അക്ഷയം – 8 1

ഘനഗംഭീര ശബ്ദം…..

പിന്നെയൊന്നും നോക്കിയില്ല അച്ഛനിരുന്ന സോഫയുടെ സൈഡിൽ പോയിരുന്നു…..

“…..എന്താ മക്കളെ നിങ്ങടെ ഉദ്ദേശം????….”

എന്താണ് അച്ഛൻ ഉദ്ദേശിച്ചത് എന്നർഥത്തിൽ പുള്ളിടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കിയതും അപ്പൻ തിരിച്ചെന്നെയും അതെ പോലെയൊന്ന് നോക്കി…..

“…. നിങ്ങളിന്നലെ കാണിച്ച കാര്യങ്ങളൊക്കെ ഞാനറിഞ്ഞു!!! അതുകൊണ്ട് കിടന്ന് തപ്പുവൊന്നും വേണ്ട….

ടി നിനക്കിന്നലെ കല്യാണം കഴിക്കണോന്ന് പറഞ്ഞെന്ന് കേട്ടല്ലോ

ഇന്നായാ കൊഴപ്പമൊണ്ടോ?????….”

!!!രാവിലെ തന്നെ കളിയാക്കാൻ വിളിച്ചതാണോ തന്തപ്പടി…..!!!

ഞാൻ മനസ്സിൽ പറഞ്ഞിട്ടൊന്നും മിണ്ടാതെയിരുന്നു പൊന്നൂന്റെ അവസ്ഥയും മറിച്ചല്ല അമ്മ എല്ലാരോടും കണ്ടതെല്ലാം പറഞ്ഞിട്ടൊണ്ടെന്ന് മനസ്സിലായത് പെണ്ണ് തലയും പുഴ്ത്തിയിട്ടിരിക്കുവാണ്…….

“……ഏട്ടാ നിങ്ങളവരെ കളിയാക്കാതെ വിളിച്ച കാര്യം പറാ…..”

അമ്മായിടക്ക് കേറി പറഞ്ഞു….

ആഹാ അപ്പൊ ഇനിയും പറയാനുണ്ടോ!!!!

“……അഹ് വിളിച്ചത് വേറൊന്നും പറയാനല്ല

നിന്റെം ഇവളുടെം ജാതക പൊരുത്തം നോക്കിയാരുന്നു 10ൽ 7 പൊരുത്തമുണ്ട്

അതുകൊണ്ട് നിങ്ങടെ കാര്യത്തിൽ കുഴപ്പമൊന്നും ഇല്ല പക്ഷെ പ്രായോം പക്വതയും ഇല്ലാതെ നിങ്ങളെ രണ്ടിനേം കെട്ടിച്ചു വിടാൻ പറ്റില്ലല്ലോ…..”

“…..ആര് പറഞ്ഞു പ്രായോം പക്വതയെമില്ലെന്ന് ഇന്നലെ രണ്ടും കൂടെ ബസ്സില് വെച്ച് കാണിച്ചതൊക്കെ കാണണമായിരുന്ന്….”

അമ്മ അച്ഛൻ പറഞ്ഞതിന്റെ ഇടയിൽ കേറി പറഞ്ഞതും ഞാനും പൊന്നും ഒരുമിച്ചു ഞെട്ടി അനന്തും അഖിലും ഇതൊക്കെ കണ്ട് ചിരിച്ചിരുപ്പുണ്ട്

!!ഈ നാറികളിതുവരെ പോയില്ലേ ആ അല്ലേലും അങ്ങനാണല്ലോ എവിടേലും കല്യാണം വന്നു കഴിഞ്ഞാ കൊച്ചിന്റെ ഇരുപത്തെട്ട് കഴിഞ്ഞാലും വിട്ടിൽ പോവാത്ത നാറികൾ ഇല്ല നാട്ടിലും കാണുവല്ലോ…..!!!
“…..പിള്ളേരല്ലേ രശ്മി വിട്ടുകള….”

എനിക്കും പൊന്നുനും സപ്പോർട്ടുമായി അമ്മായി വന്നു…..

“…..ഞാനിതൊന്ന് പറഞ്ഞു തീർത്തോട്ടെ….”

അപ്പനല്പം കലിപ്പായി…..

“……അതുകൊണ്ട് രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോ നിങ്ങടെ കല്യാണം നടത്തി തരാം അതിന് മുൻപ് ബുദ്ധിമോശമൊന്നും കാണിക്കരുത്…..

പിന്നെ പ്രേമിക്കരുതെന്നൊന്നും ഞാൻ പറയില്ല പക്ഷെ ഓവറാവരുത്…..”

അതിന് ഞാനും പൊന്നും ഒരുമിച്ച് തലയാട്ടി…..

“…..പിന്നെ ഇനി മുതല് ഫർണിചർ ഷോപ്പിന്റെ കാര്യം മുഴുവനും അച്ചു ഒറ്റക്ക് നോക്കണം….. തുണിക്കടയുടെ കാര്യമെന്തായാലും അപ്പു നോക്കുന്നുണ്ടല്ലോ…. ഞാനിനി വിശ്രമിക്കാൻ പോകുവാ….. പിന്നെ അച്ചുന്റെ കാര്യശേഷി കണ്ടിട്ട് വേണം കല്യാണം എപ്പോ വേണോന്ന് തീരുമാനിക്കാൻ അതുകൊണ്ട് മോൻ കൃത്യമായിട്ട് കാര്യങ്ങളൊക്കെ ചെയ്യണം……”

അപ്പൻ പറഞ്ഞതിന് വീണ്ടും ഞാനൊന്ന് തലയാട്ടി……

“…..പറഞ്ഞതെല്ലാം മനസ്സിലായെങ്കി രാവിലെ തന്നെ ഷോപ്പിലേക് വിട്ടോ…..”

അമ്മയാണ് പറഞ്ഞത്…..

“…..ഇന്ന് പോണോ??? കല്യാണം ഇന്നലെ കഴിഞ്ഞതല്ലേ ഉള്ള്???…”

“…..നിന്റെ കല്യാണമല്ലല്ലോ….. കടേൽ പോടാ…”

അച്ഛന്റെ അന്ത്യശാസനം വന്നതോടെ ഞാൻ നേരെ റൂമിലേക്ക് വിട്ടു കുളിച്ചൊരുങ്ങി ഫുഡും കഴിച്ചിറങ്ങിയപ്പോ പൊന്നും ഒരുങ്ങിയിറങ്ങി എന്റെ കൂടെ പോന്നു….

കടേൽ ചെന്നപ്പോ തന്നെ കടയിലെ പണിക്കാരോട് എന്റെ വൈഫാണെന്നൊക്കെ പറയുന്നത് കേട്ടു

അഹ് ഭാര്യയെന്നൊക്കെ കേൾക്കാൻ നല്ല സുഖമുണ്ട്……

പിന്നെയങ്ങോട്ട് ദിവസങ്ങൾ കടന്നു പോകും തോറും നല്ല പണിയായിരുന്നു ഷോപ്പിന്റെ സകല പരിപാടികളും എന്റെ പെടലിക്ക് വന്നു…. ആദ്യമൊക്കെ അച്ഛന്റേം അമ്മേടേം സപ്പോർട്ടുണ്ടായിരുന്നതോണ്ട് വല്യ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പോകുമായിരുന്നു ഇപ്പോഴാണെ ഞാനൊറ്റക്കും മെറ്റിരിയൽ നോക്കണം സെയിൽസ് നോക്കണം അതിനിടക്ക് ടാക്സ് കോപ്പ്!!!! എങ്കിലും ഞാൻ പതിയെ എല്ലാം പഠിച്ചെടുത്തു ഒരു മൂന്നാല് മാസം കഴിഞ്ഞപ്പോഴേക്കും ഷോപ്പിലെ കാര്യങ്ങളൊക്കെ സ്മൂത്തായി പോവാൻ തുടങ്ങി…… പതിയെ പതിയെ ഞാനും ഷോപ്പും തമ്മിൽ നല്ല രീതിക്ക് സിങ്കായി

Leave a Reply

Your email address will not be published. Required fields are marked *