ഹരിത വിപ്ലവം Like

ഹരിത :വെറുതെ ഒരുപാട് കാശ് മുടക്കി അവിടെ നിൽക്കുന്നതിലും ഭേദം അല്ലെ അതിന്റെ പകുതി ഷെയർ കൊടുത്തു അവളുടെ കൂടെ നിൽക്കുന്നത്..

നന്ദൻ :ഉം പക്ഷേ ഫ്ലാറ്റിൽ ഒക്കെ നീ നിൽക്കുമോ…?

ഹരിത :ഓഹ്ഹ് അടിപൊളി അല്ലേ കാണാൻ..

നന്ദൻ :അതിന് നീ അവിടെ എപ്പോ പോയി?

ഹരിത :അല്ല പോയിട്ടില്ല സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.. അത് ആലോചിച്ചു പറഞ്ഞത് ആണ്..

നന്ദൻ :ഉം വേറെ ആരുമില്ലേ കൂട്ടിന്..?

ഹരിത :ഒഹ്ഹ്ഹ് ഞാനും അവളും മാത്രമേ ഉള്ളൂ.. അതാകുമ്പോൾ അവളൊരു കൂട്ടും ഉണ്ടല്ലോ..

നന്ദൻ :അത് ശെരിയാണ് മറ്റിടത്തു ഒറ്റയ്ക്ക് നിൽക്കുന്നതിലും ഭേദം ഇവിടെ തന്നെ ആണ്.

ഹരിത :ഏട്ടൻ പറ എന്ത് വേണം?

നന്ദൻ :നിന്റെ ഇഷ്ടം പോലെ ആവട്ടെ ഇത് കുറച്ചു കൂടെ ബെറ്റർ ആണെങ്കിൽ ഇങ്ങോട്ട് മാറിക്കോ..

ഹരിത :താങ്ക്സ് നന്ദേട്ടാ… 😘😘😘🤗

നന്ദൻ :🤗🥰❤️❤️

ഹരിത :ഞാൻ എന്നാൽ അവളോട്‌ പോയി പറഞ്ഞിട്ട് വരാം അല്ലെങ്കിൽ വേറെ ആൾക്കാർ കയറും.

നന്ദൻ :അതെന്താ..?

ഹരിത :ഈ കുറഞ്ഞ വിലയിൽ അത്യവശ്യം നല്ലൊരു ഫ്ലാറ്റ് ഒരിക്കലും കിട്ടില്ല അപ്പോൾ മറ്റ് ആരെങ്കിലും കയറി കൂടും..

നന്ദൻ :ഒഹ്ഹ്ഹ്..

ഹരിത :ഉം..

നന്ദൻ :അതിന്റെ റെന്റ് എത്രയാ കൊടുക്കുന്നത്..

ഹരിത :അത് അവളുടെ ഒരു ഫ്രണ്ട്ന്റെ ആണ്. അവൾ നാട്ടിൽ ഇല്ല പുറത്ത് ആണ് അതുകൊണ്ട് അവൾ ആണ് നോക്കുന്നത്. പിന്നെ ചൈതന്യ ആരെങ്കിലും അവിടെ താമസിപ്പിക്കും വില കുറച്ചു കൊടുത്തു. അത് അവൾക്ക് ഒരു വരുമാനം ആകും…

നന്ദൻ :ഒഹ്ഹ്ഹ് അങ്ങനെ… വെറുതെ അല്ല.. ഉം ഇപ്പോൾ മനസ്സിൽ ആയി..

ഹരിത :ഒഹ്ഹ്ഹ് നമുക്ക് എന്താ ആദ്യത്തെതിലും കുറച്ചു ക്യാഷ് അല്ലേ പോകു..

നന്ദൻ :ഉം ഇപ്പോളെ ജീവിക്കാൻ പഠിച്ചു അല്ലേ..

ഹരിത :പിന്നല്ല… അതേ ഞാൻ പോയിട്ട് വരാം..

നന്ദൻ :ശെരി ഡോ… ബൈ..

ഹരിത :ഓക്കേ നന്ദേട്ടാ…

അവൾ ഫോൺ തന്റെ ടേബിളിൽ വെച്ച് നേരെ ശ്യാമിന്റെ ക്യാബിനിലേക്ക് പോയി.. പുറത്ത് നിന്ന് കൊണ്ട് അകത്തേക്ക് വരാൻ അനുവാദം വാങ്ങി..

ശ്യാം :ഒന്ന് കേറി വാടോ..

അവൾ അകത്തേക്ക് വന്നു.

ഹരിത :പിന്നെ ആൾക്കാർ കാണില്ലേ…?

ശ്യാം :ഒഹ്ഹ്ഹ് പിന്നെ ഇയാൾ പറ..

ഹരിത :അതേ താൻ രാവിലെ പറഞ്ഞില്ലേ മറ്റേ കാര്യം..

ശ്യാം :എന്ത് ഇന്നലത്തെ കറക്കം ആണോ..?

ഹരിത :അല്ല മറ്റത്?

ശ്യാം :മറ്റത് എന്ന് വെച്ചാൽ…!

ഹരിത :ഇയാൾ ഫ്ലാറ്റിന്റെ കാര്യം പറഞ്ഞില്ലേ അത്..

കാര്യം അവനു മനസ്സിൽ ആയെങ്കിലും അവളുടെ മുൻപിൽ അവൻ ചുമ്മാ ഉരുണ്ടു കളിക്കുക ആയിരുന്നു.

ശ്യാം :ആഹ്ഹ ഓക്കെ ആ കാര്യം..

ഹരിത :അതേ എനിക്ക് ഓകെ ആണ്..

ശ്യാം :അങ്ങനെ ആണെങ്കിൽ ആൽവേസ് വെൽക്കം മൈ ഡ്രീം പാരടൈസ്‌.. അല്ല താൻ അല്ലേ പറഞ്ഞത് തന്റെ നന്ദേട്ടൻ ഇഷ്ടം ആകില്ലെന്ന്..

ഹരിത :അതൊക്കെ സെറ്റ് ആക്കി…

ശ്യാം :എങ്ങനെ?

ഹരിത :ഞാൻ പറഞ്ഞു ചെയ്‌തന്യയുടെ ഫ്ലാറ്റിലേക്കാണ് മാറുന്നത് എന്ന്. ഇവിടെ ഞാൻ ഒറ്റയ്ക്ക് അല്ലെ ചൈതന്യ കൂടെ ഉള്ളപ്പോൾ ആ പ്രശ്നം ഉയുണ്ടാകില്ലല്ലോ..

ശ്യാം :ആഹാ അപ്പോൾ താൻ പഠിച്ച കള്ളി ആണല്ലേ..

ഹരിത :പ്ലീസ് വേറെ വഴി ഇല്ലാത്തത് കൊണ്ട് ആടോ.. പിന്നെ ഇങ്ങനെ ഒരു ഫ്ലാറ്റിൽ ഒക്കെ താമസിക്കുക എന്നൊക്കെ പറയുന്നത് തന്നെ ഒരു ലക്ക് ആണ്.. എന്തായാലും ഇവിടെ നിന്ന് പോയാൽ ഇതൊന്നും ഒരിക്കലും കിട്ടില്ല. കുറച്ചു നല്ല നിമിഷങ്ങൾ എൻജോയ് ചെയ്യാമല്ലോ…

ശ്യാമിന്റെ ഫ്ലാറ്റിൽ അവളുടെ കണ്ണുകൾ മഞ്ഞളിച്ചു പോയി എന്ന് അവനു മനസിൽ ആയി. പെണ്ണ് ഇപ്പോൾ തന്റെ വഴിയിലേക്ക് വന്നു തുടങ്ങി എന്ന് അവനു മനസ്സിൽ ആയി തുടങ്ങി..

ശ്യാം :ആഹ്ഹ കുഴപ്പമില്ല ചില കള്ളങ്ങൾ ഒക്കെ പറയുന്നത് മറ്റൊരു വഴിയേ നോക്കുമ്പോൾ ശെരി ആകും.

ഹരിത :അതേ എനിക്ക് ഇനി ഒരുപാട് വർക്ക് തീർക്കാൻ ഉണ്ട്. ഒരു കാര്യം ചെയ്യട്ടെ തീർത്തിട്ട് വരാം..

ശ്യാം :താൻ ജോലി തീർക്ക് എന്നിട്ട് ഇന്ന് തന്നെ നമുക്ക് ഷിഫ്റ്റ്‌ ആകാം.

ബാംഗ്ലൂർ നഗരത്തിൽ ഒളിഞ്ഞു കിടക്കുന്ന ചതിക്കുഴികളെ പറ്റി അറിയാതെ ആ പെൺകുട്ടി അതിലേക്ക് അടുക്കുവാൻ തുടങ്ങി. ഒരു ഗ്രാമ പ്രദേശത്തു നിന്ന് വന്നു സിറ്റിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ അവളിലും കണ്ടു തുടങ്ങി. അവൾ മെല്ലെ ബാംഗ്ലൂരിന്റെ പെണ്ണ് ആയി മാറുക ആയിരുന്നു. അന്ന് വൈകുന്നേരം ശ്യാം കാറുമായി വന്നു അവളുടെ സാധനങ്ങൾ എല്ലാം ഫ്ളാറ്റിലേക് ഷിഫ്റ്റ്‌ ചെയ്തു. കൂടെ ഉള്ളത് ഒരു ആൺകുട്ടി ആണെന്ന് അറിഞ്ഞിട്ടും അവനിൽ ഉള്ള വിശ്വാസത്തിന്റെ പുറത്ത് ഹരിത അവന്റെ ഫ്ലാറ്റിലേക്ക് മാറി.. എല്ലാം റെഡി ആയി കഴിഞ്ഞപ്പോൾ പാചകത്തിനുള്ള പരുപാടി തുടങ്ങി കഴിഞ്ഞു. അപ്പോൾ ആണ് വീഡിയോ കാൾ വരാൻ തുടങ്ങിയത് പെട്ടന്ന് അവൾ പറഞ്ഞു..

ഹരിത :എടാ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ..?

ശ്യാം :എന്താടോ?

ഹരിത :നന്ദേട്ടൻ വിളിക്കുന്നു നിന്നെ കണ്ടാൽ കുഴപ്പം ആകും. നീ തത്കാലം ഒന്ന് മാറി എവിടെ എങ്കിലും ഒതുങ്ങി നിൽക്കാമോ..?

ശ്യാം :ഓഹ്ഹ് ഓഫ് കോർസ്..

ഹരിത :സോറി ടാ…

ശ്യാം :ഹേയ് അതൊന്നും കുഴപ്പമില്ല മുത്തേ. ഈ പ്രശ്നം നമ്മൾ ആദ്യം തന്നെ പറഞ്ഞത് അല്ലേ. താൻ കാൾ എടുത്തു സംസാരിക്കു. ഞാൻ ബാത്‌റൂമിൽ കാണും ഓക്കേ..

അവൻ കൈ കൊണ്ട് അവളുടെ കവിളിൽ ഒരു നുള്ള് നുള്ളി കൊണ്ട് ബാത്‌റൂമിലേക്ക് പോയി.. അവൻ സ്വന്തം ഫ്ലാറ്റ് ആയിട്ടും തനിക്ക് വേണ്ടി മാറി തെരുന്നത് കണ്ടപ്പോൾ വിഷമം തോന്നി. അവൾ പെട്ടന്ന് ഫോൺ എടുത്തു ഓൺ ചെയ്തു.

ഹരിത :ഹായ് ചേട്ടാ…

കൈ പൊക്കി വീഡിയോ കാൾ ഹായ് കാണിച്ചു..

നന്ദൻ :നീ എന്താ ഫോൺ എടുക്കാൻ ഇത്രയും ലേറ്റ് ആകുന്നത്..

ഹരിത :ഏട്ടാ ഞാൻ കിച്ചണിൽ ആയിരുന്നു ദെ നോക്കി ക്കെ..

അവൾ ക്യാമറ തിരിച്ചു കുക്ക് ചെയ്യുന്നത് കാണിച്ചു കൊടുത്തു..

നന്ദൻ :ഉം.. ഇത് എവിടെ ആണ് ഇപ്പോൾ..

ഹരിത :ഞാൻ പറഞ്ഞില്ലേ കാലത്ത് മാറുമെന്ന്..

നന്ദൻ :ആഹ്ഹ ഉവ്..

ഹരിത :ആഹ്ഹ്ഹ് അവിടേക്ക് ആണ് മാറിയിരിക്കുന്നത്. വെയിറ്റ് ഞാൻ ഒരു കാര്യം കാണിച്ചു തരാം..

നന്ദൻ :എന്ത്..

ഹരിത :അത് കാണിച്ചു തരാം വെയിറ്റ്…..

നന്ദൻ :ഉം.

അവൾ ഫോണുമായി ഹാളിലേക്കു വന്നു എന്നിട്ട് ഫോൺ കറക്കി കാണിച്ചു.

നന്ദൻ :കൊള്ളാമല്ലോ…!

ഹരിത :അതേ .. ഇനിയും ഉണ്ട് വെയിറ്റ്.

അവൾ നേരെ ബാൽകണിയിൽ പോയി അവിടെയും കാണിച്ചു. അവിടെ നിന്നുള്ള കാഴ്ച മനോഹരം ആയിരുന്നു.

ഹരിത :എങ്ങനെ ഉണ്ട് പറ..

നന്ദൻ :സത്യം പറ ഇത്രയും കുറഞ്ഞ റേറ്റിൽ ഈ ഫ്ലാറ്റ് എങ്ങനെ കിട്ടി..

ഹരിത :ഞാനും അത് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല.. അവൾക്ക് പോക്കറ്റ് മണിക്കുള്ള ക്യാഷ് കിട്ടുമല്ലോ..

നന്ദൻ :ഉം.. പിന്നെ പറ..

ഹരിത :ഏട്ടൻ കഴിച്ചോ..?

നന്ദൻ :ഇല്ല..അല്ല നിന്റെ ഫ്രണ്ട് എവിടെ?

ഹരിത :അവൾ കുളിച്ചു കൊണ്ട് നിൽക്കുക ആണ്..

നന്ദൻ :ആഹ്ഹ്ഹ് പിന്നെ പറ..

Leave a Reply

Your email address will not be published. Required fields are marked *