ശ്യാം :അതിനെന്താ അവരുടെ ചിലവിനു അല്ലല്ലോ ഞാൻ പെട്രോൾ അടിക്കുന്നത്. പിന്നെ എന്തായാലും എനിക്ക് ഒരു ലവ് അഫ്ഫയർ ഒന്നും ഇല്ല. താൻ ഇരിക്കുമ്പോൾ ചിലർ എങ്കിലും കരുതട്ടെ എനിക്ക് ലോവർ ഉണ്ടെന്ന്.
ഹരിത :ആഹ്ഹ അപ്പോൾ അതിനാണ് എന്നെ ഇങ്ങനെ പിടിച്ചു ഇരുത്തിയത്.
ശ്യാം :ഓഹ്ഹ്ഹ് അങ്ങനെ ഒന്നും കരുതി അല്ല എനിക്ക് സ്പീഡിൽ പോകാൻ ഇഷ്ടം ആണ് താൻ ഇങ്ങനെ ഇരിക്കുമ്പോൾ എനിക്ക് സേഫ് ആയി ഓടിക്കാം… താനും എന്റെ കൺട്രോളിൽ ആയിരിക്കും..
അവൾക്ക് മേലെ അവനു ഒരു പ്രത്യേക കെയർ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഹരിതയ്ക്ക് അവനോടു ഒരു മതിപ്പ് തോന്നി. അവനെ പോലെ ഒരു ബെസ്റ്റ് ഫ്രണ്ട്നെ കിട്ടിയതിൽ സന്തോഷം തോന്നി. അവളുടെ കണ്ണുകൾ സിറ്റിയിലെ വലിയ കെട്ടിടങ്ങൾക്ക് മുകളിൽ പതിയാൻ തുടങ്ങി. പൂർണ്ണമായും ലൈറ്റുകൾ നിറഞ്ഞ പല കെട്ടിടങ്ങളും കാണാൻ നല്ല ഭംഗി ആയിരുന്നു. ഇപ്പോൾ ആണ് നൈറ്റ് ട്രിപ്പിന്റെ രസം അവൾക്ക് മനസ്സിൽ ആയത്.
ഹരിത :കൊള്ളാം കേട്ടോ എനിക്ക് ഇഷ്ട്ടപെട്ടു..
ശ്യാം ബൈക്ക് സ്പീഡ് ഒന്ന് കുറച്ചു എന്നിട്ട്.
ശ്യാം : എന്താ പറഞ്ഞേ കേട്ടില്ല…
ഹരിത : അല്ല ഇപ്പോൾ ആണ് ഈ നൈറ്റ് റൈഡിന്റെ സുഖം മനസ്സിൽ ആയത്. ചുറ്റും വലിയ കെട്ടിടങ്ങൾ ഫുൾ ലൈറ്റ് കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ…
ശ്യാം :അതെല്ലേ ഞാൻ തന്നോട് പറഞ്ഞത് അപ്പോൾ തനിക്കു പേടി ആണ് വഴക്ക് പറയും..
ഹരിത :ഞാൻ അറിഞ്ഞില്ലല്ലോ ഇങ്ങനെ ഒക്കെ ആണെന്ന് അതല്ലേ..
ശ്യാം :അപ്പോൾ ഇനി കുഴപ്പമില്ലല്ലോ..
ഹരിത :എപ്പോഴും ഒന്നും ഇല്ല ഇടയ്ക്ക് ഒക്കെ പോകാം.
ശ്യാം :അത് മതി ഇടയ്ക്ക് ഒക്കെ ഒരു റീലാക്സിയേഷൻ..
വണ്ടി മെല്ലെ അവൻ ഫ്ലാറ്റിലേക്ക് ആണ് വിട്ടത്..
ശ്യാം ബൈക്ക് പാർക്ക് ചെയ്യുമ്പോൾ ഹരിത ചോദിച്ചു.
ഹരിത :എന്താ ഇവിടെ നിർത്തിയത് ഇവിടെ എന്താ.
ശ്യാം :ഞാൻ ഇവിടെ ആണ് താമസിക്കുന്നത്..
ഹരിത :ഇവിടെയോ…
അവളുടെ കണ്ണ് തെള്ളിപ്പോയി അതിന്റെ ഉയരം കണ്ടപ്പോൾ.
ഹരിത :എടാ ശെരിക്കും നീ ഇവിടെ ആണോ താമസിക്കുന്നത്.
ശ്യാം :അതേ…
ഹരിത :സത്യം പറ നിനക്ക് എത്ര രൂപ സാലറി ഉണ്ട്…?
ശ്യാം :ഒരു പെണ്ണിനോട് ഒരിക്കലും സാലറി എത്ര ഉണ്ടെന്ന് പറയാൻ പാടില്ലെന്ന് ആണ്..
ഹരിത അതല്ലടാ ഇത്രയും സെറ്റ് അപ്പിൾ ഒക്കെ താമസിക്കുന്നത് കൊണ്ട് ചോദിച്ചത് ആണ് മോനെ..
ശ്യാം :ആദ്യം നീ എന്റെ ഫ്ലാറ്റ് ഒന്ന് കാണു അപ്പോൾ മനസ്സിൽ ആകും…
ഹരിത :എന്റെ പൊന്ന് മോനെ കഴിച്ചിട്ട് വന്നിട്ട് ഏട്ടനെ വിളിക്കാമെന്ന് പറഞ്ഞത് ആണ്.. ഇപ്പോൾ തന്നെ സമയം 10ആകുന്നു..
ശ്യാം :ഒഹ്ഹ്ഹ് ഇങ്ങനെ ഒരു പേടി തൊണ്ടി.. അപ്പോൾ കല്യാണം കഴിഞ്ഞു എന്താകും അവസ്ഥ.. ശെരി എന്തായാലും ഇവിടെ വരെ വന്നത് അല്ലേ അങ്ങോട്ട് വാടോ ഒരു ചായ ഇട്ട് കുടിച്ചിട്ട് പോകാം…
ഹരിത :ഉം എന്നാൽ ശെരി..
അവൻ അകത്തേക്ക് കയറുമ്പോൾ അവളുടെ നോട്ടം മുഴുവൻ ആ കെട്ടിടത്തിന്റെ ഉയരത്തിലേക്ക് ആയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ രണ്ടാളും നടന്നു ലിഫ്റ്റ് മുൻപിൽ എത്തി. അതിന്റെ ഡോർ തുറന്നു അകത്തു കയറി ശ്യാം പതിമൂന്നാമത്തെ നമ്പറിൽ ഞെക്കി. ഹരിത പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി..
ഹരിത :13 ഓ… എടാ ഞാൻ കരുതി താഴെ വല്ലോം ആയിരിക്കും എന്ന്..
ശ്യാം :ഹേയ് അതൊന്നും നമുക്ക് പറ്റൂല്ല…
ഹരിത :അപ്പോൾ നല്ല സെറ്റ് അപ്പിൾ തന്നെ ആണ് ജീവിതം. എന്നിട്ടും നിനക്ക് ലവ് ഒന്നും ഇതുവരെ ഇല്ല.
ശ്യാം :ഒഹ്ഹ്ഹ് ഇതൊരു ഏകാന്തത പിടിച്ച ജീവിതം അല്ലേ അത് ഇങ്ങനെ പോകുന്നത് ആണ് ഒരു രസം…
ഹരിത :കൊള്ളാം നിന്നെ സമ്മതിച്ചു മുത്തേ.
അപ്പോഴേക്കും ലിഫ്റ്റ് മുകളിൽ എത്തി. അവൻ ഹരിതയെ കൊണ്ട് അവന്റെ ഫ്ലാറ്റിലേക്ക് നടന്നു. അകത്തു കയറി അവൾ ശെരിക്കും ഞെട്ടി. അതിനകം അത്രയ്ക്കും അട്രാക്ഷൻ ആയിരുന്നു കാണുവാൻ. അവൻ കുറച്ചു മുൻപിലേക് ചെന്ന് കർട്ടൻ വലിച്ചു മാറ്റിയപ്പോൾ വിശാലമായ ബാംഗ്ലൂർ നഗരം ലൈറ്റുകളിൽ കത്തി ജ്വലിക്കുന്ന കാഴ്ച ആണ് അവൾ കണ്ടത്. അവൾ പെട്ടന്ന് ബാൽകണിയിൽ ഇറങ്ങി നിന്ന് കൊണ്ട് ആ നഗരത്തെ നോക്കി കണ്ടു.
