓകെ ആണ്..
ശ്യാം :അങ്ങനെ ആണെങ്കിൽ ആൽവേസ് വെൽക്കം മൈ ഡ്രീം പാരടൈസ്.. അല്ല താൻ അല്ലേ പറഞ്ഞത് തന്റെ നന്ദേട്ടൻ ഇഷ്ടം ആകില്ലെന്ന്..
ഹരിത :അതൊക്കെ സെറ്റ് ആക്കി…
ശ്യാം :എങ്ങനെ?
ഹരിത :ഞാൻ പറഞ്ഞു ചെയ്‌തന്യയുടെ ഫ്ലാറ്റിലേക്കാണ് മാറുന്നത് എന്ന്. ഇവിടെ ഞാൻ ഒറ്റയ്ക്ക് അല്ലെ ചൈതന്യ കൂടെ ഉള്ളപ്പോൾ ആ പ്രശ്നം ഉയുണ്ടാകില്ലല്ലോ..
ശ്യാം :ആഹാ അപ്പോൾ താൻ പഠിച്ച കള്ളി ആണല്ലേ..
ഹരിത :പ്ലീസ് വേറെ വഴി ഇല്ലാത്തത് കൊണ്ട് ആടോ.. പിന്നെ ഇങ്ങനെ ഒരു ഫ്ലാറ്റിൽ ഒക്കെ താമസിക്കുക എന്നൊക്കെ പറയുന്നത് തന്നെ ഒരു ലക്ക് ആണ്.. എന്തായാലും ഇവിടെ നിന്ന് പോയാൽ ഇതൊന്നും ഒരിക്കലും കിട്ടില്ല. കുറച്ചു നല്ല നിമിഷങ്ങൾ എൻജോയ് ചെയ്യാമല്ലോ…
ശ്യാമിന്റെ ഫ്ലാറ്റിൽ അവളുടെ കണ്ണുകൾ മഞ്ഞളിച്ചു പോയി എന്ന് അവനു മനസിൽ ആയി. പെണ്ണ് ഇപ്പോൾ തന്റെ വഴിയിലേക്ക് വന്നു തുടങ്ങി എന്ന് അവനു മനസ്സിൽ ആയി തുടങ്ങി..
