ശ്യാം :അത് പോട്ടെ വിട്..
അവളുടെ കൈ നന്നായി വിറയ്ക്കുന്നത് കണ്ടപ്പോൾ. അവൻ ചോദിച്ചു
ശ്യാം :എന്താടോ ടെൻഷൻ ഒന്ന് കുറയ്ക്കു തന്റെ കൈ എന്ത് വിറയൽ ആടോ ഇത്.
അവൻ ഒരു സിഗരറ്റ് എടുത്തു അവൾക് കൊടുത്തു.
ശ്യാം :ഒന്ന് വലിക്കു ടെൻഷൻ കുറയും..
ഹരിത അത് വാങ്ങി തലേന്ന് രാത്രിയിൽ ചെയ്ത പോലെ ചുണ്ടിൽ വെച്ചു.
ശ്യാം :എടോ നമുക്ക് ഇത് ലൈറ്റർ ഇല്ലാതെ കത്തിച്ചാലോ..
ഹരിത സിഗരറ്റ് വിരൽ ഇടയിൽ എടുത്തു എന്നിട്ട് ചോദിച്ചു.
ഹരിത :എങ്ങനെ?
ശ്യാം :താൻ ചുണ്ടിൽ വെക്ക്..
അവൾ വീണ്ടും ചുണ്ടിൽ വെച്ചു. അവൻ മെല്ലെ എഴുന്നേറ്റു എരിയുന്ന സിഗരറ്റ് അവളുടെ സിഗരറ്റ്മായി ചേർക്കാൻ വന്നു. അവളുടെ തലയിൽ പിടിച്ചു.
ശ്യാം :മെല്ലെ ശ്വാസം വിട്ട് പിടിക്ക്..
ശ്യാമിന്റെ എരിയുന്ന സിഗരറ്റ് ഹരിതയുടെ ചുണ്ടിലെ സിഗരറ്റ്മായി ചേർന്നു. ഹരിത ശ്വാസം വലിച്ചും ഇറക്കിയും സിഗരറ്റ് കത്തിച്ചു. കത്തിച്ചു കഴിഞ്ഞു ശ്യാം തിരികെ വന്നു സോഫയിൽ ഇരുന്നു. അവൾ മെല്ലെ പുക വായിൽ നിന്നും മൂക്കിൽ നിന്നും പുകച്ചു വിട്ടു. അധികം നീളവും വണ്ണവും ഇല്ലാത്തത് കൊണ്ട് അവളെ കാണുമ്പോൾ ഒരു കൊച്ചു പെൺകുട്ടി സിഗരറ്റ് വലിക്കും പോലെ തോന്നും.
ശ്യാം :ദേഷ്യം എല്ലാം നല്ല പോലെ അങ്ങ് പുകച്ചു വിട്ടോ.
ഹരിത :ഉം..
അവൾ നല്ലൊരു വലിക്കാരി ആയി മാറുക ആയിരുന്നു. അമ്പലവും വഴിപാടുമായി നടന്ന പെണ്ണ് ആയിരുന്നു ഹരിതകുട്ടി. ഇപ്പോൾ അവളിൽ വന്ന മാറ്റങ്ങൾ ആരെയും അതിശയിപ്പിച്ചു പോകും..
ശ്യാം :അവൻ എന്ത് പറഞ്ഞു വിളിച്ചു..
ഹരിത :ഞാൻ പറയുന്നത് ഒന്ന് കേൾക്കണ്ടേ. അവസാനം ഞാൻ പറഞ്ഞു വെച്ചിട്ട് പോടാ എന്ന്. എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ആക്കി ബെഡിൽ എറിഞ്ഞു..
ശ്യാം :ഇനി ഡിസ്പ്ലേ പോയാൽ ഞാൻ ശെരി ആക്കി തെരില്ല കേട്ടോ.
അവൾ പുഞ്ചിരിച്ചു കൊണ്ട് സിഗരറ്റ് ചുണ്ടിൽ വെച്ചു നന്നായി വലിച്ചു എടുത്തു.
ഹരിത :എടാ നീ കല്യാണം കഴിക്കുന്ന പെണ്ണ് സിഗരറ്റ് വലിക്കാനും കുടിക്കാനും ഒക്കെ സമ്മതിക്കുമോ..
ശ്യാം :അത് അവളുടെ ഇഷ്ടം കുടി, വലി അതൊക്കെ അവളുടെ അവകാശം ഇഷ്ടം അത്ര ഉള്ളൂ..
ഹരിത :ഓഹ്ഹ് കെട്ടുവാണെങ്കിൽ നിന്നെ പോലെ അല്ല നീന്നെ തന്നെ കെട്ടണം.
സാധനം പണി തുടങ്ങി എന്ന് മനസ്സിൽ ആയപ്പോൾ ഒരു പെഗ് കൂടി ഒഴിച്ച് കൊടുത്തു അവൾക്ക്. കണ്ണടച്ച് അവൾ അത് വാങ്ങി കുടിച്.
ശ്യാം :എന്ത് ചെയ്യാൻ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു പോയില്ലേ അല്ലെങ്കിൽ നിന്നെ കൊണ്ടു ഞാൻ പറന്നേനെ…
ഹരിത :ശെരിക്കും നിനക്ക് എന്നേ ഇഷ്ടം ആണോ..
ശ്യാം :പറഞ്ഞിട്ട് എന്ത് കാര്യം…
ഹരിത :ഒഹ്ഹ്ഹ്..
ശ്യാം ::നിനക്ക് എന്നേ ഇഷ്ടം ആണോടി..?
ഹരിത :ഇതുവരെ തോന്നിയിട്ടില്ലായിരുന്നു പക്ഷേ ഇപ്പോൾ തോന്നുന്നു. കുറേ നാൾ കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്ന് പോകും. പിന്നെ നമ്മൾ കാണുമോടാ..
ശ്യാം :അറിയില്ല…
ഹരിത :നിനക്ക് പറ്റുമോ എന്നേ കാണാതെ ഇരിക്കാൻ..
ശ്യാം :അത് പിന്നെ അങ്ങനെ അല്ലേ കല്യാണം കഴിയും വരെ അത് കഴിഞ്ഞാൽ പിന്നെ തന്റെ ഭർത്താവ് കുട്ടികൾ വീട്. പിന്നെ ഇതൊന്നും ഓർക്കില്ല..
ഹരിത :ഉം എന്തോ നീ ഇങ്ങനെ കൂടെ ഉള്ളപ്പോൾ എന്തോ ഒരു സമാധാനം…
ശ്യാം :ആഹാ കൊള്ളാല്ലോ എന്നിട്ട്..
ഹരിത :ചുമ്മാ പറഞ്ഞത് അല്ല ശെരിക്കും ഒരു റീലാക്സിയേഷൻ ഉണ്ട് ഒരു സമാധാനം..
ശ്യാം :എന്നാൽ നമുക്ക് ഒളിച്ചു ഓടി കല്യാണം കഴിച്ചാലോ…
ശ്യാം അത് പറഞ്ഞു ചിരിക്കുമ്പോൾ അവന്റെ മുഖത്തേക്ക് ഒരു പുഞ്ചിരിയോടെ അവൾ നോക്കി ഇരുന്നു.
ശ്യാം :എന്താടോ ഇങ്ങനെ നോക്കുന്നത്..
ഹരിത :ഒരു അവസരം കിട്ടിയെങ്കിൽ ഞാൻ നിന്നെ വിട്ട് പിരിയില്ല ഒരിക്കലും..
ശ്യാം :ഇത് ഒരു അവസരം അല്ലേ.. ഇങ്ങനെ ബഹളം ഉണ്ടാക്കുന്ന അവനെ വിട്ട് പിരിഞ്ഞു എന്റെ കൂടെ വാ.. ഞാൻ ഇയ്യാളെ പൊന്ന് പോലെ നോക്കി കൊള്ളാം..
അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ അവന്റെ അടുത്തേക് നീങ്ങി ഇരുന്നു അവന്റെ ഒരു കൈയിൽ കെട്ടിപിടിച്ചു തല ചായ്ച് കിടന്നു.. അവൻ മെല്ലെ അവളുടെ മുൻപിൽ ഇരുന്നു കൊണ്ട് വീണ്ടും ആ മുഖം കൈ വെള്ളയിൽ ഒതുക്കി. എന്നിട്ട് അവളോട് ചോദിച്ചു..
