ഹരിത :അതേ എനിക്ക് ഒരു കാര്യം പറഞ്ഞാൽ കൊള്ളാമെന്നു ഉണ്ട്.. അത് പ്രശ്നം ആണോ?
അവൻ പെട്ടന്ന് ഒന്ന് ഞെട്ടി..
നന്ദൻ : എന്താടോ?
ഹരിത : അയ്യോ ടെൻഷൻ അടിക്കാതെ ഞാൻ ഒന്ന് പറഞ്ഞു തീർത്തോട്ടെ..
നന്ദൻ :ആഹ്ഹ പറയടോ..!
ഹരിത :എനിക്ക് ഒരു ജോലി ഒക്കെ താല്പര്യം ഉണ്ട്. ഞാൻ ഡിഗ്രീ കംപ്ലീറ്റഡ് ആണ് ജോലിക്ക് ട്രൈ ചെയ്യുന്നുണ്ട്. കല്യാണം കഴിഞ്ഞു ജോലിക്ക് പോകുന്നതിൽ കുഴപ്പം ഉണ്ടോ ചേട്ടന്.
നന്ദൻ :എനിക്ക് എന്ത് കുഴപ്പം തനിക്കു അത് തന്റെ ഇഷ്ടം പോലെ ചെയ്യാം.
ഹരിത :ശെരിക്കും…
നന്ദൻ :ആഹ്ഹ ശെരിക്കും..
ഹരിത :അപ്പോൾ എനിക്ക് 100%ഓകെ..
നന്ദൻ :ഇയാളുടെ നമ്പർ പറ..
അവൾ നമ്പർ പറഞ്ഞു കൊടുത്തു..
നന്ദൻ :വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ?
ഹരിത :ഹേയ് എനിക്ക് ഇത് അറിഞ്ഞാൽ മതി ആയിരുന്നു. ഇപ്പോൾ സമാധാനം ആയി.
നന്ദൻ :എന്നാൽ വാ അവരെല്ലാം നോക്കി ഇരിക്കുവല്ലേ…
അവർ രണ്ടാളും തിരികെ ഉമ്മറത്തേക്ക് നടന്നു. ചിരിച്ചു കൊണ്ട് ഉള്ള വരവ് കണ്ടപ്പോൾ വീട്ടുകാർക്ക് കാര്യം പിടികിട്ടി.
പെണ്ണിന്റെ അച്ഛൻ :അപ്പോൾ ഇനിയുള്ള കാര്യങ്ങൾ എങ്ങനെ ആണ്.
അമ്മാവൻ :അറിയാല്ലോ ബന്ധുക്കളായി അവനു ഞാൻ അല്ലാതെ ആരുമില്ല. ചെറുപ്പത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ചെക്കൻ എന്ന് എല്ലാരും പറയും ഏങ്കിലും ഞാൻ അവനെ അങ്ങനെ അല്ല വളർത്തി എടുത്തിരിക്കുന്നത്.
പെണ്ണിന്റെ അച്ഛൻ :ഉം.. അതൊന്നും നമുക്ക് ഒരു പ്രശ്നം അല്ല…
അമ്മാവൻ : എന്നാൽ പിന്നെ നമുക്ക് അടുത്ത് ഒരു മുഹൂർത്തം നോക്കി കല്യാണ നിശ്ചയം അങ്ങ് ഉറപ്പിക്കാം..
പെണ്ണിന്റെ അച്ഛൻ :പിന്നെന്താ അങ്ങനെ ആവാം..
കാര്യങ്ങൾ എല്ലാം പിന്നീട് വേഗത്തിൽ ആയിരുന്നു നടന്നു കൊണ്ട് ഇരുന്നത്. കല്യാണ നിശ്ചയത്തിന് ഉള്ളിൽ തന്നെ അവർ തമ്മിൽ ഫോൺ മൂലം ബന്ധം നന്നായി പന്തലിച്ചു. ചാറ്റിങ്ങും കാളിങ്ങും എല്ലാം കൂടി കൂടി വന്നു. ഒടുവിൽ ആ ദിവസം വന്നെത്തി അവരുടെ കല്യാണ നിശ്ചയം വളരെ ഭംഗിയായി നടന്നു. കല്യാണത്തിന് ഒരു വർഷം സമയം പരിഗണിച്ചു. പക്ഷേ കാത്തിരിക്കാൻ രണ്ടാൾക്കും കുഴപ്പം ഒന്നും ഇല്ലായിരുന്നു. കാത്തിരിപ്പിന് ഒരു സുഖം ഉണ്ടെന്ന് പറയില്ലേ അത് തന്നെ ആയിരുന്നു അവരുടെ വിജയവും. താമസിയാതെ ഹരിതയ്ക്ക് ജോലിയും റെഡി ആയി. കൊച്ചിയിൽ നടന്ന ഫൈനൽ ഇറർവ്യൂ അവൾ സെലക്ട് ആയി പക്ഷേ ഒരു കുഴപ്പം ഉണ്ട്. ഇത് ഒരു ബാംഗ്ലൂർ ബേസ്ഡ് കമ്പനി ആണ് അത് കൊണ്ട് അതിന്റെ ഹെഡ് ഓഫീസ് ബാംഗ്ലൂർ ആണ്. സെലക്ട് ആയത് കൊണ്ട് അവൾക്ക് ഏറെ സന്തോഷം ഉണ്ടാകുന്ന നിമിഷങ്ങൾ ആയിരുന്നു അത് എന്നാൽ ആദ്യത്തെ ഒരു വർഷം ഹെഡ് ഓഫീസിൽ തന്നെ ജോലി ചെയ്യണം എന്നൊരു നിയമം അവിടെ ഉണ്ടായിരുന്നു. അത് കഴിഞ്ഞാൽ കൊച്ചിയിലേക്കോ വീടുമായി പരമാവധി അടുത്തുള്ള ഓഫീസിലേക്ക് മാറുവാനും സാധിക്കും. അത്യാവശ്യം നല്ലൊരു സാലറി കിട്ടുന്ന ജോലി തള്ളി കളയാനും പറ്റുന്നില്ല എന്നൊരു അവസ്ഥയിൽ എത്തി. നന്ദനോട് പറഞ്ഞപ്പോൾ ഇത്രയും ദൂരം പോകണോ എന്നായിരുന്നു മറു ചോദ്യം.
ഹരിത :നന്ദേട്ടാ എനിക്ക് അറിയാം അത് ഒരു പ്രശ്നം ആണെന്ന്. പക്ഷേ ഞാൻ എച് ആറിൽ ആ കാര്യം പറഞ്ഞു. എന്റെ കല്യാണം ഒൺ ഇയറിൽ ഉണ്ടെന്നും അതുകൊണ്ട് അത്ര ദൂരം പറ്റില്ലെന്നും പറഞ്ഞു. പക്ഷേ അവർക്ക് അതൊന്നും അറിയണ്ട കാര്യം ഇല്ലല്ലോ നന്ദേട്ടാ. ആ ലേഡി പറഞ്ഞു കല്യാണ സമയം ആകുമ്പോൾ ട്രാൻസ്ഫർ കേരളത്തിലേക്ക് തെരമെന്ന് പറഞ്ഞു.. അപ്പോൾ ഒരു വർഷം ഫുൾ അവിടെ നിൽക്കേണ്ടി വരില്ല..
നന്ദൻ :ശെരി എന്താ നിന്റെ അഭിപ്രായം… അത് പറ..
ഹരിത :എല്ലാം നമുക്ക് രണ്ടാൾക്കും വീടിനും വേണ്ടിയല്ലേ. ഇതൊരു നല്ല ഓപ്പർചൂണിറ്റി ആണ് കളഞ്ഞാൽ പിന്നെ അത് കിട്ടില്ല.
നന്ദൻ :എന്നാലും ഇത്രയും ദൂരം..
ഹരിത :ഞാൻ പെട്ടന്ന് വരില്ലേ നന്ദേട്ടാ എന്തിനാ പേടിക്കുന്നത്. നമ്മുടെ ലൈഫ് സെറ്റിൽ ആകുന്നതിനു രണ്ടാൾക്കും ജോലി ഉള്ളത് നല്ലത് ആണ്.
നന്ദൻ :ഉം..
ഹരിത :എന്തെ പിണങ്ങിയോ..?
നന്ദൻ :ഹേയ് ഇല്ല…
ഹരിത : എന്നാൽ എനിക്ക് ഒരുമ്മ താ…
