ഹരിത :എന്ത് പാർട്ടി..?
ശ്യാം :അതൊക്ക്കെ ചെല്ലുമ്പോൾ മനസ്സിൽ ആകും..
അവൾ അവന്റെ കൈയിൽ നിന്നും ഡ്രെസ് വാങ്ങി മുറിയിലേക്ക് പോയി..അത് അവൾ റൂമിൽ ചെന്ന് എടുത്തു നോക്കി ഒരു ചെറിയ തുണി മാത്രം ആണ് അത്. കൈ മുതൽ തുടവരെ ശരീരത്തിൽ ചേർന്ന് കിടക്കുന്ന ഒരു നൈറ്റ് പാർട്ടി ഡ്രസ്സ്. അവൾക് അതിൽ ചെറിയൊരു നാണം തോന്നി പക്ഷേ ആ വേഷത്തിൽ കുറച്ചു കൂടെ തനിക്ക് ഭംഗി കൂടിയപോലെ അവൾക്ക് തോന്നി.
http://cdn.shopify.com/s/files/1/0568/8862/3127/products/2_c2c093fb-4f91-45f9-a84a-e263dad587d1_grande.jpg?v=1653961783
എവിടെ പോയാലും നാടൻ പെൺകുട്ടികൾ മറന്നു പോകാത്ത ആ ഒരു പ്രത്യേകത അവളുടെ മുഖത്ത് ഉണ്ടായിരുന്നു. അതേ മുഖത്ത് വളരെ വലിപ്പം അല്ലാത്തതും എന്നാൽ തീരെ ചെറുത് അല്ലാത്തതുമായ ഒരു കറുത്ത പൊട്ട്. മുടി എപ്പോഴും കോഴി വാൾ പോലെ തൂക്കി ഇടാൻ ആണ് അവൾക്ക് ഇഷ്ടം.. അവൾ അങ്ങനെ ഡ്രസ്സ് ചെയ്തു റൂമിന്റെ വെളിയിലേക്ക് വന്നു..
ശ്യാം :ആഹാ പൊളിച്ചു അല്ലോ…
ഹരിത :ശെരിക്കും… അല്ല താൻ ഈ ഡ്രസ്സ് ഒക്കെ എപ്പോ വാങ്ങി.
ശ്യാം :അത് തനിക്ക് തെരാൻ വേണ്ടി സർപ്രൈസ് ആയി കൊണ്ട് നടക്കുക ആയിരുന്നു.. അവസരം കിട്ടിയപ്പോൾ തന്നു..
ഹരിത :താങ്ക്സ് ടാ..
ശ്യാം :എങ്ങനെ ഇഷ്ടം ആയോ..
ഹരിത :അറിയാല്ലോ നാടൻ ഡ്രസ്സ്‌കൾ മാത്രം ഇട്ട് നടന്ന എന്നേ ഇങ്ങനെ മാറ്റിയത് നീ ആണ് നിന്റെ ഫ്രണ്ട്ഷിപ്പ് ആണ്.
ശ്യാം :അറിയാം താൻ ഇപ്പോൾ ശെരിക്കും സുന്ദരി ആയെടോ കാണാൻ. താൻ കെട്ടാൻ പൊകുന്ന ചെക്കന് അതിനുള്ള ബോധം ഒന്നുമില്ല..
ഹരിത :നന്ദേട്ടൻ അങ്ങനെ ഇവിടുത്തെ സാഹചര്യത്തിൽ ചിറ്റുപാടിൽ ഒന്നും വളർന്നത് അല്ലല്ലോ..
ശ്യാം :ഉം എന്നാൽ പിന്നെ പോകാം അല്ലേ..
ഹരിത :എന്നാലും നീ ഏത് പാർട്ടിയിലേക്ക് ആണ് പോകുന്നത്..
ശ്യാം :കാണാൻ പൊകുന്ന പൂരം കണ്ട് തന്നെ അറിയുന്നത് അല്ലേ രസം…!
അവൻ ഹരിതയെ കൊണ്ട് കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി. ആ കാർ ചെന്ന് നിന്നത് ഒരു അണ്ടർ ഗ്രൗണ്ട് കാർ പാർക്കിങ്ങിൽ ആണ്.
ഹരിത :എടാ നീ ഇത് എവിടെ ആണ് എന്നേ കൊണ്ട് പോകുന്നത്..
ശ്യാം :സ്വർഗത്തിലേക്ക്…
ഹരിത :സ്വർഗ്ഗമോ..?
ശ്യാം :നിനക്ക് എന്താ എന്നേ പേടി ഉണ്ടോ?
ഹരിത :നിന്നെ പേടി ഉണ്ടെങ്കിൽ ഞാൻ നിന്റെ കൂടെ വരുമോ… നീ എന്റെ ബെസ്റ്റി അല്ലേടാ.
ശ്യാം : അപ്പോൾ നീ അങ്ങോട്ട് ഇറങ്ങിക്കെ എന്നിട്ട് എന്റെ കൂടെ വാ..
ഹരിത കാറിൽ നിന്ന് ഇറങ്ങി ഒപ്പം ശ്യാംമും. എന്നിട്ട് അവൻ അവളെ കൊണ്ട് ലിഫ്റ്റ് സൈഡിലേക്ക് പോയി അവിടെ നിന്ന് വീണ്ടും മുകളിലേക്കു. ലിഫ്റ്റ് ഓപ്പൺ ആയി ഇറങ്ങിയപ്പോൾ ഉള്ളിലേക്കു ചെറിയ കളർ ലൈറ്റ് മാത്രം ഉള്ളൊരു ഫ്ലോർ. അവൻ അവളെ കൂട്ടി മുന്പോട്ട് നടന്നു കുറച്ചു മുന്പോട്ട് പോയി കഴിഞ്ഞപ്പോൾ ഡോർ കണ്ട്. അതിന്റെ മുൻപിൽ ആയി കറുത്ത ടീ ഷർട്ട് പാന്റും ഇട്ടൊരു ആജാന ബാഹു ആയ ഒരാൾ. അവൾ അയാളെ കണ്ടപ്പോൾ ഒന്ന് ഭയന്നു അറിയാതെ ശ്യാമിന്റെ കൈയിൽ പിടിച്ചു.
ശ്യാം :അയാൾ ഒന്നും ചെയ്യില്ല നീ പേടിക്കല്ലേ..!
ശ്യാം കൈയിൽ ഇരുന്ന രണ്ട് ടിക്കറ്റ് അയാൾക്ക് കൊടുത്തു. അയാൾ അത് നോക്കി അവരെ അകത്തേക്ക് പോകുവാൻ അനുവദിച്ചു. ഡോർ തുറന്നു ഉള്ളിൽ കേറിയപ്പോൾ അവൾ കണ്ടത്. അതി ഭയങ്കരമായ ഡി ജെ സൗണ്ട് മ്യൂസിക്ന്റെയും ലൈറ്റ്കളുടെയും ഒരു കലവറ ആണ്.
ഹരിത :അയ്യോ ശ്യാം ഇതെന്താ ഇവിടെ?
ശ്യാം കേൾക്കാൻ പറ്റാതെ തല താഴ്ത്തി ചെവി കൈകൊണ്ട് പയ്യേ അമർത്തി അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു.
ഹരിത :അതേ നമ്മൾ എന്തിനാ ഇവിടെ ഒക്കെ വന്നത്.
ശ്യാം :എടി ഇതാണ് പബ് നീ വന്നിട്ടുണ്ടോ മുൻപ്..!
ഹരിത :ഇല്ല, ഇവിടെ ഒക്കെ എനിക്ക് പേടിയാ..!
ശ്യാം :എന്തിന്?
ഹരിത :ഇതെല്ലാം കള്ള് കുടിച്ചു തുള്ളുന്ന ആൾക്കാർ അല്ലേ..!
ശ്യാം :അതിന് എന്താ, നീ ഇങ്ങോട്ട് വന്നേ.
അവൻ അവളെ കൊണ്ട് പോയത് ബാർ കൗണ്ടർ ഫ്രണ്ട്ലേക്ക് ആണ്. അവിടെ ചെന്നപ്പോൾ അവൾ നോക്കിയത് മുഴുവൻ കുപ്പികൾ കൊണ്ട് അഭ്യാസം കാണിക്കുന്ന ജഗലരെ ആണ്. വായും പൊളിച്ചു അത് നോക്കി നിന്നപ്പോൾ ശ്യാം വന്നു അവളുടെ താടി എല്ലിൽ പിടിച്ചു മുകളിലേക്ക് അടച്ചു. അവൾക് പെട്ടന്ന് ചിരി വന്നു അവൾ അവന്റെ കൈയിൽ ഒരു ഇടിയും കടിയും കൊടുത്തു..
